ആഗസ്റ്റ് 5നാണ് എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പിന്നണി ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമായി തുടരുന്നതായി ഏറ്റവും പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. അതീവ ഗുരുതര നിലയിലായതോടെ ജീവന്‍ രക്ഷാ മാര്‍ഗങ്ങളുടെ സഹായത്താല്‍ ഐ.സി.യുവില്‍ തന്നെയാണ് എസ്.പി ബാലസുബ്രഹ്മണ്യം കഴിയുന്നതെന്ന് എം.ജി.എം ഹെല്‍ത്ത് കെയര്‍ ആശുപത്രി പുറത്തുവിട്ട പത്രകുറിപ്പില്‍ പറയുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും പ്രസ്താവന പറയുന്നു. ആഗസ്റ്റ് 5നാണ് എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. തനിക്ക് […]
Entertainment
ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നവരുടെ സിനിമകള്‍ക്ക് തിയേറ്റര്‍ റിലീസില്ല; പ്രതിഷേധവുമായി നിര്‍മാതാക്കള്‍
ടോവിനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റഴ്സ് എന്ന ചിത്രത്തിന് മാത്രമാണ് ഫിയോകിന്‍റെ ഇളവ് ടോവിനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റഴ്സ് എന്ന ചിത്രമൊഴികെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് നിശ്ചയിച്ചവരുടെ സിനിമകള്‍ക്ക് തിയേറ്റര്‍ റിലീസ് അനുവദിക്കേണ്ട എന്ന തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ തീരുമാനത്തിനെതിരെ വിമത സ്വരമുയര്‍ത്തി നിര്‍മാതാക്കള്‍. രജിഷ വിജയന്‍-ഷൈന്‍ ടോം ചാക്കോ കൂട്ടുക്കെട്ടില്‍ ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്ത് പുറത്തിറക്കുന്ന ലവ് എന്ന സിനിമയുടെ നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍, മലയാളത്തിലെ ആദ്യ ഒ.ടി.ടി […]
അങ്ങയുടെ പാര്‍ട്ടി അണികളില്‍ നിന്നും സൈബര്‍ ആക്രമണം നേരിട്ട വ്യക്തിയാണ് ഞാന്‍; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി നടി ലക്ഷ്മിപ്രിയ
അമ്മ പെങ്ങൻമാർ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറിയും കമന്‍റുകള്‍ക്ക് ചിരി സ്‌മൈലിയും ഇടുന്ന കൂട്ടരിൽ അധികം പേരുടെയും പ്രൊഫൈൽ വ്യകതമാക്കുന്നത് തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി നടി ലക്ഷ്മിപ്രിയ. അങ്ങയുടെ പാർട്ടി അണികളിൽ നിന്നും നല്ല രീതിയിൽ സൈബർ അറ്റാക്ക് നേരിട്ടിട്ടുള്ള വ്യക്തിയാണ് താനെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ലക്ഷ്മിപ്രിയ ആവശ്യപ്പെടുന്നു. ലക്ഷ്മിപ്രിയയുടെ കുറിപ്പ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി, എന്‍റെ പേര് ലക്ഷ്മി പ്രിയ. മലയാള സിനിമയിൽ കഴിഞ്ഞ 16 വർഷമായി അഭിനയിച്ചു വരുന്നു […]
കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് ഒടിടി റിലീസിന്; ഫിയോക്ക് അനുമതി നൽകി
