പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം കബ്സ മാർച്ച് 17 ന് ലോകം മുഴുവൻ റിലീസ് ചെയ്യുകയാണ്. കെ.ജി. ഫിന് ശേഷം വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം കന്നട , തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. കഴിഞ്ഞ വാരം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലർ വലിയ പ്രേക്ഷക ശ്രദ്ധയാണ് പിടിച്ച് പറ്റിയത്. ഉപേന്ദ്ര , ശിവരാജ്കുമാർ , കിച്ച സുദീപ, ശ്രീയ ശരൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് […]
Entertainment
നാട്ടുനാട്ടു ചിത്രീകരിച്ചത് സെലന്‍സ്‌കിയുടെ കൊട്ടാരത്തില്‍
ലോക സിനിമയുടെ നെറുകയിലേക്ക് ഇന്ത്യൻ സിനിമയുടെ പേര് ഒരിക്കൽ കൂടി എഴുതിച്ചേർക്കപ്പെട്ടിരിക്കുകയാണ്. ആര്‍ആര്‍ആറിലെ നാട്ടുനാട്ടു ഗാനത്തിന് മികച്ച ഒറിജിനല്‍ സംഗീത വിഭാഗത്തില്‍ ഓസ്‌കാര്‍ ലഭിച്ചു. ലോകമാകെ ഈ ഗാനത്തിനൊപ്പം ചുവടുവെക്കുകയാണ്. നാട്ടുനാട്ടുവും ആര്‍.ആര്‍.ആറും ചർച്ചയാകുന്നതോടൊടൊപ്പം തന്നെ ഈ പാട്ടില്‍ രാംചരണ്‍ തേജയും ജൂനിയര്‍ എന്‍.ടി.ആറും ആടിത്തിമിര്‍ക്കുന്ന പശ്ചാത്തലവും ശ്രദ്ധനേടുകയാണ്. യുക്രൈനിലെ ക്രീവിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് മുന്നിലാണ് ഈ ഗാനം ചിത്രീകരിച്ചത്. പക്ഷെ ഇന്നത്തെ യുദ്ധഭൂമിയിലല്ല എന്നുമാത്രം. യുക്രൈന്‍ യുദ്ധത്തിന് മുമ്പാണ് ചിത്രീകരണം നടത്തിയത്. നാട്ടുനാട്ടുവിന്റെ പശ്ചാത്തലത്തില്‍ കാണുന്ന […]
Oscar: മരപ്പാവയെ മനുഷ്യക്കുട്ടിയാക്കിയ അച്ഛന്റെ സ്‌നേഹം; മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിമായി ഗ്വില്ലേമോ ഡെല്‍ ടോറോസ് പിനോക്യോ
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിമിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ഗ്വില്ലേമോ ഡെല്‍ ടോറോസ് പിനോക്യോ. ഒരു മരപ്പണിക്കാരന്‍ ഒരു മരപ്പാവയെ സൃഷ്ടിക്കുകയും പിതൃവാത്സല്യം കൊണ്ട് അതിന് ജീവന്‍ വയ്പ്പിക്കുകയും ചെയ്ത മനോഹരമായ മുത്തശ്ശിക്കഥയുടെ ദൃശ്യാവിഷ്‌കാരമാണ് ഗ്വില്ലേമോ ഡെല്‍ ടോറോസ് പിനോക്യോ. ഡെല്‍ ടോറോയും മാര്‍ക് ഗുസ്താഫ്‌സണും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡെല്‍ ടോറോയും പാട്രിക് മകേലും കാല്‍ലോ കൊളോഡിയുമാണ് ചിത്രത്തിന്റെ രചയിതാക്കള്‍. ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററിലാണ് അക്കാദമിക് അവാര്‍ഡ് വിതരണം നടക്കുന്നത്. പ്രശസ്ത ടെലിവിഷന്‍ അവതാരകന്‍ […]
‘പുഴ അമേരിക്കയിലേക്കൊഴുകാൻ പോകുന്നു’, ഒരു ജനതയുടെ വിയർപ്പ് കൊണ്ട് നിർമ്മിച്ച സിനിമ; സംവിധയകൻ രാമസിംഹൻ അബൂബക്കർ
