Entertainment

100 കോടിയും കടന്ന് മധുരരാജ

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ 100 കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് 45 ദിവസത്തിന് ശേഷമാണ് ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. 100 കോടി നേട്ടത്തിലെത്തുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് മധുരരാജ. ചിത്രം 45 ദിവസം കൊണ്ട് 104 കോടി തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. മോഹൻലാൽ ചിത്രങ്ങൾ തുടരെത്തുടരെ നൂറുകോടി ഇരുന്നൂറുകോടി ക്ലബ്ബുകളിൽ സ്ഥാനം പിടിച്ചപ്പോഴും മമ്മൂട്ടി ചിത്രങ്ങൾക്ക് ഈ വിജയം കൈയ്യെത്തിപിടിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ മമ്മൂട്ടി നായകനായ മധുരരാജ ഏറെ കാത്തിരിപ്പിനൊടുവിൽ […]

Entertainment

മോഹന്‍ ലാലിനൊപ്പം അഭിനയിക്കാന്‍ ലഭിച്ച എല്ലാ അവസരങ്ങളും ആഹ്ലാദകരമായിരുന്നുവെന്ന് വിവേക്​ ഒബ്​റോയി

നടന്‍ മോഹന്‍ ലാലിനൊപ്പം അഭിനയിക്കാന്‍ ലഭിച്ച എല്ലാ അവസരവും ആഹ്ലാദകരമായിരുന്നുവെന്ന് പ്രമുഖ ഹിന്ദി താരം വിവേക് ഒബ്‌റോയി. നല്ല റോള്‍ ലഭിച്ചാല്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം ‘മീഡിയാ വണി’നോട് വ്യക്തമാക്കി. അബൂദബിയില്‍ ‘പി.എം നരേന്ദ്ര മോദി’ എന്ന പുതിയ സിനിമയുടെ പ്രചാരണത്തിനെത്തിയതായിരുന്നു വിവേക് ഒബ്‌റോയി. മുമ്പ് ‘കമ്പനി’ എന്ന സിനിമയിലും അടുത്തിടെ ‘ലൂസിഫര്‍’ ചിത്രത്തിലും അഭിനയിക്കാനെത്തിയ തനിക്ക് മോഹന്‍ ലാല്‍ എന്ന നടനെ കുറിച്ച് വലിയ മതിപ്പാണുള്ളതെന്ന് വിവേക് ഒബ്‌റോയി പറഞ്ഞു. മലയാള സംഭാഷണം […]

Entertainment

സംവിധാനം പഠിക്കാന്‍ അനുപമ പരമേശ്വരന്‍; ആശംസകളറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരന്‍. ആദ്യ ചിത്രത്തിന് ശേഷം തെലുങ്കിലേക്ക് കൂടുമാറിയ നടി ഇപ്പോള്‍ അവിടെ സൂപ്പര്‍ നായികയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാതാവുന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ് അനുപമ. പക്ഷേ ഇത്തവണത്തെ വരവ് നായിക വേഷത്തിലല്ല. സഹ സംവിധായികയുടെ കുപ്പായമണിഞ്ഞാണ് തെന്നിന്ത്യന്‍ നായിക സിനിമയിലേക്ക് എത്തിയത്. നായിക തന്നെയാണ് ഇക്കാര്യം തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്. ‘പുതിയൊരു തുടക്കമാണിത്. ദുല്‍ഖറിന്‍റെ പുതിയ നിര്‍മാണ […]

