Entertainment

നാടന്‍ പാട്ടിന്റെ അകമ്ബടിയില്‍ ‘ധമാക്ക’യിലെ ‘സേവ് ദ ഡേറ്റ്’ ഗാനം

‘ഒരു അഡാര്‍ ലൗ’വിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ധമാക്ക’. ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നാടന്‍ പാട്ടിന്റെ അകമ്ബടിയോടെ കിടിലനൊരു സേവ് ദ ഡേറ്റ് സോങാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. നാടന്‍പാട്ട് കലാകാരനായ പ്രണവം ശശിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപിസുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം ‘ഒളിമ്ബ്യന്‍ അന്തോണി ആദ’ത്തില്‍ ടോണി ഐസക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അരുണാണ് ധമാക്കയിലെ നായകന്‍. നിക്കി ഗല്‍റാണിയാണ് നായിക. മുകേഷ്, ഉര്‍വശി, […]

Entertainment

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി യുവനടന്‍ സണ്ണിവെയ്ന്‍

കേന്ദ്രസർക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി യുവനടന്‍ സണ്ണിവെയ്ന്‍. 1945ൽ പുറത്തിറങ്ങിയ ‘ഡോണ്ട് ബി എ സക്കർ’ എന്ന ഹൃസ്വചിത്രത്തിലെ രംഗമാണ് സണ്ണി വെയ്ൻ പ്രതിഷേധ രൂപത്തില്‍ ഫേസ്ബുക്കിൽ പങ്കുവെച്ചത്. 22 മിനുറ്റോളമുള്ള ഹൃസ്വചിത്രത്തിലെ രണ്ടേ കാല്‍ മിനുറ്റോളമുള്ള പ്രധാന ഭാഗമാണ് സണ്ണിവെയ്ന്‍ പങ്കുവെച്ചത്. അമേരിക്കന്‍ തെരുവിലെത്തിയ വംശീയവാദി അവിടുത്തെ വിദേശികളെ പുറത്താക്കണമെന്നും അവര്‍ യഥാര്‍ത്ഥ അമേരിക്കക്ക് അപകടമാണെന്നും ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. തങ്ങളുടെ ജോലികളും സമ്പത്തും ഇവിടെയെത്തിയ നീഗ്രോകളും വിദേശികളും […]

Entertainment

ആരോപണങ്ങള്‍ക്ക് ട്രെയിലറിലൂടെ മറുപടി പറഞ്ഞ് ഷെയിന്‍

ഷെയിന്‍ നിഗം പ്രധാന വേഷത്തിലെത്തുന്ന വലിയ പെരുന്നാളിന്‍റെ ട്രെയിലറെത്തി. ഇതു വരെ കണ്ടു ശീലിച്ച രീതികളില്‍ നിന്നും വ്യതസ്തമായി ഒരുക്കിയ ട്രെയിലര്‍ ഇതിനോടകം ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചു കഴിഞ്ഞു. വിനായകന്‍ ശബ്ദം കൊടുത്തിരിക്കുന്ന ട്രെയിലര്‍ അതിന്‍റെ വ്യതസ്തത കൊണ്ടു തന്നെയാണ് ശ്രദ്ധ നേടുന്നത്. കളര്‍ടോണും ഫ്രെയിമുകളും എല്ലാം ഒന്നിനൊന്നു പുതുമ നല്‍കുന്നവയാണ്. ഷെയിന്‍ ഉള്‍പ്പെടുന്ന സിനിമാ രംഗത്തെ സമകാലിക വിവാദങ്ങള്‍ക്ക് മറുപടി കൊടുക്കുന്ന തരത്തില്‍ കൂടിയാണ് ട്രെയിലറിന്‍റെ മേക്കിങ്. ‘ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എനിക്കൊപ്പം ഒരു […]

