ഷൂട്ടിംഗിനിടെ പരുക്കേറ്റ നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ ഇന്ന് നടക്കും. മറയൂരിൽ വച്ച് കാൽമുട്ടിന് പരുക്കേറ്റ പൃഥ്വിരാജിനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലെ സംഘട്ടനരംഗം ഷൂട്ട് ചെയ്യുന്നതിനിടയിലാണ് പരുക്കേറ്റത്. ആദ്യം മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.
Entertainment
ചിന്തകൾ ഉണർത്തുന്ന മികവാർന്ന ചിത്രം ‘ധൂമം’
കാലങ്ങളായി നമ്മുക്കിടയിലൊരുപാട് പേരുടെ ജീവിതത്തെ തകർക്കുന്ന സിഗരറ്റ്. പല വേദിയിൽ പലതരത്തിൽ ചർച്ചയായാക്കപ്പെട്ടിട്ടും കാര്യമായൊന്നും കുറയാതെ കൂടുന്ന സിഗററ്റ് ഉപയോഗം. വീണ്ടും വീണ്ടും ചർച്ചയാക്കപ്പെടേണ്ട വിഷയത്തെ കാഴ്ച്ചക്കാരുടെ ഹൃദയം പറിച്ചെടുക്കും വിധം അവതരിപ്പിച്ച് കയ്യടി നേടുകയാണ് ധൂമം എന്ന സിനിമ . ഇന്ത്യൻ സിനിമയിലെ പണം വാരി ഹിറ്റ് സിനിമകളിൽ വരുന്ന സിനിമകളായ കെജിഎഫ്, കാന്താര എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്‍റെ ആദ്യ മലയാള ചിത്രവുമാണ് ധൂമം. മലയാളത്തിന്റെ പാൻ ഇന്ത്യൻ താരം ഫഹദ് ഫാസിൽ […]
ചുവടുകളിൽ അതിശയിപ്പിച്ച് മീനാക്ഷി ദിലീപ്; കയ്യടികളോടെ ആരാധകർ
ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷിയാണ് ഇപ്പോൾ തന്റെ നൃത്ത ചുവടുകൾ കൊണ്ട് ആരാധകരെ അതിശയിപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്‌സുള്ള താരം കൂടിയാണ് മീനാക്ഷി. സിലൗട്ട് മോഡലിലുള്ള വിഡിയോ ആണ് മീനാക്ഷി പങ്കുവച്ചത്. മൗല മേരാ’ എന്ന പാട്ടിനൊപ്പം അതിഗംഭീരമായി നൃത്തം ചെയ്തിരിക്കുകയാണ് മീനാക്ഷി. വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടിയത്. മുൻപും നൃത്ത വിഡിയോകളിലൂടെ ആരാധകമനം കവർന്നിട്ടുണ്ട് മീനാക്ഷി. നടി നമിത പ്രമോദ്, നാദിർഷയുടെ മകൾ അയിഷ തുടങ്ങിയവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും മീനാക്ഷിയുടെ […]
ബിരിയാണിയും പെട്രോളും മോതിരവും; ദളപതിയുടെ പിറന്നാൾ ആഘോഷമാക്കി ആരാധകർ
തമിഴകത്തിന്റെ ദളപതിയ്ക്ക് ഇന്ന് പിറന്നാൾ. ലോകമെമ്പാടുമുള്ള ആരാധകർ അവരുടെ പ്രിയതാരത്തിന്റെ ജന്മദിന ആഘോഷത്തിലാണ്. ക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് മുതൽ അദ്ദേഹത്തിന്റെ ഐതിഹാസിക സിനിമകളുടെ റീ-റിലീസ് ഒരുക്കുന്നത് വരെയുള്ള പരിപാടികൾ ഇന്ന് സംഘടിപ്പിച്ചു. രാജ്യത്തുടനീളമുള്ള ആരാധകർ സമ്മാനങ്ങൾ വിതരണം ചെയ്തുകൊണ്ട് ദളപതി വിജയ്‌യുടെ ജന്മദിനം ആവേശത്തോടെ ആഘോഷിക്കുകയാണ്. സൗജന്യ സ്വർണ്ണ മോതിരം മുതൽ പെട്രോളും ബിരിയാണിയും വരെ ഇതിൽ ഉൾപ്പെടുന്നു. വിജയ്‌യുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കോയമ്പത്തൂരിലെ ആരാധകർ നവജാത ശിശുക്കൾക്ക് സ്വർണ്ണമോതിരം സമ്മാനിച്ചു. ഫുഡ് ഡെലിവറി പങ്കാളികൾക്ക് അവരുടെ […]