Entertainment

ജൂഡ് ആന്‍റണിയുടെ വ്യാജ അസിസ്റ്റന്‍റിനെ കയ്യോടെ പൊക്കി അപര്‍ണ ബാലമുരളി

നടനും സംവിധായകനുമായ ജൂഡ് ആന്‍റണിയുടെ അസിസ്റ്റന്‍റെന്ന പറഞ്ഞ് ഫേസ്ബുക്കില്‍ സന്ദേശമയച്ചയാളെ കയ്യോടെ പൊക്കി നടി അപര്‍ണ ബാലമുരളി. ജൂഡ് തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. അപര്‍ണക്ക് ലഭിച്ച വ്യാജ സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് ജൂഡിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. “എന്റെ അസിസ്റ്റന്‍റ് എന്നു തെറ്റിദ്ധരിപ്പിച്ച് സിനിമാമേഖലയിലെ പ്രമുഖര്‍ക്ക് ഇമെയിലുകള്‍ അയയ്ക്കുന്ന ഒരു കള്ളന്‍ ഇറങ്ങിയിട്ടുണ്ട്. എനിക്കിങ്ങനെ ഒരു സംവിധാന സഹായിയില്ല” ഇനി ആര്‍ക്കെങ്കിലും ഇത്തരം അനുഭവങ്ങളുണ്ടായാല്‍ തന്നെ നേരിട്ടറിയിക്കണമെന്നും ജൂഡ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. “എന്റെ അസിസ്റ്റന്റ് […]

Entertainment

96ൽ തന്റെ ഗാനം ഉപയോഗിച്ചതിനെതിരെ ഇളയരാജ

96 ചിത്രത്തിൽ തന്റെ ഗാനം ഉപയോഗിച്ചതിനെ രൂക്ഷമായി വിമർശിച്ച് സംഗീത സംവിധായകൻ ഇളയരാജ. പുതിയ തലമുറ സംഗീത സംവിധായകരുടെ കഴിവില്ലായ്മയാണ് ഇതിലൂടെ വെളിവാകുന്നത് എന്ന് ഇളയരാജ വിമർശിച്ചു. 1991ൽ പുറത്തിറങ്ങിയ ദളപതി എന്ന ചിത്രത്തിലെ ഗാനം വിജയ് സേതുപതി ചിത്രം 96ൽ ഉപയോഗിച്ചതാണ് വിവാദത്തിലായിരിക്കുന്നത്. തൃഷ പാടുന്നതായി ചിത്രീകരിച്ച് 96ൽ ഉൾപ്പെടുത്തിയ ഗാനം വൻ വിജയമാവുകയും ചെയ്തു. ഒരു അഭിമുഖത്തിലാണ് തന്റെ ഗാനം 96ൽ ഉപയോഗിച്ചതിനെ ഇളയരാജ വിമർശിച്ചത്. മറ്റൊരാൾ സംഗീതം ഒരുക്കിയ ഗാനം അയാളുടേതല്ലാത്ത ചിത്രത്തിൽ […]

Entertainment

മമ്മൂട്ടിയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍

നരച്ച കൊമ്പൻ മീശയും നീളൻ താടിയും കൂളിങ് ഗ്ലാസും വെച്ച് ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കില്‍ മമ്മൂട്ടി. സംവിധായകന്‍ അജയ് വാസുദേവാണ് മമ്മൂട്ടിയുടെ അത്ര പെട്ടെന്ന് തിരിച്ചറിയാനാവാത്ത പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രം ഔദ്യോഗികമല്ല എന്ന അടിക്കുറിപ്പോടെയാണ് അജയ് വാസുദേവ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ബോസ് ആയി മെഗാസ്റ്റാര്‍ എന്ന് പോസ്റ്ററില്‍ കാണാം. ആശംസകള്‍ക്കും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി- കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ എന്നും സംവിധാനം ചിത്രത്തിനൊപ്പം വ്യക്തമാക്കി. അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഗുഡ്‍ […]

Entertainment

സുകുമാര കുറുപ്പിന് ഫസ്റ്റ് ക്ലാപ്പ്; നിര്‍മ്മാണവും നായകനും ദുല്‍ഖര്‍ സല്‍മാന്‍

പ്രേക്ഷകരെ കോരിത്തരിപ്പിക്കാൻ സുകുമാര കുറുപ്പിന്റെ യഥാര്‍ത്ഥകഥ സിനിമയായി വരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് ഇന്ന് നടന്നു. നടന്‍ ദുൽഖർ സൽമാൻ നായകനായി വരുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ദുൽഖർ സൽമാൻ പ്രൊഡക്ഷൻസ് തന്നെയാണ്. ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ രണ്ടാമത്തെ ചിത്രമാകും ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ്. നേരത്തെ നവാഗതനായ ഷംസു സെയ്ബ ഒരുക്കുന്ന ജേക്കബ് ഗ്രിഗറി നായകനായ ചിത്രത്തിന്റെ നിര്‍മ്മാണവും ദുല്‍ഖര്‍ സല്‍മാനായിരുന്നു. സെക്കന്റ് ഷോ എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രനും ദുൽഖുർ സൽമാനും വീണ്ടുമൊരുമിക്കുന്ന […]

