Entertainment

എൻ്റെ ജ്യേഷ്ഠ തുല്യനായ പിള്ളച്ചേട്ടൻ; ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹി; മോഹൻലാൽ

സിനിമ നിർമാതാവ് പി കെ ആർ പിള്ളയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ. നടനെന്ന നിലയിലുള്ള തന്റെ വളർച്ചയ്ക്ക് പിള്ളച്ചേട്ടൻ നൽകിയ സ്നേഹവും പ്രോത്സാഹനവും പറഞ്ഞാൽ തീരാത്തത്ര വലിയ പങ്കുവഹിച്ചിട്ടുണ്ട്. കാലം എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ നിർമ്മിച്ച് താനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹി ആയിരുന്നു പി കെ ആർ പിള്ളയെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ എൻ്റെ ജ്യേഷ്ഠ തുല്യനായ പ്രിയപ്പെട്ട പിള്ളച്ചേട്ടൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. മലൈക്കോട്ടൈ […]

Entertainment

മഹാഭാരതം സിനിമ ഉടനെത്തും 10 ഭാഗങ്ങളായി, ഇതാണ് എന്റെ ജീവിതലക്ഷ്യം: എസ് എസ് രാജമൗലി

മഹാഭാരതം ചലച്ചിത്രമാക്കുവാനുള്ള തന്‍റെ സ്വപ്നം പ്രകടിപ്പിച്ച് സംവിധായകന്‍ എസ്.എസ് രാജമൗലി. രാജ്യത്ത് നിലവിലുള്ള മഹാഭാരതത്തിന്റെ എല്ലാ പതിപ്പുകളും സമഗ്രമായി പഠിച്ചതിന് ശേഷമായിരിക്കും ചിത്രം ഒരുങ്ങുക എന്നും ഇതിന് മാത്രമായി ഏകദേശം ഒരു വർഷമെടുക്കുമെന്നും രാജമൗലി പറഞ്ഞു. ഹൈദരാബാദിൽ നടന്ന ഒരു പരിപാടിയിലാണ് പരിപാടിയിലാണ് എസ്എസ് രാജമൗലി ഇക്കാര്യം പറഞ്ഞത്. മഹാഭാരതം ആസ്പദമാക്കി ഒരു സിനിമ ചെയ്യണമെന്ന് താൻ ഏറെ നാളായി സ്വപ്നം കാണുന്നുണ്ടെന്നും അത് ഉടൻ പൂർത്തിയാക്കാൻ പോകുകയാണെന്നും രാജമൗലി വെളിപ്പെടുത്തി. ടെലിവിഷനിലെ 266 എപ്പിസോഡുകളുള്ള മഹാഭാരതം […]

Entertainment

ഓസ്കർ അവാർഡ് നേടിയ ‘നാട്ടു നാട്ടു’ ആലപിച്ച രാഹുൽ സിപ്ലിഗഞ്ചിന് 10 ലക്ഷം രൂപ പാരിതോഷികം നൽകും; കോൺഗ്രസ്

രാഹുൽ സിപ്ലിഗഞ്ചിന് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തെലങ്കാന കോൺഗ്രസ്. ഈ വർഷത്തെ മികച്ച ഗാനത്തിനുള്ള ഓസ്കർ അവാർഡ് നേടിയ ‘നാട്ടു നാട്ടു’ എന്ന ഗാനം ആലപിച്ചത് രാഹുൽ ആയിരുന്നു.തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.പ്രിയങ്ക ഗാന്ധി നേരിട്ട് 10 ലക്ഷം രൂപ രാഹുലിന് നൽകുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. രാജീവ് ഗാന്ധി ക്വിസ് മത്സരങ്ങളുടെ പോസ്റ്റർ പ്രകാശന പരിപാടിയുടെ മുഖ്യാതിഥിയായി പങ്കെടുക്കാൻ എത്തിയതായിരുന്നു രാഹുൽ സിപ്ലിഗഞ്ച്. ഓൺലൈൻ ക്വിസ് മത്സരത്തിന്റെ സമ്മാന […]

Entertainment

ഹിറ്റായി മാറിയ കൊച്ചുത്രേസ്യയും കുട്ടന്റെ അമ്മയും; മലയാള സിനിമയിലെ സൂപ്പർ കൂൾ അമ്മമാർ

