കർണാടകയിൽ മുസ്ലീം ആശാ പ്രവർത്തകർക്കായി ഉംറ തീർത്ഥാടനം ഒരുക്കി കോൺഗ്രസ് എംഎൽഎ. ചാമരാജ്‌പേട്ട് എം.എൽ.എ സമീർ അഹമ്മദ് ഖാനാണ് 16 ആശാ പ്രവർത്തകർക്ക് ഉംറ യാത്ര സാധ്യമാക്കുന്നത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിദേശ കറൻസി വിതരണം ചെയ്ത് എംഎൽഎ വോട്ടർമാരെ സ്വാധീനിക്കുകയാണ് ബിജെപി ആരോപിച്ചു. ശനിയാഴ്ച ജഗ്ജീവൻ റാം നഗർ വാർഡ് ഓഫീസിൽ നടന്ന പരിപാടിയിൽ ഓരോരുത്തർക്കും 500 സൗദി റിയാൽ (11,097 രൂപ) അദ്ദേഹം വിതരണം ചെയ്തു. തീർഥാടകർക്ക് പണത്തിന് പുറമെ ദേശീയ യാത്രാ […]
National
‘അഗ്നിപഥ് ദേശീയ താൽപ്പര്യം മുൻനിർത്തിയുള്ള പദ്ധതി, ഇടപെടാനാകില്ല’; ഹർജികൾ തള്ളി ഡൽഹി ഹൈക്കോടതി
അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഡൽഹി ഹൈക്കോടതി തള്ളി. ഹർജിയിൽ കഴമ്പില്ലെന്ന് നിരീക്ഷിച്ചതിനെ തുടർന്നായിരുന്നു നടപടി. അഗ്നിപഥ് ദേശീയ താൽപ്പര്യം മുൻനിർത്തിയുള്ള പദ്ധതിയാണെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതിയ്ക്ക് ഇടപെടാൻ കഴിയില്ല. നമ്മുടെ സൈന്യം മികച്ചതാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനപ്പെട്ട ഉത്തരവാദിത്വമാണെന്നും കോടതി അഭിപ്രായപ്പെട്ടു. നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പദ്ധതിക്കെതിരെ ഫയൽ ചെയ്യപ്പെട്ട ഹർജികൾ […]
മേഘാലയയും നാഗാലാൻഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്: കനത്ത സുരക്ഷ
മേഘാലയയും നാഗാലാൻഡും പോളിംഗ് ബൂത്തിലേക്ക്. കനത്ത സുരക്ഷയിൽ ഇരു സംസ്ഥാനങ്ങളിലും രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 4 മണി വരെ തുടരും. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ. ബഹുകോണ മത്സരത്തിനാണ് മേഘാലയ സാക്ഷ്യം വഹിക്കുന്നത്. കോൺഗ്രസ്, ബിജെപി, കോൺറാഡ് സാങ്മയുടെ എൻപിപി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവയാണ് മത്സരരംഗത്തുള്ളത്. കോൺറാഡ് സാങ്മയുടെ എൻപിപിയുമായുള്ള ഭിന്നതയെ തുടർന്ന് ബിജെപി ഒറ്റയ്ക്കു മത്സരിക്കുന്നു നാഗാലാൻഡിലെ 60 നിയമസഭാ മണ്ഡലങ്ങളിൽ 59 എണ്ണത്തിലും ത്രികോണ മത്സരമാണ് നടക്കുന്നത്. […]
മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയെ കോടതിയിൽ ഹാജരാക്കും, വ്യാപക പ്രതിഷേധത്തിന് ആം ആദ്മി
ഡൽഹി മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷമാകും കോടതിയിൽ ഹാജരാക്കുക. ചോദ്യം ചെയ്യലിനായി സിസോദിയയെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടേക്കും. സിബിഐ രജിസ്റ്റർ ചെയ്ത മദ്യനയ കേസിൽ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. അതേസമയം അറസ്റ്റിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് ആംആദ്മി പാർട്ടിയുടെ തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ആപ് നേതാക്കൾ […]
പ്ലീനറി സമ്മേളനത്തിൽ പ്രതിപക്ഷ സഖ്യ പ്രമേയം ഇന്ന് അവതരിപ്പിക്കും
പ്രതിപക്ഷ സഖ്യ പ്രമേയം ഇന്ന് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിക്കും. വരാനിരിക്കുന്ന നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സമാനമനസ്കരുമായി യോജിച്ച് പോകാമെന്ന നിർദേശമാകും പ്രമേയത്തിലുയരുക. ഇതിന് പുറമെ, സാമ്പത്തികം, വിദേശകാര്യ വിഷയങ്ങളിലും പ്രമേയങ്ങൾ അവതരിപ്പിക്കും. മല്ലികാർജ്ജുൻ ഖർഗയെ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുത്ത നടപടിക്ക് പ്ലീനറി സമ്മേളനം അംഗീകാരം നൽകും. ഇതിനിടെ കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് നാമനിർദേശം ചെയ്യാനുള്ള തീരുമാനത്തിൽ രൂക്ഷ വിമർശനവുമായി കാർത്തി ചിദംബരം രംഗത്തുവന്നു. തെരഞ്ഞെടുപ്പ് വേണ്ട എന്നത് കൂട്ടായ തീരുമാനമല്ല. നോമിനേഷൻ രീതിക്കെതിരെ എതിർപ്പ് […]
പൂർവ വിദ്യാർത്ഥി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ പ്രിൻസിപ്പൽ മരിച്ചു
