Entertainment

തമാശയുടെ ശരീരശാസ്ത്രവും മനഃശ്ശാസ്ത്രവും

ഏതാണ്ട് യുവപ്രായത്തിന്റെ ആരംഭം മുതലേ ഈ കുറിപ്പുകാരന്റെ തലയിൽ നിന്നും രോമങ്ങൾ വിടപറഞ്ഞു തുടങ്ങിയിരുന്നു. ശരീരസൗന്ദര്യം, ആരോഗ്യം എന്നിത്യാദി കാര്യങ്ങളിൽ വലിയ ശ്രദ്ധയോ പിടിവാശിയോ ഇല്ലാത്തതു കൊണ്ടോ സ്വൽപം നേരത്തേ തന്നെ ഗാർഹസ്ഥ്യം എന്ന പരമപദം പ്രാപിച്ചിരുന്നതിനാലോ എനിക്കത് വലിയ പ്രശ്‌നമൊന്നുമുണ്ടാക്കിയില്ല എന്നതാണ് സത്യം. പിന്നെ, കൂട്ടിന് ഒരിക്കലൊരു സ്വകാര്യ സംഭാഷണത്തിനിടയിൽ ആത്മസുഹൃത്തും എഴുത്തുകാരനുമായ ഷിഹാബുദ്ദീന്‍ പൊയ്‍തുംകടവ് പറഞ്ഞ ഒരു തമാശയുമുണ്ടായിരുന്നു. അദ്ദേഹം ഇതെവിടെയെങ്കിലും എഴുതിയിട്ടുണ്ടോ എന്നറിയില്ല. എന്റെ മുടിനാരുകൾ അഭിമാനികളാണ്, അതിനാലവ നരയ്ക്കുമ്മുമ്പേ കൊഴിഞ്ഞുപോകുന്നു എന്നതായിരുന്നത്. […]

Entertainment

വീണ്ടും പ്രഭാസ്; ‘സഹോ’ തീയറ്ററുകളിലേക്ക്

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം പ്രഭാസ് നായകനാകുന്ന ‘സാഹോ’ വ്യാഴാഴ്ച തീയറ്ററുകളിലെത്തും. ഹിന്ദി-തമിഴ്-തെലുങ്കു ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും ബോക്സോഫീസില്‍ തരംഗമാകാനെത്തുകയാണ് പ്രഭാസ്. അടുത്തിടെ പുറത്തു വന്ന സാഹോയുടെ ബിഹൈൻഡ് ദ സീൻ വീഡിയോക്ക് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രദ്ധാകപൂറാണ് ചിത്രത്തിലെ നായിക. ജാക്കി ഷ്രോഫ്, നെല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, മന്ദിര ബേദി തുടങ്ങി […]

Entertainment

നിറയെ പ്രണയവുമായി ലൂക്കയിലെ ആദ്യ ഗാനം; ട്രെന്‍ഡിങില്‍ ഒന്നാമത്

ടൊവിനോ തോമസ്, അഹാന കൃഷ്ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഒരേ കണ്ണാല്‍ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് നന്ദ ഗോപന്‍, അഞ്ജു ജോസഫ്, നീതു, സൂരജ് എസ് കുറുപ്പ്, എന്നിവര്‍ ചേര്‍ന്നാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് സൂരജ് എസ് കുറുപ്പാണ്. കലാകാരനായ ലൂക്ക എന്ന ടൈറ്റില്‍ റോളിലാണ് ടൊവിനോ എത്തുന്നത്. അഹാനയാണ് നായിക. ചിത്രത്തിന്‍റെ സംവിധായകനായ അരുണിനൊപ്പം മൃദുല്‍ ജോര്‍ജ് കൂടി […]

Entertainment

നിപ കാലത്തെ സി.ഐ.ഡി; പാര്‍വതി അവതരിപ്പിച്ച കഥാപാത്രം ഇതാ ഇവിടെയുണ്ട്..