ഈ ഞായറാഴ്ച്ച ഏറെ പ്രേത്യകതയുള്ളതാണ്. ലോകം ഇന്ന് അന്താരാഷ്ട്ര മാതൃദിനം ആഘോഷിക്കുന്നു. ജീവിതത്തിൽ പകരം വെക്കാനില്ലാത്ത സ്നേഹത്തിന്റെ പേര് ”അമ്മ’. നമ്മുടെ ദൈനംദിന ജീവിതത്തിൽ അമ്മമാരുടെ അനുഗ്രഹവും കരുതലുമില്ലാതെ ഒരു ദിവസവും കടന്നുപോകില്ല. ജനനത്തിനു മുമ്പുതന്നെ നമ്മളെ ആലിംഗനം ചെയ്യുന്നത് മുതൽ ഉറക്കമില്ലാത്ത രാത്രികളിൽ പരിചരിക്കുന്നതും നമുക്കായി എപ്പോഴും വേവലാതിപ്പെടുന്നതും അമ്മമാരാണ്. ലോകം മുഴുവൻ അമ്മമാരെ ആദരിക്കുമ്പോൾ, മലയാള സിനിമയിൽ നിറഞ്ഞാടിയ ചില സൂപ്പർ കൂൾ അമ്മമാരെ നോക്കാം… എന്റെ ‘കൊച്ചുത്രേസ്യ കൊച്ചെ’ ഈ ഒരൊറ്റ ഡയലോഗ് […]

Entertainment

പരിനീതി ചോപ്ര വിവാഹിതയാകുന്നു; വരൻ ആം ആദ്മി നേതാവ് രാഘവ് ഛദ്ദ; വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്ത്

ബോളിവുഡ് താരം പരിനീതി ചോപ്രയും ആം ആദ്മി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരാകുന്നു. ഇന്ന് ന്യൂഡൽഹിയിലെ കപൂർത്തല ഹൌസിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ ചടങ്ങുകൾ. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ചാണ്ടങ്കിൽ പങ്കെടുത്തത്. വിവാഹ നിശ്ചയത്തിന് ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങൾ പരിനീതി ചോപ്ര സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

Entertainment

സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്ക് എടുത്ത് നസ്രിയ; തിരിച്ചുവരുമെന്ന് താരം

സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുന്നതായി നടി നസ്രിയ ഫഹദ്. ഇസ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് താന്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ബ്രേക്ക് എടുക്കുന്നതായി നസ്രിയ കുറിച്ചത്. ‘എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഇടവേള എടുക്കുകയാണ്. ഇതാണ് അതിനുള്ള സമയം. നിങ്ങളുടെ സ്‌നേഹവും സന്ദേശങ്ങളുമെല്ലാം മിസ് ചെയ്യും… ഉടനെ തിരിച്ചുവരും..പ്രോമിസ്…’ എന്നായിരുന്നു നസ്രിയയുടെ വാക്കുകള്‍. സിനിമകളില്‍ നിന്ന് ബ്രേക്ക് എടുക്കാറുണ്ടെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നു നസ്രിയ. കുടുംബവും സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങളും വിശേഷങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. […]

Entertainment

മോശം മെസേജുകൾ വന്നിട്ടും തളരാത്തത് സത്യം പുറത്തു വരുമെന്ന വിശ്വാസത്തിൽ; വിവാദത്തിൽ പ്രതികരിച്ച് പെപ്പെയുടെ ഭാര്യ

ജ്യൂഡ് ആന്റണിയും ആന്റണി വർ​ഗീസും തമ്മിലെ തർക്കത്തിന് പിന്നാലെ വിഷയത്തിൽ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ പ്രതികരിച്ച് പെപ്പെയുടെ ഭാര്യ അനീഷ രം​ഗത്ത്. പെപ്പെയോടൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് അനീഷ കുറിപ്പ് പങ്കുവെച്ചത്.  ”ആർക്കും എന്തും പറയാം. പക്ഷേ, പറയേണ്ടേ കാര്യങ്ങൾ സത്യസന്ധമായി പറയണം. ഇത്രയും ദിവസം ഞങ്ങൾ നിശബ്ദമായി ഇരുന്നത് ഞങ്ങളുടെ ഭാഗത്തു ന്യായം ഉള്ളത് കൊണ്ട് മാത്രമാണ്. മോശം രീതിയിൽ ഉള്ള പല മെസേജുകളും കമന്റുകളും കണ്ടിട്ടും ഞാനും എൻറെ ഭർത്താവും കുടുംബവും തളരാതെ ഇരുന്നത് സത്യം എന്നായാലും പുറത്തു […]

