Entertainment

‘അതിന് എന്റെ അച്ഛന്റേയും അമ്മയുടേയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ട്’; ആന്റണി പെപ്പെയുടെ സഹോദരി

സംവിധായകന്‍ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് നടന്‍ ആന്റണി പെപ്പെ മറുപടി പറഞ്ഞതിന് പിന്നാലെ വിവാദത്തോട് പ്രതികരിച്ച് ആന്റണിയുടെ സഹോദരി അഞ്ജലി വര്‍ഗീസ്. ജൂഡ് തന്റെ കുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ച ശേഷം തനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ആളുകള്‍ക്ക് മനസിലാകില്ലെന്നും അതിന് തന്റെ അച്ഛന്റേയും അമ്മയുടേയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ടെന്നുമാണ് ആന്റണിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ അഞ്ജലി കുറിച്ചത്. കല്യാണ ദിവസം ആന്റണി പെപ്പെയോടൊപ്പം എടുത്ത ചിത്രം കൂടി പങ്കുവച്ചായിരുന്നു അഞ്ജലിയുടെ പ്രതികരണം.  അഞ്ജലിയുടെ […]

Entertainment

പെങ്ങളുടെ കല്യാണത്തെക്കുറിച്ച് പറഞ്ഞത് വേദനിപ്പിച്ചു, വാങ്ങിയ പണം തിരികെ നൽകി; ആന്റണി പെപ്പെ

വ്യക്തിപരമായ അഭിപ്രായം സഹിക്കാവുന്നതിലും അപ്പുറമാണെന്ന് നടൻ ആന്റണി പെപ്പെ. ആന്റണി വർഗീസ് 10 ലക്ഷം വാങ്ങി സിനിമയിൽ നിന്നും പിന്മാറി ആ തുക കൊണ്ട് അനുജത്തിയുടെ കല്യാണം നടത്തി എന്ന ജൂഡ് ആന്റണിയുടെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു ആന്റണി വർഗീസ്. തന്റെ ഭാഗത്തു ന്യായമുളളതുകൊണ്ടാണ് ഇത്രയും ദിവസം മിണ്ടാതിരുന്നത്. ജൂഡിന് തന്നെക്കുറിച്ച് എന്തും എവിടെയും പറയാം. അനിയത്തിയുടെ കല്യാണം പണം വാങ്ങിയാണ് നടത്തിയത് എന്ന് പരാമർശിച്ചു. ഇത് അമ്മയെയും ഭാര്യയെയും അനിയത്തിയെയും ഏറെ വിഷമിച്ചു. അവർക്കു പുറത്തിറങ്ങാൻ […]

Entertainment

32,000 പിന്നെ 3 ആക്കി, തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് വളരെ മോശമാണ്; കേരള സ്റ്റോറിയെ കുറിച്ച് ടൊവിനോ

ദി കേരള സ്റ്റോറി താൻ കണ്ടിട്ടില്ലെന്ന് നടൻ ടോവിനോ തോമസ്. ദി കേരള സ്റ്റോറി തന്റെ നാടിനെ പ്രത്യേക രീതിയിൽ ചിത്രീകരിക്കുന്നത് വേദനിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് ടൊവിനോ മറുപടി നൽകിയത്. ‘2018’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനായി മുംബൈയിലെത്തിയ നടൻ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ട്രെയിലർ വിവരണത്തിൽ ‘32,000 സ്ത്രീകൾ’ എന്നായിരുന്നു പിന്നീട് അത് മൂന്ന് ആക്കിമാറ്റി, എന്താണ് ഇതുകൊണ്ട് അർത്ഥമാകുന്നതെന്നും അദ്ദേഹം ചോദിച്ചു. ട്രെയിലറിലെ വിവരണത്തില്‍ ‘32,000 സ്ത്രീകള്‍’ എന്നായിരുന്നു, […]

Entertainment

ഹരീഷിന് വേണം ജീവിതത്തിലേക്ക് തിരിച്ചുവരാൻ കൈത്താങ്ങ്; സഹായിക്കണമെന്ന് സുഹൃത്തുക്കൾ

