പിന്നണി ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്‌സും വിവാഹമോചനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 12ന് റിമി ടോമി എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. പരസ്പര സമ്മതപ്രകാരമാണ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. ഒരുമിച്ച് മുന്നോട്ടു പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിവാഹമോചനം അനുവദിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. കഴിഞ്ഞ വ്യാഴാഴ്ച ഇരുവരോടും ഹാജരാകാന്‍ കോടതി അവിശ്യപ്പെട്ടിരുന്നു. ഇരുവര്‍ക്കും കൗണ്‍സിലിംഗ് നിര്‍ദേശിച്ച കോടതി കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തിലേയ്ക്ക് മാറ്റി. 2008ലായിരുന്നു റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം.
Entertainment
സോണിക് ദ ഹെജ്ഹാഗ് വീഡിയോ ഗെയിം സിനിമയായി എത്തുന്നു
സോണിക് ദ ഹെജ്ഹാഗ് വീഡിയോ ഗെയിം സിനിമയായി എത്തുന്നു. പാരാമൗണ്ട് പിക്ചേഴ്സ് നിർമിക്കുന്ന സിനിമയുടെ ആദ്യ ട്രെയിലർ പുറത്തുവിട്ടു. ജെഫ് ഫൌളർ സംവിധാനം ചെയ്ത സിനിമയുടെ റിലീസ് നവംബര്‍ എട്ടിനാണ്. ടോക്കിയോ ആസ്ഥാനമായ സെഗാ എന്ന കമ്പനിയുടെ വീഡിയോ ഗെയിം കഥാപാത്രം സോണിക് എന്ന മുള്ളൻപന്നി ഒടുവിൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. നീല നിറത്തിലുള്ള സോണികിന് അപാരമായ വേഗതയുണ്ട്. ലോകം കീഴടക്കാൻ സോണികിന്റെ കഴിവുകൾ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്ന ഡോക്ടർ റോബോട്നിക് ആണ് സിനിമയിലെ വില്ലൻ. ഇയാളിൽ നിന്ന് […]
പെപെയുടെ വക മെയ് ദിനാശംസ, തൊഴിലാളിയായ അച്ഛനൊപ്പം
ആരാധകർക്ക് മെയ് ദിനാശംസയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ‘പെപെ’യായ ആന്റണി വർഗീസ്. എന്നാൽ താരം ചുമ്മാ അങ് തൊഴിലാളി ദിനാശംസ നേർന്നിരിക്കുകയല്ല. തൊഴിലാളിയായ തന്റെ അച്ഛന്റെ ചിത്രത്തോട് കൂടിയാണ് താരം മെയ് ദിനാശംസ നേർന്നത്. തന്റെ ഒഫിഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെയാണ് താരം അച്ഛന്റെ ചിത്ര സഹിതം തൊഴിലാളി ദിനാശംസ നേർന്നത്. ഓട്ടോ തൊഴിലാളിയായ അച്ഛൻ ഉച്ചക്ക് ചോറുണ്ണാൻ എത്തിയപ്പോൾ നിർബന്ധപൂർവം എടുത്ത ചിത്രമാണെന്ന തലക്കെട്ടോടെയാണ് ആന്റണി വർഗീസ് ചിത്രം പങ്കുവെച്ചത്.
