Health

വിട്ടുമാറാത്ത ക്ഷീണം തോന്നുന്നുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണം

പ്രണയം പോലെയാണ് ക്ഷീണവും. കൃത്യമായ ഒരു നിർവചനത്തിനകത്ത് ഒതുങ്ങില്ലത്. എന്നാലെല്ലാവർക്കും ഏതെങ്കിലും വിധത്തിൽ അതനുഭവിക്കാൻ പറ്റുകയും ചെയ്യും. നമുക്ക് ശാരീരികമോ മാനസികമോ ആയ പ്രസരിപ്പിന് മങ്ങലേൽക്കുകയും അസ്വസ്ഥതയുളവാക്കുകയും ചെയ്യുന്ന ഏതൊരവസ്ഥയെയും തല്‍ക്കാലം ക്ഷീണമെന്ന് വിളിക്കാം. പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായി ക്ഷീണം എത്താറുണ്ട്. ക്ഷീണത്തിലേക്കു നയിക്കുന്ന കാരണങ്ങള്‍ ഒരുപക്ഷെ നിസ്സാരമാകാം. ചിലപ്പോള്‍ ഗുരുതരരോഗങ്ങളുടെ മുന്നറിയിപ്പുമാകാം. കഠിനമായ ശാരീരികാദ്ധ്വാനം, ദീര്‍ഘദൂര യാത്രകള്‍, രാത്രിയില്‍ ഉറക്കമില്ലാതിരിക്കുക തുടങ്ങിയവയെല്ലാം ആരിലും ക്ഷീണമുണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ഈ കാര്യങ്ങളിലൊക്കെത്തന്നെ കുറച്ചുനേരത്തെ വിശ്രമം കൊണ്ട് […]

Health

പ്രകൃതിയിലേക്കിറങ്ങൂ, മാനസികോന്മേഷം നേടൂ

പ്രകൃതിയിലേക്കിറങ്ങുന്നത് മാനസികോന്മേഷം വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍. അടച്ചിട്ട മുറികളില്‍ നിന്ന് ഒരു അഞ്ച് മിനിട്ട് പുറത്തിറങ്ങിയാല്‍ പോലും മാനസികാവസ്ഥ മാറുമെന്നാണ് പഠനം പറയുന്നത്. ദ ജേര്‍ണല്‍ ഓഫ് പോസിറ്റീവ് സൈക്കോളജിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പ്രകൃതിയിലേക്കിറങ്ങുന്നത് നല്ലതാണ്. പ്രകൃതിയുമായുള്ള ബന്ധം വൈകാരികാവസ്ഥയെ സ്വാധീനിക്കുമെന്ന് പഠനത്തില്‍ വ്യക്തമായി. യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. പച്ചപ്പുള്ള പ്രദേശങ്ങളിലൂടെയുള്ള നടത്തം വ്യക്തികളെ കൂടുതല്‍ സന്തോഷവതികളും സന്തോഷവാന്മാരുമാക്കുമെന്ന് ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും പറയുന്നു. […]

Health

ശരിക്കും എന്താണ് പ്രമേഹം? എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

പ്രമേഹം കീഴ്പ്പെടുത്തുന്ന ആളുകളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്രയധികം പ്രമേഹ രോഗികള്‍ നമ്മുടെ രാജ്യത്തുണ്ട്. പ്രത്യേകിച്ചും കേരളത്തില്‍. ജീവിതശൈലിയിലെ മാറ്റങ്ങള്‍ തന്നെയാണ് മിക്കവരെയും ഈ രോഗത്തിന് അടിമയാകുന്നത്. എന്നാല്‍ ശരിക്കും എന്താണ് പ്രമേഹം, പ്രമേഹ രോഗികള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് ഡോ.ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം സെക്കൻഡ്‌ ഒപീനിയൻ – 060 പ്രായം പത്ത്‌ നാൽപത്‌ കഴിഞ്ഞു. ഷുഗറും പ്രഷറുമൊക്കെയാണ്‌ പ്രധാന സമ്പാദ്യം. എന്നാലും വേണ്ടില്ല, രാത്രി കിടന്നുറങ്ങാൻ പറ്റിയിരുന്നു. […]

Health

വെയില്‍ കൊള്ളണം, നല്ലതാണ്..