Entertainment

‘ലിനിയുടെ മക്കളുടെ പഠന ചെലവ് ഞാന്‍ ഏറ്റെടുത്തോട്ടെ’ പാര്‍വതി

നിപ വൈറസ് കേരളക്കരയെ പിടിച്ചു കുലുക്കിയ സമയം ധീരമായി രോഗികളെ സുശ്രൂഷിച്ച സിസ്റ്റര്‍ ലിനി വിട്ടുപിരിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ധീരമായ സമീപനമാണ് മരണത്തിന് മുമ്പിലും ലിനി സ്വീകരിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് താന്‍ ജീവനെപ്പോലെ സ്‌നേഹിക്കുന്ന ഭര്‍ത്താവ് സജീഷിനേയും കുഞ്ഞുമക്കളേയും ഒരുനോക്ക് കാണാന്‍ പോലുമാകാത്ത അവസ്ഥയിലും ധൈര്യം കൈവിടാതെ, കുഞ്ഞുമക്കളെ നന്നായി നോക്കണമെന്നും ഇനി തമ്മില്‍ കാണാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചുകൊണ്ട് ലിനി എഴുതിയ വാചകങ്ങള്‍ ഓരോ മലയാളിയുടേയും മനസില്‍ നൊമ്പരമുണര്‍ത്തുന്ന ഓര്‍മകളായി. ലിനിയോടുള്ള വാക്ക് പാലിച്ച് മക്കള്‍ക്ക് […]

Entertainment

ചങ്ക്‌സിന്റെ രണ്ടാം ഭാഗം ‘ധമാക്ക’യായി വരുന്നു

ഒരു അഡാര്‍ ലവ് സിനിമക്ക് ശേഷം സംവിധായകന്‍ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്സിന്റെ രണ്ടാം ഭാഗത്തിന്റെ പേര് പ്രഖ്യാപിച്ചു. ധമാക്ക എന്ന പേരിലൂടെയാകും ചങ്ക്സിന്റെ രണ്ടാം പതിപ്പ് പ്രേക്ഷകരിലേക്കെത്തുക. ആദ്യ ചിത്രത്തിലെ പ്രധാനതാരങ്ങളെല്ലാം ധമാക്കയിലും അണിനിരക്കും. ഹണി റോസ് നായികയായിട്ടായിരുന്നു ചങ്ക്സ് പുറത്തിറങ്ങിയിരുന്നത്. ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രത്തിന് തുടര്‍ച്ചയുണ്ടാകുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു തന്നെ പിന്നീട് പ്രഖ്യാപിച്ചിരുന്നു. ബാലു വര്‍ഗീസ്, ഗണപതി, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ […]

Entertainment

മിയ സംവിധായികയാകുന്നു, താൻ അറിഞ്ഞില്ലല്ലോയെന്ന് താരം!

യുവനടി മിയ ജോർജിന്റെ പേരിൽ വ്യാജ അക്കൗണ്ട് വഴി കുപ്രചരണങ്ങള്‍ എത്തിയതോടെ പ്രതികരണവുമായി താരം രംഗത്ത്. മിയ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്നും സിനിമയിലേക്ക് താരങ്ങളെ ക്ഷണിക്കുന്നുവെന്നുമുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. സംഭവം വൈറലായതോടെ മിയ രംഗത്തെത്തെത്തുകയായിരുന്നു. താന്‍ അങ്ങനെയൊരു കാര്യത്തെക്കുറിച്ച്‌ അറിഞ്ഞിട്ടില്ലെന്നും മിയ വെളിപ്പെടുത്തി . തന്റെ പേരിൽ വെരിഫൈഡായ ഒരു ഫേസ്ബുക്ക് അക്കൗണ്ട് മാത്രമേ ഉള്ളുവെന്നും മറ്റ് അക്കൗണ്ടുകളിൽ നിന്ന് വരുന്ന മെസേജുകൾക്ക് താൻ ഉത്തരവാദിയല്ലെന്നും താരം കുറിച്ചു. വ്യാജ അക്കൗണ്ട് വച്ച് […]