Gulf

ദുബൈയിൽ ബിസിനസ് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ ഉദാരമാക്കും

ദുബൈയില്‍ പുതിയ ബിസിനസ് തുടങ്ങുന്നതിനും നടത്തുന്നതിനുമുള്ള നടപടിക്രമങ്ങളിൽ അടുത്ത മൂന്നു മാസത്തിനുള്ളിൽ 30ശതമാനം കുറവ് വരുത്തും. നിക്ഷേപകരെ കൂടുതലായി ആകർഷിക്കാനും എമിറേറ്റിന്‍റെ മത്സരശേഷി വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ദുബൈ കിരീടവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്. നിക്ഷേപ അന്തരീക്ഷം ഉയർത്തുന്നതിന് വിവിധ പദ്ധതികളുമായി മുന്നോട്ട് പോവുമെന്ന് ശൈഖ് ഹംദാൻ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി. സ്വകാര്യ മേഖലക്ക് നൽകേണ്ട […]

Gulf

ദുബൈയിലെ പൊതുഗതാഗതത്തിന് പൂർണമായും ഹരിത വാഹനങ്ങളാക്കാൻ പദ്ധതി

2050ഓടെ ദുബൈയിലെ പൊതു​ഗതാ​ഗത വാഹനങ്ങൾ പൂർണമായും ഹരിത വാഹനങ്ങളാകും. ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് പദ്ധതി ആവിഷ്കരിച്ചത്. കാർബൺ പുറംതള്ളുന്ന വാഹനങ്ങൾ പൂർണമായും ഒഴിവാക്കുന്ന പദ്ധതിക്കും ആർ.ടി.എ രൂപം നൽകി. 2050ഓടെ ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങളായിരിക്കും പൊതു​ഗതാ​ഗതത്തിന് പൂർണമായും ഉപയോഗിക്കുക. ഇതുവഴി എട്ട് ദശലക്ഷം ടൺ കാർബൺഡൈ ഓക്സൈഡ് കുറക്കാനാകുമെന്ന് കരുതുന്നു. ഇത് 300 കോടി ദിർഹം ലാഭിക്കുന്നതിന് തുല്യമാണ്. മിഡിൽ ഈസ്റ്റ്- ആഫ്രിക്കൻ മേഖലയിൽ ഈ പദ്ധതി നടപ്പാക്കുന്ന ആദ്യ സർക്കാരായി ദുബൈ മാറും. […]

Gulf

ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്; ദുബൈയില്‍ യുവാക്കള്‍ ദുരിതത്തില്‍

ദുബൈയിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് കേരളത്തിൽ വൻ തട്ടിപ്പ്. വിസിറ്റ് വിസയിൽ ദുബൈയിൽ എത്തിയ 30 ലേറെ മലയാളികൾ താമസത്തിന് പോലും ഇടമില്ലാതെ കുടുങ്ങികിടക്കുകയാണ്. നാട്ടിൽ ഒന്നരലക്ഷത്തോളം രൂപ വാങ്ങിയാണ് ഏജന്റ് ഇവരെ ദുബൈയിൽ എത്തിച്ചത്. വിസിറ്റ് വിസയുടെ കാലാവധി പിന്നിട്ടതിനാൽ ഇനി നാട്ടിലേക്ക് മടങ്ങാനും ഇവർ വൻതുക പിഴ നൽകണം. വ്യാജ ഓഫർ ലെറ്ററും രേഖകളും ഉപയോഗിച്ച് ഒരു സംഘം കേരളത്തിലെ വിവിധ ജില്ലകളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള […]

Gulf World

സൗദിയിൽ കോവിഡ് കേസുകൾ കുറയുന്നു; രണ്ടാം ദിവസവും രോഗമുക്തിയിൽ വർധന

സൗദിയിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് കേസുകൾ ആയിരത്തിന് താഴെ രേഖപ്പെടുത്തി. 958 പുതിയ കേസുകളും 10,47 രോഗമുക്തിയും ഇന്നലെ റിപ്പോർട്ട് ചെയ്തു. അതേസമയം, രോഗഗുരുതരാവസ്ഥ ഉയർന്ന നിരക്കിൽ തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസവും പുതിയ കേസുകളെക്കാൾ രോഗമുക്തി മുന്നിട്ടുനിൽക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ മരണസംഖ്യയും ഗുരുതരാവസ്ഥയും മാറ്റമില്ലാതെ തുടരുകയാണ്. 13 പേർ കൂടി കഴിഞ്ഞ ദിവസം മരിച്ചതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 6,913 പേർ ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4,13,174 പേർക്ക് ഇതുവരെ കോവിഡ് […]

