2019 ല്‍ മലയാള സിനിമയില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത നടന്മരില്‍ ഒരാളാണ് ആസിഫ് അലി. ഉയരെ, വൈറസ്, കക്ഷി അമ്മിണിപ്പിള്ള, അണ്ടര്‍ വേള്‍ഡ്, കെട്ട്യോളാണ് എന്റെ മാലാഖ എന്നീ സിനിമകളിലെ മികച്ച പ്രകടനങ്ങള്‍ക്ക് ശേഷം 2020 ല്‍ രാജീവ് രവി ചിത്രത്തില്‍ നായകനാകാന്‍ ഒരുങ്ങുകയാണ് ആസിഫ് അലി. ആസിഫ് അലിക്കൊപ്പം സണ്ണി വെയ്ന്‍, അലന്‍സിയാര്‍, ഷറഫുദ്ദീന്‍, മണികഠന്‍ ആചാരി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു പോലീസ് സര്‍വൈവല്‍ സ്റ്റോറിയായിരിക്കും. ഉത്തരേന്ത്യയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ടൈംസ് […]
Entertainment
മമ്മൂട്ടിയും,മഞ്ജു വാരിയറും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് നാളെ
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാരിയറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും നാളെ റിലീസ് ചെയ്യും. നവാഗതനായി ജോഫിന്‍ ടി.ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫും, ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ്. കുഞ്ഞിരാമായണം എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപും കോക്ക്‌ടെയില്‍ എന്ന മലയാള ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോനും ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ നിഖില വിമലും ഒരു പ്രധാനവേഷം കൈകാര്യം […]
നടിയെ ആക്രമിച്ച കേസ്; വിചാരണ നിര്‍ത്തിവെക്കണമെന്ന് ദിലീപ്
നടിയെ അക്രമിച്ച കേസില്‍ വീണ്ടും കോടതിയെ സമീപിച്ച് ദിലീപ്. കേസിലെ വിചാരണ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. ആക്രമണ ദൃശ്യങ്ങളെ കുറിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് വരുന്നതുവരെ വിചാരണ നിർത്തിവെക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹരജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേസില്‍ സാക്ഷിവിസ്താരം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നേരത്തെ വിചാരണക്കോടതിയിലും ദിലീപ് ഹര്‍ജി നല്‍കിയിരുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ സന്തോഷ് ശിവന്റെ മകന്‍ വെള്ളിത്തിരയിലേക്ക്
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാവാകുന്ന ആദ്യ ചിത്രത്തിലൂടെ സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്റെ മകന്‍ സര്‍വജിത് സന്തോഷ് സിനിമയില്‍ അരങ്ങേറുന്നു. വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യന്‍ ചിത്രത്തിലൂടെ ഒരുപാട് പുതിയ ചുവടുവെപ്പുകളാണ് മലയാള സിനിമയില്‍ സംഭവിക്കാന്‍ പോകുന്നത്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ മലയാള സിനിമ ലോകത്തേക്ക് കാലെടുത്ത് വെക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുല്‍ഖര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രവും ഇതു തന്നെ. സന്തോഷ് ശിവന്റെ മകന്‍ സര്‍വജിത് സിനിമയില്‍ ഈ ചിത്രത്തിലൂടെ കന്നിയങ്കത്തിന് […]
ഗന്ധര്‍വ നാദത്തിന് എണ്‍പത് വയസ്സ്
നാദം സുന്ദരമാണ്, അത് ഗന്ധര്‍വ നാദമാണെങ്കില്‍ അതിസുന്ദരവും. ദേവലോകത്തില്‍ സംഗീത മഴ പൊഴിക്കുന്ന ഗന്ധര്‍വന്‍ ഭൂമിയില്‍ പിറന്നാലോ. ഭൂമി മുഴുവന്‍ സംഗീതമയമായിരിക്കും. പക്ഷേ ആ ഭാഗ്യം ലഭിച്ചത് ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ക്കായിയിരുന്നു. മലയാളികളുടെ കാതുകളെ ഈണങ്ങളില്‍ കെട്ടിയിടാനായിരുന്നു ആ ഗാനഗന്ധര്‍വന്‍ ഭൂമിയിലേക്ക് വന്നത്. മലയാളിക്ക് ഗായകന്‍ എന്നാല്‍ യേശുദാസാണ്. എത്രയോ വര്‍ഷങ്ങളായി ആ മാന്ത്രിക ശബ്ദം നമ്മെ തഴുകിത്തലോടാന്‍ തുടങ്ങിയിട്ട്. ഇന്ന് യേശുദാസിന്റെ പിറന്നാളാണ്. കാലങ്ങള്‍ കഴിഞ്ഞിട്ടും നഷ്ടപ്പെടാത്ത ആ ശബ്ദമാധുര്യത്തിന് 80 വയസും. മലയാളം മാത്രമല്ല […]
ഷെയിന്‍ നിഗം വിഷയം ഒത്തുതീര്‍പ്പിലേക്ക്…
ഷെയിന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്. ഉല്ലാസം, വെയിൽ, ഖുർബാനി സിനിമകളുടെ ചിത്രീകരണം ഉടന്‍ പൂർത്തിയാക്കാൻ ഷെയിനിന് അമ്മ നിർദ്ദേശം നൽകി. അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളും ഷെയിനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇക്കാര്യങ്ങൾ അമ്മ ഭാരവാഹികൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും. പ്രശ്നങ്ങളെല്ലാം തീർന്നുവെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു.
സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ വഴുതിവീണ് മഞ്ജു വാര്യര്‍ക്ക് പരിക്ക്
സിനിമാ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്. മഞ്ജു നായികയാകുന്ന ചതുര്‍മുഖം എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചായിരുന്നു അപകടം .സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു. ചാട്ടത്തിനിടെ വഴുതി പോയതാണ് വീഴാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. കാല്‍ ഉളുക്കിയതിനെ തുടര്‍ന്ന് മഞ്ജു വിശ്രമത്തിലാണ്. മറ്റു കുഴപ്പങ്ങള്‍ ഇല്ലെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. മഞ്ജുവും സണ്ണിവെയ്നും പ്രധാന താരങ്ങളാകുന്ന ചിത്രം നവാഗതരായ രഞ്ജിത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന […]
അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന്; ഷെയ്ന്‍ നിഗം വിഷയം പ്രധാന ചര്‍ച്ചയാകും
താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. ഷെയ്ന്‍ നിഗം വിഷയം യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. യോഗത്തില്‍ പങ്കെടുക്കണമെന്ന് ഷെയ്നിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയില്‍ ഇന്ന് വൈകിട്ടാണ് അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേരുന്നത്. ഷെയ്‍ന്‍ വിഷയത്തിന് പുറമെയുള്ള കാര്യങ്ങളും യോഗത്തിന്റെ അജണ്ടയിലുണ്ട്. അവസാന അജണ്ട ആയാണ് ഷെയിന്‍ വിഷയം ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിഷയം ചര്‍ച്ചക്കെടുക്കുമ്പോള്‍ യോഗത്തിന് ഹാജരാകാന്‍ ഷെയിനോട് നിര്‍ദേശിച്ചിട്ടുണ്ട്. വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ നിര്‍മാതാക്കള്‍ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം. ഉല്ലാസം സിനിമ ഡബ്ബ് ചെയ്ത് കൊടുക്കാത്തതിന്റെ കാരണങ്ങള്‍ തുടങ്ങിയവ […]
ജനാധിപത്യത്തിന്റെ കൊലപാതകം, ഏറ്റവും കടുത്ത ശിക്ഷ നല്‍കണം: ജെ.എന്‍.യു വിഷയത്തില്‍ പൃഥ്വിരാജ്
ജെ.എന്‍.യു വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി നടന്മാരായ പൃഥ്വിരാജും നിവിന്‍ പോളിയും. വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ കയറി വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെ കൊന്നൊടുക്കുന്നതിന് തുല്യമാണെന്ന് പൃഥ്വിരാജ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. “അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും കേന്ദ്രങ്ങളായ സര്‍വകലാശാലകളില്‍ കയറിച്ചെന്ന്, ക്രമസമാധാന നിയമങ്ങള്‍ക്ക് യാതൊരു വിലയും കല്‍പിക്കാതെ വിദ്യാര്‍ഥികള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നത് ജനാധിപത്യ മൂല്യങ്ങളെ കൊന്നൊടുക്കലാണ്. ഇത് ഏറ്റവും വലിയ ക്രിമിനല്‍ കുറ്റമാണ്, അതിന് ഏറ്റവും കടുത്ത ശിക്ഷ നല്‍കണം.” പൃഥ്വിരാജ് പോസ്റ്റില്‍ പറയുന്നു. ജെ.എന്‍.യുവിലെ സംഭവം മൃഗീയവും പേടിപ്പെടുത്തുന്നതുമാണെന്നായിരുന്നു നിവിന്‍ […]
യുവസംവിധായകന്‍ വിവേക് ആര്യന്‍ അന്തരിച്ചു
വാഹനാപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്ന സംവിധായകന്‍ വിവേക് ആര്യന്‍ അന്തരിച്ചു. ഓര്‍മയില്‍ ഒരു ശിശിരം എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിവേക്. ജിത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ബൈക്കില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം മറിഞ്ഞു. വിവേക് ആര്യന്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ അമൃതയുടെ കൈയ്‌ക്ക് പരിക്കേറ്റിരുന്നു. വിവേക് ആര്യന്‍ പരസ്യ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് തമിഴ് ഹ്രസ്വചിത്രങ്ങളും […]












