Entertainment

മമ്മൂട്ടിക്കൊപ്പം നയന്‍താരയും വിജയ് സേതുപതിയും; അണിയറയിലൊരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രമെന്ന് റിപ്പോര്‍ട്ട്

റാം സംവിധാനം ചെയ്ത പേരന്‍പിന് ശേഷം മമ്മൂട്ടി വീണ്ടും തമിഴിലേക്ക്. ബഹ്മാണ്ഡ ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും അണിനിരക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. ചരിത്ര പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായിട്ടായിരിക്കും വിജയ് സേതുപതിയെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നവാഗതനായ വിപിനാണ് സംവിധാനം. തമിഴില്‍ ചിത്രീകരിക്കുന്ന ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടും. റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പേരന്‍പിലൂടെ മികച്ച പ്രകടനമാണ്  മമ്മൂട്ടി കാഴ്ചവച്ചത്. നയന്‍താരയും മമ്മൂട്ടിയും പുതിയ നിയമം എന്ന […]

Entertainment

മോഹന്‍ലാല്‍ തന്നെക്കാള്‍‌ ചെറുപ്പമാണെന്ന് പ്രഭാസ്

താന്‍ മോഹന്‍ലാലിന്‍റെ കടുത്ത ആരാധകനാണെന്ന് നടന്‍ പ്രഭാസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ മോഹന്‍ലാലിനെ കണ്ടപ്പോഴുള്ളതിനേക്കാള്‍ പ്രായം കുറവായിട്ടാണ് അദ്ദേഹം ഇപ്പോള്‍ കോണപ്പെടുന്നതെന്നും പ്രഭാസ് പറഞ്ഞു. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ സംഘടിപ്പിച്ച ‘സാഹോ’ എന്ന ആക്ഷന്‍ സിനിമയുടെ മലയാളം ട്രെയ്‌ലര്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു പ്രഭാസ്. ചിത്രത്തിലെ നായകനായാണ് പ്രഭാസ് എത്തുന്നത്. വ്യത്യസ്തമായ ചിത്രം ഇന്ത്യന്‍ സിനിമയ്ക്കു നല്‍കാനാണ് ‘സാഹോ’ യിലൂടെ ശ്രമിച്ചിരിക്കുന്നതെന്നു പ്രഭാസ് പറഞ്ഞു. ബാഹുബലി ചരിത്രം സൃഷ്ടിച്ചതുപോലെ ‘സാഹോ’ യും സ്വീകരിക്കപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 300 […]

Entertainment

നടി സുജ കാര്‍ത്തിക ഇനി ഡോക്ടര്‍ സുജ

നര്‍ത്തകയും നടിയുമായ സുജ കാര്‍ത്തികക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ട്രേറ്റ് ലഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പെതുമേഘല സ്ഥാപനങ്ങളെക്കുറിച്ചായിരുന്നു ഗവേഷണം. ഏഴ് വര്‍ഷം മലയാള ചലച്ചിത്ര മേഘലയില്‍ പ്രവര്‍ത്തിച്ച സുജ കാര്‍ത്തികക്ക് 2009 ല്‍ പി.ഡി എമ്മില്‍ ഒന്നാം റാങ്ക് ലഭിച്ചിരുന്നു. 2013 ലാണ് ജെ.ആര്‍.എഫ് നേടി കുസാറ്റില്‍ ഗവോഷണം ആരംഭിക്കുന്നത്. എക്സെല്ലാര്‍ എന്ന പരിശീലന കമ്പിനിയുടെ സ്ഥാപകയും മുഖ്യ പരിശീലകയുമാണ് സുജ കാര്‍‌ത്തിക.

Entertainment

ഉണ്ണി മുകുന്ദന് നെയ്മര്‍ ഫാന്‍സ് വക സൈബര്‍ ആക്രമണം; മറുപടിയുമായി താരം

തനിക്ക് നേരിട്ട സൈബര്‍ ആക്രമണത്തിന് ഉരുളക്ക് ഉപ്പേരി എന്ന തരത്തില്‍ തിരിച്ചടിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഒരു തമാശ പോസ്റ്റിലൂടെ ഫുട്ബോള്‍ സൂപ്പര്‍ താരം നെയ്മറെ ട്രോളിയതിനാണ് ഉണ്ണിക്ക് നേരെ സൈബര്‍ ആക്രമണമുണ്ടായത്. രണ്ട് ദിവസം മുമ്പ് അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട ഒരു വീഡിയോയുടെ ക്യാപ്ഷനാണ് നെയ്മര്‍ ആരാധകരെ ചൊടിപ്പിച്ചത്. കുട്ടികള്‍ക്കൊപ്പം അദ്ദേഹം ഫുട്ബോള്‍ കളിക്കുന്നതാണ് വീഡിയോ. ഇതിന് താഴെ അടിക്കുറിപ്പായി വീഡിയോയില്‍ മഞ്ഞ ഡ്രസ് ഇട്ടിരിക്കുന്ന കുട്ടി നെയ്മറിനെ പോലെ കളിച്ചുവെന്ന് പറയുന്നു. 2018 […]

Entertainment

പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനമെന്ന് മോഹന്‍ലാല്‍

മഹാപ്രളയങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ മാറേണ്ടത് പരിസ്ഥിതിയോടുള്ള സമീപനങ്ങളാണെന്ന് നടന്‍ മോഹന്‍ലാല്‍. ഇക്കഴിഞ്ഞ രണ്ടു വര്‍ഷത്തക്കാലത്തെ അനുഭവം കൊണ്ട് നമുക്ക് ഒട്ടേറെ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. നാം ഒരുപാട് മാറേണ്ടതുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. പണം പിരിക്കല്‍ മത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനമെന്നു അദ്ദേഹം പറയുന്നു. തന്‍റെ ബ്ലോഗിലൂടെയാണ് ലാല്‍ പ്രളയാനന്തര കേരളത്തെ കുറിച്ചുള്ള തന്‍റെ ആശങ്കകള്‍ പങ്കു വെച്ചത്. “ഒരു വർഷം മുമ്പ് മഹാപ്രളയം വന്ന് നമ്മുടെ ജീവനുകൾ അപഹരിക്കുകയും ജീവിതം തകർക്കുകയും ചെയ്തപ്പോൾ അതൊരു ഒറ്റപ്പെട്ട ദുരന്തമാണ് എന്നാണ് നാം കരുതിയത്. […]

Entertainment

‘എന്റെ അമ്മയെ വരെ ചീത്ത വിളിച്ചു, വീട്ടിലിരിക്കുന്ന അമ്മ എന്തു തെറ്റ് ചെയ്തു: ടിനി ടോം

കഴിഞ്ഞ പ്രളയത്തിന് ശേഷം സര്‍ക്കാരിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് താരസംഘടനയായ അമ്മ അഞ്ച് കോടി 90 ലക്ഷം രൂപ നല്‍കിയെന്ന് നടന്‍ ടിനി ടോം. സര്‍ക്കാരിന്‍റെ ദുരിതാശ്വസ നിധി കൃത്യമായി ജനങ്ങളിലെത്തിയില്ലെന്ന ധര്‍മജന്‍റെ വിമര്‍ശനത്തെ പിന്തുണച്ചതിന് ടിനി ടോമിനെതിരേയും സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശമുയര്‍ന്നിരുന്നു. ഇതിന് മറുപടിയെന്നോണമാണിപ്പോള്‍ ടിനി ടോമിന്‍റെ പ്രതികരണം. ഡിജെ സാവിയോയും സംഘവും നടത്തുന്ന ദുരിതാശ്വസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയാന്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. താരസംഘടനയായ അമ്മ അഞ്ച് കോടി രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് […]

Entertainment

‘ബിരുദധാരിയല്ല, പ്ലസ് ടൂക്കാരനാണ്’; പൃഥ്വിയുടെ തിരുത്ത്

പക്വമായ സംസാര ശെെലികൊണ്ട് വേദി കയ്യടക്കുന്ന താരമാണ് പൃഥ്വിരാജ്. കടുകട്ടിയുള്ള ഇംഗ്ലീഷ് പ്രയോഗങ്ങൾ താരം ഒഴുക്കൻ മട്ടിൽ സംസാരിക്കുന്നത് ഒരു പോലെ ആരാധകരെയും ട്രോളൻമാരെയും ആവേശത്തിലാക്കുന്ന കാര്യമാണ്. ഇതിനിടെ പൃഥ്വിയുടെ പുതിയ പ്രസംഗമാണ് സോഷ്യൽ മീ‍ഡിയയിൽ വെെറലായിരിക്കുന്നത്. ഒരു കോളേജിലെ ആർട്സ് ഡേക്ക് മുഖ്യാഥിതിയായി എത്തിയ താരം, എഞ്ചിനീയറിങ് ബിരുദധാരിയെന്ന് തന്നെ വിശേഷിപ്പിച്ച സ്കൂൾ പ്രിൻസിപ്പാളിനെ തിരുത്തി താൻ ഒരു പ്ലസ് ടുക്കാരൻ മാത്രമാണെന്ന് പറയുകയായിരുന്നു. തന്റെ പുതിയ ചിത്രമായ ഡ്രെെവിങ് ലെെസൻസിന്റെ ഷൂട്ടിങിനിടയിലാണ് പൃഥ്വി വിദ്യാർഥികളുമായി […]

Entertainment

“ഇനി എന്നെ പിന്തുടരരുത്” ആരാധകര്‍ക്ക് മുന്നറിയിപ്പുമായി മോഹന്‍ലാല്‍

ആരാധകരുടെ ഭ്രാന്തമായ ആരാധന കാരണം പലപ്പോഴും താരങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. എന്നിരുന്നാലും അവരെ വേദനിപ്പിക്കാതെ ചിരിച്ചു കൊണ്ട് നേരിടുന്നവരാണ് പലരും. അക്കൂട്ടത്തിലൊരാളാണ് മോഹന്‍ലാല്‍. ലാലേട്ടാ എന്ന് സ്നേഹത്തോടെ വിളിച്ചെത്തുന്ന ആരാധകരായ അനിയൻമാരെ അദ്ദേഹം ചേർത്ത് നിർത്താറുണ്ട്. എന്നാലിപ്പോള്‍ തന്‍റെ ആരാധകര്‍ക്കൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലാല്‍. ഇന്നലെ തിരുവല്ലയിൽ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങും വഴി അദ്ദേഹത്തിന്‍റെ കാറിന് പിന്നാലെ ഒരു കൂട്ടം ആരാധകർ പിന്തുടർന്നു. പിന്നാലെ വരുന്ന സംഘത്തെ കണ്ട് മോഹൻലാൽ കാർ നിർത്തി. കാര്യം തിരക്കിയപ്പോൾ […]

Entertainment

സനല്‍ കുമാർ ശശിധരനും മഞ്ജുവാര്യരും അടങ്ങിയ സിനിമ ചിത്രീകരണ സംഘത്തിനടുത്ത് രക്ഷാപ്രവർത്തകരെത്തി

ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ കുടുങ്ങിയ സംവിധായകൻ സനല്‍ കുമാർ ശശിധരനും മഞ്ജുവാര്യരും അടങ്ങിയ സിനിമ ചിത്രീകരണ സംഘത്തിനടുത്ത് രക്ഷാപ്രവർത്തകർ എത്തി. എന്നാൽ ചിത്രീകരണം കഴിഞ്ഞ ശേഷം മാത്രമേ ഛത്രുവിൽ നിന്ന് മടങ്ങുന്നുള്ളുവെന്ന് സിനിമ സംഘം അധികൃതരെ അറിയിച്ചു. ഛത്രുവിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കിയതിനെ തുടർന്നാണ് തീരുമാനം. ഛത്രുവില്‍ നിന്ന് 22 കിലോ മീറ്റര്‍ അകലെയുള്ള ബേസ് ക്യാമ്പില്‍ സിനിമ പ്രവർത്തകരെ എത്തിക്കാനായിരുന്നു അധികൃതർ തീരുമാനിച്ചിരുന്നത്. എന്നാൽ നേരത്തെ ഉണ്ടായിരുന്ന ഗതാഗത പ്രശ്നം പരിഹരിച്ചതോടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം മടങ്ങാമെന്നാണ് […]

Entertainment

ഹിമാചലില്‍ പ്രളയത്തില്‍ കുടുങ്ങിയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തി

ഹിമാചലില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തി. സനല്‍ കുമാര്‍ ശശിധരന്‍റെ സിനിമാ ഷൂട്ടിങിന് പോയ 30 അംഗ സംഘമാണ് ഹിമാചലിലെ ഛത്രുവില്‍ കുടുങ്ങിയത്. സംഘത്തെ ഉടന്‍ മണാലിയിലേക്ക് എത്തിക്കും. സനൽ കുമാർ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് മഞ്ജു വാര്യരും സംഘവും ഛത്രുവിൽ എത്തിയത്. സാറ്റലൈറ്റ് ഫോണിലൂടെ മഞ്ജു വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നുവെന്ന് സഹോദരന്‍ മധു വാര്യര്‍ മീഡിയവണിനോട് പറഞ്ഞു. മൂന്നാഴ്ച മുന്‍പാണ് സനല്‍ കുമാര്‍ ശശിധരന്റെ കയറ്റം എന്ന സിനിമക്കായി സംഘം […]