ബാഹുബലി താരം റാണാ ദഗുബതിക്ക് വൃക്ക രോഗമാണെന്നും ശസ്ത്രക്രിയക്കായി അമ്മ വൃക്കം ദാനം ചെയ്തുവെന്നുമുള്ള വ്യാജവാര്‍ത്തക്കെതിരെ പ്രതികരണവുമായി താരം രംഗത്ത്. റാണയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവച്ചത്. വിജയ് ദേവരക്കൊണ്ട നായകനായ ‘ഡിയര്‍ കോമ്രേഡ്’ എന്ന ചിത്രത്തിന് ആശംസകള്‍ നേരാനായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്. എന്നാല്‍ ഈ വീഡിയോയ്ക്ക് കമന്റായി താരത്തിന്റെ ആരോഗ്യത്തെക്കുറിച്ചാണ് ആരാധകര്‍ പങ്കുവച്ചത്. താങ്കളുടെ സര്‍ജറി എങ്ങനെ ഉണ്ടായിരുന്നുവെന്നും ആരോഗ്യം ഓക്കെയാണോ എന്നൊക്കെയായിരുന്നു ആരാധകരുടെ […]
Entertainment
രണ്ട് വാഴപ്പഴത്തിന് 442 രൂപ! അന്തം വിട്ട് ബോളിവുഡ് നടന്‍ രാഹുല്‍ ബോസ്
രണ്ട് വാഴപ്പഴത്തിന് 442 രൂപയോ? ചോദ്യവുമായി എത്തിയിരിക്കുന്നത് ബോളിവുഡ് നടന്‍ രാഹുല്‍ ബോസ്. ഛത്തീസ്ഗണ്ഡിലെ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലിലാണ് 442 രൂപയുടെ ബില്ല് കൊടുത്ത് നടനെ ഹോട്ടലധികൃതര്‍ ഞെട്ടിച്ചത്. ജി.എസ്.ടി ഉള്‍പ്പെടെ 442.50 രൂപയാണ് ബില്‍ ഈടാക്കിയത്. ബില്ല് കണ്ട് അമ്പരന്ന നടന്‍ പിന്നാലെ ട്വിറ്ററില്‍ ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. പഴങ്ങള്‍ നിങ്ങള്‍ക്ക് ഹാനികരമല്ലെന്ന് ആര് പറഞ്ഞു എന്ന അടിക്കുറിപ്പോടെയായിരുന്നു താരത്തിന്‍റെ ട്വീറ്റ്. എന്നാല്‍ രസകരമായ രീതിയിലാണ് സോഷ്യല്‍ മീഡിയ ഇതിനെതിരെ പ്രതികരിച്ചത്. ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ […]
പാര്‍വ്വതിക്ക് കഴിവുണ്ടായിട്ടും ഉയരെയില്‍ ടൊവിനോയും ആസിഫലിയും ഇടം പിടിച്ചു; ഇവിടെ സ്ത്രീകള്‍ക്ക് സിനിമയുണ്ടാക്കല്‍ എളുപ്പമല്ലെന്ന് ഹണി റോസ്
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് സിനിമക്കുള്ളില്‍ നിന്ന് തന്നെ വീണ്ടുമൊരു തുറന്ന് പറച്ചില്‍ കൂടിയുണ്ടായിരിക്കുന്നു. നടിയും താര സംഘടയായ അമ്മയുടെ എക്സിക്യൂടിവ് കമ്മിറ്റിയംഗവുമായ ഹണി റോസാണ് സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ചു തുറന്ന് പറഞ്ഞിരിക്കുന്നത്. മറ്റേതൊരിടത്തുമുള്ളത് പോലെ തന്നെ സിനിമയിലും വിവേചനമുണ്ടെന്ന് ഹണി റോസ് തുറന്ന് പറയുന്നു. ഇവിടെ സിനിമയുണ്ടാക്കുകയെന്നത് സ്ത്രീകള്‍ക്ക് അത്ര എളുപ്പമല്ലെന്നും പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ലെന്നും ഹണി പറയുന്നു. ‘നമ്മുടെ ഇന്‍ഡസ്ട്രി നായകന്‍മാര്‍ക്ക് ചുറ്റും […]
കൂളിംഗ് ഗ്ലാസ് ചോദിച്ച ആരാധകന് ഉണ്ണിമുകുന്ദന്റെ ഞെട്ടിക്കുന്ന മറുപടി, സമ്മാനം!
ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ് ഇന്ന് എല്ലാ താരങ്ങളും. ആരാധകരുമായി ഏറ്റവും പെട്ടെന്ന് ഇടപ്പെടാനും സനേഹം പങ്കുവെക്കാനും എളുപ്പവും ഇന്‍സ്റ്റാഗ്രാമാണ്. താരങ്ങളെ പരിഹസിച്ചും ട്രോളിയുമുള്ള സന്ദേശങ്ങള്‍ ഒരുപാട് ലഭിക്കുന്ന ഇന്‍സ്റ്റാഗ്രാം വഴി ഒരു വേറിട്ട സമ്മാനം തന്റെ ആരാധകന് നല്‍കിയിരിക്കുകയാണ് മലയാളത്തിന്റെ യുവനടന്‍ ഉണ്ണിമുകുന്ദന്‍. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്റെ കൂളിംഗ് ഗ്ലാസോട് കൂടിയ ഫോട്ടോക്ക് താഴെ കമന്റ് ചെയ്ത ആരാധകനാണ് താരം തന്റെ കൂളിംഗ് ഗ്ലാസ് സമ്മാനമായി നല്‍കിയത്. ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ, പ്ലീസ് എന്നായിരുന്നു വൈഷ്‍ണവ് […]
കിങ് ഖാനെ ‘രക്ഷിക്കാന്‍’ രാജ്കുമാര്‍ ഹിറാനി
സീറോയുടെ പരാജയത്തിന് ശേഷം ബോളിവുഡിന്റെ കിങ് ഖാന്‍ ഷാറൂഖിന്റെ അടുത്ത സിനിമ ഏതെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. സ്‌ക്രിപ്റ്റ് ശ്രദ്ധിച്ചെ ഇനി ചിത്രം തെരഞ്ഞെടുക്കൂ എന്ന് ഷാറൂഖ് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനകം തന്നെ നിരവധി കഥകള്‍ ഷാറൂഖ് കേട്ട് കഴിഞ്ഞെന്നും ഒന്നിലും തൃപ്തി വന്നില്ലെന്നുമുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇപ്പോഴിതാ ബോളിവുഡിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ രാജ്കുമാര്‍ ഹിറാനി ഷാറൂഖിനെ തേടിയെത്തിയിരിക്കുന്നു. ഹിറാനിയുടെ അടുത്ത ചിത്രം ഷാറൂഖിനെ കേന്ദ്രകഥാപാത്രമാക്കിയാണെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും ഹിറാനി പങ്കുവെച്ച കഥ […]
സ്‌കേറ്റിംഗ് ബോര്‍ഡില്‍ കിടിലന്‍ ലുക്കില്‍ ഷെയിന്‍: ഉല്ലാസം ഊട്ടിയില്‍
ഷെയിൻ നിഗം നായകനാകുന്ന ഉല്ലാസത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് ഷെയിൻ നിഗം ഈ ചിത്രത്തിലെത്തുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് ഉല്ലാസം. നവാഗതനായ ജീവൻ ജോജോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പവിത്ര ലക്ഷ്മിയാണ് നായിക. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രവീൺ ബാലകൃഷ്ണൻ ആണ്. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രാഹകൻ. ബി.കെ ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നല്‍കുന്നു. അജു […]
‘ആ സംവിധായകന്റെ പടത്തില്‍ അഭിനയിക്കരുത്; ദീപികയോട് ആരാധകര്‍
മീറ്റു ആരോപണ വിധേയനായ സംവിധായകന്‍ ലവ് രഞ്‌ജന്‍റെ ചിത്രത്തില്‍ അഭിനയിക്കരുതെന്ന് നടി ദീപിക പദുകോണിനോട് ആരാധകര്‍. ട്വിറ്ററില്‍ #notmydeepika എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങില്‍ ഇടംനേടി. നിരവധി പേരാണ് ദീപികയോട് ചിത്രത്തില്‍ അഭിനയിക്കരുതെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്യുന്നത്. ദീപികയും രണ്‍ബീര്‍ കപൂറും ലവ് രഞ്ജന്റെ വീടിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് ട്വിറ്ററില്‍ #notmydeepika എന്ന ഹാഷ്ടാഗും സജീവമായത്. സോനു കീ ടീറ്റു കി സ്വീറ്റി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലവ് രഞ്ജന്‍ ഒരുക്കുന്ന ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. […]
