തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. ”വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനിൽപ്പില്ല. കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല. തെറ്റുതിരുത്തുക. പഠിക്കുക. പോരാടുക” ആഷിഖ് ഫേസ്ബുക്കില്‍ കുറിച്ചു. ഇന്നലെയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഖിലിന് കുത്തേറ്റത്. അഖില്‍ ഉള്‍പ്പെടെ ഒരു സംഘം വിദ്യാര്‍ഥികള്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കാന്‍റീനില്‍ ഒത്തുചേര്‍ന്ന് പാട്ടു പാടിയിരുന്നു. ഇത് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി നേതാക്കള്‍ ചോദ്യം […]
Entertainment
വഞ്ചനാക്കുറ്റത്തിന് കേസ്; സൊനാക്ഷി സിന്‍ഹയുടെ പ്രതികരണം ഇങ്ങനെ…
ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്. താരത്തിന്റെ മുംബൈയിലെ വസതിയില്‍ യു.പി പൊലീസ് മൊഴിയെടുക്കാനെത്തി. ഇവന്റ് ഓര്‍ഗനൈസര്‍ നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 18 ന് ഡല്‍ഹിയില്‍ ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാമെന്ന് ഏറ്റ് 24 ലക്ഷം അഡ്വാന്‍സ് വാങ്ങി കബളിപ്പിച്ചുവെന്നാണ് സൊനാക്ഷിക്കെതിരായ പരാതി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസന്വേഷണത്തിന്റെ ഭാഗമായി മൊറാദാബാദ് സൊനാക്ഷിയുടെ മുംബൈയിലെ വസതിയിലെത്തി. മൊഴി രേഖപ്പെടുത്താനാണ് യു.പി പൊലീസ് എത്തിയത്. എന്നാല്‍ […]
ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്‍ അന്തരിച്ചു
ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. ഏഴ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. സമാന്തര ചിത്രങ്ങളിലൂടെ സഞ്ചരിച്ച അതുല്യ പ്രതിഭയാണ് വിട്ടുപിരിഞ്ഞത്. വീട്ടിലേക്കുള്ള വഴി, ദേശാടനം, ആകാശത്തിന്‍റെ നിറം, കാട് പൂക്കുന്ന നേരം, അടയാളങ്ങള്‍, ഒറ്റക്കയ്യന്‍, ബയോസ്കോപ് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.
‘’കുമ്പളങ്ങിയിലെ യഥാർത്ഥ മനോരോഗി ഷമ്മിയല്ല, ഷമ്മി ഒഴികെ ബാക്കി എല്ലാവരും ഒന്നാംതരം സൈക്കോകളാണ്’’
പേര് പോലെ തന്നെ മനോഹരമായിരുന്നു കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ. ഫഹദും സൌബീനും ഷെയ്നും തകര്‍ത്തഭിനയിച്ച ചിത്രത്തെക്കുറിച്ച് നിരവധി നിരൂപണങ്ങള്‍ വന്നിട്ടുണ്ട്. പലരും പല തരത്തിലായിരുന്നു കുമ്പളങ്ങിയെ സമീപിച്ചത്. കുമ്പളങ്ങിയെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. റിജോ ജോര്‍ജ്ജ് എന്ന ആളുടെതാണ് കുറിപ്പ്. കുമ്പളങ്ങിയിലെ യഥാർത്ഥ മനോരോഗി ഷമ്മിയല്ല. അത്… ഷമ്മി ഒരു മനോരോഗി ആണെന്നും അല്ലെന്നുമുള്ള വിശകലനങ്ങൾക്കിടയിൽ ആഴ്ന്നു പോയ ഒരു നട്ടപ്പാതിരായ്ക്കാണ് ഞാനെന്റെ അന്വേഷണാത്മക പത്രപ്രവർത്തനം പുനരാരംഭിച്ചത്. അന്വേഷണത്തിൽ ഞെട്ടിക്കുന്ന […]
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ രണ്ടാമത്തെ ചിത്രം; ഡ്രൈവിംഗ് ലൈസന്‍സിന്റെ സംവിധാനം ലാല്‍ ജൂനിയര്‍
ജീന്‍ പോള്‍ ലാലിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്ന് പേരിട്ട ചിത്രത്തില്‍ പൃഥിരാജ് തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്. സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സച്ചിയുടെതാണ് തിരക്കഥ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സംയുക്തമായാണ് ‘ഡ്രൈവിംഗ് ലൈസന്‍സ്’ നിര്‍മ്മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഡ്രൈവിംഗ് ലൈസന്‍സ്’. ജെനുസ് മുഹമ്മദ് സംവിധാനം ചെയ്ത ‘നയന്‍’ ആയിരുന്നു ആദ്യ നിര്‍മ്മാണ ചിത്രം. ആഡംബരക്കാറുകളോട് ഭ്രമമുള്ള ഒരു […]
തമിഴ് സംവിധായകന്‍ എ.എല്‍ വിജയ് വിവാഹിതനായി