ഗുരുതരമായ കരൾ സംബന്ധമായ അസുഖം ബാധിച്ച് രോ​​ഗത്തോട് മല്ലിടുന്ന നടൻ ഹരീഷ് പേങ്ങന് വേണ്ടി ചികിത്സാ ‌സഹായം അഭ്യർത്ഥിച്ച് സഹപ്രവർത്തകർ. അടിയന്തരമായി ചെയ്യേണ്ട ലിവർ ട്രാൻസ്പ്ലാന്റേഷനും തുടർ ചികിത്സകൾക്കുമായി ഭീമമായ തുകയാണ് ഹരീഷിന്റെ കുടുംബത്തിന് ആവശ്യം. പത്ത് ദിവസമായി എറണാകുളം അമൃത ആശുപത്രിയിലാണ് ഹരീഷ് ചികിത്സയിലുള്ളത്. സർജറിക്കും തുടർചികിത്സക്കുമായി 40 ലക്ഷത്തോളം രൂപയാണ് ആവശ്യം. ഈ തുക കണ്ടെത്താൻ സഹായിക്കണമെന്ന് ഹരീഷിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ മനോജ് കെ വർ​ഗീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു. മനോജ് കെ വർ​ഗീസിന്റെ […]

Entertainment

‘ഒരു മതില്‍ പങ്കിട്ട് പാളയം പള്ളിയും ഗണപതി കോവിലും’: എന്റെ കേരള സ്‌റ്റോറിയെന്ന് റസൂല്‍ പൂക്കുട്ടി

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത കേരള സ്‌റ്റോറി വിവാദങ്ങളും ചര്‍ച്ചകളും കത്തിപ്പടരുന്നതിനിടെ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിരുവനന്തപുരത്തെ പാളയം മസ്ജിദും ഗണപതി കോവിലും ഒരേ മതില്‍ പങ്കിടുന്നത് അറിയാമോ എന്നാണ് റസൂല്‍ പൂക്കുട്ടി ചോദിച്ചത്. മൈ കേരള സ്‌റ്റോറി എന്ന ഹാഷ്ടാഗിനൊപ്പമാണ് പൂക്കുട്ടിയുടെ ചോദ്യം. MyKeralaStory തിരുവനന്തപുരത്തെ #പാളയം മസ്ജിദും അയൽപക്കത്തുള്ള #ഗണപതികോവിലും ഒരേ മതിൽ പങ്കിടുന്നുണ്ടെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാമോ…? എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്‌തത്‌. കമന്റുകളില്‍ നിറയെ കേരളം […]

Entertainment

പ്രഭാസിൻ്റെ രാമചരിതം; ‘ആദിപുരുഷ്’ ട്രെയിലർ പുറത്ത്

പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷ് എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. മലയാളം അടക്കം വിവിധ ഇന്ത്യൻ ഭാഷകളിൽ ട്രെയിലർ റിലീസായിട്ടുണ്ട്. ടീസർ പുറത്തുവന്നതിനു പിന്നാലെ മോശം വിഎഫ്എക്സിൻ്റെ പേരിൽ അണിയറ പ്രവർത്തകർക്ക് രൂക്ഷമായ ട്രോളുകൾ നേരിടേണ്ടിവന്നിരുന്നു. എന്നാൽ ട്രെയിലറിൽ ടീസറിനെക്കാൾ മികച്ച വിഎഫ്എക്സ് കാണാൻ കഴിയുന്നുണ്ട്. ഹിന്ദു ദേവനായ ശ്രീരാമൻ്റെ കഥയാണ് ആദിപുരുഷ്. ശ്രീരാമനായി പ്രഭാസ് എത്തുമ്പോൾ സീതയായി കൃതി സോനാൻ വേഷമിടുന്നു. സെയ്ഫ് അലി ഖാനാണ് രാവണൻ. രാമനും ലക്ഷ്‌മണനും സീതയും വനവാസത്തിനു പോകുന്നതും സീതയെ രാവണൻ […]

Entertainment

എആർ റഹ്‌മാൻ്റെ സംഗീതത്തിൽ വടിവേലുവിൻ്റെ പാട്ട്; ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ

അനശ്വര സംഗീതജ്ഞൻ എആർ റഹ്‌മാൻ്റെ സംഗീതത്തിൽ നടൻ വടിവേലു പാടുന്നു. മുൻപും വിവിധ സിനിമകളിൽ പാടിയിട്ടുള്ള വടിവേലു ഇത് ആദ്യമായാണ് എആർ റഹ്‌മാൻ്റെ സംഗീതത്തിൽ പാടുന്നത്. മാരി സെൽവരാജ് അണിയിച്ചൊരുക്കുന്ന മാമന്നൻ എന്ന സിനിമയ്ക്ക് വേണ്ടിയാണ് വടിവേലു പാടിയത്. പാട്ടിൻ്റെ റെക്കോർഡിംഗ് കഴിഞ്ഞു എന്ന് എആർ റഹ്‌മാൻ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ അറിയിച്ചു. ഇളയരാജയാണ് വടിവേലുവിലെ ഗായകനെ കണ്ടെത്തിയത്. 1995ൽ ‘എല്ലാമേ എൻ റാസാ താൻ’ എന്ന ചിത്രത്തിൽ ആദ്യമായി വടിവേലു സിനിമാ പാട്ടുകാരനായി. പിന്നീട് യുവാൻ […]

