Entertainment

‘ദസറ ആദ്യത്തെ ഹൃദയ സ്പര്‍ശിയായ മാസ് ചിത്രം’; നാനി

തന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമായ ദസറയുടെ പ്രമോഷന്റെ തിരക്കിലാണ് നടന്‍ നാനി. തന്റെ സിനിമയെക്കുറിച്ചും യാത്രകളെ കുറിച്ചും മനസുതുറക്കുകയാണ് നടന്‍.(Nani about his movie dasara) about:blank ‘ഒരു നടനെന്ന നിലയില്‍ എന്റെ എല്ലാ സിനിമകളിലും ഞാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. കാരണം ഞാന്‍ ഒരിക്കലും പ്രേക്ഷകരെ നിസ്സാരമായി കണ്ടിട്ടില്ല. ഞാന്‍ ഏത് പ്രോജക്റ്റ് ഏറ്റെടുക്കുമ്പോഴും അവരുടെ സ്ഥാനത്ത് എപ്പോഴും എന്നെത്തന്നെ നിലനിര്‍ത്തുന്നു. ചെയ്യുന്നത് സത്യസന്ധതയോടെ 100 ശതമാനം ചെയ്താല്‍ ഫലം പോസിറ്റീവായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’. നാനി […]

Entertainment

ചോറു വിളമ്പുമ്പോള്‍, ഫോണ്‍ ചെയ്യുമ്പോള്‍, ഒരുങ്ങുമ്പോള്‍, പടികള്‍ ചാടിയിറങ്ങുമ്പോള്‍….; ഇന്നസെന്റിന്റെ ഡയലോഗ് ഓര്‍ക്കാത്ത ദിവസമുണ്ടോ?

ഏതെങ്കിലും ഒന്നിനെ കളിയാക്കിയും വേദനിപ്പിച്ചും പുച്ഛിച്ചുമല്ല ചിരിയുണ്ടാക്കേണ്ടതെന്ന സൂക്ഷ്മത എല്ലാവരിലേക്കും എത്തുന്നതിന് മുന്‍പ് തന്നെ മലയാളിയ്ക്ക് ധാരാളം ‘നല്ല തമാശകള്‍’ സമ്മാനിച്ച പ്രതിഭയാണ് ഇന്നസെന്റ്. നര്‍മ്മത്തിനായി ശരീരത്തിന്റെ സകല സാധ്യതകളും ഇന്നസെന്റ് പ്രയോജനപ്പെടുത്തുമ്പോള്‍ അത് മലയാളി ജീവിതത്തിന്റെ സമസ്തമേഖകളേയും സ്പര്‍ശിക്കുന്നതാകുമ്പോള്‍, അത് അവരവരെ തന്നെ നോക്കിയുള്ളതാകുമ്പോള്‍ സ്വാഭാവികമായും മലയാളികള്‍ പൊട്ടിച്ചിരിച്ചുപോകുന്നു. ജീവിതത്തിലെ ഓരോ സന്ദര്‍ഭത്തിലും മലയാളി ഇന്നസെന്റിന്റെ ഡയലോഗുകള്‍ എടുത്ത് പ്രയോഗിക്കുന്നു. ഇന്നസെന്റിന്റെ ശബ്ദവും ശരീര ചലനങ്ങളും മനസില്‍ കാണുന്നു. ജീവിതത്തെക്കുറിച്ച് ആ നര്‍മങ്ങള്‍ പറയുന്ന തത്വചിന്തകളെ […]

Entertainment

‘വിജയ് എന്റെ ഫാൻ ആണെന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി’; ഏറെ സ്നേഹവുമുള്ള വ്യക്തി; ബാബു ആന്റണി

വിജയ്‌ക്കൊപ്പം ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിന്റെ ‘ലിയോ’ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവച്ച് മലയാളി താരം ബാബു ആന്റണി.ബാബു ആന്റണിയും സിനിമയിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.(Babu antony shares experience with vijay in leo) ‘സാക്ഷാൽ ഇളയദളപതി വിജയ് സാറിനൊപ്പം. ഏറെ എളിമയും സ്നേഹവുമുള്ള വ്യക്തിയാണ് അദ്ദേഹം. എന്റെ പൂവിഴി വാസലിലെ, സൂര്യൻ, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ സിനിമകൾ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും എന്റെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ആ വാക്കുകൾ […]

