Entertainment

എസ്പി ബാലസുബ്രഹ്മണ്യം അതീവ ഗുരുതരാവസ്ഥയില്‍

ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം അതീവ ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായെന്ന് ഇന്ന് വൈകീട്ട് 6.30ന് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം അതീവ ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായെന്ന് ഇന്ന് വൈകീട്ട് 6.30ന് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച് ഓഗസ്റ്റ് 5 മുതൽ ചികിത്സയിലാണ് അദ്ദേഹം. ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലാണ് എസ്പിബി ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും […]

Entertainment

അഭിനയകലയുടെ പെരുന്തച്ചന്‍ ഓര്‍മ്മയായിട്ട് ഇന്ന് എട്ട് വര്‍ഷം

വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച പ്രിയനടൻ തിലകൻ ഓർമ്മയായിട്ട് ഇന്നേക്ക് എട്ട് വർഷം. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നിരവധി ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജീവിതരേഖ 1935 ജൂലൈ 15-ന് തിലകൻ എന്ന സുരേന്ദ്രനാഥ തിലകൻപി.എസ് കേശവൻ പി.എസ് ദേവയാനി ദമ്പതികളുടെ മകനായി പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ ജനിച്ചു. മുണ്ടക്കയം സി എം എസ് സ്‌കൂൾ, […]

Entertainment

ദീപിക പദുക്കോണ്‍ ഉള്‍പ്പടെ നാല് താരങ്ങള്‍ക്ക് നാര്‍ക്കോട്ടിക് ബ്യൂറോ സമന്‍സ്

മാനേജർ കരിഷ്മ പ്രകാശിനോടു ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്സാപ് ചാറ്റ് സംബന്ധിച്ചാണ് ചോദ്യം ചെയ്യലുണ്ടാവുക എന്നാണ് സൂചന. മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടി ദീപിക പദുക്കോണ്‍ അടക്കം നാല് താരങ്ങള്‍ക്ക് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സമന്‍സ് അയച്ചു. മൂന്ന് ദിവസത്തിനുള്ളിൽ അന്വേഷണ ഏജന്‍സിക്ക് മുന്നിൽ ഹാജരാകണമെന്നാണ് ഏജന്‍സി നിര്‍ദേശം നല്‍കിയത്. നടിമാരായ ദീപിക പദുക്കോൺ, സാറാ അലി ഖാൻ, രാകുൽ പ്രീത്, ശ്രദ്ധ കപൂർ എന്നിവർക്കാണ് എന്‍.സി.ബി സമന്‍സ് അയച്ചത്. ദീപിക […]

Entertainment

വെളുപ്പിന്‍റെ ആധിപത്യമെന്നത് കൊടുംവിഷമാണെന്ന് ലേഡി ഗാഗ

സോഷ്യല്‍ മീഡിയ ആക്ടിവിസത്തില്‍ സജീവമായിട്ടുള്ള ആളുകള്‍ അമേരിക്കക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ പരാജയപ്പെടുന്നുവെന്നും ഗാഗ ചൂണ്ടിക്കാട്ടി വര്‍ഗീയതക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പാട്ടുകാരി ലേഡി ഗാഗ. സമൂഹത്തിലെ വെളുപ്പിന്‍റെ ആധിപത്യം കൊടുംവിഷമാണെന്ന് ബില്‍ബോര്‍ഡ് മാഗസിനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍ മീഡിയ ആക്ടിവിസത്തില്‍ സജീവമായിട്ടുള്ള ആളുകള്‍ അമേരിക്കക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ പരാജയപ്പെടുന്നുവെന്നും ഗാഗ ചൂണ്ടിക്കാട്ടി. നിങ്ങള്‍ ഈ രാജ്യത്താണ് ജനിക്കുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ വെളുപ്പിന്‍റെ ആധിപത്യമെന്ന വിഷം കുടിക്കേണ്ടി വരും. എന്‍റെ ജീവിതകാലം മുഴുവൻ […]

Entertainment

ഫാന്‍ ബോയിയില്‍ നിന്നും സംവിധായകനിലേക്ക്; ലോകേഷ് കനകരാജ്-കമല്‍ ഹസന്‍ കൂട്ടുക്കെട്ടില്‍ സ്വപ്ന സിനിമ!

സിനിമയില്‍ ആരുടെയും സഹായിയായി പ്രവര്‍ത്തിക്കാത്ത തന്‍റെ ജീവിതം മാറ്റിമറിച്ചത് കമല്‍ ഹാസന്‍ ആണെന്ന് ലോകേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു ലോകേഷ് കനകരാജ് എന്ന സംവിധായകന്‍റെ പിറവിക്ക് കാരണം കമല്‍ ഹസന്‍ ആണെന്ന് സംവിധായകന്‍ തന്നെ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സൂപ്പര്‍ ഹിറ്റ് സംവിധായകനും നായകനും ഒന്നിച്ചൊരു സ്വപ്ന സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. ‘Once upon a time There lived a Ghost’എന്ന ടാഗ് ലൈനില്‍ ‘എവനെണ്ട്രു നിനൈതായ്’ എന്ന പേരിലുള്ള സിനിമ ‘ആണ്ടവര്‍ക്ക് നന്ദി’ എന്ന് […]

