Entertainment

കേരള സ്റ്റോറിക്കെതിരെ വേവലാതിപ്പെട്ടവർ ഐ എസ് തീവ്രവാദികൾ; എംടി രമേശ്

കേരള സ്റ്റോറിക്കെതിരെ വേവലാതിപ്പെട്ടവർ ഐ എസ് തീവ്രവാദികളെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. സിനിമയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വസ്‌തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ബോധപൂർവം കേരളത്തിലെ മത സൗഹാർദ്ദം തകർക്കാൻ ശ്രമിച്ചതിന് ഇരുവരും മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന രണ്ടു വ്യക്തികൾ കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമമാണ് നടത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പ്രചരിപ്പിച്ചത് വലിയ നുണയാണെന്ന കാര്യം അംഗീകരിക്കാൻ ഇവർ തയ്യാറാകണം. ഐഎസ്‌ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത പെൺകുട്ടികളുടെ […]

Entertainment

‘ഇത് ഒറിജിനല്‍ കേരള സ്റ്റോറി’; ‘മലയാളികളുടെ ഒത്തൊരുമയുടെ ഓര്‍മ്മപ്പെടുത്തല്‍’: ടോവിനോ തോമസ്

‘2018 എവരിവണ്‍ ഈസ് എ ഹീറോ’ ഇതാണ് യഥാർത്ഥ ‘കേരള സ്റ്റോറി’യെന്ന് നടന്‍ ടോവിനോ തോമസ്. ടോവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ‘2018: എവരിവണ്‍ ഈസ് എ ഹീറോ’ സിനിമയുടെ റിലീസിന് പിന്നാലെയാണ് ടോവിനോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പോസ്റ്ററിലൂടെ ‘കേരള സ്റ്റോറി’ക്ക് പരോക്ഷ മറുപടി നല്‍കിയത്.  ‘ഇതാണ് ഒറിജിനല്‍ കേരള സ്റ്റോറി’ എന്ന അടിക്കുറിപ്പോടെ പ്രളയ കാലത്തെ ‘മലയാളികളുടെ ഒത്തൊരുമയുടെ ഓര്‍മ്മപ്പെടുത്തല്‍’ എന്ന പോസ്റ്ററാണ് ടോവിനോ പങ്കുവെച്ചത്. ‘ദ റിയല്‍ കേരള സ്റ്റോറി’ എന്ന ഹാഷ് […]

Entertainment

പിന്നണി ഗായകന്‍ അഫ്‌സലിന് യുഎഇ ഗോള്‍ഡന്‍ വിസ

പിന്നണി ഗായകന്‍ അഫ്‌സലിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. സംഗീതജ്ഞന്‍ എന്ന വിഭാഗത്തിലാണ് പിന്നണി ഗായകന്‍ അഫസലിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുന്നത്. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം യു.എ.ഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. സംഗീത രംഗത്ത് നിന്നും കുമാര്‍ സാനു, ബി പ്രാക്ക് , എം.ജി ശ്രീകുമാര്‍, എം ജയചന്ദ്രന്‍, ഗോപി സുന്ദര്‍, മധു ബാലകൃഷ്ണന്‍, സിതാര കൃഷ്ണകുമാര്‍, സ്റ്റീഫന്‍ ദേവസ്സി, […]

Entertainment

‘മിന്നൽ മിന്നണെ’; 2018ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

വളരെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരിക്കുന്ന ചിത്രമാണ് 2018. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്. ‘മിന്നൽ മിന്നണെ’ എന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കം ഒരു ലക്ഷത്തിലേറെ പേരാണ് കണ്ടിരിക്കുന്നത്. പ്രതീക്ഷയും ആകാംഷയും ഓർമപ്പെടുത്തലും നൽകുന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ വളരെ വേഗം ശ്രദ്ധ നേടുകയാണ്. 2018 എവരിവൺ ഈസ് എ ഹീറോ’ (ഋ്‌ലൃ്യ ഛില ശ െഅ ഒലൃീ) എന്ന ടാഗ് ലൈനുള്ള ചിത്രം ഏറെ നാളത്തെ ഷൂട്ടിംഗ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് ശേഷമാണു […]

