Entertainment

മമ്മൂട്ടി നായകനായ ഉണ്ട ഈദിനില്ല; പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

മമ്മൂട്ടി നായകനായ ഉണ്ട സിനിമ ഈദിന് റിലീസ് ചെയ്യില്ല. സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് റിലീസ് തിയതി മാറ്റിയതായുള്ള അറിയിപ്പ് ഔദ്രോഗികമായി തന്നെ അറിയിച്ചത്. ജൂണ്‍ 14നാകും സിനിമ റിലീസ് ചെയ്യുക. സെന്‍സറിങുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണമാണ് റിലീസ് തിയതി മാറ്റിയതെന്നാണ് സൂചനകള്‍. ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരള പൊലീസ് സംഘമായാണ് ഉണ്ടയില്‍ മമ്മൂട്ടിയും സംഘവും വരുന്നത്. ജെമിനി സ്റ്റുഡിയോസിന്‍റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിക്കുന്ന ഉണ്ടയില്‍ സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി വരിക. […]

Entertainment

‘സ്പ്രെഡ് ലവ്’: വൈറലായി വൈറസിന്‍റെ പ്രോമോ സോങ്

പ്രേക്ഷകര്‍ ഏറെ ആകാംശയോടെ കാത്തിരിക്കുന്ന വൈറസ് ചിത്രത്തിന്‍റെ പ്രോമോ സോങ് പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. ‘സ്പ്രെഡ് ലവ്’ എന്ന പേരില്‍ പുറത്ത് വന്ന വീഡിയോ ഇതിനോടകം തന്നെ ഇന്‍സ്റ്റഗ്രാം ഐ.ജി.ടി.വിയിലും ഫേസ്ബുക്കിലും വൈറലാണ്. നിപ കാലം കേരളം അതിജീവിച്ചതിന്റെ അതിശയിപ്പിക്കുന്ന കഥ വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത് സംവിധായകന്‍ ആഷിക് അബുവാണ്. രേവതി, റിമ കല്ലിങ്കല്‍, പാര്‍വതി, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, ആസിഫ് അലി, ജോജു ജോര്‍ജ്, സൌബിന്‍ ഷാഹിര്‍ തുടങ്ങീ വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ […]

Entertainment

100 ശതമാനം കുടുംബചിത്രം; ദിലീപിന്റെ ‘ശുഭരാത്രി- ലൈലത്തുല്‍ ഖദര്‍’ ഫസ്റ്റ് ലുക്ക് പുറത്ത്

കോടതി സമക്ഷം ബാലന്‍ വക്കീലിന് ശേഷം ദിലീപ് നായകവേഷത്തിലെത്തുന്ന ശുഭരാത്രി- ലൈലത്തുല്‍ ഖദര്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപിനെ നായകനാക്കി കെ.പി. വ്യാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായിക. 100 ശതമാനം ഫാമിലി ചിത്രവും, 200 ശതമാനം ഫീല്‍ ഗുഡ് ചിത്രവുമെന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് ദിലീപ് കുറിച്ചത്. ‘അയാള്‍ ജീവിച്ചിരിപ്പുണ്ട് ‘ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ വ്യാസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ശുഭരാത്രി. ലൈലത്തുല്‍ ഖദര്‍ എന്ന അടിക്കുറിപ്പോടെയാണ് […]

Entertainment

പിഷാരടിയുടെ സംവിധാനത്തില്‍ ഗാനഗന്ധര്‍വനായി മമ്മൂട്ടി; ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം  ചെയ്യുന്ന ഗാനഗന്ധർവന്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഗാനമേള ഗായകനായ കലാസദൻ  ഉല്ലാസായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. പുതുമുഖം വന്ദിതയാണ് ഗാനഗന്ധർവനിലെ നായിക. രമേശ് പിഷാരടിയും ഹരി പി. നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന  ഗാനഗന്ധർവനിൽ മുകേഷ്, ഇന്നസന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ, ഹരീഷ് കണാരൻ, മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ, സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ […]

Entertainment

വിജയമോ തോല്‍വിയോ എന്നതല്ല, പോരാടണം എന്ന ഉദ്ദേശത്തോടു കൂടിയാണ് ഡബ്ല്യൂ.സി.സി തുടങ്ങിയതെന്ന് രമ്യ നമ്പീശന്‍

ആഷിഖ് അബുവിന്റെ വൈറസിലൂടെ രമ്യ നമ്പീശൻ മലയാള സിനിമയിൽ വീണ്ടും സജീവമാകുകയാണ്. മികച്ച ഒരു ടീമിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതിൽ താൻ സംതൃപ്തയാന്നെന്നും മടങ്ങി വരവിൽ ഏറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ഒരു സ്വകാര്യ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രമ്യയുടെ പ്രതികരണം. ഡബ്ല്യൂ.സി.സി രൂപീകരിച്ചത് ആരെയും ശത്രുക്കളാക്കാന്‍ അല്ല. ഒരു ശുചീകരണം ആവശ്യമാണെന്ന് തോന്നിയിരുന്നു. വളരെ സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും ജോലി ചെയ്യാനുള്ള സാഹചര്യം വേണമെന്ന് ഉദ്ദേശിച്ചാണ്. ഇപ്പോഴുള്ള പല കുട്ടികളും സിനിമയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. […]

Entertainment

മോദി ക്ഷണിച്ചതിന്റെ ആവേശത്തില്‍ അബദ്ധത്തില്‍ വീണ് വിവേക് ഒബ്‌റോയ്

സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചതിന് പിന്നാലെ വിവേക് ഒബ്‌റോയിയ്ക്ക് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. സത്യപ്രതിജ്ഞയ്ക്ക് തന്നെ ക്ഷണിച്ച കാര്യം വിവേക് തന്റെ ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത്.

