മലയാളത്തിന്‍റെ വെള്ളിത്തിരയില്‍ മമ്മൂട്ടി വിസ്മയമാണ്. പലതവണയാണ് അദ്ദേഹം നമ്മളെ ഞെട്ടിച്ചത്. ആദ്യം സൌന്ദര്യം കൊണ്ട്, പിന്നെ അഭിനയം കൊണ്ട്, ചിലപ്പോള്‍ ശബ്ദം കൊണ്ട്, മറ്റ് ചിലപ്പോള്‍ വേഷപ്പകര്‍ച്ച കൊണ്ട് മലയാളത്തിന്‍റെ അഭിമാനവും അഹങ്കാരവും സമന്വയിക്കുന്ന ഒരേയൊരു പേര്. കഴിഞ്ഞ 40 വര്‍ഷമായി മലയാള സിനിമയുടെ യൌവനം.. മമ്മൂട്ടിക്ക് ഇന്ന് അറുപത്തിയൊന്‍പതാം പിറന്നാള്‍. മലയാളത്തിന്‍റെ വെള്ളിത്തിരയില്‍ മമ്മൂട്ടി വിസ്മയമാണ്. പലതവണയാണ് അദ്ദേഹം നമ്മളെ ഞെട്ടിച്ചത്. ആദ്യം സൌന്ദര്യം കൊണ്ട്, പിന്നെ അഭിനയം കൊണ്ട്, ചിലപ്പോള്‍ ശബ്ദം കൊണ്ട്, മറ്റ് […]
Entertainment
ഫഹദിനെ നായകനാക്കി ‘പാട്ട്’; അല്‍ഫോന്‍സ് പുത്രന്‍റെ മൂന്നാം ചിത്രം വരുന്നു
സിനിമയുടെ സംഗീതസംവിധാനവും താന്‍ തന്നെയായിരിക്കുമെന്നാണ് ഫേസ്ബുക്കില്‍ അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചിരിക്കുന്നത് നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ പുതിയ ചിത്രം വരുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ പ്രോജക്ടിന്‍റെ വിവരം അല്‍ഫോന്‍സ് പുത്രന്‍ അറിയിച്ചത്. മൂന്നാമത്തെ ചിത്രത്തിന് ‘പാട്ട്’ എന്നാണ് അല്‍ഫോന്‍സ് പേരിട്ടിരിക്കുന്നത്. ഫഹദ് ഫാസിൽ നായകൻ ആയി എത്തുന്ന ചിത്രത്തിന്‍റെ നിര്‍മാണം യു.ജി.എം എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ സക്കറിയ തോമസ്, ആല്‍വിന്‍ ആന്‍റണി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍വഹിക്കുന്നത്. സിനിമയുടെ സംഗീതസംവിധാനവും […]
റിയയുടെ സഹോദരന്‍ ഷോവിക് താരങ്ങള്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്ന് എന്‍സിബി
നടി റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രവര്‍ത്തി കൂടുതല്‍ ബോളിവുഡ് താരങ്ങള്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്ന് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. ഇന്നലെ അറസ്റ്റിലായ ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. കേസില്‍ റിയ ചക്രവര്‍ത്തിയെ വീണ്ടും ചോദ്യം ചെയ്യും. റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവികിന് പുറമെ, സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡയേയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കുമെതിരെ മയക്കുമരുന്ന് വില്‍പ്പന നടത്തി, ഇറക്കുമതി ചെയ്തു തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി. ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് […]
പബ്ജിക്ക് പകരം ‘ഫൗജി’; പുതിയ ഗെയിമിംഗ് ആപ്ലിക്കേഷനുമായി അക്ഷയ് കുമാര്‍