Entertainment

‘ഈ സ്ത്രീയുടെ അപകടകരമായ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ്’: സലിം കുമാര്‍

വിവാഹ വാര്‍ഷിക ദിനത്തില്‍ രസകരമായ കുറിപ്പുമായി നടന്‍ സലിം കുമാര്‍. കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത ഈ മിമിക്രിക്കാരനെ മാത്രമായിരിക്കും എന്ന ഈ സ്ത്രീയുടെ അപകടകരമായ ദൃഢനിശ്ചയത്തിന് 24 വയസ്സായെന്നാണ് സലിം കുമാര്‍ ഫേസ് ബുക്കില്‍ കുറിച്ചത്. ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ തന്നെ പിടിച്ചു നിർത്തിയതും ഭാര്യയാണെന്ന് സലിം കുമാര്‍ വിശദീകരിച്ചു. എങ്ങനെ നന്ദി പറയണം എന്നറിയില്ല. ആഘോഷങ്ങൾ ഒന്നുമില്ല. എല്ലാവരുടെയും പ്രാര്‍ത്ഥനകൾ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും സലിം കുമാര്‍ […]

Entertainment

തമിഴ് നടന്‍ വടിവേല്‍ ബാലാജി അന്തരിച്ചു

രണ്ടാഴ്ച മുന്‍പ് ബാലാജിക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നതായി ട്രേഡ് അനലിസ്റ്റായ രമേശ് ബാല ട്വീറ്റ് ചെയ്തു തമിഴ് നടനും മിമിക്രി താരവുമായ വടിവേല്‍ ബാലാജി അന്തരിച്ചു. 45 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു അന്ത്യം. സിനിമ നിരൂപകനായ ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. വിജയ് ടിവിയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ബാലാജി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് ബാലാജിക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നതായി ട്രേഡ് അനലിസ്റ്റായ രമേശ് ബാല ട്വീറ്റ് ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ […]

Entertainment

മഹാരാഷ്ട്ര സർക്കാരുമായുള്ള പോരില്‍ കങ്കണക്ക് പിന്തുണയുമായി ബി.ജെ.പിയും ഘടക കക്ഷികളും

മഹാരാഷ്ട്ര സർക്കാരുമായുള്ള പോരില്‍ കങ്കണ റണൌട്ടിന് പിന്തുണയുമായി ബി.ജെ.പിയും ഘടക കക്ഷികളും. കേന്ദ്രമന്ത്രി രാംദാസ് അത്താവലെ കങ്കണയെ ബാന്ദ്ര വെസ്റ്റിലെ വസതിയില്‍ സന്ദര്‍ശിച്ചു. വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ട് ഹിമാചല്‍ വനിത കമ്മീഷന്‍ ദേശീയ വനിത കമ്മീഷന് കത്തയച്ചു. ആ അധ്യായം കഴിഞ്ഞെന്നായിരുന്നു ശിവസേന എം.പി സഞ്ജയ് റാവത്തിന്‍റെ പ്രതികരണം. കങ്കണ റണൌട്ടിന്‍റെ പാലി ഹില്‍സ് ഓഫീസിലെ അനധികൃത നിർമ്മാണം പൊളിക്കുന്നത് 22 വരെ ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തതിനാല്‍ ചർച്ചകള്‍ രാഷ്ട്രീയ വാഗ്വാദത്തിലേക്ക് മാറിയിരിക്കുകയാണ്. കങ്കണക്ക് പിന്തുണ […]

Entertainment

പോര് മുറുകി; നടി കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ചുനീക്കുന്നു

മഹാരാഷ്ട്ര സര്‍ക്കാരും ബോളിവുഡ് നടി കങ്കണ റണൌട്ടും തമ്മിലുള്ള പോര് മുറുകുന്നു, കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ചു നീക്കുകയാണ്. അനധികൃത നിര്‍മാണമെന്ന് കാണിച്ച് മുംബൈ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. കങ്കണ ഇന്ന് മുംബൈയില്‍ മടങ്ങിയെത്തും. Pakistan…. #deathofdemocracy pic.twitter.com/4m2TyTcg95 — Kangana Ranaut (@KanganaTeam) September 9, 2020 മുംബൈ ഘര്‍ വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസിനോട് ചേര്‍ന്ന കെട്ടിടമാണ് ബ്രിഹന്‍സ് മുംബൈ കോര്‍പ്പറേഷന്‍ പൊളിക്കുന്നത്. അനധികൃത നിര്‍മാണം നടത്തിയെന്നാരോപിച്ച് 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാന്‍ കങ്കണക്ക് ബിഎംസി […]

Entertainment

കങ്കണ റണൗട്ടിന്‌ ‘വൈ’ കാറ്റഗറി സുരക്ഷ

മുംബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദത്തിലായിരുന്നു. ഇതോടെ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.. ബോളിവുഡ് അഭിനേത്രി കങ്കണ റണൗട്ടിന് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദത്തിലായിരുന്നു. ഇതോടെ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. മുംബൈയില്‍ പ്രവേശിച്ചാല്‍ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് ശിവസേന എംഎല്‍എ […]