റിമ കല്ലിങ്കലും ആഷിഖ് അബുവും നിർമിച്ച് ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസിലെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ആരോഗ്യ മന്ത്രിയായി വേഷമിടുന്ന രേവതിയുടെ പോസ്റ്റർ ആണ് സിനിമയുടെ പേജിലൂടെയും താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും പേജുകളിലൂടെയും പുറത്തു വിട്ടത്. ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിനോട് വളരെയധികം സാമ്യതമുള്ള വൈറസിലെ രേവതിയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒപിഎം സിനിമാസിന്റെ ബാനറിൽ മുഹ്‌സിൻ പരാരിയും, ഷർഫുവും, സുഹാസും രചിച്ച ചിത്രം 2018 മെയ് മാസത്തിൽ കേരളത്തെ ഭീതിയിലാഴ്ത്തി കടന്നു പോയ നിപ […]
Entertainment
ആന്‍സന്‍ പോള്‍ നായകന്‍; ‘ദി ഗാംബ്ലര്‍’ സൂപ്പര്‍ ഹീറോ ചിത്രമോ?
അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടന്‍ ആന്‍സന്‍ പോള്‍ ആദ്യമായി നായകനാകുന്ന ദി ഗാംബ്ലര്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ടോവിനോ തോമസ് നായകനായ ‘ഒരു മെക്‌സിക്കന്‍ അപാരത’ ഒരുക്കിയ ടോം ഇമ്മട്ടിയാണ് ദി ഗാംബ്ലര്‍ സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ ഹീറോ കഥാപാത്രമായാണ് ആന്‍സണ്‍ പോള്‍ ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഔദ്യോഗികമായി ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്. ട്രൂലൈന്‍ സിനിമയുടെ ബാനറില്‍ തങ്കച്ചന്‍ ഇമ്മാനുവല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധനാണ്. മണികണ്ഠന്‍ […]
‘പറയുവാന്‍ ഇതാദ്യമായ്’.. യൂ ട്യൂബില്‍ തരംഗമായി ഇഷ്കിലെ ഗാനം
ഷെയിന്‍ നിഗം നായകനാകുന്ന ഇഷ്കിലെ പ്രണയാര്‍ദ്രമായ ഗാനമെത്തി. പ്രശസ്ത തെന്നിന്ത്യന്‍ യുവഗായകന്‍ സിദ് ശ്രീറാം ആലപിച്ച ’പറയുവാന്‍ ഇതാദ്യമായ്’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവന്നത്. നടന്‍ പൃഥ്വിരാജാണ് ഫേസ് ബുക്ക് പേജിലൂടെ ഗാനം റിലീസ് ചെയ്തത്. ജോ പോളിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ഈണം പകര്‍ന്നിരിക്കുന്ന മനോഹരമായ ഗാനമാണ് പുറത്തിറങ്ങിയത്. റിലീസ് ചെയ്ത് ഒരു ദിവസത്തിനുള്ളില്‍ പാട്ട് ട്രെന്‍ഡിങില്‍ മൂന്നാമതെത്തി. ഷെയിന്‍ നിഗത്തെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഷ്‌ക്. രതീഷ് […]
‘ഉയരെ’യെ ചവിട്ടി താഴ്ത്താനായി വ്യാജൻ
തിയറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമായ ‘ഉയരെ’യുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കുന്നു. ഫേസ്ബുക്ക് വഴി പ്രചരിക്കപ്പെടുന്ന സിനിമയുടെ കോപ്പി ഇതുവരെ എഴുന്നൂറോളം പേർ ഷെയർ ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. പുതുമുഖ സംവിധായകൻ മനു അശോകൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. കഴിഞ്ഞ മാസം 26ന് പുറത്തിറങ്ങിയ ചിത്രം ഇപ്പോഴും ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്. തിയറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമായ ‘ഉയരെ’യുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കുന്നു. ഫേസ്ബുക്ക് വഴി പ്രചരിക്കപ്പെടുന്ന സിനിമയുടെ കോപ്പി ഇതുവരെ എഴുന്നൂറോളം പേർ ഷെയർ ചെയ്തതായി റിപ്പോർട്ടുകൾ […]
യുവ സംവിധായകൻ റെയില്‍ പാളത്തില്‍ മരിച്ച നിലയിൽ
യുവ സംവിധായകനെ റെയില്‍വെ പാളത്തില്‍ മരിച്ചനിലയിൽ കണ്ടെത്തി. തന്റെ ആദ്യ സിനിമയുടെ റിലീസിനായി കാത്തിരിക്കുന്ന അരുൺ വർമ്മ എന്ന നവാഗത സംവിധായകനെയാണ് അത്താണി ആനേടത്ത് റെയിൽ പാളത്തിൻമേൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് ദിവസമായി കാണാതായ അരുണിനു വേണ്ടി ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. സിനിമാലോകത്ത് സജീവമായിരുന്ന അരുണിന്റെ ആദ്യ സിനിമയായ തഗ് ലൈഫ് ജൂലൈയിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിലായിരുന്നു. സ്വന്തമായി ഒരു സിനിമ എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരും മുമ്പ് അരുൺ എത്തുന്നത് ഒരുപാട് […]
