Entertainment Movies

ബോക്‌സ് ഓഫിസില്‍ ട്രാന്‍സ് പതറുന്നു

അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം എത്തിയ ട്രാന്‍സ് ബോക്‌സ് ഓഫിസില്‍ പതറുന്നു. ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഏറെ പ്രതീക്ഷയോടെയാണ് എത്തിയതെങ്കിലും ശരാശരി അഭിപ്രായം മാത്രമാണ് ഭൂരിഭാഗം പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഒരു വിഭാഗം പ്രേക്ഷകരെ ചിത്രം മികച്ച നിലയില്‍ ആകര്‍ഷിക്കുകയും ചെയ്തു. ആദ്യ ദിനത്തില്‍ വലിയ പ്രീ റിലീസ് ബുക്കിംഗിന്റെ സഹായത്തോടെ 4 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയ ചിത്രം പിന്നീടുള്ള ദിവസങ്ങളിലെല്ലാം കളക്ഷനില്‍ ഇടിവ് […]

Entertainment

‘മലയാളത്തില്‍ എനിക്ക് എന്തുകൊണ്ട് നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നില്ല? ചിലര്‍ പറഞ്ഞ കാരണമിതാണ്..’

മറ്റ് ഭാഷകളില്‍ ലഭിക്കുന്നത് പോലെയുള്ള നല്ല കഥാപാത്രങ്ങള്‍ തനിക്ക് മലയാളത്തില്‍ കിട്ടുന്നില്ലെന്ന് നടി ഷംന കാസിം. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷംന ഇങ്ങനെ പ്രതികരിച്ചത്. ‘മറ്റ് ഭാഷകളില്‍ ലഭിക്കുന്നത് പോലെ നല്ല കഥാപാത്രങ്ങള്‍ മലയാളത്തില്‍ ലഭിക്കാത്തതില്‍ എനിക്കെല്ലായ്പ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. അതൊരു ചോദ്യചിഹ്നമാണ്. ജോസഫ് എന്ന മലയാളം സിനിമയുടെ തമിഴ് റീമേക്കില്‍ അഭിനയ സാധ്യതയുള്ള റോളാണ് ഇപ്പോള്‍ ചെയ്യുന്നത്. എന്തുകൊണ്ടത് മലയാളത്തില്‍ ചെയ്തു കൂടാ? എനിക്കുത്തരമില്ല. ചിലര്‍ എന്നോട് പറഞ്ഞത് ഞാന്‍ ഒരുപാട് സ്റ്റേജ് […]

Entertainment

ഡ്രൈവറുടെ മോശം പെരുമാറ്റം; ടാക്‌സിയില്‍ നിന്ന് ഇറങ്ങേണ്ടി വന്നുവെന്ന് അഹാന

ഊബര്‍ ഡ്രൈവറില്‍ നിന്ന് മോശം പെരുമാറ്റം നേരിട്ടുവെന്ന് വ്യക്തമാക്കി നടി അഹാന കൃഷ്ണ രംഗത്ത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അഹാന ഊബറില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ചത്. അഹാനയും അമ്മയും കൊച്ചിയിലെ ഷോപ്പിങ് മാളില്‍ എത്തിയ ശേഷം മടക്കയാത്രയ്ക്ക് വേണ്ടിയാണ് ഊബര്‍ ടാക്‌സി ബുക്ക് ചെയ്തിരുന്നത്. ഡ്രൈവറുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായതിനെ തുടര്‍ന്ന് കാറില്‍ നിന്നും ഇറങ്ങിപ്പോന്നെന്നും ഊബര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെന്നും അഹാന പറയുന്നു. പെയ്മെന്റ് കാര്‍ഡ് മുഖേനയാണോ അതോ ക്യാഷായാണോ തുക നല്‍കുക എന്ന ചോദ്യത്തോടെയായിരുന്നു […]

Entertainment

‘’മര്യാദയ്ക്ക് പെരുമാറണം, എന്റെ ചിത്രങ്ങള്‍ എടുക്കരുത്’’; ആരാധകനോട് ദേഷ്യപ്പെട്ട് സാമന്ത

ക്ഷേത്ര ദര്‍ശനത്തിനെത്തിയ സാമന്തയുടെ ഫോട്ടോ എടുത്ത ആരാധകനോടാണ് നടി ദേഷ്യപ്പെട്ടത് സിനിമാതാരങ്ങളെ കാണുമ്പോള്‍ സെല്‍ഫിയെടുക്കുക എന്നതാണ് ഇപ്പോഴത്തെ ഒരു ട്രന്‍ഡ്. പലരും അവരോട് അനുവാദം ചോദിക്കുക പോലെ ചെയ്യാതെയാണ് ഫോട്ടോ എടുക്കാറുള്ളത്. പല താരങ്ങളും അതിനെതിരെ പ്രതികരിക്കാറുണ്ടെങ്കിലും അനുവാദമില്ലാതെ സെല്‍ഫിയെടുക്കുന്നതിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഈയിടെ തെന്നിന്ത്യന്‍ നടി സാമന്തക്കും ഇത്തരത്തില്‍ ഒരു അനുഭവമുണ്ടായി. ക്ഷേത്ര ദര്‍ശനത്തിനെത്തിയ സാമന്തയുടെ ഫോട്ടോ എടുത്ത ആരാധകനോടാണ് നടി ദേഷ്യപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് തരാം ക്ഷേത്രദര്‍ശനത്തിനായി എത്തിയിരുന്നത് .ക്ഷേത്രത്തിന്റെ പടികള്‍ കയറുന്ന വേളയിലാണ് […]