മധ്യപ്രദേശ് ഇന്‍ഡോറിൽ പൂർവ വിദ്യാർത്ഥി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ പ്രിൻസിപ്പൽ മരിച്ചു.വിമുക്ത ശർമയാണ് ചികിത്സയിലിരിക്കെ മരിച്ചത്. മാർക്ക് ലിസ്റ്റ് കിട്ടാൻ വൈകയതിനെ തുടർന്ന് ഈ മാസം 20 നാണ് പ്രിൻസിപ്പാളെ തീ കൊളുത്തിയത്. പ്രതി അഷുതോഷ് പോലീസ് കസ്റ്റഡിയിലാണ്. ആക്രമണത്തിനിടയില്‍ അശുതോഷിനും പൊള്ളലേറ്റിരുന്നു. യുവാവിനെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. മാര്‍ക്ക് ലിസ്റ്റ് കിട്ടാന്‍ വൈകുന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിൽ ആക്രമണം നടത്തിയെതെന്നാണ് പൊലീസ് പറയുന്നത്. കോളജിലെ മറ്റു ജീവനക്കാരുടെ മുന്നില്‍ വെച്ചാണ് വിമുക്ത വര്‍മ്മയെ പെട്രോളൊഴിച്ച് സിഗരറ്റ് […]
നാഗാലാന്‍ഡിലും മേഘാലയയിലും കലാശക്കൊട്ട്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അറുപതംഗ മേഘാലയ നിയമസഭയിലേക്ക് എന്‍.പി.പി, ബി.ജെ.പി, തൃണമൂല്‍ കോണ്‍ഗ്രസ്, കോൺഗ്രസ് എന്നീ പാർട്ടികളാണ് മത്സരരംഗത്തുള്ളത്. പല മണ്ഡലങ്ങളിലും ചതുഷ്‌കോണ മത്സരത്തിന്‍റെ വീറും വാശിയും പ്രകടമാണ്. അധികാരം പങ്കിട്ട എന്‍.പി.പിയും ബി.ജെ.പിയും പരസ്പരം മത്സരിക്കുകയാണെങ്കിലും ഇരുപാർട്ടികളും തെരഞ്ഞെടുപ്പിനുശേഷം സഖ്യം ചേരാനും സാധ്യതയുണ്ട്. കോൺഗ്രസിന്‍റെ 12 എം.എല്‍.എമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെ സംസ്ഥാന നിയമസഭയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി തൃണമൂൽ കോൺഗ്രസ് മാറിയിട്ടുണ്ട്. തൃണമൂൽ സ്ഥാനാർത്ഥികൾ പല […]
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പില്ല; തീരുമാനം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍
കോണ്‍ഗ്രസിന്റെ പുതിയ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പുണ്ടാകില്ല. റായ്പൂരില്‍ തുടരുന്ന പ്ലീനറി സമ്മേളനത്തിലാണ് സമവായമായത്. അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനാണ് തീരുമാനം. ഇന്ന് രാവിലെ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ആദ്യംഘട്ടം മുതല്‍തന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. 47 അംഗങ്ങളാണ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തത്. പി ചിദംബരമാണ് തെരഞ്ഞെടുപ്പ് വേണം എന്ന ആവശ്യം മുന്‍നിര്‍ത്തി രംഗത്തെത്തിയത്. ചില അംഗങ്ങള്‍ തെരഞ്ഞെടുപ്പ് വേണമെന്നും വേണ്ട എന്നും തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന അഭിപ്രായങ്ങളിലേക്ക് […]
അദാനി – ഹിൻഡൻബർഗ് വിഷയത്തിലെ വാർത്തകൾ തടയാൻ കഴിയില്ല: സുപ്രീം കോടതി
അദാനി – ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് വാർത്തകൾ നൽകുന്നതിൽ നിന്നും മാധ്യമങ്ങളെ തടയാനാകില്ലെന്ന് സുപ്രീം കോടതി. റിപ്പോർട്ട് പാർവതീകരിച്ച് വാർത്തകൾ നൽകുന്നു എന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. മറ്റ് ഹർജികളിൽ ഉത്തരവ് ഉടനെന്ന് സുപ്രീംകോടതി അറിയിച്ചു. അഭിഭാഷകനായ മനോഹർ ലാൽ ശർമയാണ് അദാനി – ഹിൻഡൻബർഗ് റിപ്പോർട്ട് വാർത്തകൾ നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വാർത്തകളാണ് മാധ്യമങ്ങൾ നൽകുന്നതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്. […]
ഛത്തീസ്ഗഢിൽ വാഹനാപകടം; കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു, 15 പേർക്ക് പരുക്ക്
ഛത്തീസ്ഗഢിലെ ഭട്ടപാറയിൽ ട്രക്കും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. മരിച്ചവരിൽ 4 കുട്ടികളും ഉൾപ്പെടുന്നു. അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഭട്ടപാരയിലെ ബലോഡ ബസാറിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റവരെ വിദഗ്ദ്ധ ചികിത്സക്കായി റായ് പൂരിലേക്ക് മാറ്റും. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരിച്ചവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.












