രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും കശ്മീർ പ്രശ്‌നത്തെ കുറിച്ചും അഭിപ്രായം പറഞ്ഞ ബോളിവുഡ് അഭിനേത്രി സോനം കപൂറിന് നേരെ സോഷ്യൽ മീഡിയയിൽ വലതുപക്ഷ ആക്രമണം. ബോളിവുഡ് വെറ്ററൻ നടൻ അനിൽ കപൂറിന്റെ മകളായ സോനത്തിന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്തും അധിക്ഷേപിച്ചുമുള്ള ട്രോളുകളാണ് ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സോനം രാജ്യദ്രോഹിയാണെന്നും പാകിസ്താനിലേക്കു പോവണമെന്നും ട്രോളുകൾ ആവശ്യപ്പെടുന്നു. #SonamKapoor എന്ന ഹാഷ് ടാഗ് ഇന്ത്യൻ ട്വിറ്ററിൽ തരംഗമാവുകയും ചെയ്തു. വിമർശകർക്ക് മറുപടിയുമായി സോനം ട്വിറ്ററിൽ രംഗത്തുവന്നു. ജമ്മു കശ്മീരിന് പ്രത്യേകാവകാശങ്ങൾ […]
Entertainment
പത്ത് കോടിയുടെ പരസ്യം വേണ്ടെന്ന് വെച്ച് ശില്‍പ്പ ഷെട്ടി; കാരണമിതാണ്…
താരസുന്ദരി ശില്‍പ്പ ഷെട്ടി പത്ത് കോടി രൂപയുടെ പരസ്യം വേണ്ടെന്ന് വെച്ച വാര്‍ത്തയാണിപ്പോള്‍ ബോളിവുഡിലാകെ പ്രചരിക്കുന്നത്. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ അല്‍പ്പം പോലും വിട്ടുവീഴ്ച ചെയ്യാത്ത താരം ഫിറ്റ്നസിന്‍റെ ബ്രാന്‍ഡ് അംബാസഡറായാണ് അറിയപ്പെടുന്നത്. ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും കുറുക്കുവഴികളില്ലെന്നാണ് ശില്‍പ്പയുടെ സിദ്ധാന്തം. ഈ തത്വം നടി തന്‍റെ ജീവിതത്തിലും ആത്മാത്ഥതയോടെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ഇതിനുളള ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം മിഡ് ഡെ പുറത്തുവിട്ട വാര്‍ത്ത. പത്ത് കോടി രൂപ പ്രതിഫലം വാക്ദാനം ചെയ്ത ഒരു പരസ്യം […]
‘പിതാവെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു’ പ്രണവിനുള്ള അവാര്‍ഡ് സ്വീകരിച്ച് മോഹന്‍ലാല്‍
സൈമ ഫിലിം അവാര്‍ഡ്സില്‍ മികച്ച നവാഗത നടനുള്ള പുരസ്കാരം ആദി എന്ന സിനിമയുടെ അഭിനയത്തിന് പ്രണവ് മോഹന്‍ലാലിനായിരുന്നു. മകനും നടനുമായ പ്രണവിന് വേണ്ടി മോഹന്‍ലാല്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ ദൃശ്യം ദോഹയില്‍ നടന്ന സൈമ ഫിലിം അവാര്‍ഡ് ചടങ്ങിനെ ശ്രദ്ധേയമാക്കി. എന്ത് തോന്നുന്നുവെന്ന പേളിയുടെ ചോദ്യത്തിന് താന്‍ അഭിമാനമുള്ള പിതാവാണെന്ന് അവാര്‍ഡ് സ്വീകരിച്ച് മോഹന്‍ലാല്‍ പറഞ്ഞു. 2018ല്‍ ജീതു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ആദി. ചിത്രത്തിലെ പ്രണവിന്‍റെ സാഹസിക രംഗങ്ങളിലെ പ്രകടനങ്ങള്‍ കയ്യടി നേടിയിരുന്നു.