Entertainment

സോഷ്യല്‍ മീഡിയയില്‍ മോദിയേയും പിന്നിലാക്കി നേസാമണി തരംഗം

ആരാണ് നേസാമണി എന്നല്ലേ? ട്വിറ്റർ ട്രെന്റിങ്ങിൽ ഇന്നലെ രാത്രി ഒന്നാമത് ഉണ്ടായിരുന്നത് #Pray_for_Neasamani എന്നായിരുന്നു. ലോകകപ്പ് ക്രിക്കറ്റ് മത്സരം തുടങ്ങിയതോടെ ഇപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിനെ പോലും അപ്രസക്തമാക്കിയിരിക്കുകയാണ് നേസാമണി. സംഭവം മറ്റാരുമല്ല. 2001 ൽ പുറത്തിറങ്ങിയ ഫ്രണ്ട്സ് എന്ന തമിഴ് സിനിമയിൽ വടിവേലു അവതരിപ്പിച്ച കഥാപാത്രമാണ് കോൺട്രാക്ടർ നേസാമണി. 2001 ൽ ഇറങ്ങിയ സിനിമയിലെ കഥാപാത്രത്തിന് വേണ്ടി ലോകമെന്തിന് ഇപ്പോൾ പ്രാർത്ഥിക്കുന്നു എന്നാകും! കാരണമുണ്ട്. സംഭവം തുടങ്ങുന്നത് അങ്ങ് പാക്കിസ്ഥാനിൽ നിന്നാണ്. ‘സിവിൽ എൻജിനീയറിങ് […]

Entertainment

‘കക്ഷി അമ്മിണി പിള്ളേന്‍റെ കേസില്‍ നമ്മള്‍ കാണാത്ത ഒരു സെന്‍സേഷണല്‍ ഐറ്റം കിടപ്പുണ്ട്’

നവാഗതനായ ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന കക്ഷി അമ്മിണിപ്പിള്ള എന്ന ആസിഫ് അലി ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ഒരു രാത്രിയില്‍ സുഹൃത്തുക്കള്‍ കുറച്ച് പേര്‍ ചേര്‍ന്ന് മദ്യപിക്കുന്നതാണ് ഗാനത്തിലെ പശ്ചാത്തലം. അമ്മിണിപിള്ളയിലെ വെള്ളമടി പാട്ടിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ടിവി റിയാലിറ്റി ഷോയിലൂടെ സുപ്രസിദ്ധനായ സുധീര്‍ പറവൂരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുധീറിന്‍റെ ക്ലിഞോം പ്ലിഞോം സൌണ്ട്സുള്ള തത്തേ എന്ന ഗാനം കോമഡി ലോകത്ത് വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. കണ്ണൂരാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലം. ഗാനത്തിന്‍റെ അവസാന ഭാഗത്തില്‍ […]

Entertainment

ഫുക്രുവിനെ ഇനി വലിയ സ്ക്രീനില്‍ കാണാം

ടിക് ടോക്ക് താരം ഫുക്രു ബിഗ് സ്ക്രീനിലേക്കെത്തുന്നു. ഒമര്‍ ലുലു സംവിധാമനം ചെയ്ത ചങ്ക്സിന്‍റെ രാണ്ടാം ഭാഗത്തിമായ ധമാക്കയിലൂടെയാണ് ഫുക്രുവിന്‍റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. ഒമര്‍ ലുലു തന്നെയാണ് ധമാക്കയും സംവിധാനം ചെയ്യുന്നത്. തന്‍റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഒമര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Entertainment

യാത്രക്ക് രണ്ടാം ഭാഗം വരുന്നു; ആരാകും ജഗന്‍ മോഹന്‍ റെഡ്ഡി?

വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പ്രമേയമാക്കിയ യാത്രയുടെ രണ്ടാം ഭാഗം വരുന്നു. മകന്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതമാണ് രണ്ടാം ഭാഗത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് എന്നാണ് സൂചന. ആന്ധ്രയുടെ ജീവനും ജീവിതമായിരുന്ന വൈ.എസ്.ആറിന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ജനങ്ങള്‍‌ രണ്ട് കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആന്ധ്രയിലെങ്ങും തരംഗമായ സിനിമകളിലൊന്ന് കൂടിയായിരുന്നു യാത്ര. മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടിയുടെ തെലുങ്ക് തിരിച്ചുവരവിന് ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. ജഗന്റെ പിതാവും മുന്‍മുഖ്യമന്ത്രിയുമായ വൈ.എസ് രാജശേഖര റെഡ്ഡിയുടെ പദയാത്ര അടിസ്ഥാനമാക്കിയാണ് സംവിധായകന്‍ […]