നടനും അവതാരകനും ആര്‍.ജെയുമായ മാത്തുക്കുട്ടി സംവിധായകനാകുന്നു. കുഞ്ഞെല്‍ദൊ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും മാത്തുക്കുട്ടി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ആസിഫ് അലിയാണ് ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്. ഷാന്‍ റഹ്മാനാണ് സംഗീതം. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍.കെ.വര്‍ക്കിയും പ്രശോബ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തത്. ‘ഒരു സ്വപ്നം.. അത് പ്രാര്‍ത്ഥന […]
Entertainment
മെട്രോ പാലത്തില്‍ നിന്ന് കോണ്‍ക്രീറ്റ് പാളി കാറിന് മുകളില്‍ വീണു; അര്‍ച്ചന രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നടി അര്‍ച്ചന കവി സഞ്ചരിച്ചിരുന്ന കാറിനു മുകളിലേയ്ക്ക് കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണ് അപകടം. കൊച്ചി വിമാനത്താവളത്തിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടം. അര്‍ച്ചനയ്‌ക്കൊപ്പം പിതാവ് ജോസ് കവിയും കാറില്‍ ഉണ്ടായിരുന്നു. ഇരുവരും പുറകിലെ സീറ്റില്‍ ഇരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. അപകടത്തെ കുറിച്ച് അര്‍ച്ചന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഓല ക്യാബിലായിരുന്നു യാത്ര.. കാര്‍ ഓടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി കാറിന് മുകളിലേക്ക് പതിക്കുകയായിരുന്നു. സംഭവത്തില്‍ കൊച്ചി മെട്രോ അധികൃതരും […]
കഴിഞ്ഞ വര്‍ഷം നമ്മള്‍ അജ്ഞരായിരുന്നു, ഇന്ന് കൂടുതല്‍ കരുത്താര്‍ജ്ജിച്ചു
നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ വൈറസ് സിനിമ റിലീസ് ചെയ്യുമോ എന്ന ആശങ്കകള്‍ക്ക് വിരാമമിട്ട് സംവിധായകന്‍ ആഷിഖ് അബു. ചിത്രം നേരത്തെ തീരുമാനിച്ചതു പോലെ ജൂണ്‍ 7ന് തന്നെ തിയറ്ററുകളിലെത്തുമെന്ന് ആഷിഖ് അറിയിച്ചു. ചിത്രം വേള്‍ഡ് വൈഡ് റിലീസാണ്. കഴിഞ്ഞ വർഷം നിപ ഭീതി വിതിച്ചപ്പോൾ നമ്മൾ അജ്ഞരും അസന്നദ്ധരുമായിരുന്നു. പക്ഷെ, നമ്മൾ കരുത്തോടെ, ആത്മവിശ്വാസത്തോടെ നിപയെ കുറിച്ച് കൂടുതൽ അറിഞ്ഞു, കൂടുതൽ സന്നാഹങ്ങൾ കരസ്ഥമാക്കി, അതിനെ നേരിട്ടു. ഇപ്പോൾ നിപയെ കുറിച്ചുള്ള വൈദ്യശാസ്ത്ര പാഠപുസ്തകത്തിൽ ഒരു […]
ബിജിബാലിന്റെ സുന്ദര ശബ്ദത്തില്‍ ശുഭരാത്രിയിലെ മൊഞ്ചുള്ള പാട്ട്
ദിലീപ് നായകനാകുന്ന ശുഭരാത്രിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ആലമിനീദിന്‍ എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് ബിജിബാലും സൂരജ് സന്തോഷുമാണ്. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ തന്നെയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പെരുന്നാള്‍ ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. സിദ്ധിഖ്, ശാന്തികൃഷ്ണ, സ്വാസിക, നെടുമുടി വേണു എന്നിവരാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. അനു സിത്താരയാണ് നായിക. സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, നാദിര്‍ഷ, സായ് കുമാര്‍, ഇന്ദ്രന്‍സ്, ഹരീഷ് പേരടി, ആശാ ശരത്, ഷീലു എബ്രഹാം, കെ.പി.എ.സി ലളിത, സ്വാസിക എന്നിവരാണ് ചിത്രത്തിലെ […]
നിപ ജാഗ്രത നിര്‍ദേശം വൈറസിന്റെ പരസ്യമെന്ന് കമന്റ്; എന്നാല്‍ സിനിമ കാണേണ്ടെന്ന് ടൊവിനോ
നിപ വൈറസിനെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ ബോധവത്കരണ പോസ്റ്റിട്ടതിനെ സിനിമയുടെ പരസ്യമാണെന്ന് വിമര്‍ശിച്ചയാള്‍ക്കെതിരെ നടന്‍ ടൊവിനോ തോമസ്. ഇന്‍സ്റ്റഗ്രാമിലിട്ട ബോധവത്കരണ പോസ്റ്റിലാണ് സിനിമയുടെ പ്രമോഷനാണെന്ന് പറഞ്ഞ് ഒരാള്‍ കമന്റിട്ടത്. ഇതിന് മറുപടിയുമായി താരം രംഗത്തെത്തി. ഈ സമീപനം നിരാശയുണ്ടാക്കുന്നതാണെന്നും അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ താങ്കള്‍ ആ സിനിമ കാണേണ്ട എന്നുമായിരുന്നു ടൊവിനോയുടെ മറുപടി. ടൊവിനോയുടെ മറുപടിയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് പടര്‍ന്നു പിടിച്ച കേരളത്തിലാകെ ഭീതിയിലാഴ്ത്തിയ നിപയെ അടിസ്ഥാനമാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രമാണ് വൈറസ്. […]