Entertainment Europe Movies Pravasi Switzerland

വിയന്നയിൽ നിന്നും ശ്രീ മോനിച്ചൻ കളപ്പുരക്കൽ കഥയും തിരക്കഥയും കാമറയും ഗാനരചനയും സംവിധാനവും നിർവഹിച്ച ഹൃസ്വചിത്രം ‘ഐ ആം ഹാനിയ’ റിലീസ് ചെയ്തു.

വളരെ പക്വതയാർന്ന തിരക്കഥയും സംഭാഷണവും …. ഒരു കുളിർമഴ പോലെ ഒഴുകി നീങ്ങിയ പശ്ചാത്തല സംഗീതം …. വിയന്നയുടെ മനോഹാരിത ഒപ്പിയെടുത്ത കാമറ… മികച്ച വിഷ്വൽസ് … എല്ലാറ്റിനുമുപരി മികവുറ്റ സംവിധാനം… ഓസ്ടിയയുടെ തലസ്ഥാനമായ വിയന്നയിലും കേരളത്തിലുമായി അണിയിച്ചൊരുക്കിയ ഈ ഹൃസ്വചിത്രത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല. നാട്ടിൽ നിന്നും ഉപരിപഠനത്തിനായി വിയന്നയിലെത്തിയ ഹാനിയയെന്ന ഒരു നാടൻ മുസ്ലീംപെൺകുട്ടി. യൂറോപ്പിൽ ജീവിക്കുന്ന ഒരാളെ അവൾ ആദ്യമായി കണ്ടുമുട്ടുമ്പോൾ അത് രണ്ടു സംസ്കാരത്തിന്റെ കൂടിച്ചേരലുകളായി. എന്തിനോ വേണ്ടി പരക്കം പായുന്ന […]

Entertainment

നടനും സംവിധായകനുമായ മനോബാലയുടെ സംസ്കാരം ഇന്ന് നടക്കും

ചെന്നൈയിൽ അന്തരിച്ച പ്രമുഖ നടനും സംവിധായകനുമായ മനോബാലയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിയ്ക്ക് വൽസരവാക്കം വൈദ്യുത ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ. ഇന്നലെ മന്ത്രിമാരായ ഉദയനിധി സ്റ്റാലിൻ, എം എ സുബ്രഹ്‌മണ്യം,നടന്മാരായ വിജയ്, ആര്യ, സിദ്ധാർത്ഥ് തുടങ്ങി നിരവധി പ്രമുഖർ മനോബാലയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. കരൾ രോഗ ബാധയെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മനോബാല മരിച്ചത്. നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ 40 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. തമിഴ്, മലയാളം, […]

Entertainment

കേരളാ സ്റ്റോറി ഇന്ന് റിലീസ് ചെയ്യാനിരിക്കെ തമിഴ്നാട്ടിൽ ജാഗ്രതാ നിർദ്ദേശം

വിവാദ ചലച്ചിത്രം കേരളാ സ്റ്റോറി ഇന്ന് റിലീസ് ചെയ്യാനിരിക്കെ തമിഴ്നാട്ടിൽ ജാഗ്രതാ നിർദ്ദേശം. ജില്ലാ കളക്ടർമാർക്കും, പൊലീസ് മേധാവിമാർക്കുമാണ് സർക്കാർ നിർദ്ദേശം നൽകിയത്. സിനിമ പ്രദർശിപ്പിച്ചാൽ സംഘർഷവും പ്രതിഷേധവുമുണ്ടാകാൻ സാധ്യതയുണ്ടെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് സർക്കാർ നടപടി. (kerala story release tamilnadu) അതേസമയം, സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജി മദ്രാസ് ഹൈക്കോടതി ഇന്നലെ തള്ളി. സിനിമയ്ക്കെതിരെ നിയമ പോരാട്ടം നടത്തുന്ന മാധ്യമപ്രവർത്തകനായ ബി.ആർ.അരവിന്ദാക്ഷനാണ് ഹർജി നൽകിയത്. സമാനമായ ഹർജികൾ സുപ്രിം […]

