Entertainment

കാത്തിരിപ്പിന് വിരാമം, സേക്രഡ് ഗെയിംസിന്റെ രണ്ടാം സീസണ്‍ ആഗസ്റ്റില്‍

ഇന്ത്യയിലെ ആദ്യ നെറ്റ്ഫ്ലിക്സ് ഒറിജിനല്‍ വെബ് സീരീസായ സേക്രഡ് ഗെയിംസിന്റെ രണ്ടാം സീസണിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആഗസ്റ്റ് 15ന് പുറത്തിറങ്ങുന്ന പുതിയ സീസണില്‍ ആദ്യ സീസണിലെ താരങ്ങള്‍ക്ക് പുറമെ പുതിയതായി കല്‍ക്കി കൊച്ച്ലിന്‍, റണ്‍വീര്‍ ഷോറെ, പങ്കജ് ത്രിപാദി എന്നിവരും ഭാഗമാകുന്നു. നവാസുദ്ദീൻ സിദ്ദിഖി, സെയ്ഫ് അലിഖാൻ, രാധിക ആപ്തെ, നീരജ് കബി, രാജശ്രീ ദേശ്പാണ്ടേ എന്നിവരാണ് ആദ്യ സീസണില്‍ മുഖ്യ വേഷങ്ങളിലെത്തിയിരുന്നത്. നവാസുദ്ദീന്‍ സിദ്ദീഖിയുടെ ഗണേഷ് ഗയ്തോണ്ടെ എന്ന കഥാപാത്രത്തിന്റെ കഥപറച്ചിലിനും സെയ്ഫ് അലിഖാന്റെ സര്‍താജ് […]

Entertainment

മഞ്ഞ് വാരിയെറിഞ്ഞ് ടൊവിനോയും സംയുക്തയും; എടക്കാട് ബറ്റാലിയന്‍ ലൊക്കേഷന്‍ വീഡിയോ

ടൊവിനോ തോമസും സംയുക്ത മേനോനും മുഖ്യ വേഷത്തിലെത്തുന്ന എടക്കാട് ബറ്റാലിയന്‍ 06 എന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ജമ്മു കശ്മീരിലെ ലഡാക്കിലാണ് ഇപ്പോള്‍ ചിത്രീകരണം. ഷൂട്ടിങ് ഇടവേളയിലെ രസകരമായ ഒരു ദൃശ്യം പുറത്തുവിട്ടിരിക്കുകയാണ് സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍. സംയുക്തക്ക് നേരെ മഞ്ഞ് വാരിയെറിയുന്ന ടൊവിനോയും തിരിച്ച് മഞ്ഞെറിഞ്ഞ് പകരം വീട്ടുന്ന സംയുക്തയുമാണ് ദൃശ്യത്തിലുള്ളത്. നവാഗതനായ സ്വപ്നേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി ബാലചന്ദ്രനാണ് തിരക്കഥ എഴുതിയത്. ഇതേ ചിത്രത്തിന്‍റെ ഷൂട്ടിങിനിടെയാണ് ടൊവിനോയ്ക്ക് പൊള്ളലേറ്റത്.

Entertainment

‘ആരോപണം, അധിക്ഷേപം’; മാധ്യമ പ്രവര്‍ത്തകനോട് കലിപൂണ്ട് കങ്കണ; വീഡിയോ

കങ്കണ റണൗട്ട് പ്രധാന വേഷത്തിലെത്തുന്ന ജഡ്ജ്മെന്‍റല്‍ ഹൈ ക്യാ സിനിമയുടെ പ്രചാരണ പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകനോട് തട്ടിക്കയറി താരം. ജഡ്ജ്മെന്‍റല്‍ ഹൈ ക്യാ എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് കങ്കണ മാധ്യമ പ്രവര്‍ത്തകനോട് അനാവശ്യമായി കലിപൂണ്ടത്. കങ്കണയും മാധ്യമപ്രവര്‍ത്തകനും തമ്മിലുള്ള വാക്കുതര്‍ക്കത്തിന്‍റെ വീഡിയോ അതെ സമയം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജസ്റ്റിന്‍ റാവു എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങളോടാണ് കങ്കണ രൂക്ഷമായി പ്രതികരിച്ചത്. ഉറി ആക്രമണത്തിന് ശേഷം ശബ്നം ആസ്മി പാകിസ്ഥാനില്‍ പരിപാടി സംഘടിപ്പിച്ചതിനെതിരെ വിമര്‍ശനമുന്നയിച്ച താങ്കള്‍ […]

