ജീവിതത്തില്‍ പലപ്പോഴും മറവികള്‍ സംഭവിക്കുന്നവരാണ് നമ്മള്‍.. എന്തുകൊണ്ടാണിങ്ങനെ മറവി സംഭവിക്കുന്നത്, ഇങ്ങനെയായാല്‍ എനിക്ക് മറവിരോഗമോ മറ്റോ ആയിത്തീരുമോ എന്ന് ആശങ്കപ്പെടുന്നവരും നമ്മുടെ ചുറ്റുമുണ്ട്. ഓര്‍മത്തകരാറുകള്‍ മൂലം നമുക്ക് ദൈനംദിനജീവിതത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുകയാണെങ്കില്‍ ഉറപ്പിച്ചോളൂ നമുക്ക് സംഭവിച്ച് കൊണ്ടിരിക്കുന്ന ഓര്‍മപ്പിശക് ഗുരുതരമായ അവസ്ഥയിലേക്കാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന്.. ഒരാള്‍ക്ക് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിക്കാനോ, വാഹനം ഡ്രൈവ് ചെയ്യാനോ, ഒരു സുഹൃത്തുമായി സംസാരിക്കാനോ സാധിക്കാതെ വരിക എന്നിങ്ങനെയൊക്കെ ജീവിതത്തില്‍ സംഭവിക്കുന്നുവെങ്കില്‍, ഉറപ്പിക്കാം ഗുരുതരമായ ഓര്‍മ തകരാറുകളുടെ ചില ലക്ഷണങ്ങളാണ് അവയെന്ന്.. […]
Health
വേനല്‍ കടുത്തു; അസുഖങ്ങള്‍ വ്യാപിക്കുന്നു
വേനല്‍ കടുത്തതോടെ മഞ്ഞപ്പിത്തം, വയറിളക്കം, ചിക്കന്‍പോക്സ് ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ വ്യാപിക്കുന്നു. രണ്ട് മാസത്തിനിടെ കേരളത്തില്‍ എഴുപതിനായിരം പേരാണ് വയറിളക്ക രോഗങ്ങളുമായി ചികിത്സ തേടിയത്. ശുദ്ധജല ലഭ്യത കുറഞ്ഞതാണ് അസുഖം വ്യാപിക്കാന്‍ കാരണം. ചൂട് കൂടുന്നു. എവിടെ നിന്നും എന്ത് വെള്ളം കിട്ടിയാലും കുടിക്കേണ്ട സ്ഥിതി. കേരളത്തില്‍ 60 ശതമാനം പേരാണ് ശുദ്ധജലം കിട്ടാതെ വലയുന്നത്. അതിനിടയില്‍ വെള്ളത്തിലൂടെ പകരുന്ന അസുഖങ്ങളും. ആരോഗ്യവകുപ്പ് നല്‍കുന്ന കണക്കുകള്‍ നോക്കാം. രണ്ട് മാസത്തിനിടെ 69723 പേരാണ് വയറിളക്ക അസുഖങ്ങളുമായി സര്‍ക്കാര്‍ ആശുപത്രികളില്‍ […]
നിങ്ങളുടെ കുഞ്ഞിന് പല്ലുതേക്കാന്‍ ഇഷ്ടമാണോ…? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
നിങ്ങളുടെ കുഞ്ഞിന് പല്ലുതേക്കാനിഷ്ടമില്ല എന്നതാണോ, അല്ലെങ്കില്‍ എപ്പോഴും പല്ലുതേക്കാനായി വാശി പിടിക്കുന്നുവെന്നും എന്നിട്ട് പേസ്റ്റ് അകത്താക്കുന്നുവെന്നതാണോ നിങ്ങളുടെ പരാതി… ചില കുട്ടികള്‍ക്ക് പല്ല് തേച്ച് കൊടുക്കുന്നതേ ഇഷ്ടമല്ല, സ്വയം ചെയ്തോളാമെന്ന് പറഞ്ഞ് ബ്രെഷ് വായിലിട്ട് വെറുതെ ഇരിക്കുക മാത്രം ചെയ്യും.. അതേ, അമ്മമാരെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ പല്ലുതേപ്പ് ഒരു തലവേദന തന്നെയാണ്… കുഞ്ഞുവായില്‍ പല്ല് വന്നുതുടങ്ങിയാല്‍ മാത്രം മതിയോ വായ വൃത്തിയാക്കലും ഈ സംരക്ഷണവുമെല്ലാം.. പോര. കുഞ്ഞുമോണകളെ തന്നെ നല്ല വൃത്തിയുള്ള തുണിയോ പഞ്ഞിയോ ഇളം ചൂടുവെള്ളത്തില്‍ […]
നിങ്ങള്‍ ഒരു വൃക്കരോഗി ആകാതിരിക്കണമെങ്കില്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ…
വൃക്കരോഗികളുടെ, ഡയാലിസിസ് പേഷ്യന്റുമാരുടെ, മാറ്റിവെക്കാന്‍ വൃക്ക അന്വേഷിക്കുന്നവരുടെ എണ്ണം നമുക്ക് ചുറ്റും കൂടിക്കൊണ്ടിരിക്കുകയാണ്. വൃക്ക സ്തംഭനം എന്ന അവസ്ഥ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയില്ല.. രോഗം വരാതെ നോക്കുക എന്നത് തന്നെയാണ് വൃക്കരോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. പക്ഷേ എങ്ങനെ എന്നാണോ…. ? ഇതാ ഈ 7 നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കൂ: 1. ധാരാളം വെള്ളം കുടിക്കുക ദിവസം മൂന്നു ലിറ്ററെങ്കിലും വെള്ളം കുടിക്കണം…. ധാരാളം മൂത്രം ഒഴിക്കുമ്പോള്‍ മൂത്രത്തിന്റെ സാന്ദ്രത കുറഞ്ഞ് മാലിന്യങ്ങള്‍ എല്ലാം പുറന്തള്ളി വൃക്കയില്‍ […]
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമം; വെന്ത വെളിച്ചെണ്ണയുടെ ഗുണങ്ങള്‍ നിരവധിയാണ്
വെളിച്ചെണ്ണയുടെ ഗുണങ്ങളെ കുറിച്ച് അറിയാത്തവര്‍ ചുരുക്കമാണ്. അതുപോലെ തന്നെ ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമാണ് വെന്ത വെളിച്ചെണ്ണയും. തേങ്ങാപ്പാലിൽനിന്നും പരമ്പരാഗതമായ രീതിയിൽ വേര്‍തിരിച്ചെടുത്താണ് ഉരുക്കു വെളിച്ചെണ്ണ എന്നും വിളിക്കുന്ന ഇതുണ്ടാക്കുന്നത്. ഇതുണ്ടാക്കിയെടുക്കാന്‍ സമയവും അധ്വാനവും കുറച്ചധികം വേണ്ടതുകൊണ്ട് പലരും വെന്ത വെളിച്ചെണ്ണയ്ക്ക് പിറകെ പോകാറില്ല എന്നതാണ് സത്യം. ചർമ്മ സംരക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇത് . ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും തലമുടി മുടി തഴച്ചു വളരാനും ഇത് സഹായിക്കും .മുലപ്പാലില്‍ അടങ്ങിയിട്ടുള്ള മീഡിയം […]
പൊള്ളലേറ്റാല്‍ ഉപ്പു തേക്കാമോ?
