Entertainment

നീരജ് നായകനാകുന്ന ഗൗതമിന്റെ രഥം

കിച്ചാപ്പൂസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിച്ച് ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ഗൗതമിന്റെ രഥം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. നീരജ് മാധവൻ നായകൻ ആവുന്ന ചിത്രത്തിൽ പുണ്യ എലിസബത്താണ് നായിക. രഞ്ജി പണിക്കർ, ബേസിൽ ജോസഫ് എന്നിവർ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുഞ്ഞിരാമായണം, ഗോദ, വെളിപാടിന്റെ പുസ്തകം എന്നി ചിത്രങ്ങൾക്കു ശേഷം വിഷ്ണു ശർമയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

Entertainment

വിജയ് ചിത്രം മാസ്റ്റര്‍; സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വിജയ്‌യും വിജയ്‌സേതുപതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാസ്റ്ററിന്റെ രണ്ടാം ലുക്ക് പോസ്റ്റര്‍ ഇറങ്ങി. കൈതി സിനിമയുടെ സംവിധായകന്‍ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. വിദ്യാഭ്യസ രംഗത്തെ അഴിമതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നുതെന്നും, ചിത്രത്തില്‍ ഒരു പ്രൊഫസറുടെ വേഷത്തിലാകും വിജയ് എത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍

Entertainment

മാസും ആക്ഷനുമായി മമ്മൂട്ടി; ഷൈലോക്കിന്റെ തമിഴ് ടീസര്‍ പുറത്ത്

മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഷൈലോക്കിന്റെ തമിഴ് ടീസര്‍ പുറത്തിറങ്ങി. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രം കൂടിയാണിത്. നേരത്തെ ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ച സിനിമ മാമാങ്കം കാരണം ജനുവരിയിലേക്ക് മാറ്റിവെക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ പൊങ്കല്‍ ദിവസമാണ് തമിഴ് പതിപ്പായ കുബേരന്റെ ടീസര്‍ ഇറങ്ങിയിരിക്കുന്നത്. ടീസറില്‍ മമ്മൂട്ടിക്കൊപ്പം രാജ്കിരണും തിളങ്ങിനില്‍ക്കുന്നുണ്ട്. ചിത്രം ഈ മാസം 23 ന് തിയേറ്ററുകളിലെത്തും.

Entertainment

മരട് ഫ്ലാറ്റ് പൊളിക്കല്‍ ഞാന്‍ സിനിമയാക്കുകയാണെങ്കില്‍ ക്ലൈമാക്സ് ഇങ്ങനെയായിരിക്കില്ല: പ്രിയദർശൻ

എറണാകുളത്ത് രണ്ട് ദിവസങ്ങളിലായി നടന്ന ഫ്ലാറ്റ് തകര്‍ക്കലിന്റെ ചിത്രങ്ങളും വീഡിയോകളും നമ്മള്‍ എല്ലാവരും കണ്ടുകഴിഞ്ഞതാണ്. കായല്‍ കയ്യേറി നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ കാരണമായത് സുപ്രീകോടതി വിധിയെ തുടര്‍ന്നാണ്. ഫ്ലാറ്റ് പൊളിക്കലിന് പിന്നാലെ മരട് ആസ്പദമാക്കി സിനിമയും ഡോക്യൂമെന്ററിയും അണിയറയില്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളും വന്നിരുന്നു. ഫ്ലാറ്റ് പൊളിച്ചുനീക്കുന്ന ദൃശ്യങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഷൂട്ട് ചെയ്ത് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ ഫ്ലാറ്റ് പൊളിക്കല്‍ താന്‍ സിനിമയാക്കുകയാണെങ്കില്‍ തന്റെ സിനിമയുടെ ക്ലൈമാക്സ് ഇങ്ങനെയായിരിക്കില്ലെന്ന് പറയുന്നു മലയാളികളുടെ പ്രിയ സംവിധായകന്‍ പ്രിയദര്‍ശന്‍. ഫ്ലാറ്റ് […]

Entertainment

നവ്യ നായര്‍ തിരിച്ചെത്തുന്നു; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മഞ്ജുവും മമ്മൂട്ടിയും

നീണ്ട ഇടവേളക്ക് ശേഷം നവ്യ നായര്‍ മലയാള സിനിമയില്‍ തിരിച്ചെത്തുകയാണ്. ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മമ്മൂട്ടിയും മഞ്ജു വാര്യരും പുറത്തുവിട്ടു. വി.കെ പ്രകാശാണ് ഒരുത്തീയുടെ സംവിധായകന്‍. കഥയും തിരക്കഥയും സംഭാഷണവും എസ് സുരേഷ് ബാബുവിന്‍റേതാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മാളവിക മേനോന്‍ തുടങ്ങി നിരവധി താരങ്ങളുണ്ട് ചിത്രത്തില്‍. ഇഷ്ടം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നവ്യ, വിവാഹത്തോടെയാണ് […]