അക്കാര്യത്തെപ്പറ്റി അവള്‍ ആദ്യം പറഞ്ഞത് എന്നോടായിരുന്നു, ഭാവനയെപ്പറ്റി മനസ് തുറന്ന് സഹോദരന്‍
കാര്‍ത്തിക എന്ന ഭാവന മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ താരം തമിഴ്, തെലുങ്ക് സിനിമകളിലും തിളങ്ങുകയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു കന്നഡ സിനിമ നിര്‍മ്മാതാവായ നവീനിനെ ഭാവന വിവാഹം ചെയ്യുന്നത്. നവീനുമായുള്ള പ്രണയത്തെപ്പറ്റി ഭാവന അദ്യം പങ്കുവച്ചത് തന്നോടായിരുന്നെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സഹോദരന്‍ ജയദേവ്. സൗമ്യനായ നവീനെ തനിക്ക് ഒത്തിരി ഇഷ്ടമായെന്നും ജയദേവ് പറയുന്നു. ഇരുവരുടെയും വിവാഹം നിശ്ചയിച്ച സമയത്തായിരുന്നു തങ്ങളുടെ അച്ഛന്‍ മരിക്കുന്നതെന്നും അതോടെ തന്റെ ഉത്തരവാദിത്തം […]
കശ്മീരില്‍ ചിത്രീകരിക്കാമല്ലോ; ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ച് മേജര്‍ രവി
മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ദിലീപ് നായകനാകുന്നു. അതിര്‍ത്തിയിലെ പട്ടാളക്കാരനായാണ് ദിലീപ് എത്തുക. പട്ടാളക്കാരന്‍റെ പ്രണയ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം. കശ്മീര്‍ ആയിരിക്കും ചിത്രത്തിന്‍റെ ലൊക്കേഷനെന്നും മേജര്‍ രവി വ്യക്തമാക്കി. കശ്‍മീരിന്‍റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കണമെന്നാണ് ആഗ്രഹമെന്ന് മേജര്‍ രവി പറഞ്ഞു. ഇനി അവിടെ ചിത്രീകരണം പ്രശ്നമാകില്ല എന്നാണ് കരുതുന്നത്. കശ്മീരില്‍ ചിത്രീകരണം സാധ്യമല്ലെങ്കില്‍ ഉത്തരാഖണ്ഡായിരിക്കും ലൊക്കേഷന്‍. ബെന്നി പി നായരമ്പലത്തിന്‍റെതാണ് തിരക്കഥ. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ 1971: ബിയോണ്ട് ബോര്‍ഡേഴ്‍സ് ആണ് മേജര്‍ രവി […]
സ്വാതന്ത്ര്യ ദിനത്തില്‍ റിപ്പബ്ലിക്ക് ദിനാശംകള്‍ നേര്‍ന്നു; ഇഷാ ഗുപ്തക്ക് ട്രോളന്‍മാരുടെ പൊങ്കാല
സ്വാതന്ത്ര്യ ദിനത്തില്‍ റിപ്പബ്ലിക്ക് ദിനാശംസകള്‍ നേര്‍ന്ന ഇഷാ ഗുപ്തയെ ട്രോളുകയാണിപ്പോള്‍ സോഷ്യല്‍ മീഡിയ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഹൃദയംഗമമായ ആശംസകൾ’”എന്ന് താരം ട്വീറ്റ് ചെയ്തു. പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും ട്വിറ്റർ ഉപയോക്താക്കൾ ഇഷാ ഗുപ്തയെ വെറുതെ വിടാൻ തയ്യാറായില്ല. സ്വാതന്ത്ര്യദിനത്തെ ഹിന്ദിയിൽ സ്വതന്ത്ര ദിവസ് എന്നാണ് വിളിക്കുന്നതെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടി. പിന്നാലെ പലരും അവരെ ട്രോളാൻ തുടങ്ങി. അതിനുശേഷം തന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തതായി ഇഷാ ഗുപ്ത പറഞ്ഞു. എന്തെല്ലാം ന്യായീകരണങ്ങൾ നിരത്തിയിട്ടും ഇഷാ ഗുപ്തയെ […]
ഈ പ്രളയ കാലത്ത് മണിച്ചേട്ടനുണ്ടായിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് കുറച്ചൊന്നുമായിരുന്നില്ല ആശ്വാസമാവുക: ആര്‍.എല്‍.വി രാമകൃഷ്ണന്‍