തമിഴ് സംവിധായകന്‍ എ.എല്‍ വിജയ് വിവാഹിതനായി. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ ആര്‍ ഐശ്വര്യയാണ് വധു. സ്വകാര്യമായ ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. മലയാള നടി അമലാ പോളിനെയാണ് എ.എല്‍ വിജയ് ആദ്യം വിവാഹം കഴിച്ചത്. 2014 ജൂണ്‍ 12നായിരുന്നു വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു. ഈ വര്‍ഷം രണ്ട് പുതിയ ചിത്രങ്ങളാണ് വിജയ്‍യുടേതായി റിലീസ് ചെയ്തത്. പ്രഭുദേവ നായകനായി എത്തിയ ദേവി 2 തീയറ്ററുകളിൽ മികച്ച വിജയം […]
സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ചതില്‍ ഒരിക്കലും വിഷമം തോന്നിയിട്ടില്ല എന്‍റെ കടമയണ് ചെയതത്; ബിജു മേനോന്‍
തൃശൂരില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച സുരേഷ് ഗോപിക്ക് ബിജു മേനോന്‍ വോട്ട് തേടിയത് വലിയ വാര്‍ത്തയായിരുന്നു. ഇത് സൈബര്‍ ലോകത്തും വലിയ ചര്‍ച്ചയായിരുന്നു. ഒരു വിഭാഗത്തില്‍ നിന്ന് സൈബര്‍ ആക്രമണം തന്നെ ബിജു മേനോന് നേരിടേണ്ടി വന്നു. ഇപ്പോള്‍ അതേ കുറിച്ച് തുറന്നു പറയുകയാണ് താരം. സുരേഷ് ഗോപിക്കുവേണ്ടി വോട്ട് ചോദിച്ച് എത്തിയത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്ന് ബിജു മേനോന്‍ പറഞ്ഞു. ജ്യേഷ്ഠ സ്ഥാനത്തുള്ള ഒരാള്‍ക്ക് വിജയാശംസകള്‍ നേരേണ്ടത് തന്‍റെ ബാധ്യതയും കടമയുമാണെന്ന വിശ്വാസത്തിലാണ് പ്രചാരണത്തിനു പോയത്. ചില കമന്‍റുകള്‍ […]
ഗായികയും അഭിനേത്രിയുമായ ബീഗം റാബിയ അന്തരിച്ചു
ഗായികയും അഭിനേത്രിയും ആകാശവാണി ആര്‍ടിസ്റ്റുമായിരുന്ന ബീഗം റാബിയ അന്തരിച്ചു. കെ.ടി മുഹമ്മദിന്‍റെ നാടകങ്ങളിലൂടെ പഴയകാലത്ത് നാടകവേദികളില്‍ സജീവമായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രായം തളര്‍ത്താത്ത സ്വരമാധുര്യം കൊണ്ട് എന്നും അമ്പരപ്പിച്ചിരുന്ന ബീഗം റാബിയ കെ ടി മുഹമ്മദിന്‍റെ നാടകങ്ങളിലൂടെയാണ് കോഴിക്കോടന്‍ നാടകവേദികളില്‍ സജീവമാകുന്നത്. രാമുകാര്യാട്ടിന്‍റെ ചെമ്മീന്‍ എന്ന ചിത്രത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചിരുന്നെങ്കില്‍ ലോകം അറിയുന്ന അഭിനേത്രിയാകുമായിരുന്നു ബീഗം റാബിയ പക്ഷെ ആ അവസരം നിഷേധിച്ചു. കോഴിക്കോടെത്തിയ മഞ്ജു വാര്യരരുമായുള്ള റാബിയയുടെ കൂടിക്കാഴ്ച മീഡിയാവണ്‍ വാര്‍ത്തയാക്കിയിരുന്നു. […]
കബീര്‍ സിങിന്റെ വിജയം: പ്രതിഫലം ഉയര്‍ത്തി ഷാഹിദ് കപൂര്‍
വിമര്‍ശനങ്ങള്‍ക്കിടയിലും ബോക്‌സ്ഓഫീസില്‍ പണം വാരുന്ന ചിത്രം ‘ ‘ ‘കബീര്‍സിങി’ന് പിന്നാലെ പ്രതിഫലം ഉയര്‍ത്തി ചിത്രത്തിലെ നായകന്‍ ഷാഹിദ് കപൂര്‍. ഷാഹിദ് കപൂറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായാണ് കബീര്‍സിങിനെ കണക്കാക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ചിത്രം 250 കോടി കടക്കുമെന്നാണ് വിലയിരുത്തലുകള്‍. ഷാഹിദ് കപൂര്‍ പ്രതിഫലം ഉയര്‍ത്തിയ കാര്യം മുംബൈ മിറര്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം 35 കോടിയാണ് ഷാഹിദ് അടുത്ത സിനിമക്കായി വാങ്ങുന്നതെന്നും പറയപ്പെടുന്നു. സംഭവം ശരിയാണെങ്കില്‍ ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം […]
എയര്‍പോര്‍ട്ടില്‍ വെറും നിലത്ത് കുഞ്ഞിനെ മാറോട് ചേര്‍ത്തുറങ്ങുന്ന ടൊവിനൊ: ചിത്രങ്ങള്‍ ആഘോഷമാക്കി സോഷ്യല്‍ മീഡിയ
എയര്‍പോര്‍ട്ടില്‍ കുഞ്ഞിനെ മാറോട് ചേര്‍ത്ത് നിലത്ത് കിടന്നുറങ്ങുന്ന ടൊവിനൊയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം. ടൊവിനോ തോമസും സംയുക്ത മേനോനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ എടക്കാട് ബറ്റാലിയന്‍ 06’ എന്ന ചിത്രത്തിന്‍റെ പത്തു ദിവസത്തെ സോങ് ഷൂട്ടിന് ശേഷം മടക്ക യാത്രയ്ക്കായി ലെഹ് എയർപോർട്ടിൽ എത്തിയപ്പോള്‍ സംഗീത സംവിധായകൻ കൈലാസ് മേനോന്‍ പകര്‍ത്തിയ ചിത്രമാണിപ്പോള്‍ വൈറലായിരിക്കുന്നത്. കഠിനമായ കാലാവസ്ഥയിൽ പത്തു ദിവസത്തെ സോങ് ഷൂട്ടിന് ശേഷം മടക്ക യാത്രയ്ക്കായി ലെഹ് എയർപോർട്ടിൽ എത്തിയ ‘എടക്കാട് ബറ്റാലിയൻ 06’ […]