മലബാര്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം അമേരിക്കയിൽ റിലീസിന് ഒരുങ്ങുന്നെന്ന് സംവിധയകാൻ രാമസിംഹൻ അബൂബക്കർ. സംവിധായകൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.’പുഴ അമേരിക്കയിലേക്കൊഴുകാൻ പോകുന്നു’ എന്നാണ് രാമസിംഹൻ കുറിച്ചത്. രാമസിംഹൻ അബൂബക്കർ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത് ‘പുഴ അമേരിക്കയിലേക്കൊഴുകാൻ പോകുന്നു’, സിനിമ കാണാതെ പോയാൽ നിങ്ങൾക്കാണ് നഷ്ടം. സിനിമ തീയറ്ററിൽ പോയി തന്നെ കാണണം. നാളെ, നാളെ എന്ന് കരുതി മാറ്റി വയ്ക്കരുത്. വ്യക്തിപരമായി അതൃപ്തിയുണ്ടാവാം. ഇത് ഒരു ജനതയുടെ വിയർപ്പ് കൊണ്ട് നിർമ്മിച്ച സിനിമയാണ്. ഇന്നലെകളെ […]
ഓസ്കർ പുരസ്കാര പ്രഖ്യാപനം ഞായറാഴ്ച; നാട്ടു നാട്ടുവിൽ കണ്ണുനട്ട് ഇന്ത്യൻ സിനിമ
തൊണ്ണൂറ്റി അഞ്ചാമത് ഓസ്കർ പ്രഖ്യാപനം ഞായറാഴ്ച. കഴിഞ്ഞ ഒരു വർഷക്കാലത്തെ ലോക സിനിമാ ഭൂപടത്തിൽ ആരൊക്കെയാവും പുതിയ കിരീടാവകാശികൾ എന്ന ആകാംക്ഷയിലാണ് ലോകം. ഇന്ത്യയും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുണ്ട് ഇത്തവണ ലോസ് ഏഞ്ചൽസിലെ ഡോൾബി തീയറ്ററിലേക്ക്. സ്റ്റീവൻ സ്പീൽബർഗും, ജയിംസ് കാമറൂണും ഉൾപ്പെട്ട ഇത്തവണത്തെ ഓസ്കർ സാധ്യതാ പട്ടിക ചിലതെല്ലാം സൂചിപ്പിക്കുന്നുണ്ട്. 23 വിഭാഗങ്ങളിലും ഒന്നിനൊന്ന് മികച്ച നോമിനേഷനുകളാണ് ഉള്ളത്. മികച്ച സംവിധായകനുള്ള ഒൻപതാമത്തെ ഓസ്കർ നോമിനേഷനാണ് സ്പീൽ ബർഗിന്റേത്. ആത്മകഥാംശമുള്ള the fablemans എന്ന ചിത്രത്തിനാണ് നോമിനേഷൻ. […]
95-ാം ഓസ്‌കാര്‍: ഇന്ത്യയുടെ പ്രതീക്ഷ വാനോളമുയര്‍ത്തി ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു…’
തൊണ്ണൂറ്റിയഞ്ചാം ഓസ്‌കറില്‍ ഇന്ത്യന്‍ പ്രതീക്ഷ വാനോളമുയര്‍ത്തുന്നുണ്ട് ആര്‍ആര്‍ആര്‍ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലെ നാട്ടുനാട്ടു എന്ന ഗാനം. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പാട്ടിന് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. എ.ആര്‍. റഹ്‌മാന്റെ ജയ് ഹോയ്ക്ക് ശേഷം എം.എം.കീരവാണിയുടെ പാട്ടിലൂടെ മറ്റൊരു ഓസ്‌കര്‍ ഇന്ത്യയിലേക്ക് എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതിര്‍ത്തികള്‍ താണ്ടി പറന്ന രാജമൌലി ചിത്രം ആര്‍ആര്‍ആറിലെ ഈ ഗാനം ഇന്ത്യയുടെ മറ്റൊരു അഭിമാനമായി മാറുകയാണ്. ഗോള്‍ഡന്‍ ഗ്ലോബും ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡും കരസ്ഥമാക്കിയ നാട്ടുനാട്ടു ഓസ്‌കര്‍ കൂടി നേടി പട്ടിക തികയ്ക്കുമെന്നാണ് പ്രതീക്ഷ. […]
എക്സൈസ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി; ഒമർ ലുലുവിൻ്റെ നല്ല സമയം ഒടിടിയിലേക്ക്
നല്ല സമയം എന്ന തൻ്റെ സിനിമയ്ക്കെതിരെ എക്സൈസ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയെന്ന് സംവിധായകൻ ഒമർ ലുലു. ഹൈക്കോടതിയോട് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം സിനിമയുടെ ഒടിടി റിലീസ് ഈ മാസം 20നു പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഒമർ ലുലു ഇക്കാര്യം വ്യക്തമാക്കിയത്. (omar lulu nalla samayam) “നല്ല സമയം” സിനിമക്ക് എതിരെ കോഴിക്കോട് Excise Commissioner എടുത്ത കേസ് ഇന്ന് റദ്ദാക്കി വിധി വന്നു,കേരള ഹൈകോടതിയോട് നന്ദി രേഖപ്പെടുത്തുന്നു. ഇന്നതെ കാലത്ത് സിനിമയെ […]