Entertainment

ഉർവ്വശി പ്രധാന വേഷത്തിലെത്തുന്ന ഗണപതി കഥ ‘ചാൾസ് എന്റർപ്രൈസസ്’ മെയ് 19 മുതൽ തിയറ്ററുകളിൽ

ഭക്തിയെയും യുക്തിയേയും ബന്ധപെട്ടുകിടക്കുന്ന നഗരജീവിതങ്ങളേ പ്രമേയമാക്കി പഞ്ചതന്ത്രം ശൈലിയിൽ കഥ പറയുന്ന ചാൾസ് എന്റെർപ്രൈസസ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്. ചിത്രം ജോയ് മൂവീസും റിലയൻസ് എന്റർടൈൻമെന്റും എപി ഇന്റർനാഷണലും ചേർന്ന് ” മെയ് 19 ന് വേൾഡ് വൈഡ് തിയറ്ററുകളിലെത്തിക്കും.കുടുംബബന്ധങ്ങളെ സൗഹൃദത്തിന്റെയും ഭാഷതിർത്തികളുടെയും പുതിയതലങ്ങളിലൂടെ വരച്ചുകാണിക്കുന്ന സിനിമ കൊച്ചിയുടെ ഇതുവരെ കാണാത്ത കഥാപരിസരങ്ങളിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചാൾസ് […]

Entertainment

‘അതിന് എന്റെ അച്ഛന്റേയും അമ്മയുടേയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ട്’; ആന്റണി പെപ്പെയുടെ സഹോദരി

സംവിധായകന്‍ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് നടന്‍ ആന്റണി പെപ്പെ മറുപടി പറഞ്ഞതിന് പിന്നാലെ വിവാദത്തോട് പ്രതികരിച്ച് ആന്റണിയുടെ സഹോദരി അഞ്ജലി വര്‍ഗീസ്. ജൂഡ് തന്റെ കുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ച ശേഷം തനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ആളുകള്‍ക്ക് മനസിലാകില്ലെന്നും അതിന് തന്റെ അച്ഛന്റേയും അമ്മയുടേയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ടെന്നുമാണ് ആന്റണിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ അഞ്ജലി കുറിച്ചത്. കല്യാണ ദിവസം ആന്റണി പെപ്പെയോടൊപ്പം എടുത്ത ചിത്രം കൂടി പങ്കുവച്ചായിരുന്നു അഞ്ജലിയുടെ പ്രതികരണം.  അഞ്ജലിയുടെ […]

Entertainment

പെങ്ങളുടെ കല്യാണത്തെക്കുറിച്ച് പറഞ്ഞത് വേദനിപ്പിച്ചു, വാങ്ങിയ പണം തിരികെ നൽകി; ആന്റണി പെപ്പെ

വ്യക്തിപരമായ അഭിപ്രായം സഹിക്കാവുന്നതിലും അപ്പുറമാണെന്ന് നടൻ ആന്റണി പെപ്പെ. ആന്റണി വർഗീസ് 10 ലക്ഷം വാങ്ങി സിനിമയിൽ നിന്നും പിന്മാറി ആ തുക കൊണ്ട് അനുജത്തിയുടെ കല്യാണം നടത്തി എന്ന ജൂഡ് ആന്റണിയുടെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു ആന്റണി വർഗീസ്. തന്റെ ഭാഗത്തു ന്യായമുളളതുകൊണ്ടാണ് ഇത്രയും ദിവസം മിണ്ടാതിരുന്നത്. ജൂഡിന് തന്നെക്കുറിച്ച് എന്തും എവിടെയും പറയാം. അനിയത്തിയുടെ കല്യാണം പണം വാങ്ങിയാണ് നടത്തിയത് എന്ന് പരാമർശിച്ചു. ഇത് അമ്മയെയും ഭാര്യയെയും അനിയത്തിയെയും ഏറെ വിഷമിച്ചു. അവർക്കു പുറത്തിറങ്ങാൻ […]