Gulf

വീട്ടുജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഏഷ്യന്‍ യുവതി ദുബായില്‍ അറസ്റ്റില്‍

വീട്ടുജോലിക്കാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പണം തട്ടിയ ഏഷ്യന്‍ യുവതി ദുബായില്‍ അറസ്റ്റില്‍. രാജ്യത്തിനകത്തും പുറത്തും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസിലാണ് സംഭവം. 6000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ കമ്മീഷനായി വാങ്ങിയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരെ 43കാരിയായ സ്ത്രീ പറ്റിച്ചത്. ആറായിരം ദിര്‍ഹം കമ്മീഷനായി ഒരു യുവാവില്‍ നിന്ന് ഇവര്‍ കൈപറ്റിയിരുന്നു. ദുബായില്‍ വീട്ടുജോലി ശരിയാക്കി നല്‍കാമെന്നായിരുന്നു വാഗ്ദാനം. പണം നല്‍കി രണ്ട് ദിവസത്തിന് ശേഷം ഇവരെ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ […]

Gulf

107 കിലോ ഹാഷിഷും ക്രിസ്റ്റൽ മെത്തുമായി അബുദാബിയിൽ ആറംഗ സംഘം പിടിയിൽ

107 കിലോ മയക്കുമരുന്നുമായി അബുദാബിയിൽ ആറംഗ സംഘം പിടിയിൽ. ഹാഷിസും ക്രിസ്റ്റൽ മെത്തും കൈവശം വക്കുകയും കടത്താൻ ശ്രമിക്കുകയും ചെയ്ത സംഘമാണ് അബുദാബി പൊലീസിൻ്റെ പിടിയിലായത്. പിടിയിലായത് അറബ്, ഏഷ്യൻ വംശജരാണെന്ന് പൊലീസ് പറയുന്നു. ‘സീക്രട്ട് ഹൈഡിങ്ങ്സ്’ എന്ന ഓപ്പറേഷൻ വിജയമായിരുന്നു. വിവിധ ഇടങ്ങളിലായാണ് സംഘാംഗങ്ങൾ മയക്കുമരുന്നുകൾ സൂക്ഷിച്ചിരുന്നത്. മയക്കുമരുന്നുകൾ കുഴിയിലാക്കി മൂടുന്നതിനിടെയാണ് ഇവർ പിടിയിലായത്.”- അബുദാബി പൊലീസിൻ്റെ ആൻ്റി നാർക്കോട്ടിക്സ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ താഹെർ ഗരീബ് അൽ ദഹേരി പറഞ്ഞു. മയക്കുമരുന്ന് കടത്താൻ വ്യത്യസ്തമായ […]

Gulf

സൗദിയില്‍ ​ഗെയിംസുകള്‍ക്കും ഇ-സ്പോര്‍ട്സിനുമായി പുതിയ പദ്ധതി

സൗദിയില്‍ ഗെയിംസുകള്‍ക്കും ഇ-സ്പോര്‍ട്സിനുമായി പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. ഈ രംഗത്തെ ദേശീയ നാഷണല്‍ സ്ട്രാറ്റജിക്കു സൗദി കിരീടാവകാശി തുടക്കം കുറിച്ചു. 2030 ആകുമ്പോഴേക്കും 39,000 പേര്‍ക്ക് പുതിയ പദ്ധതി വഴി ജോലി ലഭിക്കും. ഗെയിംസുകള്‍ക്കും ഇ-സ്പോര്‍ട്ട്സിനുമുള്ള നാഷണല്‍ സ്ട്രാറ്റജിക്കു സൗദി കിരീടാവകാശിയും കൗണ്‍സില്‍ ഓഫ് ഇക്കണോമിക് ആന്റ് ഡവലപ്പ്മെന്‍റ് അഫയേഴ്സ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തുടക്കം കുറിച്ചു. 2030-ഓടെ സൗദിയെ ഗെയിംമിംഗ് ഇ-സ്പോര്‍ട്ട്സ് മേഖലയുടെ ആഗോള കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിഷന്‍ 2030ന്റെ […]

Gulf

ഖത്തറിൽ മലയാളി ബാലികയ്ക്ക് പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം

ഖത്തറിൽ സ്‌കൂൾ ബസിനുള്ളിൽ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ദോഹ അല്‍ വക്റയിലെ സ്പ്രിംഗ് ഫീൽഡ് കിൻഡർഗാർട്ടൻ കെജി1 വിദ്യാർഥിനിയായ മിൻസ മറിയം ജേക്കബിനെ (നാലു വയസ്സ്‌) ആണ് സ്‌കൂൾ ബസിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ചാക്കോ ദമ്പതികളുടെ ഇളയ മകളാണ് മിൻസ. രാവിലെ ആറുമണിക്ക് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസ്സിൽ കുട്ടി ഉറങ്ങിപ്പോയെന്നും വിദ്യാർത്ഥി മറ്റുള്ളവരോടൊപ്പം ഇറങ്ങാതിരുന്നത് ബസ് ജീവനക്കാരന്റെ ശ്രദ്ധയിൽ പെട്ടില്ല. ബസ് പരിശോധിക്കാതെ ഡ്രൈവർ വാഹനം […]

Gulf

ജോർദാൻ രാജകുമാരൻ വിവാഹിതനാകുന്നു; വധു രജ്വ അൽ സെയ്ഫ്; ചിത്രങ്ങൾ

ജോർദാൻ രാജകുമാരൻ ഹുസൈൻ ബിൻ അബ്ദുല്ല വിവാഹിതനാകുന്നു. രജ്വ അൽ സെയ്ഫ് ആണ് വധു. ജോർദാൻ രാജ്ഞി റാനിയ അൽ അബ്ദുല്ലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സൗദി അറേബ്യയിലെ റിയാദിനെ വധുവിന്റെ വസതിയിലായിരുന്നു ചടങ്ങുകൾ നടന്നത്. ‘ഇത്രയധികം സന്തോഷം ഉള്ളിലൊതുക്കാൻ സാധിക്കുമെന്ന് വിചാരിച്ചില്ല. എന്റെ മൂത്ത പുത്രൻ ഹുസൈൻ രാജകുമാരനും സുന്ദരിയായ വധു രജ്വക്കും ആശംസകൾ’- രാജ്ഞിയുടെ ട്വീറ്റ് ഇങ്ങനെ. 28 കാരനായ ഹുസൈൻ രാജകുമാരൻ ബ്രിട്ടീഷ് മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടിയ വ്യക്തിയാണ്. നിലവിൽ […]

Gulf

യുഎഇയിൽ പൊടിക്കാറ്റിന് ശമനം; തടസപ്പെട്ട വിമാന സർവീസുകൾ സാധാരണ നിലയിൽ

യുഎഇയിൽ പൊടിക്കാറ്റിനെ തുടർന്ന് തടസ്സപ്പെട്ട വിമാനസർവീസുകൾ സാധാരണ നിലയിലേക്കെന്ന് അധികൃതർ. ഇന്നലെ വൈകിട്ടോടെ പൊടിക്കാറ്റിന് അൽപം ശമനം വന്നിട്ടുണ്ട്. പൊടിക്കാറ്റ് രൂക്ഷമായതോടെ രണ്ടുദിവസങ്ങൾക്കിടെ ദുബായ് അന്താരാഷ്ട്രവിമാനത്താവളത്തിൽ 44 വിമാനങ്ങൾ റദ്ദാക്കുകയും, 12 വിമാനങ്ങൾ ജബൽ അലിയിലെ ദുബൈ സെൻട്രൽ വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിടുകയും ചെയ്തിരുന്നു. ഏതാനും ആഴ്ചകളായി യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥയാണ്. കഴിഞ്ഞ മാസാവസാനത്തോടെ യുഎഇയുടെ വടക്കുകിഴക്കൻ മേഖലകളിൽ അതിശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. ഫുജൈറ പോലുള്ള സ്ഥലങ്ങളിൽ 30 വർഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴ ലഭിച്ചു. […]