കേരളം വീണ്ടും ഒരു പ്രളയ കാലത്തിലൂടെ കടന്ന് പോവുകയാണ്. ഒരു മനസ്സായി നാമതിനെ നേരിടുകയുമാണ്. ഇത്തവണ മലബാര്‍ മേഖലയാണ് ഏറ്റവുമധികം ദുരിതം പേറുന്നത്. നാടിന്‍റെ നാനാ ഭാഗത്തു നിന്നും ദുരന്ത മേഖലകളിലേക്ക് സഹായ പ്രവാഹമാണ്. ഇപ്പോള്‍ നിലമ്പൂരിലേക്ക് അവശ്യവസ്തുക്കളുമായി പോകാൻ തയ്യാറെടുക്കുകയാണ് കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ. വി രാമകൃഷ്ണൻ. മണിയുടെ അച്ഛൻ രാമൻ സ്മാരക കലാഗൃഹത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് സഹായം എത്തിക്കുന്നത്. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രാമകൃഷ്ണൻ ഈ വിവരം അറിയിച്ചത്. ഈ അവസരത്തിൽ മണിച്ചേട്ടൻ […]
മലയാളികള്‍ കുടിയനെ പോലെയാണ്; വെള്ളമിറങ്ങിയാല്‍ ഒന്നും ഓര്‍മ്മ കാണില്ല: ധര്‍മ്മജന്‍ ബോള്‍ഗാട്ടി
കേരളം പ്രളയത്തെ ഒരു മനസ്സോടെ നേരിടുകയാണ്. ദുരന്തങ്ങള്‍ക്കിടയിലും നാം ഒന്നായി അതിനെ അതിജീവിക്കുന്നുവെന്നത് ഏറെ ആശ്വാസം നല്‍കുന്നു. നൊമ്പരങ്ങള്‍ക്കിടിയിടയിലും പൂക്കുന്ന നന്മ മരങ്ങളുടെ വാര്‍ത്തകള്‍ ദുരിതക്കയത്തിലെ കച്ചിത്തുരുമ്പാകുന്നു. ജാതി, മത, രാഷ്ട്രീയ വകതിരിവുകള്‍ക്കു മീതേ മലയാളി ഒരേ മനസ്സോടെ സഹജീവികള്‍ക്കു വേണ്ടി മനസ്സര്‍പ്പിച്ചിരിക്കുന്ന ദിവസങ്ങള്‍. എന്നാല്‍ ഇപ്പോള്‍ കാണുന്ന ഈ ഒത്തൊരുമയുടെ നന്‍മ കടപുഴകി വീഴുമെന്നു ഭയക്കുന്നവരും കുറവല്ല. മലയാളത്തിന്‍റെ പ്രിയ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും വേദനയോടെ തുറന്നു പറയുന്നതും അതു തന്നെ. കഴിഞ്ഞ പ്രളയകാലത്തും തന്നെക്കൊണ്ടാകും […]
പിഷാരടിക്കും ഉണ്ണി മുകുന്ദനും ടോവിനോയുടെ ചലഞ്ച്…
പ്രളയക്കെടുതി രൂക്ഷമായ നാടിനെ കരകയറ്റുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയർപ്പിക്കാൻ ചലഞ്ചുമായി സിനിമാലോകവും. സംവിധായകൻ ആഷിഖ് അബുവിന്റെ ചലഞ്ച് ഏറ്റെടുത്ത് സംഭാവന നൽകിയ നടൻ ടോവിനോ തോമസ്, പുറമെ മറ്റ് താരങ്ങളെയും ചലഞ്ച് ചെയ്തു. ആഷിഖ് അബുവിൽ നിന്ന് കിട്ടിയ ചലഞ്ചിലേക്ക്, ഉണ്ണി മുകുന്ദൻ, നീരജ് മാധവ്, രമേഷ് പിഷാരടി, സംയുക്താ മേനോൻ, കെെലാസ്, സംവിധായകൻ ബേസിൽ ജോസഫ് എന്നിവരെ കൂടി കണ്ണിച്ചേർത്തു ടോവിനോ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് കുപ്രചരണങ്ങൾ പ്രചരിക്കുന്നതിനിടെയാണ് സാലറി ചലഞ്ചുമായി ഒരു […]
‘ദയവ് ചെയ്ത് അവരുടെ നന്മക്കും ത്യാഗത്തിനും വിലയിടാതിരിക്കൂ’
പ്രളയം കേരളക്കരയിൽ ഒരുപാട് ദുരിതം വിതച്ചെങ്കിലും, നമ്മുടെ ചുറ്റുമുള്ള നൻമയുടെ മനസ്സ് വറ്റിയിട്ടില്ല എന്ന് തെളിയിക്കുന്ന ഒരുപാട് സംഭവങ്ങൾ കാണിച്ച് തരികയുണ്ടായി. ഉറ്റവരെ സഹായിക്കാൻ മുൻപിൻ നോക്കാതെ കയ്യിലുള്ളതെല്ലാം വാരിക്കോരി നൽകിയ നൗഷാദ് മുതൽ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സ്വന്തം ജീവൻ തന്നെ ബലി നൽകിയ ലിനു വരെ അക്കൂട്ടത്തിലുണ്ട്. എന്നാൽ ഇവരുടെയെല്ലാം ത്യാഗത്തിന് വിലയിടുന്നവരെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുകയാണ് ചലച്ചിത്രതാരം ജോയ് മാത്യു. പ്രളയ ദുരിതത്തിൽ സഹായഹസ്തവുമായി വന്നവർ തങ്ങളുടെ ആളാണെന്ന അവകാശവാദവുമായി എത്തിയവരെ കുറിച്ചാണ് താരം […]












