മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അനില്‍ മുരളി അന്തരിച്ചു. 56 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1993ല്‍ പുറത്തിറങ്ങിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെയാണ് അനില്‍ സിനിമയിലെത്തുന്നത്. നസ്രാണി, മാണിക്യക്കല്ല്, ആമേന്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ഫോറന്‍സിക് ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക് ചിത്രങ്ങളില്‍ അനില്‍ അഭിനയിച്ചിട്ടുണ്ട്. സുമയാണ് ഭാര്യ, മക്കള്‍-ആദിത്യ, അരുന്ധതി.
Entertainment
സുശാന്ത് സിങ് കേസിൽ പുതിയ വഴിത്തിരിവ്: റിയ ചക്രവർത്തിക്കെതിരെ കേസ്
സുശാന്തിന്റെ പിതാവ് കെ കെ സിങ് നൽകിയ പരാതിയിലാണ് പെൺസുഹൃത്ത് റിയ ചക്രവർത്തിക്കെതിരെ ബിഹാര്‍ പൊലീസ് കേസെടുത്തത്. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെ തുടർന്നുള്ള സംഭവ വികാസങ്ങളില്‍ പുതിയ വഴിത്തിരിവ്. സുശാന്തിന്റെ പിതാവ് കെ കെ സിങ് നൽകിയ പരാതിയില്‍ പെൺസുഹൃത്ത് റിയ ചക്രവർത്തിക്കെതിരെ ബിഹാര്‍ പൊലീസ് കേസെടുത്തു. പറ്റ്ന പൊലീസിലെ നാലംഗ സംഘം അന്വേഷണങ്ങൾക്കായി മുംബൈയിലേക്ക് തിരിച്ചു. റിയ സുശാന്തിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്തെന്നാണ് പിതാവിന്റെ പരാതി. ആത്മഹത്യാ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം […]
‘മികച്ച ബർഗർ ഷെഫി’ന് പിറന്നാൾ ആശംസകളുമായി പൃഥ്വി
ദുൽഖറിന് കേക്ക് നൽകുന്ന ചിത്രം പങ്കുവെച്ചാണ് പൃഥ്വിരാജ് ആശംസ അറിയിച്ചത്. നടൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി നടനും സംവിധായകനുമായ പൃഥ്വിരാജ്. ‘നഗരത്തിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’ എന്നാണ് പൃഥ്വി ഫേസ് ബുക്കിൽ കുറിച്ചത്. ദുൽഖറിന് കേക്ക് നൽകുന്ന ചിത്രം പങ്കുവെച്ചാണ് ആശംസ അറിയിച്ചത്. സുപ്രിയയും ദുൽഖറിന് ആശംസകൾ നേർന്നു. ദുൽഖറിനും ഭാര്യ അമാലിനും പൃഥ്വിക്കും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് സുപ്രിയ താരത്തിന് ആശംസകൾ നേർന്നത്. സിനിമയിലെ വളരെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും […]
മലയാളികളുടെ വാനമ്പാടി കെഎസ് ചിത്രയ്ക്ക് ഇന്ന് പിറന്നാൾ
മലയാളികളുടെ സ്വന്തം കെഎസ് ചിത്രയ്ക്ക് ഇന്ന് 57-ാം പിറന്നാൾ. ഇന്ത്യ ഏറ്റവും മികച്ച ഗായികമാരിൽ ഒരാളായി ചിത്ര മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുകയാണ്. അനുകരിക്കാൻ കഴിയാത്ത ആലാപന ശൈലിയുടെ ഉടമ കൂടിയായ കെഎസ് ചിത്ര എന്നു പറഞ്ഞാൻ അതിൽ ഒട്ടും അതിശയോക്തിയില്ലാതെ അംഗീകരിതക്കേണ്ട ഒരു സത്യം കൂടിയാണ്. ആസ്വാദകരെ വൈകാരികതയുടെ വ്യത്യസ്ത തലങ്ങളിലെത്തിക്കാൻ ചിത്രയുടെ ഗാനാലാപന ശൈലിയ്ക്ക് കഴിഞ്ഞു. ദക്ഷിണേന്ത്യക്കാർക്ക് നൈറ്റിംഗ് ഗേൾ, ഉത്തരേന്ത്യക്കാർക്ക് പിയാ ബസന്തി, കേരളത്തിന്റെ വാനംപാടി, തമിഴ്‌നാട്ടുകാർക്ക് ചിന്നക്കുയിൽ അങ്ങനെ നീളുന്നു വിശേഷണങ്ങൾ. […]
റിലീസിന് പിന്നാലെ റെക്കോർഡ് ഭേദിച്ച് സുശാന്ത് സിങ് ചിത്രം