Entertainment

എറിഞ്ഞു കിട്ടുന്ന ആനുകൂല്യങ്ങൾക്കായി കാത്തിരിക്കുന്നവരാണ് സിനിമാക്കാര്‍: അടൂര്‍

എറിഞ്ഞു കിട്ടുന്ന ആനുകൂല്യങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് സിനിമാക്കാരെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സിനിമാ പ്രവർത്തർക്ക് പ്രതികരിക്കാൻ പലപ്പോഴും ഭയമാണ്. പൗരത്വ നിയമത്തിനെതിരെ സിനിമാ പ്രവർത്തകരുടെ കാര്യമായ പ്രതികരണം പ്രതീക്ഷിക്കേണ്ടതില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. സിനിമ അടക്കമുള്ള ആവിഷ്‌കാരങ്ങളെ ഭയപ്പെടുത്തി നിയന്ത്രിക്കുകയാണ് ഭരണകൂടം. അധികാരത്തിന്റെ പരസ്യങ്ങള്‍ കാണിക്കാന്‍ മാത്രം ഉള്ളതായി സിനിമ മാറിയെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയില്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Entertainment

തീയുമായി നവ്യയെത്തുന്നു; കുഞ്ഞു ബാലാമണിയെ നെഞ്ചോട് ചേര്‍ന്ന് നടി

നടി നവ്യാ നായര്‍ വെള്ളിത്തിരയിലേക്ക് വീണ്ടും മടങ്ങിയെത്തുകയാണ്. വി. കെ പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. തീ, എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജീവിതത്തിലെ ഏക സമ്പാദ്യമായ താലിമാല പൊട്ടിച്ചോടുന്ന കള്ളന് പിന്നാലെയുള്ള നിരാലംബയായ സ്ത്രീയുടെ ഓട്ടപാച്ചിലിന്റെ കഥയാണ് സിനിമ പറയുന്നത്. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന നടി, സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തില്‍ ഇടയ്ക്ക് വേഷമിട്ടെങ്കിലും തുടര്‍ന്ന് അഭിനയിച്ചില്ല. സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നുവെങ്കിലും ചാനല്‍ പരിപാടികളിലും നൃത്തപരിപാടികളിലുമായി സജീവമായിരുന്നു നടി. തീ യുടെ ഫസ്റ്റ് […]

Entertainment

‘റാം ‘; ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

മോഹന്‍ലാല്‍, തൃഷ എന്നിവരെ പ്രധാന താരങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റാം. ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു. നൂറോളം ദിവസങ്ങളാണ് ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആറ് രാജ്യങ്ങളില്‍ നടക്കുന്ന കൊലപാതകങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മാസ്സ് പടമായിരിക്കുമിതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഹെയ് ജ്യൂട് എന്ന ചിത്രത്തിന് ശേഷം തൃഷ മലയാളത്തില്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു ജോസഫും, മോഹന്‍ലാലും ഒന്നിക്കുന്ന […]

Entertainment

മഞ്ജുവിനെ കണ്ടതോടെ എഴുന്നേറ്റ് നിന്ന് രണ്‍വീര്‍ സിങും ധനുഷും

നടി മഞ്ജു വാര്യരെ കണ്ടതോടെ എഴുന്നേറ്റ് നില്‍ക്കുകയാണ് ബോളിവുഡിന്റെ സൂപ്പര്‍താരം രണ്‍വീര്‍ സിംഗ്. രണ്‍വീറിന് മഞ്‍ജുവിനെ പരിചയപ്പെടുത്തിക്കൊടുക്കുന്നതാകട്ടെ, തമിഴിലെ സൂപ്പര്‍താരം ധനുഷും.. മഞ്ജുവാരിയരുടെ ആരാധകര്‍ ആഘോഷിക്കുകയാണ് ഇപ്പോള്‍ ഈ വീഡിയോ… മഞ്ജു തന്നെയാണ് തന്റെ ഫെയ്സ്‍ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ത്രോബാക്ക് വീഡിയോ എന്ന് പറഞ്ഞു കൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ മഞ്ജു വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കുറച്ചു കാലം മുമ്പ് ഏഷ്യാവിഷന്‍ അവാര്‍ഡ്ദാന ചടങ്ങിനിടെയാണ് സംഭവം. വേദിയിലിരിക്കുന്ന ടോവിനോയെയും തൃഷയെയും കണ്ട് സംസാരിച്ച് നടന്നു വരുന്ന മഞ്ജുവിനെ ധനുഷ് […]

Entertainment

റോബോട്ടിനകത്തുണ്ടായിരുന്ന കുഞ്ഞപ്പന്‍ ആന്‍ഡ്രോയിഡല്ല, ഒറിജിനല്‍

മലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട അനുഭവമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. സിനിമയിലെ സുരാജിന്റെ വൃദ്ധന്‍വേഷവും കുഞ്ഞനായ റോബോട്ടും ഒരേ പോലെ പ്രേക്ഷകരുടെ മനസ്സിലിടം നേടി. നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. പക്ഷേ, സിനിമ പുറത്തിറങ്ങിയ ഇടനെ ആരാണീ റോബോര്‍ട്ട്, എവിടുന്നാണ് റോബോട്ടിനെ കൊണ്ടുവന്നത്, ആരാണീ റോബോട്ടിനെ ഉണ്ടാക്കിയത് എന്ന അന്വേഷണത്തിലായിരുന്നു ഓരോ പ്രേക്ഷകനും.. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി രണ്ടുമാസം കഴിഞ്ഞപ്പോള്‍ ആരായിരുന്നു ആ റോബോട്ട് എന്ന സംശയത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ചിത്രത്തിന്റെ […]