Gulf HEAD LINES

എട്ടു ഇന്ത്യൻ പൗരന്മാർക്ക് ഖത്തറിൽ വധശിക്ഷ; നയതന്ത്ര നീക്കങ്ങൾ ആരംഭിച്ച് ഇന്ത്യ

ഖത്തറിൽ ജയിലിൽ കഴിഞ്ഞിരുന്ന എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ. ഇന്ത്യൻ നാവിക സേനയിലെ മുൻ ഉദ്യോഗസ്ഥരായ എട്ട് പേർക്കാണ് ഖത്തറിലെ കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷ വിധിച്ചവരിൽ മലയാളികളും ഉൾപ്പെടുന്നു. ദഹ്‌റ ഗ്ളോബൽ ടെക്‌നോളജീസ് ആന്റ് കൺസൾട്ടൻസി എന്ന കമ്പനിയിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഖത്തറിലെ കോ‌ർട്ട് ഒഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ആണ് ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചത്. പൗരൻമാരെ സംരക്ഷിക്കുന്നതിനുള്ള സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്നും ഇന്ത്യൻ അധികൃതർ അറിയിച്ചു. ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ […]

Gulf

‘ഇരുനൂറോളം പേർക്ക് ചികിത്സയ്ക്കായി മൂന്നര കോടി രൂപയുടെ ആനുകൂല്യം’; സഹായവുമായി സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി

സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി 2023 പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട അമ്പത്തിമൂന്ന് അംഗങ്ങളുടെ കുടുംബങ്ങള്‍ക്കും മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടിയ ഇരുനൂറോളം അംഗങ്ങള്‍ക്കുമായി മൂന്നര കോടിയോളം രൂപയുടെ ആനുകൂല്യ വിതരണം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. പാണക്കാട് വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് സൗദി അറേബ്യയിലെ വാദി ദവാസിറില്‍ വെച്ച് മരണപ്പെട്ട എറണാകുളം മരട് സ്വദേശി പ്രശാന്ത് പ്രകാശൻ, റിയാദ് പ്രവിശ്യയിലെ അൽഖര്‍ജ് എന്ന പ്രദേശത്ത് വെച്ച് മരണപ്പെട്ട […]

Gulf

തേജ് ചുഴലിക്കാറ്റ്; ഒമാനിൽ കനത്ത മഴ

അറബികടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിനെ തുടർന്ന് ഒമാൻറെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒമാൻ സമയം നാലുമണിയോട് ഒമാനിലെ ദോഫാർ ഗവര്ണറേറ്റിലെ വിലായത്ത് സദയിൽ കനത്ത മഴ ആരംഭിച്ചു. അൽവുസ്ത ഗവർണറേറ്റിലും കനത്ത മഴ പെയ്തു.(Heavy rain in Oman due to cyclone Tej) അതേസമയം തേജ് ചുഴലിക്കാറ്റിന്റെ ശക്തി കുറ‍ഞ്ഞു. ഇന്ന് അർധരാത്രിയോടെ ചുഴലിക്കാറ്റ് യെമൻ തീരത്ത് തൊടും. പരമാവധി 150 കിലോമീറ്റർ വേ​ഗതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മാൻ, […]

Gulf

ദുബായി ഗ്ലോബല്‍ വില്ലേജിന്റെ 28ാം സീസണ് തുടക്കം

ഗ്ലോബല്‍ വില്ലേജിന്റെ 28ാം സീസണ് ഇന്ന് തുടക്കം. അടുത്തവര്‍ഷം ഏപ്രില്‍ 28 വരെയാണ് പുതിയ സീസണ്‍ അരങ്ങേറുക. ഇന്ന് മുതല്‍ ദുബായിലെ വൈകുന്നേരങ്ങള്‍ വിസ്മയഗ്രാമത്തിലേക്ക് ചുരുങ്ങും. മുന്‍വര്‍ഷങ്ങളേക്കാള്‍ ഒരാഴ്ച നേരത്തെയാണ് ഇത്തവണ ഗ്ലോബല്‍ വില്ലേജ് തുറക്കുന്നത്. വാരാന്ത്യങ്ങളൊഴികെ എല്ലാദിവസവും വൈകുന്നേരം നാലു മുതല്‍ 12 വരെയാണ് നഗരിയിലേക്ക് പ്രവേശനം അനുവദിക്കുക. വാരാന്ത്യങ്ങളില്‍ ഗ്ലോബല്‍വില്ലേജ് പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തിക്കും. 22.50 ദിര്‍ഹം മുതലാണ് ഇത്തവണത്തെ ടിക്കറ്റ് നിരക്ക്. ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ ടിക്കറ്റെടുക്കുന്നവര്‍ക്ക് 10 ശതമാനം ഇളവ് […]

Gulf World

പലസ്തീൻ ജനതയ്ക്ക് രണ്ട് കോടി ഡോളർ; അടിയന്തര സഹായവുമായി യുഎഇ

പലസ്തീനിലെ ജനതയ്ക്ക് സഹായവുമായി യുഎഇ. രണ്ട് കോടി ഡോളർ സഹായം എത്തിക്കാൻ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിർദേശം നൽകി. പലസ്തീനിൽ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഐക്യരാഷ്ട്രസഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യൂ.എ വഴിയാണ് സഹായം എത്തിക്കുക.(uae president sheikh mohamed orders urgent help for palestinians) പ്രതിസന്ധി ഘട്ടങ്ങളിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്ന സമൂഹങ്ങൾക്ക് ​അടിയന്തിര ആശ്വാസം പകരുകയെന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ്​ സഹായമെത്തിക്കുന്നതെന്ന്​ യു.എ.ഇ വാർത്താ ഏജൻസി […]