Gulf World

എല്ലാ കവാടങ്ങളും അടഞ്ഞു; സൗദി യാത്രക്കാര്‍ ധർമസങ്കടത്തിൽ

ട്രാൻസിറ്റ് യാത്രക്കാർക്ക് നേപ്പാൾ വിലക്കേർപ്പെടുത്തിയതോടെ സൗദിയിലേക്ക് മടങ്ങാൻ തീരുമാനിച്ച പ്രവാസികൾ ദുരിതത്തിൽ. ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവീസ് മെയ് 17ന് ആരംഭിക്കുമെന്ന പ്രതീക്ഷയും ഇപ്പോഴില്ല. നേരത്തെ യുഎഇയും ഒമാനും ഇടത്താവളമാക്കി സൗദിയിലേക്ക് മടങ്ങാൻ കഴിയാതെ തിരിച്ചുപോയ നൂറുകണക്കിനാളുകളും ഇപ്പോൾ നേപ്പാളിൽ കുടുങ്ങിയവരിൽ ഉൾപ്പെടും. ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് യാത്രാവിലക്കുള്ളതിനാൽ പ്രവാസികൾ നേപ്പാൾ, ബഹ്‌റൈൻ, മാലിദ്വീപ് എന്നിവയായിരുന്നു ഇടത്താവളമായി തിരഞ്ഞെടുത്തിരുന്നത്. എന്നാൽ, പിന്നീട് മാലി വിലക്കേർപെടുത്തുകയും ബഹ്‌റൈൻ നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തു. ഇതോടെ ഭൂരിപക്ഷം യാത്രക്കാരും നേപ്പാളിനെയാണ് ആശ്രയിച്ചിരുന്നത്. […]

Gulf

ദുബൈയിൽ കുടുങ്ങിയ മലയാളികൾക്ക് സൗദി യാത്രാനുവാദത്തിന് കേന്ദ്ര സഹായം അഭ്യർത്ഥിച്ചു

സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ ദുബൈയിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് യാത്രാനുവാദം നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. കോവിഡ് മഹാമാരി കാരണം ഇന്ത്യയിൽ നിന്നു സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ ദുബൈ വഴി യാത്ര പുറപ്പെട്ടവരാണ് കുടുങ്ങിപ്പോയത്. ദുബൈയിൽ 14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ മലയാളികൾക്കാണ് സൗദി അറേബ്യ ഏർപ്പെടുത്തിയ വിമാനയാത്രാ വിലക്ക് കാരണം ബുദ്ധിമുട്ട് ഉണ്ടായത്. ഇക്കൂട്ടർക്ക് താമസം, ഭക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം ഏർപ്പെടുത്തുക, സന്ദർശന വിസാ കാലാവധി കഴിഞ്ഞവർക്ക് നീട്ടി നൽകുക, യാത്രാനുവാദം […]

Gulf

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് യാത്രാ വിലക്ക്

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് യാത്രാ വിലക്ക്. ഇന്ത്യയും യുഎഇയും ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്ക്. ആരോഗ്യ പ്രവർത്തകർക്കും വിലക്ക് ഏർപ്പെടുത്തി. തീരുമാനം കോവിഡ് വ്യാപനം ശക്തമായി സാഹചര്യത്തിൽ. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയില്‍ രാജ്യത്തെ കോവിഡ് കേസുകളില്‍ വലിയ വര്‍ദ്ദനവാണ് ഉണ്ടായിരിക്കുന്നത്. കണക്കുകള്‍ പ്രകാരം 200 ശതമാനമാണ് വര്‍ദ്ദനവ്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യ, യുഎഇ ഉള്‍പ്പടെ പട്ടികയിലുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഒരാള്‍ക്കും സൗദിയിലേക്ക് പ്രവേശനമുണ്ടാകില്ല.