Entertainment

ഐ.എഫ്.എഫ്.കെ; മലയാളത്തിന് അഭിമാന നേട്ടം

24ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളത്തിന്‍റെ അഭിമാനമായി ജെല്ലിക്കെട്ടും പനിയും വെയില്‍മരങ്ങളും. ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ടാണ് പ്രേക്ഷക പ്രീതി നേടിയ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരമാണ് വെയില്‍ മരങ്ങള്‍ നേടിയത്. വെയില്‍ മരങ്ങള്‍, ജെല്ലിക്കെട്ട്, പനി, കുമ്പളങ്ങി നൈറ്റ്സ് എന്നിവയാണ് ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളത്തിന്‍റെ നേട്ടങ്ങള്‍. മത്സരവിഭാഗത്തില്‍ മലയാളത്തിന്‍റെ പ്രതീക്ഷയായിരുന്നു ജെല്ലിക്കെട്ട്. രജത ചകോര പുരസ്കാരത്തില്‍ പ്രത്യേക പരാമര്‍ശം നേടിയ ലിജോ ജോസ് പെല്ലിശേരിക്ക് ഇരട്ടി മധുരമായാണ് പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിനുള്ള […]

Entertainment

റിലീസ് ദിവസം ആദ്യമായി ഒരു മലയാള ചലച്ചിത്രം സൗദിയില്‍;

മമ്മൂട്ടി ചിത്രമായ മാമാങ്കം സൗദി അറേബ്യയിലും പ്രദര്‍ശനത്തിനെത്തി. സൗദി ദമ്മാമിലെ വോക്‌സ് സിനിമയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇതാദ്യമായാണ് ഒരു മലയാള ചലചിത്രം റിലീസ് ദിവസം സൗദിയിലും പ്രദര്‍ശിപ്പിക്കുന്നത്. മമ്മൂട്ടി ആരാധകര്‍ ആഘോഷങ്ങളോടെയാണ് ദമ്മാമിലെ ആദ്യ പ്രദര്‍ശനം കാണനെത്തിയത്. റിലീസ് ദിനമായ ഇന്നലെയാണ് മാമാങ്കത്തിന്റെ ആദ്യ പ്രദര്‍ശനം ദമ്മാം വെസ്റ്റ് അവന്യു മാളിലെ വോക്‌സ് തിയേറ്ററില്‍ എത്തിയത്. ആദ്യമായാണ് ഒരു മലയാള ചലച്ചിത്രം സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ആദ്യ ഷോയുടെ ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കകം വിറ്റഴിഞ്ഞു. കാണാനെത്തിയവരില്‍ ഏറെയും […]

Entertainment

വടക്കന്‍ വീരഗാഥയുമായി മാമാങ്കത്തെ താരതമ്യം ചെയ്യുന്നത് അവിവേകമായിപ്പോകും

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കം ലോകവ്യാപകമായി തിയേറ്ററിലേക്കെത്തി. മമ്മൂട്ടി ആരാധകര്‍ക്ക് മാത്രമല്ല എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പടുത്തുന്നതാണ് ചിത്രമെന്നാണ് തിയേറ്ററുകളില്‍ നിന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ചിത്രത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദവുമായെത്തിയിരിക്കുകയാണ് സംവിധയാകന്‍ എം.എ നിഷാദ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ചിത്രത്തിന് അഭിനന്ദനവുമായി എത്തിയത്. കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം മാമാങ്കം…. മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ സിനിമകളിലൊന്ന്… തീര്‍ച്ചയായും,ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പളളിക്ക് അഭിമാനിക്കാം. അദ്ദേഹത്തിന് തന്നെയാണ് അഭിനന്ദനങ്ങള്‍ നല്‍കേണ്ടത്. ഒരുപാട് […]

Entertainment

രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറക്കം

കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറങ്ങും. വൈകുന്നേരം നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. അവസാന ദിനമായ ഇന്ന് 27 ചിത്രങ്ങളാണ് പ്രേക്ഷകരിലെത്തുന്നത് എട്ട് രാപ്പകലുകള്‍ നീണ്ട ലോകസിനിമാ കാഴ്ചകള്‍ക്കാണ് തലസ്ഥാനം വേദിയായത്. 73 രാജ്യങ്ങളില്‍ നിന്നായി 186 ചിത്രങ്ങള്‍ പ്രേക്ഷകരിലെത്തി. മത്സരവിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ 14 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. വൃത്താകൃതിയിലുള്ള ചതുരവും ജെല്ലിക്കെട്ടുമാണ് മലയാളത്തിന്റെ പ്രതീക്ഷകള്‍. ഒമ്പത് തിയേറ്ററുകളിലായി 27 ചിത്രങ്ങളാണ് മേളയുടെ അവസാന ദിവസത്തില്‍ പ്രദര്‍ശനത്തിനുള്ളത്. സീസർ […]