ആരോഗ്യമുള്ള ശരീരത്തിന് വിറ്റാമിനുകള്‍ അത്യന്താപേക്ഷിതമാണ്. വിറ്റാമിന്‍ അടങ്ങിയ ആഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ നമ്മള്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ സൌജന്യമായി പ്രകൃതിയില്‍ നിന്ന് കിട്ടുന്നൊരു വിറ്റാമിനുണ്ട്. സൂര്യപ്രകാശത്തില്‍ നിന്ന് കിട്ടുന്ന വിറ്റാമിന്‍ ഡി ശരീരത്തിന് അനിവാര്യമാണ്. വിറ്റാമിന്‍ ഡി ആവശ്യത്തിനില്ലെങ്കില്‍ കുട്ടികളുടെ എല്ലുകളുടെ വളര്‍ച്ച കുറയും. ബലക്കുറവും കാലുകള്‍ വില്ല് പോലെ വളയുന്ന അവസ്ഥയുമുണ്ടാകാം. നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന റിക്കറ്റ്സ് എന്ന അസുഖമുണ്ടായേക്കാം. മുതിര്‍ന്നവരിലാണെങ്കില്‍ ഒസ്റ്റിയോ മലാസിയ എന്ന രോഗമുണ്ടാകും. കാത്സ്യം കുടലില്‍ നിന്ന് ശരീരത്തിലേക്ക് വലിച്ചെടുക്കാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ […]

Health

പെണ്‍കുട്ടികള്‍ക്കിടയിലെ വിഷാദ രോഗത്തിന് പ്രധാന കാരണം സമൂഹ മാധ്യമങ്ങളോ? വെളിപ്പെടുത്തലുമായി പഠനങ്ങള്‍

ഇന്നത്തെ ചെറുപ്പക്കാരില്‍ ഏറ്റവുമധികം കണ്ടുവരുന്ന മാനസിക പ്രശ്നങ്ങളിലൊന്നാണ് വിഷാദരോഗം. ഇതും സമൂഹമാധ്യമ ഉപയോഗവും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണ് ജേണല്‍ ഇക്ലിനിക്കല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. 11,000 ആളുകളെ നിരീക്ഷിച്ച ശേഷമാണ് ലണ്ടന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. നല്ലൊരു ശതമാനം കൗമാരക്കാരും സമൂഹമാധ്യമത്തിൽ ധാരാളം സമയം ചെലവഴിക്കുന്നവരാണെന്ന് കണക്കുകള്‍ പറയുന്നു. 14 വയസ്സുള്ള പെണ്‍കുട്ടികളാണ് ഇതിൽ ഭൂരിഭാഗവും. ഇവരില്‍ അഞ്ചില്‍ രണ്ടുപേരും ഏതെങ്കിലുമൊരു സമൂഹമാധ്യമത്തിൽ കൂടുതല്‍ സമയം ചെലവഴിക്കുന്നവരാണ്. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന […]

Health

കുട്ടികളിലെ ലുകീമിയ തടയാനാകുമോ?

“എന്തുകൊണ്ടാണ് കുട്ടികൾക്ക് ലുകീമിയ ഉണ്ടാവുന്നത്?” 30 വർഷമായി ഈ ചോദ്യം തന്നോടു തന്നെ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ റിസർച്ചിൽ പ്രവർത്തിക്കുന്ന പ്രൊഫസർ മെൽ ഗ്രീവ്സ്. മൂന്നു ദശാബ്ദങ്ങളുടെ അന്വേഷണത്തിനും പരീക്ഷണങ്ങൾക്കും ശേഷം അദ്ദേഹം ലളിതമായ ഒരു ഉത്തരത്തിലെത്തിയിരിക്കുന്നു- അണുബാധ. അണുബാധ കാൻസറിലേക്ക് നയിക്കുന്നു എന്നല്ല, അണുബാധയില്ലായ്മയാണ് സത്യത്തിൽ വില്ലൻ എന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. പ്രൊഫസർ ഗ്രീവ്സിന്റെ നിരീക്ഷണത്തിൽ കുട്ടികളിൽ ലുകീമിയ ഉണ്ടാക്കപ്പെടുന്നത് രണ്ട് ഘട്ടങ്ങളിലായാണ്. ആദ്യത്തേത് ജനിതകമാണ്. കുഞ്ഞ് ഭ്രൂണാവസ്ഥയിലുള്ളപ്പോൾ […]