ദളപതിയ്ക്ക് ഇന്ന് പിറന്നാൾ; ലിയോ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ
തമിഴകത്തിന്റെ ദളപതിയ്ക്ക് ഇന്ന് പിറന്നാൾ. ലോകമെമ്പാടുമുള്ള ആരാധകർ അവരുടെ പ്രിയതാരത്തിന്റെ ജന്മദിന ആഘോഷത്തിലാണ്. ക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് മുതൽ അദ്ദേഹത്തിന്റെ ഐതിഹാസിക സിനിമകളുടെ റീ-റിലീസ് ഒരുക്കുന്നത് വരെയുള്ള പരിപാടികൾ ഇന്ന് സംഘടിപ്പിക്കുന്നുണ്ട്. ഇപ്പോൾ, നടൻ തന്റെ വരാനിരിക്കുന്ന ചിത്രമായ ലിയോയുടെ റിലീസിനായി ഒരുങ്ങുകയാണ്. അത് ഒക്ടോബർ 19 ന് തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ, ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. അടിക്കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ആക്ഷൻ ലുക്കിലുള്ള പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സൂപ്പർ ഹിറ്റായി മാറിയ വിക്രത്തിന് ശേഷം […]
ആദിപുരുഷ് ‘തോറി’ൽ നിന്ന് കോപ്പിയടിച്ചു; സിനിമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം
പ്രഭാസ് നായകനായെത്തിയ ആദിപുരുഷുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. മാർവൽ സ്റ്റുഡിയോസിൻ്റെ തോർ എന്ന സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ലൊക്കേഷൻ വിഎഫ്എക്സ്, ആദിപുരുഷ് അതേപടി കോപ്പിയടിച്ചിരിക്കുകയാണെന്ന് നെറ്റിസൻസ് പറയുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകളും ട്വിറ്ററിൽ പ്രചരിക്കുകയാണ്. തോർ സിനിമയിലെ പ്രധാന ലോകമായ അസ്ഗാർഡിൽ നിന്നാണ് ആദിപുരുഷ് രാവണൻ്റെ ലങ്ക കോപ്പിയടിച്ചിരിക്കുന്നതെന്നാണ് ആരോപണം. അസ്ഗാർഡ് സ്വർണനിറത്തിലാണെങ്കിൽ ലങ്ക കറുപ്പുനിറത്തിലാണ്. ആദിപുരുഷിലെ ആദ്യ സംഘട്ടനം നടക്കുന്ന സ്ഥലം ജംഗിൾ ബുക്കിലെ സ്ഥലം പോലെയാണെന്നും വാനരസേന കോംഗ് സിനിമയിൽ നിന്ന് പ്രചോദിതരായവരെപ്പോലെയുണ്ടെന്നും റിലീസിനു […]
അനുരാഗിണീ ഇതാ എന്‍…..’; പൂവ്വച്ചല്‍ ഖാദര്‍ ബാക്കി വച്ചുപോയ മധുരഗീതങ്ങള്‍; പ്രിയ കലാകാരന്റെ ഓര്‍മകള്‍ക്ക് 2 വയസ്
മലയാള സിനിമാ ഗാനരംഗത്ത് ലാളിത്യത്തിന്റെയും കാവ്യസിദ്ധിയുടെയും പ്രതീകമായിരുന്ന പൂവച്ചല്‍ ഖാദര്‍ വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വര്‍ഷം. മലയാളി എന്നും ഓര്‍ത്തിരിക്കുന്ന ഒട്ടേറെ ഗാനങ്ങള്‍ നമുക്ക് നല്‍കിയിട്ടും അര്‍ഹിച്ച പരിഗണന ലഭിക്കാതെ പോയ ആ എഴുത്തുകാരന്റെ ഓര്‍മകള്‍ എന്നും ഓരോ സംഗീത പ്രേമിയുടെയും മനസില്‍ അനശ്വരമാണ്. അനുരാഗിണി ഇതാ…എന്‍’ എന്ന വരി മൂളുക പോലും ചെയ്യാത്ത മലയാളിയുടെ ദിവസങ്ങള്‍ കടന്നുപോകുന്നത് ചുരുക്കമാണ്. മലയാളി ഇന്നും മൂളുന്ന ഒട്ടേറെ മധുരാര്‍ദ്ര ഗാനങ്ങള്‍ പൂവച്ചല്‍ ഖാദറിന്റെ മഷിത്തുമ്പില്‍ വിരിഞ്ഞു. വയലാര്‍-പി […]
