Entertainment

മുസ്‍ലിമായതിനാല്‍ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി: തന്നെ ഭീഷണിപ്പെടുത്തുന്നയാളുടെ പേര് പുറത്തുവിട്ട് ഖുശ്ബു

ഇത് രാമഭൂമി തന്നെയാണോ എന്നും പ്രധാനമന്ത്രി അക്കാര്യം പറയണമെന്നും ഖുശ്ബു പറഞ്ഞു. നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബുവിനെതിരെ ബലാത്സംഗ ഭീഷണി. ഖുശ്ബു തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. ഭീഷണി മുഴക്കിയ ആളുടെ പേര് വിവരങ്ങളും ഖുശ്ബു പുറത്തുവിട്ടിട്ടുണ്ട്. മുസ്‍ലീമായതിനാല്‍ താന്‍ ബലാത്സംഗം ചെയ്യപ്പെടേണ്ട ആളാണെന്നാണ് ഫോണില്‍ വിളിച്ചയാളുടെ ഭീഷണി. കൊൽക്കത്തയിൽ നിന്നുള്ള ഒരു നമ്പറിൽ നിന്നാണ് ഫോൺ കോൾ വന്നതെന്നും സഞ്ജയ് ശർമ എന്ന പേരാണ് കാണിച്ചതെന്നും ഖുശ്ബു പറഞ്ഞു. വിളിച്ച ആളുടെ ഫോൺ നമ്പർ ഖുശ്ബു […]

Entertainment

‘കണ്ണിന് ചുറ്റും കറുപ്പ്, അവശന്‍’; സുശാന്തിന്‍റെ അവസാന വീഡിയോ വൈറല്‍

സംസാരരീതിയിലെ അസ്വാഭാവികതയില്‍ നിരവധി സോഷ്യല്‍ മീഡിയ ഉപഭോക്താക്കളാണ് യൂ ട്യൂബ് വീഡിയോക്ക് താഴെ പ്രതികരണങ്ങളുമായി രംഗത്തുവന്നത് അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ അവസാന ദൃശ്യങ്ങള്‍ എന്ന പേരിലുള്ള വീഡിയോ വൈറല്‍. മരിക്കുന്നതിന് തൊട്ടടുത്ത ദിവസങ്ങളില്‍ ചിത്രീകരിച്ച വീഡിയോയില്‍ ഊര്‍ജസ്വലനല്ലാത്ത കണ്ണിന് ചുറ്റും കറുത്ത പാടുകളുമായിട്ടാണ് സുശാന്ത് സംസാരിക്കുന്നത്. സംസാരത്തില്‍ അസ്വാഭാവികതയും നിരാശയും പ്രകടമാണ്. സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകളുടെ ഫലമാകാം ഇതെന്നാണ് സോഷ്യല്‍ മീഡിയ പങ്കുവെക്കുന്ന സംശയം. ലോക് ഡൗണ്‍ സമയത്താണ് വീഡിയോ ചിത്രീകരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. […]

Entertainment

ജാഡ ആണെന്ന് പറഞ്ഞു, ട്രോളുകൾ വേദനിപ്പിച്ചു

പ്രേമം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അനുപമ പരമേശ്വരനെ പിന്നീട് വളരെ കുറച്ച് മലയാള സിനിമകളിലേ കണ്ടിട്ടുള്ളൂ. മലയാളം വിട്ട് അന്യഭാഷകളിലേക്ക് ചേക്കാറാനുണ്ടായ കാരണം തുറന്നുപറയുകയാണ് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അനുപമ. ”പ്രേമത്തിന്റെ റിലീസിന് ശേഷം സാമൂഹിക മാധ്യമങ്ങളിൽ എനിക്കെതിരെ ആക്രമണങ്ങളുണ്ടായി. എനിക്ക് ജാഡയാണെന്ന് പറഞ്ഞു. എന്നെ അഹങ്കാരിയെന്ന് വിളിച്ചു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഞാൻ ധാരാളം അഭിമുഖങ്ങൾ നൽകിയിരുന്നു. സിനിമയുമായി ബന്ധമില്ലാത്ത പലരും എന്നോട് പറഞ്ഞത് കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോ​ഗിക്കാനാണ്. […]

Entertainment

‘ഇത് വൃത്തികെട്ട രാഷ്ട്രീയം’: സുശാന്ത് കേസിൽ തനിക്കെതിരായ ആരോപണങ്ങളെ കുറിച്ച് ആദിത്യ താക്കറെ