Entertainment

ഫെയ്‌സ്ബുക്ക് വീഡിയോയെ ന്യായീകരിച്ച് ആശാ ശരത്

‘എവിടെ’ സിനിമയുടെ പ്രൊമോഷനു വേണ്ടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനെ ന്യായീകരിച്ച് നടി ആശ ശരത്. നിയമ വശങ്ങളെല്ലാം പരിശോധിച്ച് കൂട്ടായെടുത്ത തീരുമാനത്തിന് ശേഷമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയും ഫെയിസ് ബുക്കിലൂടെ അസഭ്യം പറയുകയും ചെയ്തവര്‍ക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയെന്നും ആശ ശരത്ത് പറഞ്ഞു. തിരുവനന്തപുരം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിലാണ് ആശാ ശരത്ത് താന്‍ പോസ്റ്റ് ചെയ്ത സെല്‍ഫി വീഡിയോയെ കുറിച്ച് വിശദീകരണം നല്‍കിയത്. […]

Entertainment

ഇഷ്കിന് ശേഷം ഷെയിന്‍ നിഗമും ഷൈന്‍ ടോം ചാക്കോയും വീണ്ടും ഒന്നിക്കുന്നു; വെയില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌കിലെ ഗംഭീര അഭിപ്രായത്തിന് ശേഷം നായകന്‍ ഷെയിന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ വീണ്ടും ഒന്നിക്കുന്നു. വെയില്‍ എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ പൃഥിരാജ് ഔദ്യോഗികമായി തന്നെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷെയിന്‍ നിഗം നായകനാവുന്ന ചിത്രം കൂടിയാണ് വെയില്‍. അങ്കമാലി ഡയറീസ്, ഈമയൗ ചിത്രങ്ങളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായിരുന്ന ശരത് മേനോനാണ് വെയില്‍ […]

Entertainment

പക്രുവും ഹരീഷും ചിരി പടര്‍ത്തും; ഫാന്‍സി ഡ്രസ് ടീസര്‍ പുറത്ത്

ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നു. രഞ്ജിത് സ്കറിയ സംവിധാനം ചെയ്യുന്ന ഫാന്‍സി ഡ്രസ് എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു നിര്‍മ്മാതാവാകുന്നത്. ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. പക്രുവും ഹരീഷ് കണാരനും ശ്വേതാ മേനോനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു കോമഡി ഫാമിലി എന്‍റര്‍ടെയിനറായാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഗിന്നസ് പക്രു എന്ന അജയ്കുമാറും സംവിധായകന്‍ രഞ്ജിത് സ്കറിയയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സര്‍വ ദീപ്തി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ചായാഗ്രഹണം പ്രദീപ് നായരു സംഗീതം […]

Entertainment

‘നിങ്ങളെ മറക്കില്ല ഹിന്ദുസ്താന്‍’; കാര്‍ഗില്‍ പോരാളികള്‍ക്ക് ആദരവര്‍പ്പിച്ചുള്ള വീഡിയോ ഗാനം പുറത്ത്