‘ഹെലൻ ഓഫ് സ്പാർട്ട’ കർണാടകയിൽ നിന്ന് കോഴ്സ് പാസായി; പേര് ‘ചന്ദന’, അതിലൊരു ട്വിസ്റ്റ്
സോഷ്യ മീഡിയ ഇൻഫ്ലുവൻസറായ ഹെലൻ ഓഫ് സ്പാർട്ട അഥവാ ധന്യ എസ് രാജേഷിന് ആരാധകർ ഏറെയുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 10 ലക്ഷം പേരാണ് താരത്തെ പിന്തുടരുന്നത്. 25 വയസുകാരിയായ ഈ കാസർഗോഡ് സ്വദേശിനി ടിക് ടോക് വിഡിയോകളിലൂടെയാണ് പ്രശസ്തയായത്. ടിക് ടോക് നിരോധിച്ചതോടെ ഇൻസ്റ്റഗ്രാം റീൽസ് ആരംഭിച്ചു. ഇപ്പോഴിതാ, കർണാടകയിലെ ഒരു പാരലൽ കോളജ് തങ്ങളുടെ സ്ഥാപനത്തിൽ നിന്ന് കോഴ്സ് പാസായവരിൽ ധന്യയുടെ ചിത്രവും ഉൾപ്പെടുത്തിയിരിക്കുകയാണ്. കർണാടകയിലെ ചിക്കബിഡരക്കല്ലു എന്ന സ്ഥലത്തുള്ള ബി4 ട്യൂട്ടോറിയൽ എന്ന കോളജിനെതിരെ […]
‘ആദിപുരുഷ് പ്രദർശനം നിരോധിക്കണം’; പ്രധാനമന്ത്രിക്ക് കത്തെഴുതി സിനി വർക്കേഴ്സ് അസോസിയേഷൻ
പ്രഭാസ് നായകനായെത്തിയ ആദിപുരുഷ് എന്ന സിനിമ നിരോധിക്കണമെന്ന് സിനി വർക്കേഴ്സ് അസോസിയേഷൻ. നിലവിൽ കളിക്കുന്ന തീയറ്ററുകളിൽ നിന്ന് സിനിമ പിൻവലിക്കണമെന്നും ഭാവിയിൽ ഒടിടി റിലീസ് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സിനി വർക്കേഴ്സ് അസോസിയേഷൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംവിധായകൻ ഓം റൗട്ട്, തിരക്കഥാകൃത്ത് മനോജ് മുന്തഷിർ ശുക്ല, സംവിധായകർ എന്നിവർക്കെതിരെ കേസെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സിനിമയിലെ ഡയലോഗുകളും തിരക്കഥയും ഹനുമാനെയും ശ്രീരാമനെയും അവഹേളിക്കുന്നതാണെന്ന് കത്തിൽ പറയുന്നു. ഹിന്ദു മതവികാരത്തെയും സനാതന ധർമത്തെയും സിനിമ വ്രണപ്പെടുത്തുന്നു. എല്ലാ മതക്കാരുടെയും ദൈവമാണ് ശ്രീരാമൻ. […]
രാം ചരണിനും ഉപാസനയ്ക്കും കുഞ്ഞ് പിറന്നു; ആഘോഷമാക്കൻ ചിരഞ്ജീവിയും കുടുബവും
നടൻ രാം ചരണും ഭാര്യ ഉപാസന കാമിനേനി കോനിഡെലയ്ക്കും പെൺകുഞ്ഞ് പിറന്നു. പതിനൊന്ന് വർഷത്തെ കാത്തിരിപ്പുകൾക്ക് ഒടുവിലാണ് രാം ചരണിനും ഉപാസനയ്ക്കും ആദ്യ കൺമണി പിറന്നിരിക്കുന്നത്. രാം ചരൺ ചിത്രം ‘RRR’ലെ നാട്ടു നാട്ടു ഗാനത്തിന് ഓസ്കർ ലഭിക്കുമ്പോൾ ഉപാസന ആറ് മാസം ഗർഭിണിയായിരുന്നു. ഉപാസനയും ഓസ്കർ വേദിയിൽ പങ്കെടുത്തിരുന്നു ഹൈദരാബാദിലെ അപ്പോളോ ജൂബിലി ഹിൽസ് ആശുപത്രിയിലാണ് കുഞ്ഞിന്റെ ജനനം. ഉപാസനയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണ് അപ്പോളോ. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. […]