‘അവസാനം അനക്കും പെണ്ണുകിട്ടി അല്ലേ’; ‘പെണ്ണന്വേഷണം’ കിടുക്കന്‍ പ്രൊമോ സോങ് കാണാം
പെണ്ണന്വേഷണവും കല്യാണവും കല്യാണം മുടങ്ങലുമൊക്കെയായി പെണ്ണന്വേഷണത്തിന്റെ കിടുക്കന്‍ പ്രൊമോ സോംഗ് പുറത്തിറങ്ങി. ടീസര്‍ പോലെ വളരെ രസകരമായ രീതിയിലാണ് പ്രൊമോ സോംഗും അണിയിച്ചൊരുക്കിയിരിക്കുന്നത്. പോസ്റ്റര്‍ ഡിസൈനിംഗിലൂടെ ശ്രദ്ധ നേടിയ അധിന്‍ ഒള്ളൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പെണ്ണന്വേഷണം. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. 9090 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൈനുല്‍ ആബിദാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അധിന്‍ ഒള്ളൂര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് പശ്ചാത്തലമാക്കിയാണ് ചിത്രമൊരുക്കുന്നത്. കോഴിക്കോടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന […]
ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ഷീലക്ക്
മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018-ലെ ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ഷീലക്ക്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ജൂലൈ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
പഴമയുടെ പെരുമയുമായ നിത്യ മേനോന്‍ നായികയായ കോളാമ്പി
നിത്യ മേനോന്‍ നായികയാകുന്ന കോളാമ്പിയുടെ ട്രയിലര്‍ പുറത്തിറങ്ങി. തികച്ചു വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയിരിക്കുന്ന ട്രയിലറില്‍ നിത്യയോടൊപ്പം രോഹിണി, രണ്‍ജി പണിക്കര്‍, സിദ്ധാര്‍ഥ് മേനോന്‍ എന്നിവരും അണിനിരക്കുന്നുണ്ട്. പണ്ട് കാലത്തെ കോളാമ്പികളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് കോളാമ്പി. തല്‍സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിന് ശേഷം ടി.കെ രാജീവ് കുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. രൂപേഷ് ഓമനയാണ് നിര്‍മ്മാണം. സംവിധായകന്‍ ദിലീഷ് പോത്തന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രമേശ് നാരായണനാണ് സംഗീതം.
സുഡാനി ഫ്രം നൈജീരിയക്ക് റഷ്യന്‍ അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ അംഗീകാരം
നവാഗതനായ സകരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്ക് റഷ്യയില്‍ നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം. പ്രേക്ഷക അവാര്‍ഡാണ് റഷ്യയില്‍ നടന്ന ഹീറോ ആന്‍ഡ് ടൈം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ സുഡാനി ഫ്രം നൈജീരിയ സ്വന്തമാക്കിയത്. ഹാപ്പി അവേഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ച സുഡാനി ഫ്രം നൈജീരിയ കഴിഞ്ഞ മാര്‍ച്ച് 23നായിരുന്നു തിയേറ്ററില്‍ പുറത്തിറങ്ങിയത്. സൗബിന്‍ ഷാഹിര്‍ നായകനായി പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ മലപ്പുറത്തിന്റെ നന്‍മയെയും കാല്‍പ്പന്ത് ആവേശത്തെയും ആവോളം പകര്‍ത്തിയ ചിത്രമായിരുന്നു. നായകനായ സൗബിന്‍ […]
അസാധ്യ അഭിനയവുമായി വിനായകന്‍; തൊട്ടപ്പന്‍ ട്രെയിലര്‍ കാണാം
കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന്‍ തൊട്ടപ്പന്‍ എടുത്തിരിക്കുന്നത്. പി.എസ് റഫീഖ് തിരക്കഥ എഴുതുന്ന സിനിമയില്‍ പുതുമുഖ നടി പ്രിയംവദയാണ് നായിക. ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് തൊട്ടപ്പനില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുത്. ചിത്രം ഈദ് റിലീസായി ജൂണ്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.