പാകിസ്താനെതിരായ കാര്‍ഗില്‍ യുദ്ധത്തിന്റെ ഇരുപതാം വാര്‍ഷിക ദിനത്തില്‍, കാര്‍ഗില്‍ പോരാളികള്‍ക്ക് ആദരമര്‍പ്പിച്ചുള്ള വീഡിയോ ഗാനം പുറത്ത്. ബോളീവുഡ് താരം സമീര്‍ എഴുതി അജയ് കുമാര്‍, ജുവാന ജെയിന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഗാനം ആര്‍മി ജനറല്‍ ബിപിന്‍ റാവത്താണ് റിലീസ് ചെയ്തത്. ‘തുജേ ഭൂലേഗാ നഹി ഹിന്ദുസ്താന്‍’ എന്ന പേരിലാണ് ഗാനം പുറത്തിറങ്ങിയത്. കാര്‍ഗിലില്‍ ഇന്ത്യയുടെ സെെെനിക നീക്കമായിരുന്ന ‘ഓപ്പറേഷന്‍ വിജയ്’ നടന്ന് 20 വര്‍ഷം പൂര്‍ത്തിയായ ഘട്ടത്തില്‍, ബോളീവുഡ് താരങ്ങളെ അണി നിരത്തിയാണ് ഗാനം […]

Entertainment

നോവല്‍ അനുമതി ഇല്ലാതെ സിനിമയാക്കി; ബ്യാരിക്ക് പ്രദര്‍ശന വിലക്ക്

ദേശീയ ചലച്ചിത്രം പുരസ്‌കാരം നേടിയ സിനിമ ബ്യാരിക്ക് കോടതി വിലക്ക്. തന്റെ നോവല്‍ അനുമതി ഇല്ലാതെ സിനിമയാക്കിയെന്ന എഴുത്തുകാരി ഡോ. സാറ അബൂബക്കറിന്റെ ഹരജി പരിഗണിച്ചാണ് മംഗലൂരു ജില്ലാ സെഷന്‍സ് കോടതി സിനിമക്ക് പ്രദര്‍ശന വിലക്കേര്‍പ്പെടുത്തിയത്. സാറ അബൂബക്കറിന് നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. 2011 ജൂണിലാണ് ബ്യാരി പ്രദര്‍ശനത്തിനെത്തിയത്. സിനിമക്ക് 2011 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു. കെ.പി സുവീരന്‍ സംവിധാനം ചെയ്ത ചിത്രം ചന്ദ്രഗിരിയ തീരദല്ലി’ എന്ന തന്റെ കന്നടനോവല്‍ അനുമതിയില്ലാതെ സിനിമയാക്കിയതാണെന്നാരോപിച്ച് […]

Entertainment

ശുഭരാത്രിയുടെ വിശേഷങ്ങളുമായി അനു സിത്താരയും ഷീലുവും

യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി വ്യാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശുഭരാത്രി. ദിലീപാണ് ചിത്രത്തിലെ നായകന്‍

Entertainment

സിനിമകളുടെ എണ്ണമല്ല, ആത്മസംതൃപ്തി നല്‍കുന്ന ചിത്രങ്ങള്‍ ചെയ്യുക എന്നതാണ് പ്രധാനമെന്ന് വിജയ് സേതുപതി

തമിഴകത്തിന്റെ മാത്രമല്ല മലയാളത്തിന്റെയും ഇഷ്ട നടനാണ് വിജയ് സേതുപതി. തമിഴരുടെ അതേ ആവേശത്തോടെയാണ് മലയാളികളും അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളെയും സ്വീകരിക്കുന്നത്. വാരി വലിച്ച് ചെയ്യാതെ വളരെ ശ്രദ്ധാപൂര്‍വ്വമാണ് അദ്ദേഹം സിനിമകള്‍ തെരഞ്ഞെടുക്കാറുള്ളത്. സിനിമകളുടെ എണ്ണമല്ല തന്നെ സംബന്ധിച്ചിടത്തോളം ആത്മസംതൃപ്തി നല്‍കുന്ന ചിത്രങ്ങള്‍ ചെയ്യുക എന്നതാണ് പ്രധാനമെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. വിജയപരാജയങ്ങള്‍ ബാധിക്കാതെ മുന്നോട്ടു പോകുന്നത് മനസിന്റെ ഒരു അവസ്ഥയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ ചിത്രങ്ങളെക്കുറിച്ച് വലിയ പ്രതീക്ഷകളൊന്നും പുലര്‍ത്താറില്ല. വിജയത്തെയും പരാജയത്തെയും […]