നിപയെന്ന മഹാമാരിയെ കേരളം അതിജീവിച്ചതിന്റെ കഥയാണ് ആഷിഖ് അബു ചിത്രം വൈറസ് പറയുന്നത്. ചിത്രത്തിലെ മിക്കവാറും കഥാപാത്രങ്ങളെയും സ്ക്രീനില്‍ പകര്‍ത്തിയത് യഥാര്‍ഥ ജീവിതത്തില്‍ നിന്നുമാണ്. പാര്‍വതി അവതരിപ്പിച്ച ഡോക്ടര്‍ അനു എന്ന കഥാപാത്രസൃഷ്ടിക്ക് കാരണം ഡോ സീതു പൊന്നു തമ്പിയാണ്. നിപ ബാധിത പ്രദേശങ്ങളില്‍ ഡോ സീതു നടത്തിയ അന്വേഷണങ്ങള്‍ നിര്‍ണായകമായിരുന്നു. വൈറസില്‍ പാര്‍വതി അവതരിപ്പിച്ച ഡോ അനുവിലൂടെ സീതുവിന്‍റെ അന്വേഷണങ്ങള്‍ ലോകം അറിയുകയാണ്. കോഴിക്കോട് കമ്യൂണിറ്റി മെഡിസിന്‍ എം.ഡി വിദ്യാര്‍ഥിനിയാണ് ഡോക്ടര്‍ സീതു പൊന്നു തമ്പി. […]

Entertainment

കിടിലന്‍ ലുക്കില്‍ ‘ലൂക്ക’; വീഡിയോ സോങ് ടീസര്‍ പുറത്ത്

ടൊവീനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗത സംവിധായകന്‍ അരുണ്‍ ബോസ് ഒരുക്കുന്ന ചിത്രം ലൂക്കയുടെ സോങ് ടീസർ പറത്തിറങ്ങി. ടോവിനോയും നടി അഹാന കൃഷ്ണയുമൊന്നിച്ചുള്ള അര മിനിറ്റിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിട്ടുള്ളത്. ജൂൺ 9ന് ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങും. അരുൺ ബോസും മൃദുല്‍ ജോര്‍ജ്ജും ചേർന്ന് എഴുതിയ ചിത്രം സ്റ്റോറീസ് & തോട്ട്സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് ലൂക്കയിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. […]

Entertainment

‘അഭിമാനമാണ് റിമ, കെെപിടിച്ച് ഉയര്‍ത്തിയവള്‍’; റിമക്ക് ആശംസകളുമായി പാര്‍വതി

പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ആഷിഖ് അബു ചിത്രം ‘വെെറസ്’ കേരളത്തിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ, നിർമ്മാതാവ് റിമാ കല്ലിങ്കലുമായുള്ള ഓർമ്മ പങ്കുവെച്ചും സിനിമയുടെ വിജയത്തിൽ ആശംസ അറിയിച്ചും നടി പാർവതി. റിമയെ കുറിച്ചോർക്കുമ്പോൾ അഭിമാനമാണ് തോന്നുന്നതെന്ന് പാർവതി ഇൻസ്റ്റയിൽ കുറിച്ചു. എങ്ങനെ ഒരു ഗെയിം ചെയിഞ്ചറാകാം എന്ന് പഠിച്ചത് റിമയിൽ നിന്നാണെന്ന് പാര്‍വതി പറയുന്നു. റിമയുമായുള്ള സൗഹൃദത്തിൽ നിന്നാണ് മറ്റുള്ളവരോടും, തന്നോട് തന്നെയുള്ള സത്യസന്ധതയുടെ മൂല്യം തിരിച്ചറഞ്ഞത്. തന്റെ കഠിനമായ സമയങ്ങളിൽ കൂടെ നിന്നത് റിമ […]

