ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം മുന്നിൽ കണ്ട് ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ അടയ്‍ക്കുന്നു. സൗദി അറേബ്യക്കും ഒമാനും പിന്നാലെ കുവൈത്തും അതിർത്തി അടച്ചിടാൻ തീരുമാനിച്ചു. യൂറോപ്പിൽ നിന്നും ഡിസംബർ എട്ടിന് ശേഷം എത്തിയവർ രണ്ടാഴ്ച നിർബന്ധിത ക്വാറന്റൈനിൽ തുടരണമെന്നും സൗദി ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഒമാന്‍ അതിർത്തികൾ അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഒരാഴ്ചത്തേക്കാണ് ഒമാന്‍ അതിർത്തികൾ അടച്ചിടുന്നത്. സൗദി അറേബ്യ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ വീണ്ടും അടച്ചു. […]
Gulf
സൗദിക്ക് പിന്നാലെ ഒമാനും അതിർത്തികൾ അടച്ചു
സൗദിക്ക് പിന്നാലെ ഒമാനും അതിർത്തികൾ അടച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് അതിർത്തികൾ അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഒരാഴ്ചത്തേക്കാണ് അതിർത്തികൾ അടച്ചിടുന്നത്. സൗദി അറേബ്യ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ നേരത്തെ അടച്ചിരുന്നു. ഒരാഴ്ചത്തേക്കാണ് അടച്ചത്. ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ പുതിയ രൂപം വിവിധ രാജ്യങ്ങളില്‍ പടരുന്ന പശ്ചാത്തലത്തിലാണിതെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണിതെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു.
ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള വിമാനസർവ്വീസ് പുനരാരംഭിക്കുന്നത് വൈകും
ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ എംബസി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി വീണ്ടും ചർച്ച നടത്തി. വിമാന സർവീസ് സംബന്ധിച്ച ചർച്ചയുടെ ഫലം പ്രതീക്ഷയോടെ കാത്തിരിക്കുന്നതായി എംബസി അധികൃതർ മീഡിയവണിനോട് പറഞ്ഞു. ഇതിനിടെ, ജനുവരിയിൽ വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് ഇന്ന് നടത്താനിരുന്ന പ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒമ്പതു മാസം മുമ്പാണ് കോവിഡ് കാരണം സൗദി വിമാന സർവീസുകൾ റദ്ദാക്കിയത്. ഇത്, ജനുവരി മുതൽ തുടങ്ങാനാണ് പദ്ധതി. […]
2021ലെ ഹജ്ജ്: സൗദി ഒരുക്കം തുടങ്ങി
2021ലേക്കുള്ള ഹജ്ജ് ഒരുക്കങ്ങൾ സൗദി അറേബ്യ സജീവമാക്കി. കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞതോടെ കൂടുതൽ പേർക്ക് അവസരമുണ്ടായേക്കും. സംസ്ഥാനത്തെ ഹജ്ജ് കമ്മിറ്റിയും ഡിസംബർ 10 വരെ അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്. കുട്ടികൾക്കും അധിക പ്രായമുള്ളവർക്കും ഇത്തവണയും ഹജ്ജിന് അനുമതിയുണ്ടാകില്ല. നവംബര്‍ ഏഴ് മുതലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി അപേക്ഷകൾ സ്വീകരിച്ചത്. ഡിസംബര്‍ 10 ആണ് അവസാന തിയ്യതി. ഇത്തവണ രണ്ട് ഘട്ടങ്ങളിലായാണ് അപേക്ഷാ നടപടികൾ. ആദ്യ ഘട്ടത്തില്‍ ഓൺലൈൻ വഴി അപേക്ഷിക്കണം. ഇതിൽ നിന്നും നറുക്കെടുപ്പുണ്ടാകും. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവർ […]
കുവൈത്തിൽ താമസാനുമതിയുള്ള വീട്ടുജോലിക്കാര്‍ ഡിസംബർ ഏഴ് മുതൽ തിരിച്ചെത്തും
കുവൈത്തിൽ താമസാനുമതിയുള്ള വീട്ടുജോലിക്കാര്‍ ഡിസംബർ ഏഴ് മുതൽ തിരിച്ചെത്തി തുടങ്ങും. കുവൈത്തിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്ത ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലായി 80000 വീട്ടുജോലിക്കാർ തിരിച്ചെത്താനുണ്ടെന്നാണ് താമസകാര്യ വിഭാഗത്തിന്റെ കണക്ക്. കുവൈത്തിൽ നിന്നും അവധിക്ക് പോയി കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഗാർഹിക വിസക്കാർക്ക് ഡിസംബർ ഏഴ് മുതൽ തിരിച്ചു വരാൻ കഴിയും. രണ്ടാഴ്ച ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ അനുഷ്ടിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി. 270 ദീനാറാണ് ഇതിന് ചെലവ് കണക്കാക്കിയിട്ടുള്ളത്. വിവിധ രാജ്യങ്ങളിൽ നിന്ന് ടിക്കറ്റ് നിരക്ക് വ്യത്യസ്തമാണ്. ഇന്ത്യയിൽ […]
ഒമാനിൽ താത്ക്കാലികമായി നിർത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസകൾ പുനഃരാരംഭിക്കുന്നു