‘കുന്നോളം കിനാവിനോളം, ഒരു പൂതി പൂത്താകെ’; പ്രേമം പൂക്കുന്ന തമാശയിലെ ആദ്യ ഗാനം കാണാം
മായാനദിക്കും സുഡാനി ഫ്രം നൈജീരിയക്കും ശേഷം റെക്‌സ് വിജയനും ഷഹബാസ് അമനും ഒന്നിക്കുന്ന ‘തമാശ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. റൊമാന്റിക്ക് കോമഡി ചിത്രമായ ‘തമാശ’യില്‍ വിനയ് ഫോര്‍ട്ട് കോളജ് അദ്ധ്യാപകനായും ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി, എന്നിവര്‍ നായികമാരായും നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പരാരിയാണു പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. പ്രശസ്ത മാപ്പിള സാഹിത്യക്കാരനായ പുലിക്കോട്ടില്‍ ഹൈദറിന്റെ വരികള്‍ക്ക് […]
തവളകളെക്കുറിച്ചൊരു ഡോക്യുമെന്‍ററിയൊരുക്കി ബേഡി സഹോദരന്മാര്‍
പശ്ചിമഘട്ട മലനിരകളിലെ തവളകളെക്കുറിച്ചൊരു ഡോക്യുമെന്ററിയുമായി ചലച്ചിത്രകാരന്മാരായ അജയ് ബേഡിയും വിജയ് ബേഡിയും. ഏതാണ്ട് മൂന്ന് വര്‍ഷമെടുത്താണ് ദി സീക്രട്ട് ലൈഫ് ഓഫ് ഫ്രോഗ്‌സ് എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. തങ്ങള്‍ പ്രതീക്ഷിച്ചതിനപ്പുറം നന്നായി ചെയ്യാന്‍ കഴിഞ്ഞെന്ന് സംവിധായകര്‍ സ്‌ക്രോള്‍ ഡോട്ട് ഇന്നിനോട് പറഞ്ഞു. അത്യപൂര്‍വമായ ഗണത്തില്‍പ്പെട്ട തവളകളെക്കുറിച്ചാണ് അജയ് ബേഡി ക്യാമറയില്‍ പകര്‍ത്തി വിജയ് വിവരിക്കുന്ന ദി സീക്രട്ട് ലൈഫ് ഓഫ് ഫ്രോഗ്‌സ്പറയുന്നത്. വര്‍ഷകാലത്ത് മാത്രം കാണുന്ന പര്‍പ്പിള്‍ തവളയെയും നൃത്തം ചെയ്ത് ഇണയെ മയക്കുന്ന ടോറന്റ് തവളയെക്കുറിച്ചുമാണ് […]
‘ഈ പാർവതിയെ ബാൻ ചെയ്യണം’; ഫേസ്ബുക്ക് കുറിപ്പ് വൈറല്‍
നടി പാര്‍വതിയെ പ്രശംസിച്ച് കൊണ്ട് ഡോ.നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറല്‍. നടിക്കെതിരായ ഓണ്‍ലൈന്‍/ സിനിമാ വിലക്കുകളെ ആക്ഷേപഹാസ്യരൂപത്തില്‍ എഴുതിയിരിക്കുന്ന കുറിപ്പില്‍ പാര്‍വതിയുടെ അഭിനയത്തെയും നിലപാടുകളെയും പ്രശംസിക്കുന്നുണ്ട്. പാര്‍വതി നായികയായ ഉയരെ തിയേറ്ററുകളില്‍ വലിയ അഭിപ്രായം നേടികൊണ്ടിരിക്കുന്ന ഈ സമയത്താണ് നെല്‍സണ്‍ ജോസഫിന്റെ കുറിപ്പിനെ സാമൂഹിക മാധ്യമങ്ങള്‍ വലിയ രീതിയില്‍ ഏറ്റെടുത്തിട്ടുള്ളത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം ഈ പാർവതിയെ ബാൻ ചെയ്യണം——————————————————— സത്യത്തിൽ പാർവതിയെ ഒക്കെ ബാൻ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തൊരഹങ്കാരമൊക്കെയാണ് അവർ കാണിച്ചുകൊണ്ടിരിക്കുന്നത്? ഇന്നും […]
നഷ്ട പ്രണയത്തിന്റെ ഓര്‍മ്മകളുമായി 99ലെ പുതിയ ഗാനം
നഷ്ട പ്രണയത്തിന്റെ ഓര്‍മകളുമായി 99 ലെ പുതിയ ഗാനം പുറത്തിറങ്ങി. അഗിഡെ..അഗിഡെ എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് കീര്‍ത്തന്‍ ഹോല, മാനസ ഹോല എന്നിവരാണ്. കവിരാജിന്റെ വരികള്‍ക്ക് അര്‍ജ്ജുന്‍ ജന്യ സംഗീതം നല്‍കിയിരിക്കുന്നു. വിജയ് സേതുപതി, തൃഷ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ 96 എന്ന തമിഴ് ചിത്രത്തിന്റെ കന്നട റീമേക്കാണ് 99. ഭാവന, ഗണേഷ് എന്നിവരാണ് താരങ്ങള്‍. പ്രീതം ഗുബ്ബിയാണ് സംവിധാനം. പൃഥ്വിരാജ് നായകനായ ആദം ജോണ്‍ ആയിരുന്നു ഭാവനയുടെ അവസാന ചിത്രം. നവീനുമായുള്ള വിവാഹ ശേഷമുള്ള നീണ്ട […]
രാഷ്ട്രീയം പറയാന്‍ സൂര്യ; എന്‍ജികെ ട്രെയിലര്‍ പുറത്ത്
സമകാലീന പ്രസക്തിയുള്ള രാഷ്ട്രീയം വിഷയമാകുന്ന സിനിമകള്‍ക്ക് തമിഴ് സിനിമാ ലോകത്ത് ജനപ്രീതിയേറി വരികയാണ്. യമന്‍, സര്‍ക്കാര്‍, നോട്ട, ഉറിയടി 2, ഇങ്ങനെ തുടരുന്നു ഈ പട്ടിക. ഈ ഗണത്തില്‍ ഏറ്റവും പുതിയ ചിത്രമാണ് സൂര്യ നായകനായി എത്തുന്ന ‘എന്‍ജികെ’. ഏറെ പ്രതീക്ഷയോടെ സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. യൂട്യൂബില്‍ ഒമ്പത് മില്യണ്‍ വ്യൂസ് നേടിയ ടീസര്‍ വന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. സൂര്യക്ക് […]
‘ഉയരെ’ സമൂഹമൊന്നാകെ കാണേണ്ട സിനിമ’; പ്രശംസയുമായി മന്ത്രി ശൈലജ ടീച്ചര്‍
പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്‌നങ്ങള്‍ക്ക് നേരയാണ് ‘ഉയരെ’ വിരല്‍ ചൂണ്ടുന്നതെന്നും സമൂഹമൊന്നാകെ കാണേണ്ട സിനിമയാണ് ‘ഉയരെ’ എന്നും ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍. മനു അശോകന്‍ സംവിധാനം ചെയ്ത പാര്‍വതി നായികയായ ‘ഉയരെ’ എന്ന ചിത്രത്തെ കുറിച്ച് തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുകയായിരുന്നു അവര്‍. സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തിനും മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനമേകിയതോടൊപ്പം കുട്ടികളും രക്ഷിതാക്കളും നിര്‍ബന്ധമായും സിനിമയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‘ഉയരെ’ സമൂഹമൊന്നാകെ കാണേണ്ട സിനിമ മനു അശോകന്‍ സംവിധാനം ചെയ്ത […]
വൈറസില്‍ ഒരു സീന്‍ പോലും ആഷിഖ് പൂര്‍ണിമയ്‌ക്കൊപ്പം തന്നില്ല, ആ വിഷമമുണ്ട്; ഇന്ദ്രജിത്ത്
നിപയുടെ പേടിപ്പെടുത്തുന്ന ഓര്‍മകളെ സ്ക്രീനിലാക്കി വൈറസ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രയിലര്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ചു. നിപയുടെ ഭീകരദിനങ്ങളെ അത്രമേല്‍ ആ ചിത്രം ഒപ്പിയെടുത്തിട്ടുണ്ടെന്നാണ് ട്രയിലര്‍ തെളിയിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, പാര്‍വ്വതി, റിമാ കല്ലിങ്കല്‍ വന്‍താര നിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം നടി പൂര്‍ണിമ ഇന്ദ്രജിത്തും സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും വൈറസിനുണ്ട്. ജില്ലാ ഹെല്‍ത്ത് സെക്രട്ടറിയായാണ് ചിത്രത്തില്‍ പൂര്‍ണിമ വേഷമിടുന്നത്. […]