പൊള്ളലേറ്റാല്‍ അമ്മയുടെയും വീട്ടിലെ മുതിര്‍ന്നവരുടെയുമെല്ലാം മരുന്നാണ് ഉപ്പു തേക്കല്‍… പൊള്ളിയ സ്ഥലത്ത് എന്തെല്ലാം പുരട്ടണം, എങ്ങനെയെല്ലാം പരിപാലിക്കണമെന്ന കാര്യത്തില്‍ പലപ്പോഴും തര്‍ക്കങ്ങളുണ്ടാകാറുണ്ട്. അതില്‍ പ്രധാനമാണ് പൊള്ളിയ മുറിവില്‍ ഉപ്പ് തേക്കാമോ എന്ന ചോദ്യം. മുറിവുണക്കാന്‍ കഴിവുള്ള ധാരാളം ഘടകങ്ങള്‍ ഉപ്പില്‍ അടങ്ങിയിട്ടുണ്ട്. പൊള്ളലേറ്റ മുറിവ് കുറേക്കൂടെ അണുബാധയുണ്ടാകാനും, വേദന നീണ്ടുനില്‍ക്കാനും സാധ്യതയുണ്ട് എന്നതിനാല്‍ ശ്രുശ്രൂഷ കരുതി തന്നെയാവണം. മുറിവിനെ ഉണക്കാനുള്ള കഴിവിനൊപ്പം തന്നെ വേദനയെ ശമിപ്പിക്കാനും ഉപ്പിനാകും. അതുകൊണ്ടുതന്നെ പൊള്ളിയ മുറിവില്‍ അതിന്റെ തീവ്രത കൂടി കണക്കിലെടുത്ത […]
ഒന്ന് കുത്തിയിരിക്കീൻ! കസേരയില്ലാതെ ഇരിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
ഇത്രയും സമയം ഇരുത്തത്തിൽ ചെലവഴിക്കുന്നതു തന്നെ മനുഷ്യന്റെ ശരീരത്തിനും ആരോഗ്യത്തിനും മേൽ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് ആധുനിക രോഗപര്യവേക്ഷകർ ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യക്കാരായ നമ്മുടെ മുൻഗാമികൾ ഏറെ ചെയ്തു പരിചയിച്ച കസേരയില്ലാത്ത ഒരു ‘ഇരുത്തം’ ഉണ്ട്. അടുപ്പൂതുമ്പോഴും മീൻ മുറിക്കുമ്പോഴും കൃഷിപ്പണി എടുക്കുമ്പോഴും മുതൽ പ്രാഥമിക കർമങ്ങൾ നിർവ്വഹിക്കുമ്പോഴും പ്രസവിക്കുമ്പോഴും വരെ ഇങ്ങനെ കസേരയില്ലാതെ താഴ്ന്നിരിക്കാൻ അവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. കസേരകളും യൂറോപ്യൻ കക്കൂസുകളും വന്നതോടെ ഈ രീതി ഏറെക്കുറെ കാലഹരണപ്പെട്ടു. നിന്നോ കസേരകളിലിരുന്നോ ജോലി ചെയ്ത്, […]
ഗര്‍ഭാശയമുഖ ക്യാന്‍സര്‍; ലക്ഷണങ്ങള്‍, ചികിത്സ
പലപ്പോഴും ക്യാൻസർ എന്ന മാരകരോഗം അതിന്റെ അവസാനഘട്ടത്തിലായിരിക്കും നമ്മൾ അറിയുക.അതുകൊണ്ടു തന്നെ പലപ്പോഴും പല ചികിത്സകൾ നൽകിയിട്ടും രോഗികൾ മരണത്തിലേക് പോകുന്നു. പക്ഷെ സർവിക്കൽ ക്യാൻസർ മതിയായ സ്‌ക്രീനിംഗ് റെസ്റ്റുകളിലൂടെ നേരത്തെ കണ്ടെത്തുവാനും തക്കസമയത്തു ചികിൽസിക്കുവാനും, കൂടാതെ കുത്തിവെപ്പിലൂടെ പ്രതിരോധിക്കുവാനും സാധിക്കും. എന്നിട്ടും എന്തുകൊണ്ട് നമ്മുടെ രാജ്യത്തു സ്ത്രീകളിൽ സർവിക്കൽ ക്യാൻസർ ഇപ്പോഴും ധാരാളമായി കണ്ടുവരുന്നു?? സർവിക്കൽ ക്യാൻസറിനെ കുറിച്ചുള്ള അറിവില്ലായ്മ ആണോ അതിനു കാരണം?? അതുകൊണ്ടു തന്നെ എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണിത്. ലോകത്തു അഞ്ചാമതായി ഏറ്റവുമധികം […]
മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം?