പ്രമുഖ ഗെയിമിംഗ് ആപ്ലിക്കേഷനായ പബ്ജി നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വന്‍ ജനരോഷമാണ് ഗെയിമിംഗ് ലോകത്തുനിന്നും ഉയരുന്നത്. ഇതിനിടയില്‍ സ്വന്തമായൊരു ഗെയിമിംഗ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍.’ഫൌജി’ എന്നാണ് ഗെയിമിന് അക്ഷയ് കുമാര്‍ പേരിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിര്‍ഭയ പദ്ധതിയുടെ പിന്തുണയോടെയാണ് ഗെയിം എത്തുന്നത്. ഒരു വാര്‍ ഗെയിമായിട്ടാണ് ഫൌജിയുടേയും വരവ്. പബ്ജി നിരോധിച്ചതോടെ ഇന്ത്യന്‍ ഗെയിമെഴ്സിനിടയില്‍ തുറന്നുകിട്ടിയ വഴിയിലേക്ക് ഇടിച്ചുകയറാനാണ് ഫൌജി ലക്ഷ്യമിടുന്നത്. സംരംഭകനായ വിശാല്‍ ഗേണ്ഡാലിനും ഫൌജിയില്‍ നിക്ഷേപമുണ്ട്. ഗെയിമിലൂടെ ലഭിക്കുന്ന […]
22 വര്‍ഷങ്ങള്‍ക്ക് ശേഷം സിബിമലയിലും രഞ്ജിത്തും വീണ്ടും; ഇത്തവണ നായകന്‍ ആസിഫ് അലി
ഇരുപത്തിരണ്ട് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം രഞ്ജിത്തും സിബി മലയിലും ഒന്നിച്ച് ഒരു സിനിമ പുറത്തിറങ്ങുന്നു. സമ്മര്‍ ഇന്‍ ബത്‌ലഹേം, ഉസ്താദ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇരുവരും 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു സിനിമക്കായി ഒന്നിക്കുന്നത്. രഞ്ജിത്ത് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്. ‘ഇരുപത്തിരണ്ട് വര്‍ഷം മുന്‍പ് ഈ ദിവസം ഇതിലൊരാള്‍ തിരക്കഥാകൃത്തും ഒരാള്‍ സംവിധായകനുമായി സമ്മര്‍ ഇന്‍ ബത്‍ലഹേം പുറത്തിറങ്ങി. ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അതിലൊരാള്‍ നിര്‍മാതാവും മറ്റൊരാള്‍ സംവിധായകനുമായി ഒരു ആസിഫ് […]
ഇടവേളക്ക് ശേഷം മലയാളത്തില്‍ സിനിമാ യുദ്ധം; വി.എ ശ്രീകുമാറിന് പിന്നാലെ ഖലാസികളുടെ കഥയുമായി ദിലീപും
വി.എ ശ്രീകുമാര്‍ ‘മിഷന്‍ കൊങ്കണ്‍’ എന്ന പേരില്‍ മാപ്പിള ഖലാസികളുടെ സാഹസിക കഥ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇതേ പ്രമേയത്തില്‍ ദിലീപ് നായകനായി ‘ഖലാസി’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും പുറത്തിറക്കി വാരിയന്‍കുന്നത്ത്, കടുവ എന്നീ ചിത്രങ്ങളുടെ കഥാ പ്രമേയത്തില്‍ ഒന്നിലധികം ചിത്രങ്ങള്‍ പ്രഖ്യാപിച്ചതിന്‍റെ വിവാദങ്ങള്‍ക്കും ഇടവേളക്കും ശേഷം മലയാളത്തില്‍ വീണ്ടും സിനിമായുദ്ധം. ഒടിയനു ശേഷം വി.എ ശ്രീകുമാര്‍ ‘മിഷന്‍ കൊങ്കണ്‍’ എന്ന പേരില്‍ മാപ്പിള ഖലാസികളുടെ സാഹസിക കഥ പ്രഖ്യാപിച്ചതിന്‍റെ തൊട്ടുപിന്നാലെയാണ് ഇതേ പ്രമേയത്തില്‍ ദിലീപ് നായകനായി […]
കോവിഡ് നീണ്ടുപോയാല്‍ ദൃശ്യം 2 ആദ്യമെത്തും; ആളുകള്‍ തിയറ്ററില്‍ എത്തിയതിന് ശേഷം മരക്കാര്‍ റിലീസെന്ന് ആന്‍റണി പെരുമ്പാവൂര്‍
കോവിഡ് പ്രതിസന്ധി നീണ്ടുപോയാൽ മരക്കാർ അറബിക്കടലിന്‍റെ സിംഹത്തിന് മുൻപ് ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്തുമെന്ന് നിർമാതാവ് ആന്‍റണി പെരുമ്പാവൂർ. തിയറ്ററിൽ തന്നെയാവും മരക്കാര്‍ റിലീസ് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഓണത്തോട് അനുബന്ധിച്ച് കൊച്ചിൻ കലാഭവൻ ലണ്ടന്‍റെ വീ ഷാൽ ഓവർ കം തിരുവോണ ലൈവ് ഷോയിലാണ് അദ്ദേഹം റിലീസിനെക്കുറിച്ച് പറഞ്ഞത്. ‘കോവിഡ് സിനിമാ മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. കുഞ്ഞാലിമരക്കാര്‍ മാര്‍ച്ച് 26ന് റിലീസ് തീരുമാനിച്ചിരുന്നതാണ്. ലോകമൊട്ടാകെയാണ് റിലീസ് നിശ്ചയിച്ചിരുന്നത്. അതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ലോക്ഡൗണ്‍ വന്നത്. […]
