Gulf

യുഎഇ പ്രസിഡന്റിന്റെ സഹോദരൻ അന്തരിച്ചു; രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടും

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാന്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുമായ അബുദാബി രാജകുടുംബാ​ഗം ഷെയ്ഖ് സായിദ് ബിൻ സായ്ദ് അൽ നഹ്യാൻ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സഹോദരന്റെ വിയോ​ഗത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ അനുശോചിച്ചു. ഷെയ്ഖ് സയിദിന്റെ നിര്യാണത്തിൽ വിവിധ ജി സി സി രാഷ്ട്ര നേതാക്കളും അനുശോചനം രേഖപ്പെടുത്തി. ഷെയ്ഖ് സയിദിന്റെ വിയോഗത്തെ തുടർന്ന് യുഎഇയിൽ മൂന്ന് ദിവസത്തേക്ക് ഔദ്യോഗിക […]

Gulf

യൂസഫലി ഇടപെട്ടു; നിയമക്കുരുക്കില്‍പ്പെട്ട് ഒരു വര്‍ഷത്തോളം ബഹ്‌റൈനില്‍ കുടുങ്ങിക്കിടന്ന മലയാളിയുടെ മൃതദേഹം ഖബറടക്കി

എം.എ യൂസഫലിയുടെ ഇടപെടലിനൊടുവില്‍ ഒരു വര്‍ഷത്തോളം ബഹ്‌റൈനില്‍ കുടുങ്ങിക്കിടന്ന മലയാളിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പൊന്നാനി സ്വദേശിയുടെ മൃതദേഹമാണ് സങ്കീര്‍ണമായ നിയമക്കുരുക്കില്‍പ്പെട്ടതോടെ നാട്ടിലെത്തിക്കാന്‍ കഴിയാതിരുന്നത്. നിയമകുരുക്ക് അഴിഞ്ഞതോടെ എം.എ യൂസഫലിക്ക് പൊന്നാനി സ്വദേശിയുടെ കുടുംബം നന്ദി പറഞ്ഞു. പൊന്നാനി സ്വദേശി കുറുപ്പള്ളി മൊയ്തീന്റെ മൃതദേഹമാണ് പത്ത് മാസത്തിലേറെയായി ബഹ്‌റൈനിലെ നിന്ന് നാട്ടിലെത്തിക്കാന്‍ കഴിയാതിരുന്നത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഇടപെട്ടതോടെ ഒടുവില്‍ ബഹ്‌റൈന്‍ അധികാരികള്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. യൂസഫലി ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രിയെ ബന്ധപ്പെട്ടതോടെയാണ് […]

Gulf

ഉമ്മൻ ചാണ്ടി മനുഷ്യന്റെ സാധ്യതകൾക്ക് പരിമിധികളില്ലെന്ന് തെളിയിച്ച വ്യക്തിത്വം; ജിദ്ദ കേരള പൗരാവലി

ജീവിതം കൊണ്ടും മരണം കൊണ്ടും മനുഷ്യന്റെ സാധ്യതകൾക്ക് പരിമിധികളില്ലെന്ന് തെളിയിച്ച വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടി എന്ന് ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച ‘ജനനായകന് സ്മരണാഞ്ജലി’ എന്ന പരിപാടിയിൽ പങ്കെടുത്ത് അനുസ്മരണ പ്രഭാഷണം നടത്തിയവർ അഭിപ്രായപ്പെട്ടു. ആധുനിക കേരളത്തിന്റെ ശില്പിയായി ഉമ്മൻ ചാണ്ടി അറിയപ്പെടും. കേരളത്തിന് അഭിമാനിക്കാവുന്ന പദ്ധതികളായ കൊച്ചി മെട്രോ, വല്ലാർപാടം കണ്ടൈനർ ടെർമിനൽ, വിഴിഞ്ഞം തുറമുഖം, കണ്ണൂർ അന്താരാഷ്ട്ര വിമാന താവളം, സ്മാർട്ട് സിറ്റി, സ്റ്റാർട്ടപ്പ് പ്രോജക്ടുകൾ, മെഡിക്കൽ കോളേജുകൾ, പുതിയ താലൂക്കുകൾ, വില്ലേജ് ഓഫീസുകൾ, […]

Gulf

ആർ ശ്രീകണ്ഠൻ നായർക്ക് ഗോൾഡൻ വീസ

ഫ്‌ളവേഴ്‌സ് എം ഡിയും 24 ചീഫ് എഡിറ്ററുമായ ആർ ശ്രീകണ്ഠൻ നായർക്ക് ഗോൾഡൻ വീസ ലഭിച്ചു. ദുബായിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥരാണ് ഗോൾഡൻ വീസ സമ്മാനിച്ചത്. ദുബായിലെ മുൻ നിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റലിന്റെ സിഇഒ ഇക്ബാൽ മാർക്കോണി ആണ് ഗോൾഡൻ വീസ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. നാലു പതിറ്റാണ്ട് നീളുന്ന ഇന്ത്യൻ ദൃശ്യ മാധ്യമ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ആർ ശ്രീകണ്ഠൻ നായർക്ക് യുഎഇ ഗോൾഡൻ […]

Gulf

സാധാരണക്കാര്‍ക്ക് എന്നും പ്രാപ്യനായ നേതാവ്; ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ ബഹ്റൈന്‍