Gulf

സൗദിയിൽ നിന്നും നാട്ടിൽ പോയവർ ശ്രദ്ധിക്കുക; റീ എൻട്രി കൃത്യസമയത്ത് പുതുക്കാതിരുന്നാൽ യാത്രാ വിലക്കുണ്ടാകുമെന്ന് ജവാസാത്ത് മുന്നറിയിപ്പ്

കോവിഡ് സാഹചര്യത്തിൽ വിമാനങ്ങൾ വൈകുന്നതിനാലാണ് മുന്നറിയിപ്പ് സ്പോൺസറുടെ സഹായത്തോടെ ഓൺലൈനായി തന്നെ റീ എൻട്രി വിസ പുതുക്കണം. കാലാവധി അവസാനിക്കുന്നതിന് മുന്നോടിയായാണ് പുതുക്കേണ്ടത്. കാലാവധി അവസാനിച്ചാൽ പിന്നെ വിസ റദ്ദാകും. ഇതോടെ മൂന്നു വർഷം യാത്രാ വിലക്ക് വരും. അതേസമയം, പഴയ സ്പോൺസറുടെ അടുത്തേക്ക് തന്നെ പുതിയ വിസയിൽ വരാനാണെങ്കിൽ ഈ വിലക്ക് ബാധകമാകില്ല. വേറെ സ്‌പോണ്‍സറുടെ കീഴില്‍ പുതിയ വിസയില്‍ വരുന്നതിനാണ് വിലക്ക്. ഇതിനാൽ കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിമാന വിലക്ക് കാരണം നാട്ടില്‍നിന്ന് മടങ്ങാന്‍ […]

Gulf

ജനിതകമാറ്റം സംഭവിച്ച പലയിനം കൊറോണ വൈറസ് യു. എ.ഇയിൽ

ജനിതകമാറ്റം സംഭവിച്ച പലയിനം കൊറോണ വൈറസിനെ യു. എ.ഇയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതരുടെ വെളിപ്പെടുത്തൽ. എന്നാൽ, ഈ വൈറസുകൾക്കെല്ലാം വാക്സിൻ ഫലപ്രദമാണ്. രാജ്യത്ത് പക്ഷെ, കോവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. ഇന്ന് 3,407 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. ജനിതകമാറ്റം സംഭവിച്ച പലയിനം കോറോണ വൈറസുകളെ യു. എ.ഇയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ദേശീയ കോവിഡ് മാനേജ്മെന്‍റ് കമിറ്റി ചെയർപേഴ്സൻ ഡോ. നവാൽ അൽ കഅബിയാണ് വ്യക്തമാക്കിയത്. സാർസ് വൈറസുകളിൽ ജനിതകമാറ്റം സാധാരണയാണ്. എന്നാൽ, […]

Gulf

മൂന്നര വർഷത്തെ പ്രതിസന്ധിക്ക് പരിഹാരം; ഗൾഫ് നേതാക്കൾക്ക് അഭിനന്ദനം

മൂന്നര വർഷം നീണ്ട ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിഞ്ഞതിന്‍റെ ആഹ്ലാദത്തിൽ ലോകം. അകൽച്ചയുടെയും വിദ്വേഷത്തിന്‍റെയും സാഹചര്യം മറികടക്കാൻ കഴിഞ്ഞത് ഗൾഫ് രാജ്യങ്ങൾക്കും മേഖലക്കും ഏറെ ഗുണം ചെയ്യുമെന്ന് വിവിധ രാജ്യങ്ങളും കൂട്ടായ്മകളും ചൂണ്ടിക്കാട്ടി. കടുത്ത ഭിന്നതയിൽ കഴിഞ്ഞ ഖത്തറിനും ചതുർ രാജ്യങ്ങൾക്കുമിടയിൽ ഐക്യകരാർ രൂപപ്പെട്ട വാർത്ത ലോകമൊന്നടങ്കം ആവേശത്തോടെയാണ് എതിരേറ്റത്. രാഷ്ട്രീയ, സൈനിക സംഘർഷം നിറഞ്ഞ ഗൾഫ് മേഖലയിൽ നിന്നുള്ള സന്തോഷകരമായ വാർത്തയാണിതെന്ന് ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറൽ പറഞ്ഞു. ജി.സി.സി രാജ്യങ്ങൾക്കിടയിൽ പുനരൈക്യം ഉണ്ടായതിൽ […]