ഓഡിഷനെത്തിയപ്പോൾ തനിക്ക് അനുഭവിക്കേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് ദുരനുഭവം തുറന്ന് പറഞ്ഞ് യുവനടി മാളവിക ശ്രീനാഥ്. ട്വന്റിഫോറിന്റെ ഹാപ്പി ടു മീറ്റ് യു അഭിമുഖ പരിപാടിയിലായിരുന്നു മാളവികയുടെ വെളിപ്പെടുത്തൽ. ”അര മണിക്കൂർ ഓഡിഷൻ കഴിഞ്ഞ ശേഷം എന്റെ മുടി പാറിയിട്ടുണ്ട്, അത് ഡ്രസിംങ് റൂമിൽ പോയി ശരിയാക്കിയിട്ട് വരൂ എന്ന് പറഞ്ഞു, ഞാൻ ഡ്രസിംങ് റൂമിൽ പോയ ഉടൻ ഇയാൾ പിന്നാലെ വന്ന് എന്നെ പുറകിൽ നിന്ന് കടന്നു പിടിക്കുകയായിരുന്നു. എത്ര തട്ടി മാറ്റിയിട്ടും അയാൾ പോകുന്നുണ്ടായിരുന്നില്ല. […]
Entertainment
‘രാഷ്ട്രീയ പ്രവേശനമുണ്ടാവില്ല’; ബിജെപി സ്ഥാനാര്‍ഥിയായി രാഷ്ട്രീയ പ്രവേശനമെന്ന വാര്‍ത്ത തള്ളി ഉണ്ണി മുകുന്ദന്‍
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടന്‍ ഉണ്ണി മുകുന്ദന്‍. നിലവില്‍ സിനിമാ ചിത്രീകരണ തിരക്കിലാണെന്നും പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ലെന്നും നടന്‍ പ്രതികരിച്ചു. രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും ബഹുമാനമുണ്ട്. (Unni Mukundan reacts to news about his political entry through bjp ticket) രാഷ്ട്രീയ പ്രവര്‍ത്തനം നിസ്സാരമായി കാണുന്നില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ നടന്‍ വ്യക്തമാക്കി. ‘എന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണ്. ‘ഗന്ധര്‍വ്വ ജൂനിയറിന്റെ’ ചിത്രീകരണ തിരക്കുകളിലാണ് ഞാനിപ്പോള്‍. വലിയ […]
പ്രത്യാശയുടെയും വിശ്വാസത്തിന്റെയും വീണ്ടെടുപ്പിന്റെയും ദിനത്തിൽ, ‘ഭീമൻ വാലിബൻ’; പുതിയ അപ്ഡേറ്റുമായി മോഹൻലാൽ
മലയാളികൾക്ക് ഈസ്റ്റർ ആശംസയ്‌ക്കൊപ്പം പുതിയ അപ്ഡേറ്റുമായി മോഹൻലാൽ. ‘മലൈക്കോട്ടൈ വാലിബന്റെ’ പുതിയ പോസ്റ്റർ പുറത്ത്. വാലിബൻ അണിയപ്രവർത്തകരുടെ ഈസ്റ്റർ ആശംസയറിയിച്ച് മോഹൻലാലാണ് പോസ്റ്റർ പങ്കുവച്ചത്. ഭീമാകാരമായ കാൽപാദങ്ങളാണ് പോസ്റ്ററിൽ കാണാനാവുക. വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏപ്രിൽ 14-ന് എത്തും എന്നുള്ള പുതിയ വിവരം കൂടി മോഹൻലാൽ അറിയിച്ചിട്ടുണ്ട്.(Malaikottai Vaaliban new poster released by Mohanlal) മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്: എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേർന്ന് ഇതാ മലയ്ക്കോട്ടൈ വാലിബൻ!പ്രത്യാശയുടെയും വിശ്വാസത്തിന്റെയും വീണ്ടെടുപ്പിന്റെയും ഈ ദിനത്തിൽ, […]
കെ.എസ്.എഫ്.ഡി.സി. നിർമ്മിച്ച ചിത്രം; ‘അരിക്’ ചിത്രീകരണം പൂർത്തിയായി