ഒമാനിൽ കൊവിഡ് പ്രതിസന്ധി കാരണം താത്ക്കാലികമായി നിർത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസകൾ പുനഃരാരംഭിക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ആദ്യ ഘട്ടത്തിൽ ഹോട്ടലുകൾക്കും ടൂറിസം കമ്പനികൾക്കും മാത്രമായിരിക്കും ടൂറിസ്റ്റ് വിസകൾ അനുവദിക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് മുതലാണ് ഒമാൻ ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത് നിർത്തിവെച്ചത്. നവംബർ ആദ്യത്തിൽ എക്സ്പ്രസ്, ഫാമിലി വിസിറ്റിങ് വിസകളും കഴിഞ്ഞ ദിവസം തൊഴിൽ വിസയും അനുവദിക്കുന്നത് പുനരാരംഭിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ സർക്കാർ ഓഫീസുകളിൽ കുറഞ്ഞ എണ്ണം ജീവനക്കാർ മാത്രം ഹാജരായാൽ മതിയെന്ന നേരത്തേയുള്ള […]
സാമ്പത്തിക പ്രതിസന്ധിയെ ഇന്ത്യ എളുപ്പം മറികടക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ
സാമ്പത്തിക പ്രതിസന്ധിയെ ഇന്ത്യ എളുപ്പം മറികടക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. കോവിഡ് വ്യാപനത്തെ തുടർന്നുള്ള പ്രയാസങ്ങൾ ഫെബ്രുവരിയോടെ അവസാനിക്കുമെന്നും മന്ത്രി. ദുബൈ, നോർത്തേൺ എമിറേറ്റുകളിലെ ഇന്ത്യൻ പ്രവാസി സംഘടന നേതാക്കളുമായി ഓൺലൈനിൽ സംവദിക്കുകയായിരുന്നുവെന്നും മന്ത്രി ജയശങ്കർ. ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് വിദേശകാര്യ മന്ത്രി പ്രതികരിച്ചു. രാജ്യത്തിന്‍റെ മുന്നേറ്റത്തിന് ശക്തി പകരാൻ പുറം രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് വലിയ പങ്കു വഹിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് മൂലം തിരിച്ചെത്തിയ […]
സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്ക് 50,000 റിയാൽ പിഴയും ഒരു വർഷം തടവും
സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിനെതിരെ പബ്ലിക് പ്രൊസിക്യൂഷന്‍ ശക്തമായ മുന്നറിയിപ്പ് നൽകി. ഒരുവർഷം വരെ തടവും, അമ്പതിനായിരം റിയാൽ വരെ പിഴയും ചുമത്തപ്പെടുന്ന കുറ്റകൃത്യമാണ് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ. സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമവും വളരെ ഗൗരവത്തോടെയാണ് ഭരണകൂടം കാണുന്നതെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ വ്യക്തമാക്കി. ശാരീരികമോ മാനസികമോ ലൈംഗികമോ ആയ അതിക്രമങ്ങളോ ഭീഷണികളോ സ്ത്രീകള്‍ക്ക് നേരെ നടത്തിയാല്‍ ഒരു വര്‍ഷം വരെ തടവും 50,000 റിയാൽ വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷയും ഇരട്ടിയാവും. വീടുകളിലും ജോലി […]
ഗൾഫ് സഹകരണത്തിൽ ഊന്നി ഇന്ത്യ; സാമ്പത്തിക മാന്ദ്യം മറികടക്കുക ലക്ഷ്യം
ഗൾഫുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ഉഭയകക്ഷി ചർച്ചകളിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സൗദി ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളിൽ സന്ദർശനം നടത്താനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ തീരുമാനം. സാമ്പത്തിക മാന്ദ്യം വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്നുറപ്പായിരിക്കെ, എണ്ണ സമ്പന്ന ഗൾഫ് രാജ്യങ്ങളുമായുള്ള അടുപ്പം ഇന്ത്യക്ക് നിർണായകമാണ്. ഇന്ത്യയിലെ എല്ലാ തുറകളിലും ഗൾഫിൽ നിന്ന് പരമാവധി നിക്ഷേപം ഉറപ്പാക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചേംബർ, ഫിക്കി ഉൾപ്പെടെയുള്ള വേദികൾക്കു ചുവടെ വെർച്വൽ യോഗങ്ങൾ ചേരും. കോവിഡ് പ്രതിസന്ധി മറികടക്കാൻ വിദേശ രാജ്യങ്ങളിൽ […]
കേന്ദ്ര തീരുമാനം നടപ്പാക്കാൻ കേരളം വിസമ്മതിക്കുന്നതിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുളളവർക്ക് ക്വാറന്‍റൈൻ ആവശ്യമില്ലെന്ന കേന്ദ്ര തീരുമാനം നടപ്പാക്കാൻ കേരളം വിസമ്മതിക്കുന്നതിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തം. നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിൽ ക്വാറന്‍റൈൻ ആവശ്യമില്ലെന്ന കേന്ദ്രതീരുമാനം കേരളത്തിലും നടപ്പാക്കണമെന്ന് പ്രവാസ ലോകം ആവശ്യപ്പെടുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് വോട്ട് ചെയ്യാൻ ക്വാറന്‍റൈൻ നിബന്ധന പിൻവലിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ വിദേശത്തു നിന്നുള്ളവരുടെ കാര്യത്തിൽ നിഷേധ നിലപാടാണ് സംസ്ഥാനം തുടരുന്നതെന്ന ആക്ഷേപം ശക്തമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പ്രവാസികളുടെ എത്തുന്നത് തടയുകയെന്ന ലക്ഷ്യം പിന്നിലുണ്ടെന്നാണ് യു.ഡി.എഫ് […]