ഗോവ രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കമാകും. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ മേള ഉദ്ഘാടനം ചെയ്യും. ഐ.എഫ്എഫ്ഐയുടെ സുവര്‍ണ ജൂബിലിയാണ് ഇത്തവണ നടക്കുന്നത്. തമിഴ് നടന്‍ രജനീ കാന്തിനെ മേളയില്‍ ആദരിക്കും.ഇറ്റാലിയന്‍ ചിത്രം ഡെസ്പൈറ്റ് ദ ഡോഗാണ് ഉദ്ഘാടന ചിത്രം. സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് വലിയ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വൈകീട്ട് പനാജിയിലെ ശ്യാമ പ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അമിതാഭ് ബച്ചന്‍ മേളക്ക് തിരിതെളിക്കും. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനാകും. 76 രാജ്യങ്ങളില്‍ നിന്നായി 200ലധികം […]
Entertainment
‘96ലെ ജാനുവാകേണ്ടിയിരുന്നത് നിങ്ങള്‍’
വിജയ് സേതുപതിയും തൃഷയും റാമും ജാനുവുമായെത്തിയ 96 ഏറെ സ്വീകരിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ്. 96ലെ ജാനുവായി സംവിധായകന്‍ പ്രേംകുമാര്‍ ആദ്യം മനസില്‍ കണ്ടത് മഞ്ജു വാര്യരെയായിരുന്നു. മഞ്ജു തന്നെയാണ് ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രേമിന്റെ വാക്കുകള്‍ തന്നെ ഞെട്ടിച്ചെന്നും മഞ്ജു പറയുന്നു. ദുബൈയില്‍ ഒരു അവാര്‍ഡ്ദാന ചടങ്ങിനിടെയാണ് താന്‍ പ്രേമിനെ കണ്ടതെന്ന് മഞ്ജു പറയുന്നു. 96 സിനിമയ്ക്കുവേണ്ടി നിങ്ങളെ നായികയാക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നുവെന്ന് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ന് മഞ്ജു പറയുന്നു. താന്‍ അറിഞ്ഞിട്ടേയില്ല. ഒരു […]
താണ്ഡവ് – സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിനു നവംബർ 23 നു സൂറിച്ചിൽ ആരംഭം …
സ്വിറ്റസർലണ്ടിലെ കുട്ടികളുടെയും മുതിർന്നവരുടെയും കലാ സര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിനും സംഗീത നൃത്ത രചനകൾ അഭ്യസിക്കുന്നതിനും കലാ സപര്യക്ക് തുടക്കം കുറിക്കുവാനും സൂറിച്ചിൽ പുതിയതായി ആരംഭിക്കുന്ന താണ്ഡവ്സ കൂൾ അവസരം ഒരുക്കുന്നു. അനുബന്ധ മേഖലയിലെ നിരവധി വർഷത്തെ പാരമ്പര്യവുമായാണ് താണ്ഡവ് സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിനു തുടക്കമിടുന്നത് . കലയുടെ വിസ്മയ ലോകത്തേക്ക് പിച്ചവയ്ക്കാന്‍ ഒരുങ്ങുന്നവർക്കും ,കലയെ സ്നേഹിക്കുന്നവർക്കും പ്രായഭേദമെന്ന്യേ നിരവധി അവസരങ്ങളുടെ വാതായനം തുറക്കുകയാണ് താണ്ഡവ് സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് .പ്രധാനമായും മൂന്നിനങ്ങളിലാണ് വർക്ക് ഷോപ്പും ക്‌ളാസ്സുകളും […]