Entertainment

തീയേറ്ററുകളില്‍ പടരുന്ന വൈറസ്

നിപ്പ കോഴിക്കോടിനെ വിറപ്പിച്ച് കൃത്യം ഒരു വർഷമായ സമയത്താണ് അതെ പശ്ചാത്തലത്തിൽ സിനിമ വരുന്നതും എറണാകുളം ജില്ലയിൽ നിപ്പ പുനരവതിരിക്കുന്നതും. ഏറെ ആശങ്കകൾ ബാക്കി വെച്ച് ഭീതിയിൽ നിൽക്കുന്ന സന്ദർഭത്തിൽ ആഷിഖ് അബു സംവിധാനം ചെയ്തുള്ള വൈറസ് തിയേറ്ററുകളിൽ എത്തുമ്പോൾ അത് പ്രേക്ഷകന് നൽകുന്നത് ഉള്ള് പൊള്ളുന്ന ത്രില്ലർ അനുഭവമാണ്. ആദ്യമന്ത്യം ഹൈപ്പർലിങ്ക് ഫോർമാറ്റിലാണ് സിനിമ കഥ പറയുന്നത്. ഒരു കഥാപാത്രങ്ങളിലും ചേർന്ന് നിൽക്കാതെ ഒഴുകി നീങ്ങുന്ന കഥക്ക് കൃത്യമായ പ്ലസ് തന്നെയായിരുന്നു താരങ്ങളായി നില്‍ക്കാത്ത കഥാ […]

Entertainment

കളര്‍ഫുള്‍ ‘ബ്രദേഴ്സ് ഡേ’; പുതിയ പോസ്റ്റര്‍ പുറത്ത്

കലാഭവൻ ഷാജോൺ ഒരുക്കുന്ന ബ്രദേഴ്സ് ഡേയുടെ പുതിയ പോസ്റ്റർ പുറത്ത് വന്നു. പൃഥ്വിരാജിനോടൊപ്പം ഐശ്വര്യ ലക്ഷ്മിയും മഡോണയുമുള്ള പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ ഒദ്യോഗിക ഫെയ്സ്ബുക്ക് പേജ് വഴിയാണ് ഈദ് ആശംസ നേർന്നു കൊണ്ടുള്ള പോസ്റ്റർ പങ്കുവെച്ചത്. ദീർഘകാലം സിനിമ-ടെലിവിഷൻ രംഗത്ത് നിറ സാന്നിധ്യമായിരുന്ന കലാഭവൻ ഷാജോണിന്റെ കന്നി സംവിധാന സംരംഭമാണ് ബ്രദേഴ്സ് ഡേ. ചിത്രത്തിന്റെ തിരക്കഥ കേട്ട് ഇഷ്ടപ്പെട്ട പൃഥ്വിരാജിന്റെ നിർബന്ധപ്രകാരമാണ് താൻ സംവിധാന രംഗത്തേക്ക് കടന്നതെന്ന് നേരത്തെ ഷാജോൺ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ […]

Entertainment

ഒരു കൊച്ചു ടീസറുമായി ആന്‍ഡ് ദ ഓസ്കാര്‍ ഗോസ് ടു

ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായി വരുന്ന ‘ആൻഡ് ദ ഓസ്കാർഗോസ് ടു’വിന്റെ ടീസർ പുറത്ത് വന്നു. കേവലം 15 സെക്കന്റുകൾ മാത്രം നീണ്ടു നിൽക്കുന്ന ടീസറാണ് പുറത്ത് വന്നത്. ടോവിനോയും സദ്ദീഖും ചേർന്നുള്ള കോമ്പിനേഷൻ സീനാണ് ടീസറിലുള്ളത്. ടോവിനോക്ക് പുറമെ അനു സിത്താര, സലീം കുമാർ, വിജയ് രാഘവൻ എന്നിവരും പ്രമുഖ വിദേശ താരങ്ങളും വേഷമിടുന്നുണ്ട്. ദേശീയ അവാർഡ് ജേതാവ് സലീം അഹമ്മദ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു അമ്പാട്ടാണ്. മമ്മൂട്ടി ചിത്രം പത്തേമാരിക്ക് […]

Entertainment

നിപയെ അതിജീവിച്ച കഥ പറയാന്‍ വൈറസ് ഇന്നെത്തും

നിപ വൈറസ് ബാധ പ്രമേയമാകുന്ന വൈറസ് എന്ന ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തും. കോഴിക്കോട് കഴിഞ്ഞ വര്‍ഷം ഉണ്ടായ നിപബാധയാണ് ചിത്രത്തിന് ആധാരം. സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നിപ വൈറസ് ബാധ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം രോഗം വന്ന സമയത്തെ ഭീതിജനകമായ അവസ്ഥയും അതിജീവനവുമാണ് പറയുന്നത്. നിപ വീണ്ടും വന്നതോടെ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുന്നു എന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. എന്നാൽ വൈറസ് ഒരു സർവൈവൽ ത്രില്ലറാണ്. […]