Health

2019ൽ ഒരു ‘സ്മാർട്ട്’ രക്ഷിതാവ് ആവാൻ ആറ് വഴികൾ

കുട്ടിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും മാതാപിതാക്കൾ സ്വീകരിക്കുന്ന സമീപനങ്ങൾക്ക് അവരുടെ വൈകാരിക വളർച്ചയെയും ആത്മവിശ്വാസത്തെയും ജീവിത കാഴ്ചപ്പാടിനെയും വലിയ രീതിയിൽ സ്വാധീനിക്കാൻ സാധിക്കും. അൽപം ക്ഷമയുണ്ടെങ്കിൽ ഓരോ ഘട്ടത്തിലും അവർക്ക് ലഭിക്കുന്ന ജീവിതപാഠങ്ങൾ ഏറ്റവും ഉത്തമമാണെന്ന് ഉറപ്പുവരുത്താം. 1. സമ്മാനത്തിന്റെയും ശിക്ഷയുടെയും വഴികൾ ഒഴിവാക്കുക ചെറിയ കുട്ടികളെ അനുസരണയും അച്ചടക്കവും പഠിപ്പിക്കാൻ ശ്രമിക്കുന്ന രക്ഷിതാക്കൾ സാധാരണ രണ്ട് വഴികളിലൊന്നാണ് സ്വീകരിക്കുക- സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുക, അല്ലെങ്കിൽ ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുക. രണ്ടിനും അതിന്റേതായ പ്രശ്നങ്ങളുണ്ട്. ശിക്ഷ കിട്ടുമെന്നു ഭയക്കുന്ന […]

Health

വരണ്ട ചുണ്ടുകള്‍ക്ക് വീട്ടിലുണ്ട് പരിഹാരം

തണുപ്പ് കാലത്ത് ഭൂരിഭാഗം പേരും നേരിടുന്ന പ്രശ്നമാണ് വരണ്ട ചുണ്ടുകള്‍. ചുണ്ടുകള്‍ക്ക് സംരക്ഷണം നല്‍കുന്ന ലിപ് ബാമുകള്‍ വിപണിയിലുണ്ടെങ്കിലും അവയുടെ ആയുസ് വളരെ കുറച്ച് നേരത്തേക്ക് മാത്രമേയുള്ളൂ. വരണ്ട ചുണ്ടുകള്‍ക്ക് വീട്ടില്‍ തന്നെയുണ്ട് പരിഹാരം. നാരാങ്ങാ നീര് ഗ്ലിസറിനുമായി കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് നല്ലതാണ്. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച്‌ മൃതചര്‍മം നീക്കിയതിന് ശേഷം ചുണ്ടില്‍ അല്പം പാല്‍ പുരട്ടുക. അല്പസമയം കഴിയുമ്പോൾ വീണ്ടും ബ്രഷ് കൊണ്ട് ഉരസിയതിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാം. റോസിതളുകള്‍ ചതച്ച്‌ […]

Health

പട്ടിണി കിടന്ന് തടി കുറക്കുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അമിത വണ്ണം ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. തടി കൂടുമോ എന്ന പേടി കാരണം നേരം പോലെ ഭക്ഷണം പോലും കഴിക്കാൻ മടിക്കുന്നവരാണ് പലരും. തടി കുറക്കാൻ മുൻപിൻ നോക്കാതെ ഏത് മരുന്നും വാങ്ങി കഴിക്കാനും, ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യാനും ഇന്നാരും തയ്യാറാകും. കാരണം, തടി ‘കേടാകാതിരിക്കേണ്ടത്’ ആരോഗ്യത്തിന്റെ മാത്രമല്ല, സൗന്ദര്യത്തിന്റെ വിഷയം കൂടിയാണ്. പട്ടിണി കിടക്കുന്നതിനും, ജിമ്മില്‍ പോകുന്നതിനും മുന്‍പ് തടിയെ വരുതിയിലാക്കാൻ ചെയ്യേണ്ട ചില അടിസ്ഥാന കാര്യങ്ങൾ എന്താണെന്ന് നോക്കാം. അമിത […]

Health

ആന കൊടുത്താലും കുഞ്ഞുവാവക്ക് സ്മാർട്ട്ഫോൺ കൊടുക്കരുത്

മുതിർന്നവരിലെ സ്മാർട്ട്ഫോൺ ഉപയോഗം കാഴ്ചക്കുറവും കഴുത്തുവേദനയും ഉറക്കമില്ലായ്മയും മുതൽ ഉത്കണ്ഠയും വിഷാദരോഗവും വരെ ഉണ്ടാക്കുമെന്ന് പല പഠനങ്ങളുടെയും വെളിച്ചത്തിൽ ഏറെക്കുറെ സ്ഥാപിക്കപ്പെട്ടതാണ്. അൽപം മുതിർന്ന കുട്ടികളിലും മുറിഞ്ഞ ഉറക്കം, വിഷാദം, ആത്മഹത്യാ പ്രവണത തുടങ്ങിയ മാരകമായ അവസ്ഥകൾ സൃഷ്ടിക്കാൻ അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം കാരണമാകുന്നുവെന്നും വിഗദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ തീരെ ചെറിയ കുട്ടികളിലോ? നടക്കാനും സംസാരിക്കാനും തുടങ്ങുന്ന പ്രായത്തിൽ തന്നെ ഫോണിൽ വീഡിയോകളും പാട്ടുകളും കണ്ടു നടക്കുന്ന കുട്ടികൾ ഇന്ന് സാധാരണ കാഴ്ചയാണ്. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാനുള്ള […]