തലമുടി കൊഴിയുന്നത് സ്ത്രീകള്‍ക്കായാലും പുരുഷന്മാര്‍ക്കായാലും ടെന്‍ഷനുണ്ടാക്കുന്ന ഒന്നാണ്. മുടി കൊഴിഞ്ഞുകൊഴിഞ്ഞ് കനം കുറഞ്ഞ് കഷണ്ടി വരെ ആകാം. പുരുഷന്മാരെയാണ് കഷണ്ടി ബാധിക്കുന്നതെങ്കിലും, മുടിയുടെ ഉള്ളു കുറയുന്നത് സ്ത്രീകള്‍ക്കും സങ്കടമുണ്ടാക്കുന്ന കാര്യമാണ്. ദീര്‍ഘകാലം നിലനില്‍ക്കുന്ന രോഗങ്ങള്‍ ഉള്ളവര്‍, ശസ്ത്രക്രിയ കഴിഞ്ഞവര്‍, അണുബാധ മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ എന്നിവരിലെല്ലാം സാധാരണഗതിയിലുള്ള മുടികൊഴിച്ചില്‍ കാണാറുണ്ട്. ഹോര്‍മോണുകളുടെ അളവിലുള്ള വ്യത്യാസവും മുടി കൊഴിയാന്‍ കാരണമാകാറുണ്ട്. പ്രത്യേകിച്ച് പ്രസവം കഴിഞ്ഞ സ്ത്രീകളില്‍. അമിതമായ ആര്‍ത്തവം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകളിലും മുടികൊഴിയുന്നത് കൂടുന്നതായി കാണാം. […]
യാത്രക്കിടെ ഛര്‍ദ്ദിയോ ? ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
പലരെയും സാധാരണയായി അലട്ടുന്ന പ്രശ്നമാണ് യാത്രക്കിടെയുണ്ടാകുന്ന ഛർദ്ദി. യാത്രയെ ദുസ്സഹമാക്കുന്ന ഈ പ്രശ്നത്തിന് മരുന്നുൾപ്പടെയുള്ള പരിഹാരമാർഗങ്ങൾ തേടുന്നവരുണ്ട്. എന്നാൽ പ്രകൃതിദത്തമായ പൊടിക്കെെകൾ കൊണ്ട് ഇതിനെ പ്രതിരോധിക്കാവുന്നതാണ്. പുരുഷന്മാരാക്കേൾ യാത്രക്കിടെ ഛർദ്ദിക്കാനുള്ള പ്രവണത സ്ത്രീകൾക്കാണുള്ളതെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ‘അവോമിൻ’ പോലുള്ള അലർജി മരുന്നുകൾ കഴിച്ച് യാത്രക്കിടെയുള്ള ഛർദ്ദി തടഞ്ഞു നിർത്തുന്നവരുണ്ട്. എന്നാൽ ഇത്തരം മരുന്നുകളേക്കാൾ ശരീരത്തിന് നല്ലത് പ്രകൃതിദത്തമായ പ്രതിവിധികൾ അവലംബിക്കുന്നതാണ്. സ്വന്തം വാഹനത്തിലുള്ള യാത്രയാണെങ്കിൽ തുടർച്ചയായി യാത്ര ചെയ്യുന്നതിന് പകരം, ഇടയ്ക്ക് ആവശ്യമായ ഇടവേളകൾ നൽകി, ശരീരത്തിന് […]