Entertainment

തന്റെ ഇഷ്‍ട നടനെ കുറിച്ച്‌ കല്യാണി പ്രിയദര്‍ശന്‍

തെന്നിന്ത്യയില്‍ എല്ലാ ഭാഷകളിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിച്ച നടിയാണ് കല്യാണി പ്രിയദര്‍ശന്‍.തിയേറ്ററിലും കല്യാണി പ്രിയദര്‍ശന്റെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തനിക്ക് ഇഷ്‍ടപ്പെട്ട നടന്‍ ആരെന്ന് ചോദ്യത്തിന് ഉത്തരമായി താരം രംഗത്തെത്തി. തന്റെ ഇഷ്‍ടപ്പെട്ട നടന്‍ മോഹന്‍ലാലാണെന്ന് കല്യാണി പ്രിയദര്‍ശന്‍ വെളുപ്പെടുത്തി . പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന മരക്കാര്‍: പ്രിയദര്‍ശന്‍ ഒരുക്കുന്ന അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ഇപ്പോള്‍ കല്യാണി പ്രിയദര്‍ശനും അഭിനയിക്കുന്നുണ്ട്.

Entertainment

കാര്‍ത്തി ചിത്രം തമ്ബിയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മലയാളത്തിന്‍റെ സൂപ്പര്‍ സംവിധായകന്‍ ജീത്തു ജോസഫ് തമിഴില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തമ്ബി. കാര്‍ത്തി, സത്യരാജ്, ജ്യോതിക, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജ്യോതികയും, കാര്‍ത്തിയും ആദ്യമായാണ് ഒരു ചിത്രത്തില്‍ ഒരുമിച്ച്‌ അഭിനയിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സഹോദരങ്ങളായിട്ടാണ് ഇരുവരും സിനിമയില്‍ എത്തുന്നത്. വയാകോം 18 സ്റുഡിയോസിന്റെ ബാനറില്‍ പാരലല്‍ മൈന്‍ഡ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തും.

Entertainment

ഫെയ്‌സ്ബുക്കിലൂടെയുള്ള മാപ്പ് അംഗീകരിക്കില്ല

നിര്‍മാതാക്കള്‍ക്കെതിരായ പരാമര്‍ശത്തില്‍ ഷെയ്ന്‍ നിഗം മാപ്പ് ചോദിച്ചെങ്കിലും നിലപാട് മയപ്പെടുത്താതെ സിനിമാ സംഘടനകള്‍. ഷെയ്ന്‍ വിഷയത്തില്‍ ഉടന്‍ തീരുമാനം എടുക്കാനില്ലെന്ന നിലപാടിലാണ് അമ്മ സംഘടനയും. മധ്യസ്ഥനുണ്ടെങ്കിലെ ചര്‍ച്ചകള്‍ക്കുള്ളൂ എന്ന് നിര്‍മാതാക്കളുടെ സംഘടനയും വ്യക്തമാക്കി. നിര്‍മാതാക്കള്‍ക്ക് മനോരോഗമെന്ന പരാമര്‍ശത്തില്‍ ഷെയ്ന്‍ നിഗം മാപ്പ് ചോദിച്ചെങ്കിലും അത് പ്രശ്ന പരിഹാരത്തിന് വഴി തെളിയിക്കില്ലെന്നാണ് സിനിമാ സംഘടനകള്‍ പറയുന്നത്. ഫെയ്സ്ബുക്കിലൂടെ നടത്തിയ ക്ഷമാപണം അംഗീകരിക്കാനാവില്ലെന്ന് അമ്മ നേതൃത്വം പറഞ്ഞു. തെറ്റ് പറ്റിയെന്നോ ക്ഷമ ചോദിക്കുന്നുവെന്നോ ഷെയ്ന്‍, അമ്മ നേതൃത്വത്തെയോ നിര്‍മാതാക്കളെയോ അറിയിച്ചിട്ടില്ല. […]