നായകന് താരമൂല്യമില്ലാത്തതിനാല്‍ നിര്‍മ്മാതാവ് പിന്മാറി; എങ്കിലും ധമാക്കയില്‍ അരുണ്‍ തന്നെ ഹീറോ- ഒമര്‍ ലുലു
ഇരുപത് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ മോഹന്‍ലാലിന്‍റെ ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി മലയാല സിനിമയിലേക്ക് ചുവടെടുത്ത് വച്ച താരമാണ് അരുണ്‍. ശ്രദ്ധേയമായ ഒരുപിടി വേഷങ്ങള്‍ ചെയ്ത അരുണ്‍ പിന്നീട് സജീവ സിനിമ ഇടപെടലുകളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. തിരിച്ചു വരവിന് ശേഷം ചെറിയ റോളുകള്‍ ചെയ്തെങ്കിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ വെള്ളിത്തിരയില്‍ പകര്‍ത്താന്‍ അദ്ദേഹത്തിനായില്ല. പക്ഷെ, ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുകയാണ് അരുണ്‍. ഒമര്‍ ലുലു തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം […]
വെറും ജാസി ഗിഫ്റ്റല്ല, ഇനി ഡോ. ജാസി ഗിഫ്റ്റ്
ജാസി ഗിഫ്റ്റ് ഇനി ഡോ. ജാസി ഗിഫ്റ്റ്. ഫിലോസഫിയിലാണ് ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന് ഡോക്ടറേറ്റ് ലഭിച്ചത്. The Philosophy of Harmony and Bliss with Reference to Advaita and Buddhism എന്ന വിഷയത്തിലാണ് ജാസി ഗിഫ്റ്റ് ഗവേഷണം പൂര്‍ത്തിയാക്കിയത്. സംവിധായകന്‍ ജയരാജിന്റെ ഹിന്ദി ചിത്രമായ ബീഭഝത്തിലൂടെയാണ് ജാസി ഗിഫ്റ്റ് ചലച്ചിത്രസംഗീതസംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 2004ല്‍ പുറത്തിറങ്ങിയ ജയരാജിന്റെ തന്നെ ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തിലെ ലജ്ജാവതിയെ എന്ന ഗാനം […]
മലയാളത്തില്‍ പാടിയാടി മക്കള്‍ സെല്‍വന്‍; ഓ..ഇനി എന്നാ പറയാനാ..
മികച്ച അഭിപ്രായം നേടി ജയറാം നായകനായ മാര്‍ക്കോണി മത്തായി തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകരുടെ വിജയ് സേതുപതിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിലെ മറ്റൊരു പാട്ട് കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. പാട്ടില്‍ അടിച്ചുപൊളിച്ച് അഭിനയിച്ചിരിക്കുന്നതും വിജയ് സേതുപതി തന്നെ.. മഞ്ഞ കുര്‍ത്തയും കസവ് മുണ്ടുമുടുത്ത് മലയാളത്തില്‍ പാടിയാടി തകര്‍ത്ത് അഭിനയിച്ചിരിക്കുകയാണ് സേതുപതി. ‘എന്നാ പറയാനാ’ എന്ന പാട്ട് പാടിയിരിക്കുന്നത് അജയ് ഗോപാല്‍, ഭാനു പ്രകാശ്, സംഗീത സജിത്, നിഖില്‍ രാജ് എന്നിവരാണ്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്നു. […]