അപരനെ കണ്ട് അമ്പരന്ന് ജോജു ജോര്‍ജ്
പച്ച ഷര്‍ട്ട് ധരിച്ച് നടന്ന് വരുന്ന ആ താടിക്കാരനെ കണ്ട് ജോജു ശരിക്കും ഞെട്ടി. ഒരല്‍പ്പം ഉയരക്കുറവുണ്ടെങ്കിലും ഒറ്റ നോട്ടത്തില്‍ അയാളെ കണ്ടാല്‍ താനല്ലെന്ന് ആരും പറയില്ല. കഴിഞ്ഞ ദിവസം പുതിയ സിനിമയുടെ സെറ്റിലെത്തിയ ജോജുവിനെ അണിയറ പ്രവര്‍ത്തകര്‍ ഞെട്ടിച്ചത് താരത്തിന്‍റെ അപരനെ കാണിച്ചാണ്. സംഘാടകര്‍ ഒരുക്കിയ സര്‍പ്രൈസ് ഒരു ചെറു പുഞ്ചിരിയോടെയാണ് ജോജു സ്വീകരിച്ചത്. ക്യാംപിലെ മെമ്പറായ ഷംനാസ് എന്ന വ്യക്തിയാണ് ജോജുവിന് മുന്നില്‍ ജോസഫായി എത്തിയത്. ജോജു നായകനായി എത്തിയ ജോസഫിലെ കഥാപാത്രത്തിന്റെ നടപ്പും […]
വിജയ് നല്ല നടനല്ലെന്ന് സിദ്ദിഖ്; പൊങ്കാലയുമായി ആരാധകര്‍
തമിഴ് നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും നല്ല നടനല്ലെന്ന് പറഞ്ഞ നടന്‍ സിദ്ദിഖിന് ആരാധകരുടെ പൊങ്കാല. സിദ്ദിഖിന്‍റെ ഫേസ് ബുക്ക് പേജിലാണ് വിജയ് ആരാധകര്‍ രോഷപ്രകടനവുമായി എത്തിയത്. സിദ്ദിഖ് അഭിനയിക്കുന്ന ഒരു സിനിമയും ഇനി കാണില്ല എന്ന തരത്തിലാണ് ആരാധകര്‍ കമന്‍റ് ചെയ്തത്. താരത്തിന്‍റെ ഫേസ്ബുക്ക് പേജിലാണ് വിജയ് ആരാധകര്‍ പൊങ്കാലയിട്ടത്. ‘മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറുകളും സൂപ്പര്‍ നടന്മാരുമാണ്. എന്നാല്‍ തമിഴ് നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ല.’ എന്നായിരുന്നു അടുത്തിടെ സിദ്ദിഖ് […]
മധു വാര്യര്‍ സംവിധായകനാകുന്നു, നായിക മഞ്ജു
നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യര്‍ സംവിധാന രംഗത്തേക്ക്. ചിത്രത്തില്‍ സ്വന്തം സഹോദരി തന്നെയാണ് നായിക. ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍. മോഹന്‍ദാസ് ദാമോദരന്റെ നിര്‍മാണത്തില്‍ പ്രമോദ് മോഹനാണ് തിരക്കഥയൊരുക്കുന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മധു വാര്യര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഒരു സിനിമ സംവിധാനം ചെയ്യുക എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം സഫലമാകുന്നു. മോഹന്‍ദാസ് ദാമോദരന്‍ നിര്‍മ്മിച്ച് പ്രമോദ് മോഹന്റെ രചനയില്‍ മഞ്ജുവും ബിജുവേട്ടനും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും […]
‘ഉയരെ’യെ ഉയരങ്ങളിലെത്തിച്ച മേക്കോവറിന് പിന്നില്‍ ഇവരാണ്..
തിയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് പാര്‍വ്വതി തിരുവോത്ത് നായികയായ ഉയരെ. ചിത്രം കണ്ടിറങ്ങിയ ആര്‍ക്കും പല്ലവി എന്ന കഥാപാത്രത്തെ മറക്കാനാവില്ല . പാര്‍വ്വതി അത്ര ഭംഗിയായിട്ടാണ് പല്ലവിയായി പകര്‍ന്നാടിയത്. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ഉയരെയില്‍ മേക്കപ്പും ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. പല്ലവിക്കൊപ്പം ചിത്രത്തിലെ മേക്കപ്പും സിനിമാലോകത്ത് ചര്‍ച്ചയായിരുന്നു. പല്ലവിയുടെ മേക്കപ്പിന് പിന്നില്‍ സുബി ജോഹലും രാജീവ് സുബ്ബയുമാണ് . യാഥാര്‍ത്ഥ്യമെന്ന് തോന്നും വിധം ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ […]
ഗായിക റിമി ടോമി വിവാഹ മോചിതയായി
കൊച്ചി ഗായികയും നടിയുമായ റിമി ടോമി വിവാഹ മോചിതയായി. റിമിയും ഭര്‍ത്താവും പരസ്പര സമ്മത പ്രകാരം സമര്‍പ്പിച്ച സംയുക്ത വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബകോടതി അനുവദിക്കുകയായിരുന്നു. ഏപ്രില്‍ 16 നാണ് ഒന്നിച്ചുള്ള ജീവിതം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി റിമിയും ഭര്‍ത്താവ് റോയ്‌സും സംയുക്ത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. 2008 ലാണ് റിമിയും റോയ്‌സ് കിഴക്കൂടനുമൊത്തുള്ള വിവാഹം നടന്നത്. 2008 ഏപ്രില്‍ 27 ന് തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.












