ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കായി ഒരു പാര്‍ട്ടി ഒരുക്കിയിരുന്നു. ദീപിക പദുക്കോണ്‍, റണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, അര്‍ജുന്‍ കപൂര്‍, വിക്കി കൗശല്‍, വരുണ്‍ ധവാന്‍ തുടങ്ങിയ താരങ്ങള്‍ വിരുന്നിനെത്തി. പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കരണ്‍ ജോഹറിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ശിരോമണി അകാലിദള്‍ എം.എല്‍.എ മജീന്ദര്‍ സിറ. ലഹരിമരുന്ന് ഉപയോഗിച്ച അവസ്ഥയില്‍, എത്ര അഭിമാനത്തോടെയാണ് ബോളിവുഡ് താരങ്ങള്‍ ഉല്ലസിക്കുന്നതെന്ന് എം.എല്‍.എ ട്വീറ്റ് ചെയ്തു. […]
Entertainment
ഹലോ സണ്ണി ലിയോണല്ലേ? ദിവസവും നിരവധി ഫോണ്‍ കോളുകള്‍, നട്ടംതിരിഞ്ഞ് യുവാവ്
ഹലോ സണ്ണി ലിയോണിന്‍റെ നമ്പറല്ലേ എന്ന് അന്വേഷിച്ചുകൊണ്ടുള്ള ഫോണ്‍ കോളുകളും മെസേജുകളും കാരണം നട്ടംതിരിഞ്ഞിരിക്കുകയാണ് ഒരു യുവാവ്. രാത്രിയും പകലും എന്നില്ലാതെ നൂറുകണക്കിന് പേരാണ് ഫോണ്‍ വിളിച്ചും മെസേജ് അയച്ചും യുവാവിനെ വട്ടം ചുറ്റിക്കുന്നത്. ഡല്‍ഹി സ്വദേശിയായ പുനീത് അഗര്‍വാള്‍ ആണ് ബോളിവുഡ് നടി സണ്ണി ലിയോണ്‍ കാരണം വലഞ്ഞ ആ യുവാവ്. സണ്ണി ലിയോണിന്റെ കഴിഞ്ഞ ദിവസം റിലീസായ അര്‍ജുന്‍ പാട്യാല എന്ന സിനിമയാണ് യുവാവിന് പൊല്ലാപ്പായി മാറിയത്. ചിത്രത്തില്‍ സണ്ണിയുടെ കഥാപാത്രം തന്റെ നമ്പറെന്ന് […]
ട്വിറ്ററില്‍ വിജയ്-തല ആരാധകര്‍ തമ്മില്‍ പോര്‍വിളി; വിമര്‍ശവുമായി നടി കസ്തൂരി
വിജയ് അജിത്ത് ഫാന്‍സുകാര്‍ സേഷ്യല്‍ മീഡയില്‍ നടത്തുന്ന പോര്‍വിളികളാണ് ഇപ്പോള്‍ തമിഴകത്തെ ട്രന്‍റിങ് വാര്‍ത്ത. ഇളയദളപതി വിജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നു കൊണ്ടുള്ള ട്വിറ്റര്‍ ഹാഷ് ടാഗുകൾ ആണ് പോർവിളികൾക്ക് കാരണം. അജിത്തിന്‍റെ പുതിയ ചിത്രമായ നേര്‍ കൊണ്ട പറവൈ റിലീസായ പശ്ചാത്തലത്തിലായിരുന്നു അജിത്ത് ഫാന്‍സ് വിജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയത്. ഇതാണ് വിജയ് ആരാധകരെ ചൊടിപ്പിച്ചത്. പിന്നീട് രംഗം വഷളാവുകയായിരുന്നു. എന്നാല്‍ അജിത് വിജയ് ആരാധകര്‍ക്ക് ഒരു ഉപദേശവുമായിട്ടാണിപ്പോള്‍ നടി കസ്തൂരി രംഗത്തെത്തിയിരിക്കുന്നത്. ഇതു പോലൊരു നെഗറ്റീവ് […]
അവതാറിന് ആ പേര് നിര്‍ദേശിച്ചത് താനാണെന്ന് ഗോവിന്ദ, വേഷം നിരസിച്ചു; ട്വിറ്ററില്‍ ട്രോള്‍മഴ
ഇന്ത്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലെ ‘അവതാര്‍’ അവകാശവാദത്തിന്റെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ ട്രോളമ്പുകള്‍ ഏറ്റുവാങ്ങുകയാണ് ബോളിവുഡ് താരം ഗോവിന്ദ. ഹോളിവുഡിലെ എക്കാലത്തേയും കാശുവാരി ചിത്രങ്ങളിലൊന്നായ അവതാറിന് ആ പേര് സംവിധായകന്‍ ജെയിംസ് കാമറൂണിന് നിര്‍ദേശിച്ചത് താനാണെന്നാണ് ഗോവിന്ദ അഭിമുഖത്തില്‍ അവകാശപ്പെട്ടത്. ചിത്രത്തില്‍ തനിക്കൊരു വേഷം കാമറൂണ്‍ കരുതിവെച്ചിരുന്നു. എന്നാല്‍ 410 ദിവസം ശരീരത്തില്‍ ചായംപൂശി ഇരിക്കേണ്ടി വരുമെന്ന് പറഞ്ഞതു കൊണ്ട് താന്‍ ആ വേഷം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും ഗോവിന്ദ പറഞ്ഞു. ”ഞാനാണ് ആ ചിത്രത്തിന് അവതാര്‍ എന്ന […]