അജുവിന് ദേശീയതലത്തില്‍ ഉയരാന്‍ കഴിയും
ഹെലനിലെ അജുവിന്‍റെ അഭിനയത്തെ പ്രശംസിച്ച് പ്രശസ്ത സംവിധായകന്‍ വി.സി അഭിലാഷ്. ഹാസ്യ കഥാപാത്രങ്ങള്‍ക്കൊപ്പം ഇത്തരം വ്യതസ്ത വേഷങ്ങള്‍ ചെയ്യാനായാല്‍ ദേശീയ തലത്തിലും അജുവിന് ശോഭിക്കാനാകുമെന്ന് അഭിലാഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു. മികച്ച അഭിപ്രായത്തോടെ തിയറ്ററുകളില്‍ മുന്നേറുന്ന മാത്തുക്കുട്ടി സേവിയര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഹെലന്‍’ ചിത്രത്തില്‍ നെഗറ്റീവ് തലമുള്ള പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് അജു എത്തുന്നത്. വി.സി. അഭിലാഷിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ ഹെലനിലെ അജു വർഗീസിന്റെ കഥാപാത്രം കണ്ടിട്ട് ഇന്നലെ അജുവുമായി സംസാരിക്കുമ്പോൾ ഫുൾ ക്രെഡിറ്റും അദ്ദേഹം […]
സ്വന്തം ജീവിതം പറയുന്ന സിനിമയിലും നായികയായി അഞ്ജലി അമീര്‍
മമ്മൂട്ടിയുടെ പേരന്‍പിലൂടെ ശ്രദ്ധേയയായ അഞ്ജലി അമീറിന്‍റെ ജീവിതം സിനിമയാകുന്നു. റിയാലിറ്റി ഷോയിലൂടെയും സിനിമകളിലൂടെയും കടന്നു വന്ന് ദൃശ്യവിനോദ രംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ട്രാന്‍സ്ജെന്‍ഡര്‍ ആണ് അഞ്ജലി അമീര്‍. തന്‍റെ തന്നെ ജീവിത കഥ പറയുന്ന സിനിമയുടെ നായികയാകാന്‍ അവസരമൊരുങ്ങുന്നതിന്‍റെ ത്രില്ലിലാണ് അഞ്ജലി. സ്വന്തം ജീവിതത്തിലുണ്ടായ അനുഭവങ്ങളും തിരിച്ചറിവുകളും ഈ സിനിമക്ക് സ്വാഭാവികത നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഞ്ജലി അമീര്‍ പറഞ്ഞു. ഒരേ സമയം മലയാളത്തിലും തമിഴിലും പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡൈനി ജോര്‍ജ് ആണ്. ഗോള്‍ഡന്‍ […]
നിവിനെ അധോലോക നായകനാക്കിയത് ഇങ്ങനെ… മൂത്തോന്റെ മേക്കിങ് വീഡിയോ പുറത്ത്
നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ സിനിമയുടെ മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഗ്ലാമര്‍ നായകനായി വെള്ളിത്തിരയില്‍ വിലസിയിരുന്ന നിവിനെ അധോലോക നായകന്റെ വേഷത്തിലേക്ക് മാറ്റിയെടുക്കാന്‍ കുറച്ചൊന്നുമായിരുന്നില്ല കഷ്ടപ്പാട്. ഇതില്‍ നിവിന്റെ കാതുകുത്തലാണ് ഏറ്റവും രസകരം. അത്യാവശ്യം വേദന അനുഭവിച്ച് തന്നെയാണ് നിവിന്‍ കാതുകുത്തല്‍ പൂര്‍ത്തിയാക്കുന്നത്.
ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി
ജഗതി ശ്രീകുമാറിന്റെ മകളും അവതാരകയും നടിയുമായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയായി. കൊമേഴ്ഷ്യല്‍ പൈലറ്റായ ജിജിന്‍ ജഹാംഗീറാണ് വരന്‍. കൊച്ചിയില്‍ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലായിരുന്നു ചടങ്ങുകൾ നടന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെയും ജിജിന്റെയും വിവാഹം വിവാഹത്തിന് മുൻപ് ജഗതിയെ കണ്ട് അനുഗ്രഹം വാങ്ങുമെന്ന് ശ്രീലക്ഷ്മി നേരത്തെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. രഞ്ജിനി ഹരിദാസ്,അര്‍ച്ചന സുശീലന്‍,സാബുമോന്‍,ദിയ സന, ഹൈബി ഈഡന്‍ എംപി,എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി,ടി.ജെ വിനോദ്,ഇബ്രാഹിം കുഞ്ഞ് […]
ഫുട്ബോള്‍ വാങ്ങാന്‍ മീറ്റിങ് കൂടിയ ആ കുട്ടികള്‍ ഇനി സിനിമയിലേക്ക്
നിലമ്പൂരില്‍ കുറച്ച് കുട്ടികള്‍ ചേര്‍ന്ന് ഫുട്‌ബോള്‍ വാങ്ങുന്നതിനായി ചര്‍ച്ച ചെയ്യാന്‍ മീറ്റിങ് കൂടുന്ന ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കുട്ടികള്‍ തരംഗമായതോടെ ഒരുപാട് പേര്‍ സഹായങ്ങളുമായി രംഗത്തെത്തി. ഈ കുട്ടികള്‍ ഇനി സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്. നടി അഞ്ജലി നായരാണ് ഇക്കാര്യം അറിയിച്ചത്. മൈതാനം എന്ന അഞ്ജലി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലേക്കാണ് കുട്ടികളെ തെരഞ്ഞെടുത്തത്. അല്‍ത്താഫ് അന്‍സാര്‍ എന്ന പന്ത്രണ്ടു വയസ്സുകാരന്‍ സ്വന്തം വാപ്പച്ചിയോട് കഥ പോലെ പറഞ്ഞ സംഭവമാണ് മൈതാനം എന്ന പേരില്‍ സിനിമയാകുന്നത്. അല്‍ത്താഫിന്‍റെ […]
ഇന്ദ്രജിത്തും മുരളി ഗോപിയും ഒന്നിക്കുന്നു
ടിയാന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇന്ദ്രജിത്തും മുരളി ഗോപിയും ഒന്നിക്കുന്നു താക്കോല്‍ ഡിസംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തും. പാരഗണ്‍ സിനിമാസിന്‍റെ ബാനറില്‍ സംവിധായകന്‍ ഷാജി കൈലാസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ കിരണ്‍ പ്രഭാകരന്‍ ആണ്. ഇതിനു മുന്‍പ് ടിയാനിലാണ് മുരളി ഗോപിയും ഇന്ദ്രജിത്തും ഒരുമിച്ചെത്തിയത്. ഇനിയയാണ് ചിത്രത്തിലെ നായിക.ഷാജി കൈലാസിന്‍റെയും ആനിയുടെയും മകന്‍ റുഷിന്‍ ഈ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു.
കൂടത്തായി കേസ്; സിനിമയുടെ പേരു മാറ്റി
കൂടത്തായി കേസ് കഥ പറയുന്ന സിനിമയുടെ പേരു മാറ്റി . ഡിനി ഡാനിയല്‍ നായികയാകുന്ന സിനിമയുടെ പേര് ജോളി എന്നായിരിക്കും. ഇതേ പേരില്‍ ആശിര്‍വാദ് സിനിമാസ് സിനിമയെടുക്കുന്നതിനാലാണ് ആദ്യം പ്രോജക്റ്റ് പ്രഖ്യാപിച്ച ഡിനിയും കൂട്ടരും പുതിയ പേരു തേടി പോയത്. കൂടത്തായ് കേസിലെ പ്രതിയായ ജോളിയുടെ പേരല്ലെന്നും ഇംഗ്ളിഷില്‍ സന്തോഷം എന്ന വാക്കാണ് ഉദ്ദേശിച്ചതെന്നും നായികയും നിര്‍മാതാക്കളില്‍ ഒരാളുമായ ഡിനി പറയുന്നു. സൂപ്പര്‍ ഹിറ്റ് പരമ്ബരകളില്‍ നായികയായ ഡിനി നായികയാകുന്ന ആദ്യ സിനിമയാണിത്.കേസന്വേഷിക്കുന്ന പ്രധാന ഓഫിസരെ കണ്ടെത്താനായി […]