Entertainment

മുൻ ഭാര്യക്കും സഹോദരനുമെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നവാസുദ്ദീൻ സിദ്ദീഖി

മുൻ ഭാര്യ അഞ്ജന പാണ്ഡെയ്ക്കും സ്വന്തം സഹോദരൻ ഷമാസ് നവാബ് സിദ്ദീഖിയ്ക്കുമെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദീഖി. ഇരുവരും തനിക്കെതിരെ അപകീർത്തി പ്രസ്താവനകൾ പുറപ്പെടുവിച്ചു എന്നും അതിൽ തനിക്ക് അപമാനം നേരിട്ടു എന്നും നവാസുദ്ദീൻ പരാതിയിൽ പറയുന്നു. ഈ മാസം 30ന് കേസിൽ വാദം കേൾക്കും. (Nawazuddin Siddiqui defamation wife) തന്നെ അപമാനിക്കുന്നതിൽ നിന്ന് ഉടൻ ഇരുവരെയും വിലക്കണമെന്ന് പരാതിയിൽ പറയണം. ഇരുവരും തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ […]

Entertainment

നിരവധി ചിത്രങ്ങളിൽ ഒന്നിച്ചെത്തി; ഒടുവിൽ വിടവാങ്ങിയതും ഒരേ ദിവസം തന്നെ

നിരവധി മലയാള സിനിമകളിൽ ഒന്നിച്ച് വേഷമിട്ട താരങ്ങളാണ് സുകുമാരിയും ഇന്നസെന്റും. ആകാശ ഗംഗ, തലയണ മന്ത്രം, അമ്മ അമ്മായി അമ്മ, നമ്പർ 1 സ്‌നേഹതീരം ബാംഗ്ലൂർ നോർത്ത്, വെട്ടം, അനന്ത വൃത്താന്തം, ഗജകേസരീ യോഗം ഇങ്ങനെ നീളുന്നു. ( innocent sukumari movies ) കോമ്പിനേഷൻ സീനുകൾ കുറവാണെങ്കിലും ഇരവരും ചേർന്നെത്തുന്ന ചിത്രങ്ങളിലെ രംഗങ്ങൾ തീയേറ്ററുകളിൽ ആളുകളെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. ആകാശ ഗംഗയിലെ ഭയപ്പെടുത്തലുകളിൽ നിന്ന് പ്രേക്ഷകർക്ക് അൽപം ആശ്വാസം നൽകിയത് മുത്തശ്ശിയായി സുകുമാരിയും മകനായി ഇന്നസെന്റും എത്തിയ […]

Entertainment

മെപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു; വധു ബിജെപി നേതാവിന്റെ മകൾ; ആശംസയുമായി ഉണ്ണിമുകുന്ദൻ

മെപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു.വധു ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ്റെ മകൾ അഭിരാമിയാണ്. കൊച്ചി ചേരാനാലൂരിലെ വധുഗ്രഹത്തിലാണ് വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. നടൻ ഉണ്ണിമുകുന്ദനാണ് ഫേസ്ബുക്കിലൂടെ വിവാഹ വിവരം അറിയിച്ചത്. എ എന്‍ രാധാകൃഷ്ണന്റെ വീട്ടില്‍ വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹ നിശ്ചയം നടന്നത്. സെപ്റ്റംബര്‍ മൂന്നിന് ചേരാനെല്ലൂർ വച്ചാണ് വിവാഹം. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി. ഇന്ന് നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ ആശംസകളുമായി ഉണ്ണി മുകുന്ദനും പങ്കെടുത്തു. മേപ്പടിയാനിലെ നായക […]