Entertainment

100% കൃത്യനിഷ്ഠയും ഉത്തരവാദിത്തബോധവും; അടുത്ത സിനിമയില്‍ ആദ്യമെ‌ടുക്കുക ഷൈനിനെ: ബി. ഉണ്ണികൃഷ്ണന്‍

ഷൈൻ ടോം ചാക്കോ വളരെ കൃത്യനിഷ്ഠയും ഉത്തരവാദിത്തവുമുള്ള നടനെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണന്‍. അടുത്ത സിനിമയെടുക്കുമ്പോൾ ഷൈനിനെ ആദ്യം പരിഗണിക്കുമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. വി കെ പ്രകാശ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നീ നടന്മാർ സഹകരിക്കുന്നില്ലെന്നറിയിച്ച് സിനിമാ സംഘാടനകൾ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് ബി ഉണ്ണികൃഷ്ണന്റെ പ്രസ്താവന. ‘ഞാന്‍ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ കാസ്റ്റിങ്ങിലെ ആദ്യത്തെ പേര് ഷൈന്‍ ടോം ചാക്കോയുടേതായിരിക്കും. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത് ഞാൻ അത്രത്തോളം […]

Entertainment

നടനും സംവിധായകനുമായ മനോബാലയുടെ സംസ്കാരം ഇന്ന് നടക്കും

ചെന്നൈയിൽ അന്തരിച്ച പ്രമുഖ നടനും സംവിധായകനുമായ മനോബാലയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിയ്ക്ക് വൽസരവാക്കം വൈദ്യുത ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ. ഇന്നലെ മന്ത്രിമാരായ ഉദയനിധി സ്റ്റാലിൻ, എം എ സുബ്രഹ്‌മണ്യം,നടന്മാരായ വിജയ്, ആര്യ, സിദ്ധാർത്ഥ് തുടങ്ങി നിരവധി പ്രമുഖർ മനോബാലയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. കരൾ രോഗ ബാധയെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മനോബാല മരിച്ചത്. നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ 40 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. തമിഴ്, മലയാളം, […]

Entertainment

204 കോടി വിലയുള്ള നെക്ലേസില്‍ തിളങ്ങി പ്രിയങ്ക; മെറ്റ് ഗാലയിൽ ചർച്ചയായി തൈ ഹൈ സ്ലിറ്റ് ഗൗണും

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫാഷൻ ഇവന്റുകളിൽ ഒന്നായ മെറ്റ് ഗാലയിൽ തിളങ്ങി പ്രിയങ്ക ചോപ്ര. കഴിഞ്ഞ ദിവസം പ്രിയങ്ക ചോപ്ര ധരിച്ച ഗൗണിന്റെ പ്രത്യേകതകളാണ് ചർച്ചയായതെങ്കിൽ ഇപ്പോൾ താരം പ്രിയങ്കയുടെ നെക്ലേസാണ്. ലോക പ്രശസ്ത ഡിസൈനർ വാലെന്റിനോയാണ് പ്രിയങ്കയുടെ ഗൗൺ ഡിസൈൻ ചെയ്തത്. തൈ ഹൈ സ്ലിറ്റ് ബ്ലാക്ക് ഗൗണിനൊപ്പം ഡയമണ്ട് നെക്ലേസും കമ്മലുമായിരുന്നു പ്രിയങ്കയുടെ ആഭരണം. ഇനി നെക്ലേസിന്റെ വില കേട്ടാൽ ആരും അമ്പരന്നു പോകും.ഇറ്റാലിയൻ ജ്വല്ലറി കമ്പനിയായ ബുൾഗരിയുടെ 11.6 കാരറ്റ് ഡയമണ്ട് നെക്ലേസാണ് […]