മമ്മൂട്ടി അണിഞ്ഞ ഷർട്ട് തൻ്റെ മോഹം തിരിച്ചറിഞ്ഞ് തനിക്ക് സമ്മാനിച്ചു എന്ന് പിആർഒ റോബർട്ട് കുര്യാക്കോസ്. ഈ ഷർട്ടിട്ട് വന്ന മമ്മൂക്കയ്ക്കൊപ്പം എത്ര ഫോട്ടോയെടുത്തിട്ടും മതി വന്നില്ല. കാര്യം തിരക്കിയ മമ്മൂക്ക ഷർട്ടിലുള്ള എൻ്റെ കൊതിക്കണ്ണ് തിരിച്ചറിഞ്ഞു. പിന്നീട് ഷർട്ട് തനിക്ക് സമ്മാനിക്കുകയായിരുന്നു എന്നും തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ റോബർട്ട് കുര്യാക്കോസ് കുറിച്ചു. (mammootty gift shirt facebook) റോബർട്ട് കുര്യാക്കോസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: മമ്മൂക്ക ഇട്ട ഷർട്ട് ഇട്ട് ഒരു ഫോട്ടോ! ചങ്കുപറിച്ചുതന്നില്ലെങ്കിലും അനേകം പേരുടെ […]
Entertainment
കെ.ജി.എഫിന് ശേഷം വരുന്ന പാൻ ഇൻഡ്യൻ ചിത്രം ‘കബ്സ ‘ യുടെ ട്രെയിലർ തരംഗമാകുന്നു
ലോകം മുഴുവൻ ശ്രദ്ധ നേടിയ കെജിഎഫി ന് ശേഷം വൻ മുതൽ മുടക്കിൽ നിർമ്മിച്ച പിരിയഡ് ഗ്യാങ്ങ്സ്റ്റർ ചിത്രം കബ്സ മാർച്ച് 17 ന് ലോകത്തുടനീളം റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ ട്രെയിലറിന് ഇപ്പോൾ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഉപേന്ദ്ര, ശിവരാജ്കുമാർ , കിച്ച സുദീപ, ശ്രീയ ശരൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആർ. ചന്ദ്രുവാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് 1940 കാലഘട്ടത്തിലെ ഒരു ഗ്യാങ്ങ്സ്റ്ററുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലറിൽ […]
മരുന്നുകളോട് പ്രതികരിക്കുന്നു; ബാലയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്
സിനിമാ താരം ബാല നിലവിൽ ഐസിയുവിൽ തന്നെയാണ് തുടരുന്നതെന്ന് അടുത്ത വൃത്തങ്ങൾ ട്വന്റിഫോറിനോട്. ആരോഗ്യ നില തൃപ്തികരമാണെന്നും മറിച്ചുള്ള വാദങ്ങൾ തെറ്റാണെന്നും അധികൃതർ ട്വന്റിഫോറിനോട് പറഞ്ഞു. കുറച്ച് ദിവസം കൂടി ബാല ഐസിയുവിൽ തന്നെ തുടരുമെന്നാണ് അറിയാൻ കഴിഞ്ഞ വിവരം. ( bala health condition new update ) തിങ്കളാഴ്ചയാണ് ബാലയെ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ മുൻ ഭാര്യ അമൃത സുരേഷും മകൾ […]
വനിതാ ദിനം; ട്വന്റിഫോറും ഫ്‌ളവേഴ്‌സും സംഘടിപ്പിക്കുന്ന പിങ്ക് മിഡ്‌നൈറ്റ് മാരത്തോൺ അല്പസമയത്തിനകം കൊച്ചിയിൽ
വനിതാ ദിനത്തോടനുബന്ധിച്ച് ട്വന്റിഫോർ ന്യൂസും ഫ്‌ളവേഴ്‌സ് ടിവിയും സംഘടിപ്പിക്കുന്ന പിങ്ക് മിഡ്‌നൈറ്റ് മാരത്തോൺ കൊച്ചിയിൽ അല്പസമയത്തിനകം ആരംഭിക്കും. സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ രാത്രി 11 മണിക്കാണ് മാരത്തോൺ. ( Pink Midnight Marathon TwentyFour News Flower ). വിവിധ മേഖലകളിൽ നിന്നായി നിരവധി പ്രമുഖർ മാരത്തണിന്റെ ഭാഗമാകും. പരിപാടിയുടെ ഭാഗമായി വിവോ സിഎസ്ആർ ഇനിഷ്യേറ്റീവ് പിന്തുണയോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 84 വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് വിതരണവും നടത്തും. പെൺകരുത്തിന്റെ പ്രാധാന്യവും […]
ഏത് അച്ഛനും അമ്മയ്ക്കുമാണ് കുട്ടിയുടെ Sexuality അറിയുക; അശ്വതി ശ്രീകാന്തുമായുള്ള അഭിമുഖം കാണാം
നടിയും എഴുത്തുകാരിയും അവതാരികയുമായ അശ്വതി ശ്രീകാന്ത് യൂട്യൂബറെന്ന നിലയിൽ കൂടുതൽ ശ്രദ്ധ നേടുകയാണ്. മറ്റ് സെലിബ്രേറ്റികളിലധികവും സാധാരണ ക്ലീഷേ യൂട്യൂബ് വിഡിയോയുമായെത്തുമ്പോൾ അശ്വതി സാമൂഹ്യ പ്രസക്തമായ കണ്ടന്റുകളാണ് ജനങ്ങളിലേയ്ക്കെത്തുന്നത് എന്നതാണ് പ്രത്യേകത. പാരന്റിംഗ് ടീപ്സ്, റിലേഷൻഷിപ്പ്സ് ടിപ്സ്, ബന്ധങ്ങളിലുണ്ടാകുന്ന വീഴ്ച്ചകൾ എങ്ങനെ പരിഹരിക്കാം തുടങ്ങി ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന വിഡിയോകളുമായാണ് അശ്വതി ശ്രീകാന്ത് എത്തുന്നത്. മികച്ച അവതരണമാണ് അവരുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഇതുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവയ്ക്കുന്ന പ്രത്യേക അഭിമുഖം കാണാം.
മകൾ പാപ്പുവും ചേച്ചി അമൃതയും ബാല ചേട്ടനോട് സംസാരിച്ചു; മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് അഭിരാമി സുരേഷ്
അമൃതയും മകളും അമൃതയുടെ സഹോദരിയും ബാലയെ കാണാൻ ആശുപത്രിയിലെത്തി. നിലവിൽ പ്രശ്നങ്ങളൊന്നുമില്ല എന്നും ഡോക്ടറോട് സംസാരിച്ചിട്ടുണ്ട് എന്നും അഭിരാമി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അമൃത ആശുപത്രിയിൽ ബാലയോടൊപ്പം ഉണ്ട്, സഹോദരൻ ശിവയും എത്തിയിട്ടുണ്ടെന്നും അഭിരാമി പറഞ്ഞു.(Bala met amritha suresh and daughter avantika) ബാല ചേട്ടന്റെ അടുത്ത് ഞങ്ങൾ കുടുംബസമേതം എത്തി. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു. ചേച്ചി ഹോസ്പിറ്റലിൽ ബാല ചേട്ടനൊപ്പം ഉണ്ട്. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട്. നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല. […]
ലൈംഗികതയുടെ കണ്ണോടെ മാത്രം സ്ത്രീകളെ നോക്കുന്ന പുരുഷന്മാരിൽ ചിലർ; ഇത് വനിതാ ദിനത്തിലെ വേറിട്ട കൻസെപ്പ്റ്റ് ഫോട്ടോഗ്രാഫി
വനിതാ ദിനത്തിൽ തീർത്തും വ്യത്യസ്തമായ കൻസെപ്പ്റ്റ് ഫോട്ടോഗ്രാഫി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് ഫോട്ടോഗ്രാഫർ അരുൺ രാജ് ആർ. നായർ. സ്ത്രീകളിൽ പലരും തുറന്നുപറയാൻ മടിക്കുന്ന വിഷയമാണ് തന്റെ ചിത്രങ്ങളിലൂടെ ഇത്തവണ അദ്ദേഹം പങ്കുവയ്ക്കുന്നത്. സ്ത്രീയെ ലൈംഗികതയുടെ കണ്ണുകളോടെ മാത്രം നോക്കുന്ന പുരുഷന്മാരെ വേറിട്ട ചിത്രങ്ങളിലൂടെ വരച്ചിടുകയാണ് അരുൺ രാജ്. പ്രോഡക്ട് ഫോട്ടോഗ്രാഫി, ഫാഷൻ ഫോട്ടോഗ്രാഫി എന്നിവയെ അപേക്ഷിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതാണ് കൻസെപ്പ്റ്റ് ഫോട്ടോഗ്രാഫിയെന്ന് അരുൺ പറയുന്നു. അരുൺ രാജ് പങ്കുവച്ച വ്യത്യസ്തമായ കൺസെപ്റ്റ് ഷൂട്ട് സോഷ്യൽ മീഡിയയിൽ […]
‘പെണ്‍മക്കള്‍ക്കായി’; വനിതാ ദിനത്തിൽ മക്കളെ സാക്ഷിയാക്കി ഷുക്കൂര്‍ വക്കീലും ഭാര്യയും വിവാഹിതരായി
വനിതാ ദിനത്തിൽ പുതിയ അദ്ധ്യായം എഴുതിച്ചേർത്ത് അഭിഭാഷകനും സിനിമാ താരവുമായ സി. ഷുക്കൂർ. മുസ്ലിം പിന്തുടർച്ചവകാശ നിയമത്തിലെ പ്രതിസന്ധി മറികടക്കാൻ സ്പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം ഷുക്കൂർ വക്കീലും ഭാര്യ ഷീനയും വീണ്ടും വിവാഹിതരായി. മൂന്ന് പെൺമക്കളുടെ സാന്നിധ്യത്തിൽ ഹൊസ്ദുർഗ് രജിസ്ട്രാർ ഓഫീസിലായിരുന്നു വിവാഹ ചടങ്ങുകൾ.(Advocate shukkur remarried his wife sheena) ബന്ധുക്കളുടെയും സഹപ്രവർത്തകരെയും സാക്ഷികളാക്കിയാണ് അഡ്വ. സി. ഷുക്കൂറും ഭാര്യ ഷീനയും 28 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹിതരായത്. പുതിയ ചർച്ചകൾക്കും തിരുത്തലുകളിലേക്കും ദിശ […]
ആറ്റുകാൽ പൊങ്കാല അനന്തപുരിയുടെ ഉത്സവമാണ്, പതിവ് തെറ്റാതെ പൊങ്കാലയ്‌ക്കെത്തി ചിപ്പി
ആറ്റുകാൽ പൊങ്കാല തിരക്കിലാണ് അനന്തപുരി. ആയിരക്കരണക്കിന് പേരാണ് പൊങ്കാല അർപ്പിക്കാനായി എത്തിയത്. എല്ലാ ആറ്റുകാല്‍ പൊങ്കാലയിലും പങ്കുചേരുന്ന താരങ്ങളും ഇക്കുറി പതിവ് തെറ്റിച്ചില്ല. ഇത്തവണയും ഈ പതിവ് തെറ്റിക്കാതെ ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിരിയിക്കുകയാണ് മലയാളികളുടെ പ്രിയതാരം ചിപ്പി. ഏതാണ്ട് ഇരുപത് വർഷത്തിലധികമായി പൊങ്കാല ഉത്സവത്തിലെ നിറ സാന്നിധ്യമാണ് നടി ചിപ്പി.(Actress chippy about attukal pongala 2023) ‘എല്ലാ വർഷവും മുടങ്ങാതെ പൊങ്കാല ഇടാൻ സാധിക്കുന്നുണ്ട്. അതൊരു വലിയ അനുഗ്രഹമാണ്. ആറ്റുകാൽ പൊങ്കാല എന്നത് അനന്തപുരിയുടെ ഉത്സവമാണ്. […]
പിങ്ക് മിഡ്‌നൈറ്റ് മാരത്തണിൽ പങ്കെടുത്തത് നിരവധി പേർ; വിജയികളെ അറിയാം
വനിതാ ദിനത്തോടനുബന്ധിച്ച് ട്വന്റിഫോർ ന്യൂസും ഫ്‌ളവേഴ്‌സ് ടിവിയും സംഘടിപ്പിച്ച പിങ്ക് മിഡ്‌നൈറ്റ് മാരത്തൺ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ഫ്ലാഗ് ഓഫ് ചെയ്തു. കൊച്ചിയിൽ നടക്കുന്ന മാരത്തണിൽ നിരവധി പേരാണ് പങ്കെടുക്കുന്നത്. 20 മിനിറ്റ് 19 സെക്കന്റ് സമയത്തിൽ ലക്ഷ്യസ്ഥാനത്തെത്തിയ പറവൂർ ചേന്ദമംഗലം സ്വദേശി നിത്യയാണ് 15 – 30 കാറ്റഗറിയിൽ വിജയിച്ചത്. കോതമംഗലം മാർ ബേസിൽ സ്കൂൾ വിദ്യാർത്ഥിയാണ് നിത്യ സി.ആർ. Many people participated in the Pink Midnight Marathon […]