Entertainment

ധനുഷുമായുള്ള വിവാഹം; പ്രതികരണവുമായി നടി മീന

തമിഴ് സൂപ്പർ താരം ധനുഷുമായി നടി മീന വിവാഹിതയാകുന്നുവെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പ്രതികരണവുമായി മീന തന്നെ രംഗത്ത് വന്നിരിക്കുകയാണ്.  ‘ വിദ്യാസാഗർ (ഭർത്താവ്) പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. ഇപ്പോൾ ശ്രദ്ധ മുഴുവൻ മകൾ നൈനക വിദ്യാസാഗറിന്റെ ഭാവിയെ കുറിച്ചോർത്താണ്’- മീന വ്യക്തമാക്കി. മീനയുടെ ഭർത്താവ് വിദ്യാസാഗർ 2022 ജൂൺ 28നാണ് മരിക്കുന്നത്. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ മീന രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ […]

Entertainment Movies

മെപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു

മെപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു.വധു ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ്റെ മകൾ അഭിരാമിയാണ്. കൊച്ചി ചേരാനാലൂരിലെ വധുഗ്രഹത്തിലാണ് വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്.(Meppadiyan director vishnu mohan getting married) നടൻ ഉണ്ണിമുകുന്ദനാണ് ഫേസ്ബുക്കിലൂടെ വിവാഹ വിവരം അറിയിച്ചത്. എ എന്‍ രാധാകൃഷ്ണന്റെ വീട്ടില്‍ വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹ നിശ്ചയം നടന്നത്. സെപ്റ്റംബര്‍ മൂന്നിന് ചേരാനെല്ലൂർ വച്ചാണ് വിവാഹം. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി. ഇന്ന് നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ ആശംസകളുമായി […]

Entertainment

‘പുരുഷ പ്രേതം’ മാര്‍ച്ച് 24 മുതല്‍ സോണി ലൈവില്‍

ഹാസ്യനടനായും സഹനടനായും മലയാള സിനിമയില്‍ തിളങ്ങിയ പ്രശാന്ത് അലക്‌സാണ്ടറും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘പുരുഷ പ്രേതം’. മാര്‍ച്ച് 24 മുതല്‍ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലൈവില്‍ സ്ട്രീം ചെയ്യും. കഴിഞ്ഞ 17നാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. കൃഷാന്ദ് സംവിധാനം ചെയ്യുന്ന പുരുഷ പ്രേതം ക്രൈം കോമഡി ചിത്രമെന്ന നിലയിലാണ് പ്രേക്ഷകരിലേക്കെത്താനൊരുങ്ങുന്നത്. മാന്‍കൈന്‍ഡ് സിനിമാസ് വേണ്ടി ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, ഐന്‍സ്റ്റീന്‍ മീഡിയക്ക് വേണ്ടി ഐന്‍സ്റ്റീന്‍ സാക്ക് പോള്‍, സിമട്രി സിനിമക്ക് വേണ്ടി […]

Entertainment

70 കോടി രൂപ മൂല്യം; മുംബൈയില്‍ ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കി സൂര്യ

നടന്‍ സൂര്യ ബോളിവുഡില്‍ സജീവമാകാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ മുംബൈയില്‍ ആഡംബര ഭവനം സ്വന്തമാക്കിയിരിക്കുകയാണ് താരം. മുംബൈയില്‍ പ്രശസ്ത രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും താമസിക്കുന്ന സ്ഥലത്താണ് താരം 70 കോടി രൂപ മൂല്യമുള്ള ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുന്നത്. 68 കോടി അടിസ്ഥാന വിലയുള്ള ഫ്‌ളാറ്റിന്റെ ബുക്കിങ്ങിനും രജിസ്‌ട്രേഷനും അടക്കം രണ്ട് കോടി രൂപ കൂടി ചേര്‍ത്താണ് 70 കോടി മൂല്യം. 9000 ചതുരശ്ര അടി വിസ്തൃതിയുള്ള പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറാനൊരുങ്ങുകയാണ് സൂര്യയും ജ്യോതികയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ […]