Entertainment

60കാരനായി ഞെട്ടിപ്പിക്കുന്ന ലുക്കില്‍ ദിലീപ്

ഒരുമിച്ച് മിമിക്രി കളിച്ച് പിന്നീട് സിനിമയിലേക്ക് വന്നവരാണ് ദിലീപും നാദിര്‍ഷയും. ഉറ്റ സുഹൃത്തുക്കളും കൂടിയാണ് ഇരുവരും. നാദിര്‍ഷാ സംവിധായകന്റെ കുപ്പായമണിഞ്ഞപ്പോള്‍ മുതല്‍ ഒരു ദിലീപ് ചിത്രം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോള്‍ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇരുവരും ഒരുമിക്കുകയാണ്. കേശു ഈ വീടിന്റെ നാഥൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയിനറായിരിക്കും. ചിത്രത്തിന്റെ സംഗീതവും നാദിര്‍ഷാ തന്നെയാണ് ഒരുക്കുന്നത്. അടുത്ത വര്‍ഷത്തെ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിക്കാനാണ് തീരുമാനം. 60 വയസുകാരനായിട്ടാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് […]

Entertainment

നമിത പ്രമോദ് നായികയായി എത്തുന്ന അല്‍ മല്ലു ജനുവരി 10 ന് തിയേറ്ററുകളില്‍

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം അല്‍ മല്ലു ജനുവരി 10 ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തില്‍ നായികയായി എത്തുന്നത് നമിത പ്രമോദാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനു മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. നാടും വീടും ഉപേക്ഷിച്ച്‌, സ്വപ്നങ്ങളെല്ലാം കെട്ടിപ്പടുക്കാന്‍ അന്യനാട്ടില്‍ പോയി ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ മാനസിക പ്രയാസങ്ങളും അവള്‍ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രത്തില്‍ പറയുന്നത്. സിദ്ധിഖ്, ലാല്‍, മിയ, പ്രേം പ്രകാശ്, ഫാരിസ്, മിഥുന്‍ രമേശ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഷീലു ഏബ്രഹാം, […]

Entertainment

നായകനായി ‘നാനോ കാര്‍’; ഗൗതമന്റെ രഥത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നായകനായി നാനോ കാര്‍, അതിനെ തെളിച്ച് കൊണ്ടു പോകുന്ന ഗൗതമനായി നീരജ് മാധവ്. ഏറെ വ്യത്യസ്തതകളുമായാണ് ഗൗതമന്റെ രഥം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. നീരജ് മാധവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വത്സല മേനോന്‍, ദേവി അജിത്, ബിജു സോപാനം, പ്രജോത് കലാഭവന്‍ എന്നിവര്‍ക്കൊപ്പം കൃഷ്ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ  പുതുമുഖങ്ങളും  ഒന്നിക്കുന്നു. പുണ്യ എലിസബത്ത് ബോസ് ആണ് നായിക. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിച്ചിരിയ്ക്കുന്ന […]

Entertainment Movies

ദൈര്‍ഘ്യ കൂടുതല്‍; വലിയപെരുന്നാള്‍ റീ എഡിറ്റ് ചെയ്ത് വീണ്ടും പ്രദര്‍ശനത്തിന്

അന്‍വര്‍ റഷീദ് പ്രൊഡ്ക്ഷന്‍സിന്റെ ബാനറില്‍ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്ത് ഷൈന്‍ നിഗം നായകനായ വലിയപെരുന്നാള്‍ റീ എഡിറ്റ് ചെയ്ത് വീണ്ടും പ്രേക്ഷകരിലേക്ക്. നേരത്തെ സിനിമയുടെ മൂന്ന് മണിക്കൂറിലധികമുള്ള ദൈര്‍ഘ്യം ആക്ഷേപങ്ങള്‍ക്ക് വഴിവെക്കുകയും പ്രേക്ഷകരില്‍ മുഷിച്ചിലുണ്ടാക്കുകയും ചെയ്തിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് സിനിമയുടെ മൂന്ന് മണിക്കൂര്‍ എട്ട് മിനിറ്റില്‍ നിന്നും ഇരുപത്തഞ്ചോളം മിനുറ്റ് ദൈര്‍ഘ്യം കുറച്ച് ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്.

Entertainment

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ റിപ്പോർട്ട്. കരള്‍ രോഗം മൂര്‍ഛിച്ചതോടെയാണ് മരണം സംഭവിച്ചതെന്ന് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കലാഭവന്‍ മണിയുടെ മരണത്തിന് കാരണം കരള്‍ രോഗം മാത്രമാണന്നാണ് സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നത്. മരണത്തിന് അടുത്ത ദിവസങ്ങളില്‍ അമിതമായി ബിയര്‍ കഴിച്ചതാണ് രക്തത്തില്‍ മീഥൈയില്‍ ആല്‍ക്കഹോളിന്റെ അംശം കൂടാനിടയായത്. ആയുര്‍വേദ മരുന്നിന്റെ ഉപയോഗവും ലഹരി വസ്തുക്കളുടെ അംശം ചെറിയ തോതിലും ശരീരത്തില്‍ കാണാനിടയാക്കി. എന്നാല്‍ ഇതല്ല, കരള്‍ രോഗം മൂര്‍ച്ഛിച്ചത് തന്നെയാണ് […]

Entertainment

‘പ്രതി പൂവന്‍ കോഴി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഉണ്ണി ആറിന്‍റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ്സ് സംവിധാനം ചെയ്ത ‘പ്രതി പൂവന്‍കോഴി’ ഇന്നലെ തിയേറ്ററുകളിലെത്തി. മഞ്ജു വാര്യരുടെ അഭിനയ മികവു കൊണ്ടും റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാന മികവു കൊണ്ടും ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം മഞ്ജുവും, റോഷനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ റോഷന്‍ ആന്‍ഡ്രൂസും , അനുശ്രീയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. റോഷന്‍ ആന്‍ഡ്രുസ് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. മാധുരിയായി മഞ്ജു വാര്യരും ഷീബയായി […]

Entertainment

മലയാളത്തിന് തല്‍ക്കാലം വിട; പേര്‍ളി മാണി ബോളിവുഡിലേക്ക്

അവതാരകയും നടിയുമായ പേര്‍ളി മാണി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആദ്യ ബോളിവുഡ് ചിത്രമായ ലുഡോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പേളി ആരാധകര്‍ക്കായി പങ്കുവച്ചു. ചിത്രം 2020 ഏപ്രിൽ 24നു റിലീസാകുമെന്നും കുറിച്ചിട്ടുണ്ട്. പോസ്റ്ററിൽ ഏത് അക്ഷരത്തിലാണ് താൻ ഭാഗമായിട്ടുള്ളതെന്നും തന്റെ നിറം എന്താണെന്നും ആരാധകർക്ക് പറയാനാവുമോ എന്നും പേർളി ചോദിക്കുന്നു. പ്രശസ്ത സംവിധായകനായ അനുരാഗ് ബസു അണിയിച്ചൊരുക്കുന്ന ലുഡോയിൽ അഭിഷേക് ബച്ചൻ, രാജ്‌കുമാർ റാവു, ആദിത്യ റോയ് കപൂർ, ഫാതിമ […]

Entertainment

ഷെയിന്‍ നിഗം വിവാദത്തില്‍ അമ്മ ഇടപെടുന്നു

ഷെയിന്‍ നിഗം വിവാദത്തില്‍ അമ്മ ഇടപെടുന്നു. ജനുവരി ഒമ്പതിന് ചേരുന്ന അമ്മയുടെ എക്സ്ക്യൂട്ടിവ് യോഗത്തില്‍ ഷെയിന്‍ വിഷയം ചര്‍ച്ച ചെയ്യും. യോഗത്തിലേക്ക് ഷെയിനിനെ വിളിപ്പിക്കും. വിവാദങ്ങളില്‍ ഷെയിനിന്റെ വിശദീകരണം തേടാനും തീരുമാനം. ഇതിന് ശേഷമായിരിക്കും നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധികളുമായി അമ്മ ഭാരവാഹികള്‍ ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം തേടുക. വിവാദമായ മനോരോഗി പരാമര്‍ശത്തില്‍ കഴിഞ്ഞ ദിവസം ഷെയിന്‍ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഷെയിനുമായി ഇനി ചര്‍ച്ചക്കില്ലെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. അതുകൊണ്ട് തന്നെ അമ്മയുടെ ഇടപെടല്‍ മാത്രമാണ് ഷെയിന്‍ […]

Entertainment

‘മാമാങ്ക’ത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മമ്മൂട്ടി നായകനായി തിയറ്ററുകളിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് ‘മാമാങ്കം’. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. വേണു കുന്നപ്പിള്ളി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോജ് പിള്ള ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എം. ജയചന്ദ്രനാണ് ചിത്രത്തിന് സംഗീതം നല്‍കുക. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം […]

Entertainment

മഞ്ജുവിനോട് ശത്രുതയില്ല, സിനിമ ആവശ്യപ്പെട്ടാല്‍ ഒന്നിച്ചഭിനയിക്കുമെന്ന് ദിലീപ്

സിനിമ ആവശ്യപ്പെട്ടാല്‍ നടി മഞ്ജു വാര്യരുമായി ഒന്നിച്ച് അഭിനയിക്കാന്‍ തയ്യാറാണെന്ന് ദിലീപ്. അവരുമായി ഒന്നിച്ചു അഭിനയിക്കുന്നതില്‍ യാതൊരു തടസവുമില്ല. മഞ്ജുവുമായി ശത്രുതയില്ലെന്നും ദിലീപ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഡബ്ള്യൂ.സി.സിയില്‍ ഉള്ളവരെല്ലാം തന്റെ സഹപ്രവര്‍ത്തകരാണെന്നും അവര്‍ക്കെല്ലാം നല്ലതുവരാന്‍ ആഗ്രഹിക്കുന്നുവെന്നും ദിലീപ് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ തനിക്ക് അറിയാവുന്നതെല്ലാം ഒരിക്കല്‍ തുറന്നുപറയുമെന്നും ദിലീപ് പറഞ്ഞു. കേസ് കോടതിയില്‍ ആയതിനാല്‍ ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയില്‍ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് ലഹരി […]