Entertainment

സിനിമ മേഖലയിലെ ലഹരി ഉപയോഗം യാഥാർഥ്യം; കമ്മീഷണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നു; മേജർ രവി

മലയാള സിനിമ മേഖലയിലെ ലഹരി ഉപയോഗം യാഥാർഥ്യമാണ് എന്ന് സംവിധായകനും നടനുമായ മേജർ രവി ട്വന്റിഫോറിനോട്. എന്നാൽ , തനിക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടനായ ടിനി ടോം നടത്തിയ വെളിപ്പെടുത്തലിൽ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു മേജർ രവി. സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചതിനെ സ്വാഗതം ചെയ്യുന്നതായാലും മേജർ രവി വ്യക്തമാക്കി. എന്നാൽ, കുറ്റക്കാർക്ക് നേരെ അന്വേഷണം എത്തുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. […]

Entertainment

വല്ല്യേട്ടനും അനിയന്‍മാരും ‘അറയ്‌ക്കല്‍ വാറുണ്ണി’യായി വാര്‍ണര്‍; വൈറലായി ചിത്രം

വല്ല്യേട്ടനും അനിയന്‍മാരും ‘അറയ്‌ക്കല്‍ വാറുണ്ണി’യായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. ഡേവിഡ് വാര്‍ണറുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലാവുകയാണ്. ഇക്കുറി മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ വല്ല്യേട്ടനിലെ അറയ്ക്കൽ മാധവനുണ്ണിയെ കൂട്ടുപിടിച്ചാണ് വാര്‍ണറും അനിയന്‍മാരും വന്നിരിക്കുന്നത്. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ക്യാപ്റ്റനാണ് വാർണർ കൂടാതെ ഫോട്ടോയിൽ ഉള്ളത് സഹതാരങ്ങളുമാണ്. മാധവനുണ്ണിയുടെ സഹോദരങ്ങളായി ഇഷാന്ത് ശര്‍മ്മയും കുല്‍ദീപ് യാദവും അക്‌സര്‍ പട്ടേലും ഖലീല്‍ അഹമ്മദുമാണ് പോസ്റ്ററിലുള്ളത്. ‘അറയ്ക്കൽ വാറുണ്ണിയും അനിയന്‍മാരും’ എന്ന കമന്‍റുമായി നിരവധി […]

Entertainment

പൊതുജനങ്ങൾക്കും ഗതാഗതത്തിനും തടസം സൃഷ്‌ടിക്കുന്നു; ജോഷി ചിത്രം ആന്റണിയുടെ ചിത്രീകരണത്തിനെതിരെ പാലാ നഗരസഭയുടെ പരാതി

ജോഷി ചിത്രം ആന്റണിയുടെ ചിത്രീകരണത്തിനെതിരെ മുഖ്യമന്ത്രിക്ക് പാലാ നഗരസഭയുടെ പരാതി. ജോഷി സംവിധാനം ചെയ്യുന്ന ആന്റണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തടയണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. പൊതുജനങ്ങൾക്കും വാഹനഗതാഗതത്തിനും തടസം സൃഷ്‌ടിക്കുന്നതായി പരാതി. സബ് ജയിലിൽ അനധികൃതമായി ചിത്രീകരണം നടത്തിയെന്നും നഗരസഭ പരാതിയിൽ ഉന്നയിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള സിനിമയുടെ ചിത്രീകരണത്തിന് നഗരസഭ അനുമതി നിഷേധിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആർ.ഡി.ഓയോട് വിശദീകരണം തേടിയിരിക്കുകയാണ്.പാലായിൽ വെള്ളിയാഴ്ച വൈകിട്ട് നടത്തിയ ഷൂട്ടിംഗിനെതിരെയാണ് നഗരസഭാ ചെയർപേഴ്‌സൺ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. സബ്ജയിൽ […]