സ്ത്രീകളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഒരാള്‍ പറയുമ്പോള്‍ കയ്യടിക്കുന്നു; ബിഗ് ബോസിനെതിരെ ചിന്മയി
കമല്‍ഹാസന്‍ അവതാരകനായ തമിഴിലെ ബിഗ് ബോസിനെതിരെ വീണ്ടും കടുത്ത വിമര്‍ശനം. ബിഗ് ബോസിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായ ശരവണന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് ബസില്‍ കയറുമ്പോള്‍ സ്ത്രീകളെ തോണ്ടുകയും ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്ന പ്രസ്താവനയെ കയ്യടികളോടെ കാണികള്‍ സ്വീകരിച്ചതിനെതിരെയാണ് വിമര്‍ശനം. ശരവണന്റെ വെളിപ്പെടുത്തല്‍ കമല്‍ഹാസന്‍ നിസ്സാരവല്‍ക്കരിച്ചതും വിവാദമായി. ശരവണനും കമല്‍ഹാസനുമെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഗായിക ചിന്‍മയി ശ്രീപദ ട്വീറ്റിലൂടെ രൂക്ഷ വിമര്‍ശനം ഉയന്നയിച്ചു- “താന്‍ സ്ത്രീകളെ തോണ്ടുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഒരാള്‍ അഭിമാനത്തോടെ പറഞ്ഞത് […]
ഗായികയെ ഫോണ്‍ സെക്സിന് ക്ഷണിച്ച് സന്ദേശം; ട്വിറ്ററില്‍ സ്ക്രീന്‍ ഷോട്ട് ഇട്ടതിന് പിന്നാലെ പൊലീസ് ഇടപെടല്‍
ഫോണില്‍ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച് സന്ദേശം അയച്ച ആളെ തുറന്നുകാട്ടി നടിയും ഗായികയും ചിത്രകാരിയുമായ സുചിത്ര കൃഷ്ണമൂര്‍ത്തി. ഫേസ് ബുക്കിലാണ് സുചിത്രയ്ക്ക് അശ്ലീല സന്ദേശം അയച്ചത്. സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം സുചിത്ര ട്വീറ്റ് ചെയ്തു: “നാഷണല്‍ ക്രൈം പ്രിവന്‍ഷന്‍ കൗണ്‍സിലില്‍ ജോലി ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ഒരാളാണ് സ്ത്രീകളെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നത്. മുംബൈ പൊലീസ് ദയവായി ശ്രദ്ധിക്കുക. ഫേസ് ബുക്കിലാണ് എനിക്ക് ഈ സന്ദേശം ലഭിച്ചത്”. മുംബൈ പൊലീസിനെ ടാഗ് ചെയ്ത ട്വീറ്റിന് വൈകാതെ മറുപടി […]
വിജയ് സേതുപതിയെ ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ മുത്തയ്യ മുരളീധരന്‍ എത്തും
ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് മുരളീധരനായി എത്തുക. ശീപതി രംഗസ്വാമിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ‘800’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കും. ഒരു ഇതിഹാസ താരത്തെ അവതരിപ്പിക്കാന്‍ ലഭിച്ച അവസരം ഭാഗ്യമായാണ് കരുതുന്നതെന്ന് സേതുപതി പറഞ്ഞു. മുരളീധരനായി അഭിനയിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. മുരളി സിനിമയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അറിഞ്ഞതില്‍ സന്തോഷം. കാര്യങ്ങള്‍ വിശദീകരിച്ചുതരാന്‍ അദ്ദേഹം ഉണ്ടാകും. തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് മുരളിയോടും […]
ഓരോ കഥാപാത്രത്തിനും ഓരോ പെര്‍ഫ്യൂം; ആന്‍ഡ്രിയ കഥാപാത്രമായി മാറുന്നതിങ്ങനെ..