Gulf

കുവൈറ്റില്‍ ആസാദി കാ അമൃത് മഹോത്സവ കാമ്പയിനിന് തുടക്കം

കുവൈറ്റില്‍ ഇന്ത്യന്‍ എംബസിയുടെ ആസാദി കാ അമൃത് മഹോത്സവ കാമ്പയിനിന് തുടക്കമായി. കാമ്പയിനിന്റെ ഭാഗമായി ഇന്ത്യാ-കുവൈറ്റ് സൗഹൃദം പ്രമേയമാക്കുന്ന ബസ് കാമ്പയിന്‍ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ ഫഌഗ് ഓഫ് ചെയ്തു. ആസാദി കാ അമൃത് മോഹത്സവത്തിന്റെയും ഇന്ത്യാ കുവൈറ്റ് ഡിപ്ലോമാറ്റിക് റിലേഷന്റെ 60ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യാ കുവൈറ്റ് സൗഹൃദം പ്രമേയമാക്കുന്നതാണ് ബസ് കാമ്പയിന്‍. ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്, മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ഫോറിന്‍ മിഡിയ റിലേഷന്‍സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് […]

Gulf

ദുബായ് ലോട്ടറി; മലയാളിക്ക് 7.91 കോടി രൂപയുടെ ഒന്നാം സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണെയർ നറുക്കെടുപ്പിൽ മലയാളിയായ കോശി വർഗീസിന് സമ്മാനം. ഒരു മില്യൺ യു.എസ് ഡോളർ, കൃത്യമായി പറഞ്ഞാൽ 7,90,81,500 രൂപയാണ് സമ്മാനജേതാവിന് ലഭിക്കുക. സ്ഥിരം ദുബായ് നറുക്കെടുപ്പിൽ ഭാഗ്യ പരീക്ഷിക്കുന്ന വ്യക്തിയാണ് 48 കാരനായ കോശി വർഗീസ്. ‘വർഷങ്ങളായി ഭാഗ്യം പരീക്ഷിക്കുന്ന വ്യക്തിയാണ് ഞാൻ. ഒടുവിൽ ഭാഗ്യം തുണച്ചതിൽ സന്തോഷമുണ്ട്’- കോശി പറഞ്ഞു. ദുബായ് ലോട്ടറിയിൽ സമ്മാനം നേടുന്ന 195-ാം ഇന്ത്യൻ പൗരനാണ് കോശി വർഗീസ്. 1999 ലാണ് ദുബായ് മില്ലേനിയം മില്യണെയർ […]

Gulf

അവധി ആഘോഷിക്കാന്‍ ലോകത്തിന്റെ പ്രിയ നഗരമായി ദുബായ്; പാരീസ് രണ്ടാം സ്ഥാനത്ത്

അവധി ആഘോഷിക്കാന്‍ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട നഗരമായി മാറുകയാണ് ദുബായ്. പാരീസിനെ കടത്തിവെട്ടിയാണ് അവധി ആഘോഷിക്കാന്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞെടുത്ത നഗരമായി ദുബായ് മാറിയത്. പ്രീമിയര്‍ ഇന്‍ പുറത്തുവിട്ട ഗവേഷണ റിപ്പോര്‍ട്ടിലാണ് 21 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തങ്ങളുടെ അവധിക്കാലം ആഘോഷിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന നഗരമായി ദുബായിയെ തെരഞ്ഞെടുത്തത്. പാരീസ് ആണ് ദുബായ്ക്ക് പിന്നില്‍ ഈ സ്ഥാനം കൈകൊള്ളുന്നത്. 16 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവധിക്കാലവും ഒഴിവുസമയവും ചെലവഴിക്കാന്‍ താത്പര്യം സിറ്റി ഓഫ് ലവ് എന്ന പാരീസ് ആണ്. […]

Gulf

ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഒമാന്‍ എയര്‍

മസ്‌കറ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍. കൊച്ചി, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് മസ്‌കറ്റില്‍ നിന്ന് ആഴ്ചയില്‍ 10 വീതം സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 29 വരെയുള്ള കാലയളവിലാണ് ഈ സര്‍വീസുകള്‍ ലഭ്യമാകുക. രാജ്യാന്തര വിപണികളില്‍ മികച്ച സേവനം നല്‍കുന്നതിനും അവധിക്കാലത്ത് യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള സമഗ്ര പദ്ധതികളുടെ ഭാഗമായാണ് കൂടുതല്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതെന്ന് ഒമാന്‍ എയര്‍ ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് ആന്‍ഡ് ഏഷ്യ-പസഫിക് വൈസ് പ്രസിഡന്റ് സെയില്‍സ്, ഹമദ് […]