സിനിമാ ഓഫര്‍ നിരസിച്ചതിന് അപമാനിച്ചെന്ന് സായി ശ്വേത ടീച്ചർ; അപമാനിച്ചയാൾ സെലിബ്രിറ്റിയെന്നും ഫേസ്ബുക്ക് കുറിപ്പ്
സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചയാളിൽ നിന്നു നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായ സായി ശ്വേത ടീച്ചർ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചയാളിൽ നിന്നു നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായ സായി ശ്വേത ടീച്ചർ. മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും കഥ പറഞ്ഞുള്ള ഓൺലൈൻ ക്ലാസ്സിലൂടെയാണ് സായി ശ്വേത വൈറലായത്. അതിനു ശേഷം പ്രോഗ്രാമുകൾക്ക് തന്നെ വിളിക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം സിനിമ ഓഫർ ചെയ്തുകൊണ്ട് തന്നെ വിളിച്ചയാള്‍ അത് നിരസിച്ചപ്പോൾ അപമാനിക്കുകയാണ് ചെയ്തതെന്നും സായി ശ്വേതയുടെ […]
ബ്ലാക് പാന്തര്‍,അവഞ്ചേര്‍സ് നടന്‍ ചാഡ്‌വിക് ബോസ്‌മാന്‍ അന്തരിച്ചു
ബ്ലാക്ക് പാന്തറിലെ നായക വേഷത്തിലൂടെയാണ് ബോസ്മാൻ പ്രശസ്തനായത് പ്രശസ്ത ഹോളിവുഡ് നടൻ ചാഡ്‌വിക് ബോസ്മാൻ അന്തരിച്ചു. 43 വയസ്സായിരുന്നു. ലോസ് ആഞ്ചല്‍സിലെ വസതിയിലാണ് അന്ത്യം. ഹിറ്റ് ചിത്രം ബ്ലാക്ക് പാന്തറിലെ നായക വേഷത്തിലൂടെയാണ് ബോസ്മാൻ പ്രശസ്തനായത്. കറുത്ത വർഗക്കാരനായ ഹിറ്റ്മേക്കർ എന്ന നിലയില്‍ ബോസ്മാൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. നാല് വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ചാഡ്‌വിക്. മാര്‍ഷല്‍, ബ്ലാക് പാന്തര്‍, ഗെറ്റ് ഓണ്‍ അപ്പ് എന്നിവ പ്രധാന ചിത്രങ്ങള്‍.
വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം വ്യക്തം; റിയക്കെതിരെ തെളിവുണ്ടെന്ന് നാർക്കോട്ടിക്‌സ് ബ്യൂറോ
നടിയും മോഡലുമായ റിയ ചക്രവർത്തിക്കെതിരെ വ്യക്തമായ തെളിവുകളെന്ന് നാർക്കോട്ടിക്‌സ് ബ്യൂറോ. വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ മയക്കുമരുന്നു മാഫിയയുമായുള്ള ബന്ധം വ്യക്തമാണെന്നാണ് നാർക്കോട്ടിക്‌സ് ബ്യൂറോ പറയുന്നത്. സുശാന്തിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് റിയ മയക്കുമരുന്ന് വാങ്ങിയിരുന്നതായി കണ്ടെത്തി. മയക്കുമരുന്ന് സുശാന്തിനും റിയ കോഫിയിൽ കലർത്തി കൊടുക്കുമായിരുന്നു. റിയയും ജയസാഹയും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശത്തിൽ ഇത് വ്യക്തമാണെന്നും നാർക്കോട്ടിക്‌സ് ബ്യൂറോ പറയുന്നു.റിയ ചക്രവർത്തിക്കെതിരെ നാർക്കോട്ടിക്സ് ബ്യൂറോ കേസെടുത്തിരുന്നു. റിയയ്ക്ക് മയക്കുമരുന്ന് ഇടപാടുകൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.