Gulf

ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്

ഡിജിറ്റൽ ബിസിനെസ്സ് വാലെറ്റിൽ യുഎസ്ബി ചിപ്പിൽ അടങ്ങിയിട്ടുള്ള ആദ്യ ദുബായ് ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി. നേരത്തെ പാസ്സ്പോർട്ടിൽ പതിച്ചു നൽകിയിരുന്ന വിസ പതിപ്പ് പൂർണമായും നിർത്തലാക്കിയിരുന്നു. പുതിയ ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ ഗോൾഡൻ വിസക്ക് പുറമെ വ്യക്തികളുടെ എമിരേറ്റ്സ് ഐഡി, താമസ വിസ, പാസ്പോര്ട്ട് […]

Gulf HEAD LINES

വൈദ്യുതി, ഹരിത ഹൈഡ്രജൻ ഉൽപാദനത്തിൽ ഇന്ത്യയും സൗദിയും തമ്മിൽ ധാരണയായി

വൈദ്യുതി, ഹരിത ഹൈഡ്രജൻ ഉൽപാദനത്തിലും വിതരണ ശൃംഖല സ്ഥാപിക്കലിലും പരസ്പര പങ്കാളിത്തത്തിന് ഇന്ത്യയും സസൗദി അറേബ്യയും തമ്മിൽ ധാരണയായി .യു.എൻ കാലാവസ്ഥ സെക്രട്ടേറിയറ്റിെൻറ സഹകരണത്തോടെ റിയാദിൽ നടക്കുന്ന പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക കാലാവസ്ഥ വാരം പരിപാടിയിലാണ് സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും ഇന്ത്യൻ ഊർജമന്ത്രി രാജ്കുമാർ സിങ്ങും ധാരണപത്രത്തിൽ ഒപ്പുവെച്ചത്.(India saudi sign mou for electrical interconnection) Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 […]

Gulf

എസ്കെഎസ്എസ്എഫ് ബഹ്റൈൻ വിഖായ ദിനാഘോഷം സംഘടിപ്പിച്ചു

എസ്കെഎസ്എസ്എഫിന്റെ സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ കേന്ദ്ര മദ്റസ ഓഡിറ്റോറിയത്തിൽ വച്ച് വിഖായ സംഗമം സംഘടിപ്പിച്ചു. സംഗമം സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് സാഹിബ് പതാക ഉയർത്തി തുടക്കം കുറിച്ചു. എസ്കെഎസ്എസ്എഫ് ബഹ്റൈൻ ആക്ടിംഗ് പ്രസിഡൻ്റ് ഉമൈർ വടകര അധ്യക്ഷത വഹിച്ച യോഗത്തിൽ ഉസ്താദ് ഹാഫിള് ഷറഫുദ്ദീൻ വിഖായ സന്ദേശവും മൗലീദ്‌ സദസിന് നേതൃത്വവും നൽകി. എസ്കെഎസ്എസ്എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് […]

Gulf

ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു

മനാമ, ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിച്ചു. ഓണം പൊന്നോണം എന്ന പേരിൽ അദ്‌ലിയ സെഞ്ച്വറി ഇൻറർനാഷണൽ റസ്റ്റോറൻറ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ബഹ്‌റൈൻ കേരളീയ സമാജം വൈസ് പ്രസിഡൻറ് ശ്രീ ദേവദാസ് കുന്നത്ത് മുഖ്യാതിഥിയായി. ഇടപ്പാളയം ബഹറിൻ ചാപ്റ്റർ പ്രസിഡൻറ് ശ്രീ ഫൈസൽ അനോടിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ രഘുനാഥ് സ്വാഗതവും ട്രഷറർ ശ്രീ: രാമചന്ദ്രൻ പോട്ടൂർ ആശംസയും നേർന്നു. രക്ഷാധികാരിയും ബഹ്‌റൈൻ […]

Gulf

ദമ്മാമിലെ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മ പനോരമ ഓണാഘോഷം സംഘടിപ്പിച്ചു

ദമ്മാമിലെ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മ പനോരമ ഓണാഘോഷം സംഘടിപ്പിച്ചു. ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ലോക കേരള സഭാംഗം ആൽബിൻ ജോസഫ് ഓണ സന്ദേശം നൽകി. പനോരമ പ്രസിഡണ്ട് അനിൽ മാത്യു അധ്യക്ഷത വഹിച്ച പരിപാടിയിൽ റോയി കുഴിക്കാല, സുബൈർ ഉദിനൂർ, ബിനു മരുതിക്കൻ, ബിനു പി ബേബി എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടുടെയും മുതിർന്നവരുടെയും ഭാരതനാട്യം, നാടൻ നൃത്തം, സിനിമാറ്റിക് നൃത്തം, തിരുവാതിര, ഗാനമേള തുടങ്ങി വിവിധ കലാ പരിപാടികളും അരങ്ങേറി. […]