ചിത്രം പൈറസി ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് അനുമതി നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു ടൊവിനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റഴ്സ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നതിന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് അനുമതി നൽകി. ചിത്രം പൈറസി ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് അനുമതി നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഒരു സിനിമക്ക് മാത്രം ഇളവനുവദിക്കുന്ന നിലപാടിനെതിരെ സംവിധായകനായ ആഷിഖ് അബു ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. തിയേറ്റർ റിലീസിന് മുൻപ് ഒടിടി പ്ലാറ്റ്ഫോമിൽ സിനിമ റിലീസ് ചെയ്യുന്നവരുമായി സഹകരിക്കേണ്ടതില്ലെന്നാണ് നിലവിൽ തിയേറ്റർ […]
സ്വജനപക്ഷാപാതത്തിനെതിരെ സൈബർ ലോകം; സഡക് ടു ട്രെയിലർ നേടിയത് 2 മില്ല്യൺ ഡിസ്‌ലൈക്കുകൾ
മഹേഷ് ഭട്ട് സംവിധാനം ചെയ്ത സഡക് ടു എന്ന സിനിമക്കെതിരെ ഡിസ്‌ലൈക്ക് ക്യാമ്പയിൻ. ഇതുവരെ ട്രെയിലർ നേടിയത് 2 മില്ല്യൺ ഡിസ്‌ലൈക്കുകളാണ്. ഈയിടെ ആത്മഹത്യ ചെയ്ത ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിൻ്റെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന മഹേഷ് ഭട്ടിനെതിരായ ദേഷ്യമാണ് ട്രെയിലറിലും പ്രതിഫലിക്കുന്നത്. 1991ൽ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് ഇത്. മഹേഷ് ഭട്ടിൻ്റെ മക്കളായ ആലിയ ഭട്ട്, പൂജ ഭട്ട് എന്നിവർക്കൊപ്പം സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂർ തുടങ്ങിയവരാണ് സിനിമയിൽ അഭിനയിക്കുന്നത്. ഡിസ്നി […]
പ്രതിഫലത്തിൽ രജനിയുടെ റെക്കോർഡ് തകർക്കാൻ പ്രഭാസ്; അടുത്ത ചിത്രത്തിന് 100 കോടി?
ബാഹുബലി സീരീസിലൂടെ ഇന്ത്യൻ സിനിമാ രംഗത്ത് പ്രസിദ്ധിയാർജിച്ച നടൻ പ്രഭാസിന് റെക്കോർഡ് പ്രതിഫലമെന്ന് റിപ്പോർട്ടുകൾ. 100 കോടിയാണ് താരം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി വാങ്ങുന്നതെന്നാണ് വിവരം. നേരത്തെ തമിഴ് സൂപ്പർ സ്റ്റാർ രജനികാന്താണ് എ ആർ മുരുഗദോസിന്റെ ദർബാറിനായി 70 കോടി വാങ്ങി റെക്കോർഡിട്ടിരുന്നത്. എന്നാൽ ഇപ്പോഴത്തെ പ്രതിഫലത്തിന്റെ വിവരം ശരിയാണെങ്കിൽ രജനിയുടെ റെക്കോർഡ് പ്രഭാസ് തകർക്കും. ഇതോടെ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടനായി ബാഹുബലി താരം മാറും മൂന്നാം […]
ആ സ്റ്റൈലും സ്റ്റൈല്‍ മന്നനും വെള്ളിത്തിരയിലെത്തിയിട്ട് 45 വര്‍ഷം
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്‍റെ അഭിനയ ജീവിതത്തിന് 45 വയസ്. താരങ്ങളും ആരാധകരും സ്റ്റൈല്‍ മന്നന് ആശംസകള്‍ അറിയിച്ചു. തമിഴര്‍ക്ക് തലൈവര്‍ ഒന്നേയുള്ളൂ. അത് സാക്ഷാല്‍ രജനികാന്ത്! , മലയാളികൾ ഉൾപ്പെടുന്ന ലോകമെങ്ങുമുള്ള ചലച്ചിത്ര ആരാധകരുടെ പ്രിയതാരം. സിഗരറ്റ് കറക്കി ചുണ്ടില്‍ വച്ച് വലിക്കുന്നതു മുതല്‍ ചുറുചുറുക്കോടെയുള്ള സ്‌റ്റൈലന്‍ നടത്തം വരെ… രജനികാന്ത് ഒരു ബ്രാന്‍ഡാണ് … കൂലിക്കാരന്‍, കര്‍ഷകന്‍, ഓട്ടോറിക്ഷ ഡ്രൈവര്‍, ഹോട്ടല്‍ വെയ്റ്റര്‍ തുടങ്ങിയ വേഷങ്ങളിലൂടെയാണ് രജനികാന്ത് ജനലക്ഷങ്ങളുടെ തലൈവനായത്. അനുകരിക്കാനാഗ്രഹിക്കുന്ന, എന്നാല്‍ ആരെക്കൊണ്ടും അനുകരിക്കാന്‍ […]
പെട്ടിമുടിയിലും കരിപ്പൂരിലും ആളിക്കത്തിയത് മനുഷ്യസ്നേഹത്തിന്‍റെ തീപ്പന്തങ്ങള്‍: മമ്മൂട്ടി
പ്രളയവും മലയിടിച്ചിലും വിമാന ദുരന്തവും കനത്ത ആഘാതം ഏല്‍പിക്കുമ്പോഴും പ്രതീക്ഷയുടെ വിളക്കുകൾ അണഞ്ഞു പോവുന്നില്ലെന്നത് ആശ്വാസകരമാണെന്ന് നടന്‍ മമ്മൂട്ടി. ഏതാപത്തിലും ഞങ്ങൾ കൂടെയുണ്ടെന്ന് പറയുന്ന ഒരു ജനതയുടെ ഉദാത്തമായ ആത്മധൈര്യം. പെട്ടിമുടിയിൽ ഉരുൾപൊട്ടിയപ്പോഴും കരിപ്പൂരിൽ വിമാനം വീണു തകർന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണ്. ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്ക് നയിക്കാന്‍ സ്നേഹത്തിന്റെ ആ പ്രകാശത്തിനേ കഴിയൂ. നമുക്ക് കൈകോർത്ത് നിൽക്കാം. നമുക്കൊരുമിച്ച് നിൽക്കാം. സ്നേഹത്തിന്റെയും കാരുണ്യത്തിന്റേയും ദീപസ്തംഭങ്ങളായി ഉയർന്നു നിൽക്കാമെന്ന് മമ്മൂട്ടി ഫേസ് ബുക്കില്‍ കുറിച്ചു. കുറിപ്പിന്‍റെ […]
മോഡലിംഗ് അവസരം വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം; മഹേഷ് ഭട്ട്, ഉർവശി റുത്തേല, മൗനി റോയ് അടക്കമുള്ളവർക്ക് വനിതാ കമ്മീഷന്റെ നോട്ടിസ്
മോഡലിംഗ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം നടത്തിയെന്ന് ആരോപിച്ചുള്ള പരാതിയിൽ ബോളിവുഡിലെ പ്രമുഖർക്ക് നോട്ടിസ്. പ്രശസ്ത സംവിധായകനും നടി ആലിയ ഭട്ടിന്റെ പിതാവുമായ മഹേഷ് ഭട്ട്, നടിമാരായ ഉർവശി റുത്തേല, ഇഷ ഗുപ്ത, മൗനി റോയ്, ടിവി താരം പ്രിൻസ് നരൂല എന്നിവർക്കാണ് വനിതാ കമ്മീഷൻ നോട്ടിസ് നൽകിയത്. കേസുമായി ബന്ധപ്പെട്ട് ഐഎംജി വെഞ്ചേഴ്‌സ് എന്ന സ്ഥാപനത്തിന് എതിരെയാണ് പരാതി. ഈ സ്ഥാപനത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രമുഖർക്ക് എതിരെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ […]
നടൻ സമീർ ശർമ വീട്ടിൽ മരിച്ചനിലയിൽ
നടനും മോഡലുമായ സമീർ ശർമയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ മലാഡിലെ അപാർട്മെന്റിലാണ് 44കാരനായ ടെലിവിഷൻ താരത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അപാർട്മെന്റിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. വാച്ച്മാൻ ആണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. അപകട മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റിമോർട്ടത്തിന് അയച്ചു. ഫെബ്രുവരിയിലാണ് സമീർ മലാഡിലെ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്. യേ റിഷ് തേ ഹേ പ്യാർ […]