കെ.എസ്.എഫ്.ഡി.സി. നിർമ്മിച്ച്, മാധ്യമപ്രവർത്തകനായ വി.എസ്.സനോജ് കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയായ അരികിന്റെ ചിത്രീകരണം പൂര്‌ത്തിയായി. ഒന്നര കോടി ബജറ്റിലാണ് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഈ ചിത്രം നിർമ്മിക്കുന്നത്. കൊല്ലങ്കോട്, ലഖ്നൗ എന്നിവിടങ്ങളിലായി 26 ദിവസമായിരുന്നു ഷൂട്ടിങ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പുരോഗമിക്കുകയാണ്. (Ariku movie shooting completed) ഇർഷാദ്, സെന്തിൽ കൃഷ്ണ, ധന്യ അനന്യ, ശാന്തി ബാലചന്ദ്രൻ, റോണി ഡേവിഡ് രാജ്, സിജി പ്രദീപ്, ആർ.ജെ.മുരുകൻ, ഹരീഷ് പേങ്ങൻ, […]
ആടുജീവിതം ട്രെയിലർ പുറത്ത്
ബ്ലെസ്സി സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ‘ആടുജീവിതം’ ട്രെയിലർ പുറത്ത്. ട്രെയിലർ ലീക്ക് ആയതിനെ തുടർന്ന് താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ട്രെയിലർ പുറത്ത് വിട്ടിരിക്കുന്നത്. ( Aadujeevitham trailer released ) ബെന്യാമിന്റെ പ്രശസ്ത നോവൽ ആടുജീവിതമാണ് ചിത്രത്തിന്റെ കഥ. പൃഥ്വിരാജ് ആണ് നജീബ് എന്ന പ്രവാസിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമലാ പോളാണ് ഭാര്യയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് കെ. യു. മോഹനനും, ശബ്ദമിശ്രണവും നിർവഹിക്കുന്നത് റസൂൽ പൂക്കുട്ടിയും ആണ്. എന്നാൽ ചിത്രത്തിന്റെ […]
രോമാഞ്ചം മാത്രമല്ല; ഈ 3 മലയാള സിനിമകളും ഒടിടിയിൽ എത്തിയിട്ടുണ്ട്
പ്രേക്ഷകർ അക്ഷമരായി കാത്തിരുന്ന രോമാഞ്ചം സിനിമ ഒടിടി റിലീസിനെത്തിയിട്ടുണ്ട്. ഇന്നായിരുന്ന ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചത്. ( malayalam films ott april release ) എന്നാൽ രോമാഞ്ചം മാത്രമല്ല ഒടിടിയിൽ പ്രേക്ഷകർക്കായി എത്തിയിരിക്കുന്നത്. ആസിഫ് അലി, മംത മോഹൻദാസ് എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തിയ മഹേഷും മാരുതിയും ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷം ചെയ്യുന്ന ഖാലി പേഴ്‌സ് ഓഫ് ബില്യണെയേഴ്‌സ്, മമിത ബൈജു അർജുൻ അശോകൻ എന്നിവരെത്തുന്ന പ്രണയ വിലാസം എന്നീ ചിത്രങ്ങൾ കൂടി […]
നടി ഷംന കാസിം അമ്മയായി; ആദ്യ കൺമണിയെ വരവേറ്റ് താരം
നടി ഷംന കാസിം അമ്മയായി. താരത്തിന്റെ ആദ്യത്തെ കുഞ്ഞാണിത്. ആൺ കുഞ്ഞിനാണ് ഷംന ജന്മം നൽകിയത്. ദുബായിൽ വച്ചായിരുന്നു പ്രസവം. കഴിഞ്ഞ ദിവസമാണ് ഷംനയെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോട് കൂടി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം. കഴിഞ്ഞ വർഷം ജൂൺ മാസത്തിലായിരുന്നു ഷംനയുടെ നിക്കാഹ്. ദുബായിയിലെ മലയാളി ബിസിനസുകാരൻ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. പ്രസവത്തിനായി ആശുപത്രിയിലായ വിവരം കഴിഞ്ഞ ദിവസം ഷംനയുടെ സുഹൃത്ത് പോസ്റ്റ് […]
ഉയിരും ഉലകും അല്ല; മക്കളുടെ യഥാര്‍ത്ഥ പേര് പുറത്തുവിട്ട് നയന്‍താരയും വിഘ്‌നേഷും
തെന്നിന്ത്യ മുഴുവന്‍ ആഘോഷിച്ച വിവാഹമായിരുന്നു നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും. വിവാഹം കഴിഞ്ഞ് ഒക്ടോബറില്‍ തങ്ങളുടെ പുതിയ വിശേഷവും താരദമ്പതികള്‍ സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചിരുന്നു. ഉയിരും ഉലകവും എന്ന പേരുവിളിച്ചാണ് നയനും വിക്കിയും തങ്ങളുടെ പൊന്നോമനകളെ ആരാധകര്‍ക്കായി പരിചയപ്പെടുത്തിയത്. ഇരട്ടക്കുട്ടികളുടെ മുഖം ഇതുവരെ ഇരുവരും പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ തങ്ങളുടെ മക്കളുടെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് നയന്‍താരയും വിഘ്‌നേഷും. ഉയിരിന്റെ യഥാര്‍ത്ഥ പേര് രുദ്രോനില്‍ എന്‍.ശിവ എന്നും ഉലകിന്റെ പേര് ദൈവിക് എന്‍.ശിവ എന്നുമാണ്. വിഘ്‌നേഷ് ശിവ തന്നെയാണ് ഇക്കാര്യം […]
‘ഓരോ ദിവസവും അതിജീവിക്കുന്നത് കഠിനമായ വേദനയിലൂടെ’; രോഗാവസ്ഥയെ കുറിച്ച് സാമന്ത
തെന്നിന്ത്യന്‍ നടി സാമന്തയ്ക്ക് മയോസൈറ്റിസ് ബാധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ഈയിടെയാണ് പുറത്തുവന്നത്. അപൂര്‍വ്വ രോഗത്തിന്റെ പട്ടികയിലുള്ള മയോനൈറ്റിസ് രോഗത്തോട് എങ്ങനെയാണ് തന്റെ ശരീരവും മനസും പോരാടുന്നതെന്ന് തുറന്നുപറയുകയാണ് സാമന്ത. തന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ശാകുന്തളം എന്ന ചിത്ത്രിന്റെ പ്രമോഷന്റെ ഭാഗമായി ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ‘മയോസൈറ്റിസ് ബാധിച്ചതോടെ വലിയ പോരാട്ടങ്ങളിലൂടെയാണ് താന്‍ കടന്നുപോകുന്നത്. ഒരുപാട് യാതനകളും ബുദ്ധിമുട്ടുകളും അനുഭവിച്ചു. ഒരു നടിയെന്ന നിലയില്‍ എന്റെ സോഷ്യല്‍ മിഡിയയിലും അഭിമുഖങ്ങളിലും സിനിമകളിലുമെല്ലാം പൂര്‍ണത വേണമെന്നാണ് പ്രേക്ഷകര്‍ […]
‘ആദ്യമായി കണ്ടത് നെല്ല് എന്ന ചിത്രത്തിനിടെ’; ഇന്നസെന്റുമായുള്ള സൗഹൃദത്തിനെ കുറിച്ച് മമ്മൂട്ടി
ഇന്നസെന്റിന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമ്മൂട്ടി. ഇന്നസെന്റ് എങ്ങനെയാണ് തനിക്ക് ജ്യേഷ്ഠനും സുഹൃത്തും വഴികാട്ടിയുമെല്ലാമായി മാറിയതെന്ന് വിശദീകരിക്കുന്നതാണ് കുറിപ്പ്. ഇന്നസെന്റ് ഇനി ഇല്ല.. ഏതൊരു വിയോഗത്തെക്കുറിച്ച് ഓർക്കുമ്പോഴും എന്നത് പോലെ ഇന്നസെന്റിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുമ്പോഴും അദ്യം സങ്കടംതന്നെയാണ് തോന്നുന്നത്. അടുത്തനിമിഷം അദ്ദേഹം തന്ന പൊട്ടിച്ചിരികളും .ദുഃഖം മാത്രമല്ലാതെ അതിനപ്പുറത്തേക്ക് ചിരി ഓർമ്മകളും കടന്നുവരുന്നു എന്നതിൽ ആ മനുഷ്യൻ നമ്മളിൽ ആഴത്തിൽ അവശേഷിപ്പിച്ചുപോയ സ്വാധീനത്തിന്റെ അംശമുണ്ട്.ഇന്നസെന്റുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് പറയുമ്പോൾ ‘സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും […]