രാത്രിയെ പകലാക്കി കൊച്ചിയിലെ സ്ത്രീകൾ; വനിതാ ദിനത്തോട് അനുബന്ധിച്ചുള്ള പിങ്ക് മിഡ് നൈറ്റ് മാരത്തൺ വൻ വിജയം
രാത്രിയെന്നാൽ സൂര്യന്റെ വെളിച്ചമില്ലാത്ത കുറച്ച് മണിക്കൂറുകളാണ്. പക്ഷേ രാത്രികളുടെ നിശബ്ദതയ്ക്കൊരു മനോഹാരിതയുണ്ട്. എന്നാൽ രാത്രിയാത്രകളെ സ്ത്രീകൾക്ക് എത്രത്തോളം ആസ്വദിക്കാനാകുന്നുണ്ട് എന്നത് ഒരു വലിയ ചോദ്യം തന്നെയാണ്. കാലമെത്ര മുന്നോട്ട് പോയിട്ടും, ഇന്റർനെറ്റ് യുഗമായിട്ടും മാറ്റമില്ലാത്തൊരു കാര്യമാണത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പേടിപ്പെടുത്തുന്ന അതിക്രമ സംഭവങ്ങൾ നമ്മൾ കാണാറും കേൾക്കാറും വായിക്കാറുമൊക്കെയുണ്ട്. ആക്രമണങ്ങൾ തുടരുന്ന ഇക്കാലത്ത് സുരക്ഷിതത്വം എന്ന വാക്ക് തന്നെ പൊള്ളയായ ഒരു പ്രയോഗമായി മാറിക്കൊണ്ടിരിക്കുകയാണ്. മാർച്ച് എട്ട് വനിതാ ദിനമായി ആഘോഷിക്കുമ്പോൾ സ്ത്രീകൾ എങ്ങനെയായിരിക്കും അതിനെ […]
മമ്മൂക്ക സമ്മാനിച്ച ഷർട്ട്; ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച് പിആർഒ
മമ്മൂട്ടി അണിഞ്ഞ ഷർട്ട് തൻ്റെ മോഹം തിരിച്ചറിഞ്ഞ് തനിക്ക് സമ്മാനിച്ചു എന്ന് പിആർഒ റോബർട്ട് കുര്യാക്കോസ്. ഈ ഷർട്ടിട്ട് വന്ന മമ്മൂക്കയ്ക്കൊപ്പം എത്ര ഫോട്ടോയെടുത്തിട്ടും മതി വന്നില്ല. കാര്യം തിരക്കിയ മമ്മൂക്ക ഷർട്ടിലുള്ള എൻ്റെ കൊതിക്കണ്ണ് തിരിച്ചറിഞ്ഞു. പിന്നീട് ഷർട്ട് തനിക്ക് സമ്മാനിക്കുകയായിരുന്നു എന്നും തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ റോബർട്ട് കുര്യാക്കോസ് കുറിച്ചു. (mammootty gift shirt facebook) റോബർട്ട് കുര്യാക്കോസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: മമ്മൂക്ക ഇട്ട ഷർട്ട് ഇട്ട് ഒരു ഫോട്ടോ! ചങ്കുപറിച്ചുതന്നില്ലെങ്കിലും അനേകം പേരുടെ […]
കെ.ജി.എഫിന് ശേഷം വരുന്ന പാൻ ഇൻഡ്യൻ ചിത്രം ‘കബ്സ ‘ യുടെ ട്രെയിലർ തരംഗമാകുന്നു
ലോകം മുഴുവൻ ശ്രദ്ധ നേടിയ കെജിഎഫി ന് ശേഷം വൻ മുതൽ മുടക്കിൽ നിർമ്മിച്ച പിരിയഡ് ഗ്യാങ്ങ്സ്റ്റർ ചിത്രം കബ്സ മാർച്ച് 17 ന് ലോകത്തുടനീളം റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ ട്രെയിലറിന് ഇപ്പോൾ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഉപേന്ദ്ര, ശിവരാജ്കുമാർ , കിച്ച സുദീപ, ശ്രീയ ശരൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആർ. ചന്ദ്രുവാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് 1940 കാലഘട്ടത്തിലെ ഒരു ഗ്യാങ്ങ്സ്റ്ററുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലറിൽ […]