ഹിന്ദുവിരുദ്ധ ഉള്ളടക്കം പുറത്തുവിടുന്നു എന്നാരോപിച്ച് ആഗോള സ്ട്രീമിങ് വീഡിയോ കമ്പനിയായ നെറ്റ്ഫ്ലിക്സിനെതിരെ ബഹിഷ്ക്കരണ നിരോധനാഹ്വാനവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ഇന്ത്യയെയും ഹിന്ദുക്കളെയും മോശക്കാരായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ശിവസേനാ പ്രവര്‍ത്തകനും ഹിന്ദു ആക്ടിവിസ്റ്റുമായ രമേശ് സോളങ്കി മുബൈ എല്‍.ടി മാര്‍ഗ് പൊലീസില്‍ പരാതി നല്‍കിയതിന് ശേഷമാണ് ട്വിറ്ററിലും മറ്റു സമൂഹ മാധ്യമങ്ങളിലും നെറ്റ്ഫ്ലിക്സ് നിരോധിക്കാന്‍ ആഹ്വാനം ചെയ്ത് സംഘ് അനുകൂല പ്രവര്‍ത്തകര്‍ രംഗത്തു വന്നത്. അമേരിക്കന്‍ ആഗോള സ്ട്രീമിങ് ഭീമന്‍ ഹിന്ദുക്കളെ ക്കുറിച്ചും ഇന്ത്യയെക്കുറിച്ചും ശരിയല്ലാത്ത ചിത്രമാണ് പുറത്തുവിട്ടു കൊണ്ടിരിക്കുന്നത്. […]
Entertainment
മെഗാസ്റ്റാറിന് ഇന്ന് അറുപത്തിയെട്ടാം പിറന്നാള്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് അറുപത്തിയെട്ടാം പിറന്നാള്‍. 48 വര്‍ഷത്തോളമായി മലയാള സിനിമയില്‍ നിറ സാന്നിധ്യമായ മമ്മൂട്ടി പ്രായത്തേയും തോല്‍പ്പിക്കുന്ന കുതിപ്പാണ് നടത്തുന്നത്. താരത്തിന് പിറന്നാള്‍ ആശംസകളേകി സിനിമ ലോകവും രംഗത്തെത്തി കഴിഞ്ഞു. മമ്മുട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന മാമാങ്കം ടീമിലെ ഏവരും തങ്ങളുടെയെല്ലാരുടെയും പ്രൊഫൈല്‍ പിക് സിനമയിലെ മമ്മൂട്ടിയുടെ ചിത്രമാക്കിയാണ് ആശംസകളേകിയത്. ഏറ്റവും വലിയ ഇതിഹാസം നിങ്ങളാണ്, വാപ്പച്ചി എന്ന് പറഞ്ഞാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആസംസകള്‍ നല്‍കിയത്. മോഹന്‍ലാല്‍ മുതല്‍ ഉണ്ണി […]
കാത്തിരിപ്പിന് വിരാമമില്ലേ? ‘എന്നൈ നോക്കി പായും തോട്ട’ റിലീസ് വീണ്ടും മാറ്റി
ഗൗതം മേനോന്‍ ചിത്രം എന്നൈ നോക്കി പായും തോട്ടയുടെ റിലീസ് വീണ്ടും മാറ്റി. ധനുഷും മേഘ്ന ആകാശും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സെപ്തംബര്‍ ആറിനാണ് റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍, ആരാധകരുടെ കാത്തിരിപ്പിന് വിരാമമിടാന്‍ അണിയറ പ്രവര്‍ത്തകര്‍ക്കായില്ല. ചിത്രത്തിന്‍റെ റിലീസ് ഈ മാസം 12നുള്ളില്‍ ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ചിത്രത്തിന്‍റെ നിര്‍മാതാവ് അറിയിച്ചു. സിനിമ പറഞ്ഞ ദിവസം തന്നെ പുറത്തിറക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ സാധിച്ചില്ല. നിങ്ങളെപ്പോലെ ഞങ്ങളും നിരാശരാണ്. സിനിമ റിലീസ് ഉടന്‍ തന്നെ […]
പഞ്ചായത്ത് പ്രസിഡന്‍റിനെയൊക്കെ ഇത്ര ബഹുമാനിക്കുമോ? ആദ്യരാത്രിയുടെ ടീസര്‍ റെഡി…
വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമായ ആദ്യരാത്രിയിലെ ടീസര്‍ പുറത്ത്. ബിജു മേനോന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം നര്‍മ്മത്തിന് പ്രാധാന്യം നല്‍കി നിര്‍മ്മിച്ച ഒരു ഫാമിലി എന്‍റര്‍ടെയിനറാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍, വിജയരാഘവന്‍, മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരിസ് – ജിബിന്‍ എന്നിവരുടെതാണ് തിരക്കഥ. ബിജിപാല്‍ സംഗീതവും ശ്രീജിത്ത് […]
‘എന്താണിത്, നിങ്ങൾ എനിക്ക് തന്ന രണ്ടു ചെക്കും ബൗൺസ്’; ബൗണ്‍സായ രണ്ട് ചെക്കുമായി അജുവിനോട് നയന്‍താര!
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര മലയാളത്തിലേക്ക് മടങ്ങിയെത്തിയ ലൗ ആക്ഷന്‍ ഡ്രാമയിലെ രസകരമായ ഫോട്ടോ പങ്കുവെച്ച് നിര്‍മാതാവ് അജു വര്‍ഗീസ്. നയന്‍താര രണ്ട് ചെക്കുകളുമായി നില്‍ക്കുന്ന ചിത്രത്തിന് ചിരിപടര്‍ത്തുന്ന അടിക്കുറിപ്പാണ് അജു നല്‍കിയിരിക്കുന്നത്. ‘മിസ്റ്റര്‍ പ്രൊഡ്യൂസര്‍ എന്താണിത്, നിങ്ങള്‍ തന്ന രണ്ട് ചെക്കും ബൗണ്‍സ്’ എന്ന കുറിപ്പോടെയാണ് അജു ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി പേരാണ് മറുപടി നല്‍കിയിരിക്കുന്നത്. തങ്ങളുടെ പ്രിയ താരം നയന്‍താരക്ക് പണം നല്‍കിയില്ലേയെന്ന ചോദ്യവുമായി ഒരു കൂട്ടം ആരാധകര്‍ വന്നപ്പോള്‍ പടവും ബൗൺസ് […]
എണ്‍പതുകളുടെ നായിക ജലജ തിരിച്ചു വരുന്നു
1980 കളില്‍ മലയാള സിനിമയിലെ നിത്യഹരിത നായിക ജലജ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. ഫഹദ് ഫാസില്‍ ചിത്രം മാലിക്കിലൂടെയാണ് ജലജ വീണ്ടും അഭിനയ രംഗത്തേക്ക് വീണ്ടും തിരിച്ചെത്തുന്നത്. 1978 ല്‍ ജി അരവിന്ദന്‍റെ ‘തമ്പ്’ എന്ന ചിത്രത്തിലൂടെയാണ് ജലജ സിനിമാ ലോകത്തെത്തുന്നത്. പിന്നീടങ്ങോട്ട് നിരവധി സിനിമകളില്‍ ജലജയെ കണ്ടു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത വേനല്‍ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 1981 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിംഫെയര്‍ പുരസ്‌കാരവും […]
“നിങ്ങള്‍ നനയുമ്പോള്‍ എനിക്കെന്തിന് കുട”: ടൊവിനോയ്ക്ക് കയ്യടി
തന്നെ കാണാന്‍ മഴ നനഞ്ഞ് കാത്തു നിന്ന ആരാധകരോട് ടൊവിനോ തോമസ് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു കടയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ടൊവിനോയുടെ പ്രതികരണം- “മഴ വന്നപ്പോള്‍ എല്ലാവരും പോയിക്കാണും എന്നാണ് കരുതിയത്. പക്ഷേ ഈ സ്നേഹം ഭയങ്കരമായ സന്തോഷമാണ് നല്‍കുന്നത്. നിങ്ങള്‍ മഴ കൊള്ളുമ്പോള്‍ എനിക്കെന്തിനാണ് കുട? ഒരു മഴ കൊണ്ടതു കൊണ്ട് ഒന്നും വരാന്‍ പോവുന്നില്ല അല്ലേ. വല്ലപ്പോഴുമല്ലേ മഴ കൊള്ളുന്നത്. മഴയത്ത് എന്നെ കാത്തുനിന്നതിന് നന്ദി”- ആരാധകര്‍ വന്‍കയ്യടിയോടെയാണ് ടൊവിനോയെ കേട്ടത്. […]
ഫഹദിന്‍റെ മാലിക്; ടേക്ക് ഓഫ് ടീം വീണ്ടും
ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി ടേക്ക് ഓഫ് ടീം വീണ്ടും. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. 25 കോടി മുതൽ മുടക്കിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ വലിയ താരനിര അണിനിരക്കുന്നു. ഫഹദ് ഫാസിലിനൊപ്പം ബിജു മേനോൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, അപ്പാനി ശരത്ത്, ഇന്ദ്രൻസ്, നിമിഷ സജയൻ തുടങ്ങിയവർ പ്രധാന താരങ്ങളാകുന്നു. ഇവർക്കൊപ്പം പഴയകാല നായിക ജലജയും അഭിനയിക്കുന്നുണ്ട്. മികച്ച എഡിറ്റര്‍ […]
അവസരങ്ങള്‍ കുറയുമ്പോഴാണ് എന്നെ ഒതുക്കിയെന്ന് പരാതി പറയുന്നത്: മോഹന്‍ലാല്‍
സിനിമയില്‍ അവസരങ്ങള്‍ കുറയുമ്പോഴാണ് എന്നെ ഒതുക്കിയെന്ന് പലരും പരാതി പറയുന്നതെന്ന് മോഹന്‍ലാല്‍. വളരെ കറച്ച് ആളുകള്‍ മാത്രമുള്ള ഒരു മേഖലയാണ് മലയാള സിനിമ. അതില്‍ തന്നെ ഉന്നതരായ പലരം മരിച്ചുപോയി. പിന്നെ ആര് ആരെ ഒതുക്കാനാണ്. മോഹന്‍ലാല്‍ പറഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലും കേന്ദ്ര സ്ഥാനത്തുള്ള ഇന്‍ഡസ്ട്രിയില്‍ ഒതുക്കലുകള്‍ നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഒരാളെ മനസ്സില്‍ ധ്യാനിച്ച് എഴുതിയുണ്ടാക്കുന്ന തിരക്കഥയൊന്നുമല്ലെന്നും ഒരാള്‍ ഇല്ലെങ്കില്‍ മറ്റൊരാളെ നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസരങ്ങള്‍ കുറയുമ്പോളാണ് തന്നെ […]
മോഷ്ടിക്കുമ്പോള്‍ അത് വൃത്തിക്ക് ചെയ്തുകൂടേയെന്ന് ഫ്രഞ്ച് സംവിധായകന്‍; സാഹോക്കെതിരെ കോപ്പിയടി ആരോപണം
പ്രഭാസിന്റെ ബ്രഹ്മാണ്ഡ ആക്ഷന്‍ ചിത്രം സാഹോയ്ക്കെതിരെ കോപ്പിയടി ആരോപണവുമായി ഫ്രഞ്ച് സംവിധായകന്‍ ജെറോം സാലി. 2008 ല്‍ പുറത്തിറങ്ങിയ തന്റെ ലാര്‍ഗോ വിഞ്ച് എന്ന ചിത്രത്തിന്റെ ഒരു മോശം കോപ്പിയടി മാത്രമാണ് സാഹോയെന്ന് ജെറോം ആരോപിക്കുന്നു. തന്റെ ചിത്രം മോഷ്ടിക്കുകയാണെങ്കില്‍ അത് വൃത്തിക്ക് ചെയ്തുകൂടേയെന്നും ഫ്രഞ്ച് സംവിധായകന്‍ ട്വിറ്ററില്‍ ചോദിക്കുന്നു. മുമ്പ് പവന്‍ കല്യാണ്‍ അഭിനയിച്ച അജ്ഞാതവാസി എന്ന ചിത്രത്തിനെതിരെയും ജെറോം കോപ്പിയടി ആരോപണം ഉന്നയിച്ചിരുന്നു. 350 കോടി രൂപ മുതല്‍മുടക്കില്‍ അണിയിച്ചൊരുക്കിയ സാഹോ, 2019 ല്‍ […]