സുശാന്ത് സിങ് കേസിൽ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ നീചമായ രാഷ്ട്രീയത്തിന്റെ ഭാ​ഗമെന്ന് മന്ത്രിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ. സിനിമാ മേഖലയിലുള്ളവരുമായി വ്യക്തിപരമായ ബന്ധങ്ങളുണ്ടാകുന്നത് കുറ്റമല്ല. മരിച്ചുപോയവരെ മുന്നിൽ നിർത്തി രാഷ്ട്രീയം കളിക്കുന്നത് മനുഷ്യത്യ രഹിതമാണെന്നും ആദിത്യ താക്കറെ പറഞ്ഞു. ഞാൻ ഹിന്ദുഹൃദയ സാമ്രാട്ട് ബാലാസാഹേബ് താക്കറെയുടെ കൊച്ചുമകനാണ്. മഹാരാഷ്ട്രയുടെയോ ശിവസേനയുടെയോ താക്കറെ കുടുംബത്തിന്റെയോ അഭിമാനം കളങ്കപ്പെടുത്തുന്ന ഒന്നും ഞാൻ ചെയ്യില്ല. മഹാരാഷ്ട്ര സർക്കാർ കൊറോണക്കെതിരായ യുദ്ധത്തിലാണ്. കൊറോണ പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ […]

Entertainment

സപ്തതിയുടെ നിറവില്‍ മലയാളത്തിന്‍റെ പാട്ടെഴുത്തുകാരന്‍

മലയാളത്തിന്‍റെ പ്രിയപ്പെട്ട ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി സപ്തതിയുടെ നിറവിൽ. ഭാവവൈവിധ്യങ്ങളുടെ സമൃദ്ധിയില്‍ മനോഹരങ്ങളായ ഗാനങ്ങളാണ് ആ തൂലിക തുമ്പില്‍ പിറന്നതൊക്കെയും. വര വിളി തോറ്റങ്ങളും പൂമാലക്കാവുകളും നിറയുന്ന വഴിത്താരകളുള്ള ഗ്രാമമാണ് പയ്യന്നൂരീനടുത്തെ കൈതപ്രം.. അതുകൊണ്ടാവണം. സ്നേഹവും ഓർമ്മകളും പ്രണയവും വിരഹവും ഒക്കെ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികളില്‍ തെളിഞ്ഞ് നില്‍ക്കുന്നത്. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായിരുന്ന കണ്ണാടി ഭാഗവതരുടെ മകൻ ശ്രോതാക്കളുടെ കാതുകളില്‍ പുതുമഴപോലെ പെയ്തിറങ്ങുന്ന മധുമയമായ പാട്ടുകള്‍ എഴുതി. ആ ജീവിതം സൗപർണികാനദി പോലെ […]

Entertainment

‘മിമിക്രി അത്ര എളുപ്പമല്ല, ബുദ്ധിമുട്ടാണ്’; കലാഭവൻ മണിയുടെ അപൂര്‍വമായ ആദ്യ അഭിമുഖം പുറത്ത്!

കലാഭവൻ മണിയുടെ അപൂര്‍വമായ ആദ്യ അഭിമുഖം പുറത്ത്. 1992ൽ കലാഭവൻ ട്രൂപ്പിന്റെ ഗൾഫ് പര്യടന വേളയിൽ ഖത്തറിൽ വെച്ച് കലാഭവൻ മണിയുമായി നടത്തിയ അഭിമുഖമാണ് പുറത്തിറങ്ങിയത്. മണിയുടെ കലാജീവിതത്തിലെ ആദ്യ അഭിമുഖം ഇതാണെന്നാണ് കരുതപ്പെടുന്നത്. ഏ.വി.എം ഉണ്ണി ആര്‍ക്കൈവ്സ് എന്ന യൂ ട്യൂബ് ചാനല്‍ വഴിയാണ് കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖ സംഭാഷണം പുറത്തിറക്കിയത്. കലാഭവനില്‍ വന്നതിന് ശേഷമാണ് ജീവിതത്തില്‍ അഭിമാനം തോന്നിയതെന്നും ആളുകള്‍ വില നല്‍കിയതെന്നും മണി അഭിമുഖത്തില്‍ പറയുന്നു. മിമിക്രി കലാപ്രകടനം ആളുകള്‍ കരുതും […]

Entertainment

സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് 50 കോടി പിൻവലിക്കപ്പെട്ടു, എന്തുകൊണ്ട് അന്വേഷിച്ചില്ല? മുംബൈ പൊലീസിനോട് ബിഹാർ ഡിജിപി

‘ഞങ്ങൾ നിശബ്ദരായി ഇരിക്കാൻ ഉദ്ദേശിക്കുന്നില്ല. നിർണായക വിവരങ്ങളെ കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് മുംബൈ പൊലീസിനോട് ചോദിക്കുമെന്ന് ബിഹാർ ഡിജിപി നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ മുംബൈ പൊലീസിനെ പരസ്യമായി കുറ്റപ്പെടുത്തി ബിഹാർ പൊലീസ് രം​ഗത്ത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സാമ്പത്തിക വശം മുംബൈ പൊലീസ് അന്വേഷിച്ചില്ലെന്ന് ബിഹാർ ഡിജിപി ​ഗുപ്തേശ്വർ പാണ്ഡെ വിമർശിച്ചു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 50 കോടി രൂപ സുശാന്തിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ടെന്നും അത് മുഴുവൻ പിൻവലിക്കപ്പെട്ടെന്നും ബിഹാർ ഡിജിപി […]

Entertainment

അര്‍ണബ്, ഒരു വാര്‍ത്താ വേശ്യ; പുതിയ സിനിമക്ക് പേരിട്ട് രാം ഗോപാല്‍ വര്‍മ്മ

ബോളിവുഡ്​ സിനിമ മേഖലക്കുനേരെ അർണബ്​ ഉയർത്തിയ രൂക്ഷമായ പ്രതികരണങ്ങളാണ്​ രാംഗോപാൽ വർമയെ ചൊടിപ്പിച്ചത് റിപ്പബ്ലിക്​ ടി.വി എഡിറ്റര്‍ ഇന്‍ ചീഫ്​ എഡിറ്റർ അർണബ്​ ഗോസ്വാമിക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡിലെ മുൻനിര സംവിധായകരിലൊരാളായ രാംഗോപാൽ വർമ. രാംഗോപാൽ വർമ ട്വീറ്റ്​ ചെയ്​തത്​ ഇങ്ങനെ: അദ്ദേഹത്തിനെക്കുറിച്ചുള്ള എ​​ന്‍റെ സിനിമക്ക്​ പേരിട്ടു.‘അർണബ്, ഒരു​ വാർത്താവേശ്യ’​. അദ്ദേഹത്തെക്കുറിച്ച്​ വിശദമായി പഠിച്ചപ്പോൾ വാർത്തകൂട്ടിക്കൊടുപ്പുകാരനാണോ വാർത്താവേശ്യ എന്നതാണോ കൂടുതൽ അനുയോജ്യം എന്ന കാര്യത്തിൽ എനിക്ക്​ ആശയക്കുഴപ്പമുണ്ടായി. ആ ഘോരശബ്​ദത്തെ ഒടുവിൽ വാർത്താവേശ്യ എന്ന്​ ​തന്നെ ​വിളിക്കാൻ […]

Entertainment

സൗബിന്റെ ‘ജിന്ന്’; സിദ്ധാർത്ഥ് ഭരതൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ജിന്ന്’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നടൻ ദുൽഖർ സൽമാൻ ആണ് പോസ്റ്റർ പുറത്തുവിട്ടത്. സൗബിൻ ഷാഹിർ ആണ് ചിത്രത്തിൽ കേന്ദ്ര ലഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം മോഷൻ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ഹാസ്യ പശ്ചാത്തലത്തിലുള്ള സിനിമയാണ് ജിന്ന്. സമീർ താഹിർ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ മുഖ്യ വേഷത്തിൽ എത്തിയ കലി എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥാണ് ജിന്നിന് തിരക്കഥ ഒരുക്കുന്നത്. ശാന്തി ബാലചന്ദ്രനാണ് നായിക. […]

Entertainment India

റിയ ദുർമന്ത്രവാദം നടത്തിയിരുന്നെന്ന് സുശാന്തിന്റെ അടുത്ത സുഹൃത്ത്; നടിക്കായി അന്വേഷണം ഊർജിതമാക്കി ബിഹാർ പൊലീസ്

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി ബിഹാർ പൊലീസ്. റിയ ചക്രവർത്തി മുന്നോട്ട് വരണമെന്ന് ബിഹാർ ഡി.ജി.പി ഗുപ്‌തേശ്വർ പാണ്ഡെ ആവശ്യപ്പെട്ടു. സുപ്രധാന രേഖകൾ മുംബൈ പൊലീസ് കൈമാറുന്നില്ലെന്ന് ബിഹാർ അന്വേഷണസംഘം കുറ്റപ്പെടുത്തി. അതേസമയം, റിയ ദുർമന്ത്രവാദം നടത്തുമായിരുന്നുവെന്ന് സുശാന്തിന്റെ അടുത്ത സുഹൃത്തും ആരോപിച്ചു. സുശാന്തിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണ അടക്കം കുറ്റങ്ങൾ ചുമത്തപ്പെട്ട നടി റിയ ചക്രവർത്തിയെ കണ്ടെത്താൻ ബിഹാർ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തിരച്ചിൽ ഊർജിതമായി തുടരുന്നതിനിടെയാണ്, […]