എന്നും ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞു നിന്ന നേതാവായിരുന്നു അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് ബഹ്‌റൈന്‍ ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍. ജനസേവനത്തിനായി മുഴുസമയവും മാറ്റിവെച്ച അദ്ദേഹം സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെയാണ് പൊതുരംഗത്ത് സജീവമായത്. അധികാരത്തില്‍ ഇരിക്കുമ്പോഴും സാധാരണക്കാരായ ജനങ്ങള്‍ക്ക് എന്നും അദ്ദേഹം പ്രാപ്യനായിരുന്നെന്ന് ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അനുസ്മരിച്ചു. വിനയവും അര്‍പ്പണബോധവുമുള്ള ഒരു നേതാവിനെയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായത്. ജനാധിപത്യ-മതേതര ചേരിയെ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ രാജ്യത്ത് സമാധാനവും ക്ഷേമവും ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളുവെന്നായിരുന്നു ഉമ്മന്‍ചാണ്ടി എല്ലായിപ്പോഴും പറഞ്ഞിരുന്നത്. ഉമ്മന്‍ […]

Gulf

ബഹ്‌റൈന്‍ മാതാ അമൃതാനന്ദമയി സേവാ സമിതി ബലി തര്‍പ്പണം സംഘടിപ്പിച്ചു

മാതാ അമൃതനന്ദമയി സേവാ സമിതി ബഹ്‌റൈന്റെ ആഭിമുഖ്യത്തില്‍ ബലി തര്‍പ്പണം സംഘടിപ്പിച്ചു. 200 ആളുകള്‍ ബലിതര്‍പ്പണത്തില്‍ പങ്കെടുത്തതായി ബഹ്‌റൈന്‍ കോര്‍ഡിനേറ്റര്‍ സുധീര്‍ തിരുനിലത്ത് അറിയിച്ചു. ബലിതര്‍പ്പണത്തിന് മൂത്തേടത്തു കേശവന്‍ നമ്പൂതിരി,മനോജ്, ഹരിമോഹന്‍, ശ്രീജിത്ത്, ഷാജി, പ്രവീണ്‍, വിനായക് വിസ്മയ, അഖില്‍, രാജു അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Gulf

അൽ ഹസ്സയിലുണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു

സൗദിയിലെ അൽ ഹസ്സയിലുണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം പൂന്തൂറ സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് ഇന്ത്യക്കാരുൾപ്പെടെ പത്തുപേരാണ് മരിച്ചത്.ഹുഫൂഫ് ഇൻഡസ്ട്രിയൽ സിറ്റിയിലെ കാർ വർക്ക്‌ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ വർക്ക്‌ഷോപ്പിന് മുകളിൽ താമസിച്ചിരുന്ന ജീവനക്കാരാണ് പുക ശ്വസിച്ചും പൊള്ളലേറ്റും മരിച്ചത്..

Gulf

ചലച്ചിത്ര കല സംവിധായകന്‍ സന്തോഷ് രാമന് യുഎഇ ഗോള്‍ഡന്‍ വിസ

തെന്നിന്ത്യന്‍ പ്രൊഡക്ഷന്‍ ഡിസൈനറും കല സംവിധായകനുമായ സന്തോഷ് രാമന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും സന്തോഷ് രാമന്‍ വിസ ഏറ്റുവാങ്ങി. ശ്യാമപ്രസാദിന്റെ അകലെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ സന്തോഷ് രാമന്‍ ഒരു സിനിമയെ മിഴിവുറ്റതാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നയാളാണ്. ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ കലാസംവിധാനത്തിന് ഏറ്റവും നല്ല കലാസംവിധായകനുള്ള ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കിയ സന്തോഷ് രാമന്‍ […]

Gulf

ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ അന്തരിച്ചു

ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ അന്തരിച്ചു. തൃശൂർചാവക്കാട് അകലാട് മുന്നൈനി സ്വദേശിനി സുലൈഖ (61) ആണ്​ മക്കയിലെ അസീസിയ ആശുപത്രിയിൽ മരിച്ചത്​. ജംറയിലെ കല്ലേറിന് ശേഷം അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭർത്താവ്: അഹ്​മദ് അലി. രണ്ടു മക്കളുണ്ട്. നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ജിദ്ദയിലെ നവോദയ പ്രവർത്തകൻ ഷറഫുകാളികാവി​ൻറ്റെ നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ട്.

Gulf

ഹൃദയാഘാതം: മലയാളി സൗദിയില്‍ മരിച്ചു

സൗദിയിലെ ദമ്മാമില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് ചാലപ്പുറം സ്വദേശി കല്യാണ വീട്ടില്‍ ഫസല്‍ റഹ്മാന്‍ ആണ് മരിച്ചത്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ദമ്മാമിലെ അല്‍മലബാരി ഗ്രൂപ്പ് കമ്പനിയില്‍ സ്റ്റേഷനറി സെയില്‍സ് തലവനായി ജോലി ചെയ്തു വരികയായിരുന്നു. ജീവകാരുണ്യ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു ഫസല്‍ റഹ്മാന്‍. പൊന്മച്ചിന്റകം ഹലീമയാണ് ഭാര്യ. സഫ്വാന്‍, റംസി റഹ്മാന്‍, ആയിഷ എന്നിവര്‍ മക്കളാണ്.നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദമ്മാമില്‍ ഖബറടക്കും.