Entertainment

മഹേഷേട്ടന്‍ തെലുങ്കിലും സൂപ്പറാണ്

‘ഉമാ മഹേശ്വരാ ഉഗ്ര രൂപസ്യ’ എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര് ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മലയാളത്തിലെ ഹിറ്റ് ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. തമിഴില്‍ ‘നിമിര്‍’ എന്ന പേരില്‍ എത്തിയ ചിത്രം ഇപ്പോഴിതാ തെലുങ്കിലും റിലീസിനൊരുങ്ങുകയാണ്. ‘ഉമാ മഹേശ്വരാ ഉഗ്ര രൂപസ്യ’ എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്. വെങ്കിടേഷ് മഹ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. സത്യ ദേവ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ബിജിബാല്‍ ആണ് ചിത്രത്തില്‍ സംഗീതമൊരുക്കിയിരിക്കുന്നത്. ‘ബാഹുബലി’ നിര്‍മാതാക്കളായ […]

Entertainment

മോഹന്‍ലാലിന്റെ അപേക്ഷ; ആനക്കൊമ്പ് കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു

നടന്‍ മോഹൻലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തയാറെന്ന് സർക്കാർ. നടന്‍ മോഹൻലാലിന്റെ അപേക്ഷയെ തുടർന്നാണ് സര്‍ക്കാര്‍ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലെ കേസാണ് സര്‍ക്കാര്‍ പിൻവലിക്കുന്നത്. അതെ സമയം കേസില്‍ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് സര്‍ക്കാര്‍ നിയമോപദേശം തേടി. മോഹൻലാല്‍ ഒന്നാം പ്രതിയായ ആനകൊമ്പ് കേസ് പിന്‍വലിക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ളത്. വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹൻലാല്‍ 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും […]

Entertainment Movies

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഞെട്ടല്‍ മാറാതെ കാജല്‍

കമല്‍ഹാസനും കാജല്‍ അഗര്‍വാളും സംവിധായകന്‍ ശങ്കറും തലനാരിഴയ്ക്കാണ് ക്രെയിന്‍ വീണുണ്ടായ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇന്ത്യന്‍ ‍2 സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് നടി കാജല്‍ അഗര്‍വാള്‍. കമല്‍ഹാസനും കാജല്‍ അഗര്‍വാളും സംവിധായകന്‍ ശങ്കറും തലനാരിഴയ്ക്കാണ് ക്രെയിന്‍ വീണുണ്ടായ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിന് ശേഷം കാജല്‍ ട്വീറ്റ് ചെയ്തതിങ്ങനെ.. ‘ഭീമാകാരമായ ആ ക്രെയിന്‍ വീണുണ്ടായ അപകടത്തിന്റെ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. എല്ലാം ഒരു നിമിഷം കൊണ്ടാണ് സംഭവിച്ചത്. ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നതും […]

Entertainment Movies

ടിവിയിൽ വരുമ്പോൾ തന്റെ സിനിമകളെക്കാൾ കാണാൻ താൽപര്യം ആ മമ്മൂട്ടി ചിത്രം തുറന്ന് പറഞ്ഞ് സുരേഷ് ​ഗോപി

നാല് വർഷം സിനിമ ജീവിതത്തിൽ നിന്നും മാറി നിന്നശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ തന്റെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി. അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ മേജർ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന തന്റെ പുതിയ സിനിമയെക്കുറിച്ചല്ല, താൻ അഭിനയിച്ച പഴയ ചിത്രങ്ങളെക്കുറിച്ചാണ് സുരേഷ്ഗോപി ഇപ്പോൾ സംസാരിച്ചിരിക്കുന്നത്. താൻ അഭിനയിച്ച സിനിമകൾ ടിവിയിൽ വരുമ്പോൾ കാണാൻ നിൽക്കാറില്ലെന്നാണ് താരം പറയുന്നത്. എന്നാൽ മമ്മൂട്ടി നായകനായെത്തിയ രഞ്ജിത്ത് ചിത്രം […]

Entertainment

‘അന്ന് മോഹന്‍ലാല്‍ എസ്.എഫ്.ഐക്കാരനായിരുന്നു’

തന്‍റെ രാഷ്ട്രീയ നിലപാടെന്തെന്ന് മോഹന്‍ലാല്‍ ഇതുവരെ പ്രത്യക്ഷമായി പറഞ്ഞിട്ടില്ല. എന്നാല്‍ ബ്ലോഗുകളിലെ അഭിപ്രായങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയുമെല്ലാം പലവിധ അഭ്യൂഹങ്ങള്‍ക്കും ഇടയാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി അദ്ദേഹത്തെ പരിഗണിച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കോളജ് കാലത്ത് മോഹന്‍ലാലിന്‍റെ രാഷ്ട്രീയ ചായ്‍വ് ഇതൊന്നുമായിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹത്തിന്‍റെ സഹപാഠിയും നടനുമായ സന്തോഷ് കെ നായര്‍. ”പ്രീഡിഗ്രിക്ക് പഠിച്ചത് തിരുവനന്തപുരം എംജി കോളജിലാണ്. ഡിഗ്രിക്കും അവിടെയായിരുന്നു. ലാലും അതേസമയത്ത് അവിടെ പഠിച്ചിരുന്നു. ലാല്‍ കൊമേഴ്‌സ്. ഞാന്‍ മാത്‌സ്. ഒരേ ബാച്ചായിരുന്നു. […]

Entertainment

ഷൂട്ടിങിനിടെ ബൈക്കില്‍ നിന്ന് വീണ് അജിത്തിന് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അജിത്തിന് പരിക്ക്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ബൈക്കില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ തെന്നിവീഴുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അജിത്തിന് വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വേഗം ഭേദമാവട്ടെ (ഗെറ്റ് വെല്‍ സൂണ്‍ തല) ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗുമെത്തി. നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തിന് ശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രമാണ് വലിമൈ. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. […]