നടീനടന്മാര്‍ ഓരോരോ കഥാപാത്രങ്ങളാകുന്നത് വ്യത്യസ്ത രീതികളിലാണ്. ഓരോ കഥാപാത്രത്തിനും വ്യത്യസ്തമായ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുക എന്നതാണ് നടി ആൻഡ്രിയ ജെര്‍മിയയുടെ ശൈലി. അങ്ങനെചെയ്യുന്നത് കഥാപാത്രമായി മാറാൻ തന്നെ സഹായിക്കാറുണ്ടെന്നും ആൻഡ്രിയ പറയുന്നു. അന്നയും റസൂലും എന്ന ചിത്രം മുതലാണ് താൻ ഇങ്ങനെ ചെയ്യാൻ തുടങ്ങിയത്. നിക്കോൾ കിഡ്മാനെ അഭിനയം പഠിപ്പിച്ച ഗുരു സുഗന്ധം കൊണ്ട് ഒരു കഥാപാത്രത്തെ തിരിച്ചറിയണം എന്ന് അവരോട് പറഞ്ഞതായി ഒരു പുസ്തകത്തിൽ വായിച്ചു. ഇനി അതൊന്നുമില്ലെങ്കിലും രസമാണ്. പെർഫ്യൂമുകളുടെ മനോഹരമായ ഒരു ശേഖരം ലഭിക്കും- […]
വയനാട്ടിലെ ‘ചാരിറ്റി വഞ്ചന’, മഞ്ജുവാര്യരെ ചതിച്ചതോ ? അഭിഭാഷകന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു
വീടുവെച്ച് നല്‍കാമെന്ന വാഗ്ദാനം നല്‍കി മഞ്ജു വാര്യര്‍ രക്ഷാധികാരിയായ മഞ്ജു വാര്യര്‍ ഫൌണ്ടേഷന്‍ ആദിവാസി കുടുംബങ്ങളെ വഞ്ചിച്ചുവെന്ന വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. സംഭവം ചര്‍ച്ചയായതോടെ കേസ് ഒത്തുതീര്‍ക്കുകയും ചെയ്തു. വയനാട് പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയില്‍ പണിയ വിഭാഗത്തിലെ 57 ആദിവാസി കുടുംബങ്ങൾക്ക് 1.88 കോടി രൂപ മുടക്കി വീടും മറ്റു സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്നായിരുന്നു നടി മഞ്ജു വാര്യർ രക്ഷാധികാരിയായ ഫൗണ്ടേഷൻ വാഗ്ദാനം നൽകിയിരുന്നത്. എന്നാല്‍ പദ്ധതി പഞ്ചായത്ത് ഭരണസമിതി യോഗം അംഗീകരിച്ചെങ്കിലും പിന്നീട് യാതൊന്നും […]
മാധവനെ വിവാഹം കഴിക്കണമെന്ന് ആരാധിക; മാഡി നല്‍കിയ മറുപടി ഇങ്ങിനെ
സിനിമാതാരങ്ങളെ ആരാധിക്കുന്നവരും ആരാധന മൂത്ത് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരുമുണ്ട്. പണ്ട് കാലത്ത് കത്തുകളിലൂടെയാണ് ഇത്തരം പ്രണയാഭ്യര്‍ത്ഥനകളും വിവാഹാഭ്യര്‍ത്ഥനകളും നടത്തിയിരുന്നെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ നേരിട്ടായി എന്നു മാത്രം. ഇത്തരം പല കമന്റുകള്‍ക്കും താരങ്ങള്‍ മറുപടി കൊടുക്കാറുമുണ്ട്. അത്തരമൊരു കമന്റിന് പ്രശസ്ത സിനിമാതാരം മാധവന്‍ നല്‍കിയ മറുപടി ആണ് വൈറലായിരിക്കുന്നത്. മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയായിരുന്നു ആരാധികയുടെ കമന്റ്. ‘എനിക്ക് പതിനെട്ട് വയസ്സായി. താങ്കളെ വിവാഹം കഴിക്കണം എന്ന് തോന്നുന്നത് തെറ്റാണോ’. എന്നായിരുന്നു ആരാധികയുടെ ചോദ്യം. എന്നാല്‍ […]