മാധവൻ ചിത്രം അൻപേ ശിവത്തെയും കമൽ ഹാസൻ ചിത്രം നായകനെയും പിന്നിലാക്കിയാണ് ദിൽ ബേച്ചാര ഏറ്റവും കൂടുതൽ റേറ്റിങ് ലഭിച്ച ഇന്ത്യൻ സിനിമകളിൽ ഒന്നാമതെത്തിയത്. അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്ത് അവസാനമായി അഭിനയിച്ച ചിത്രമാണ് ദിൽ ബേച്ചാര. റിലീസിന് പിന്നാലെ റേറ്റിങിൽ റെക്കോർഡ് ഇട്ടിരിക്കുകയാണ് ചിത്രം. ഐഎംഡിബി റേറ്റിങിൽ ഒന്നാം സ്ഥാനത്തെത്തി. റേറ്റിങിൽ ഒരു ഘട്ടത്തിൽ 10 ൽ 10 ഉം നേടിയെങ്കിലും നിലവിൽ 9 ആണ് റേറ്റിങ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ വൈകിട്ട് […]
അടുത്ത 28 ദിവസം നിർണായകമെന്ന് യുഎൻ വിദഗ്ധൻ: പിന്തുണച്ച് മമ്മൂട്ടി
മുരളി തുമ്മാരുകുടിയുടെ കുറിപ്പ് അത്രയും പ്രാധാന്യമുള്ളതിനിലാണ് മമ്മൂട്ടി സ്വന്തം ഫേസ് ബുക്ക് പേജിൽ പങ്കുവെച്ചത്. കോവിഡ് പ്രതിരോധത്തിൽ ഇനിയുള്ള 28 ദിവസം നിർണായകമാണെന്ന യുഎൻ ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടിയുടെ കുറിപ്പ് ഫേസ് ബുക്കിൽ പങ്കുവെച്ച് മമ്മൂട്ടി. ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ എവിടെയും കൊറോണ ഉണ്ടാകാമെന്നും കണ്ടൈൻമെന്റ് വരുമെന്നും നമുക്ക് ആരിൽ നിന്നും രോഗം കിട്ടുമെന്നും ബോദ്ധ്യമുള്ളതിനാൽ നമുക്ക് സ്വന്തമായി ഒരു സെൽഫ് ലോക്ക് ഡൌൺ പോളിസി എടുക്കാവുന്നതേ ഉള്ളൂവെന്നാണ് തുമ്മാരുകുടിയുടെ ഓർമപ്പെടുത്തൽ. വരും ദിവസങ്ങളിൽ നിങ്ങൾ […]
40 വര്‍ഷത്തിനിടയില്‍ കണ്ട ഏക സിനിമ; തപ്സി പന്നുവിന് ആശംസയറിയിച്ച് മുന്‍ സുപ്രിം കോടതി ജഡ്ജി
40 വര്‍ഷത്തോളമായി ഒരു ബോളിവുഡ് സിനിമ പോലും താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ മുള്‍ക് കണ്ടുവെന്നും തപ്‌സിയുടെ പ്രകടനം മികച്ചതാണെന്നുമാണ് മുന്‍ സുപ്രിം കോടതി ജഡ്ജ് ട്വീറ്റ് ചെയ്തിരിക്കുന്നത്. നടി തപ്‌സി പന്നുവിന് അഭിനന്ദനവുമായി റിട്ടേര്‍യ്ഡ് സുപ്രിം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. തപ്‌സിയുടെ മുള്‍ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കട്ജു അഭിനന്ദനമറിയിച്ചത്. 40 വര്‍ഷത്തോളമായി ഒരു ബോളിവുഡ് സിനിമ പോലും താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ മുള്‍ക് കണ്ടുവെന്നും തപ്‌സിയുടെ പ്രകടനം മികച്ചതാണെന്നുമാണ് മുന്‍ സുപ്രിം കോടതി ജഡ്ജ് […]
‘ദില്‍ ബേചാര’ നാളെയെത്തും; തിരശീലക്കിപ്പുറം സുശാന്തില്ലാതെ
സുശാന്തിനോടുള്ള ആദര സൂചകമായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സൗജന്യമായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നത്. മരണപ്പെട്ട ബോളിബുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ അവസാന ചിത്രം ദില്‍ ബേചാര നാളെ റിലീസിന്. ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുശാന്ത് സിംഗിന്‍റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ബോളിവുഡും ആരാധകരും ഇപ്പോഴും മുക്തരായിട്ടില്ല. താരം മുന്‍പ് അഭിനയിച്ച പല ഗാനങ്ങളും സിനിമാരംഗങ്ങളുമൊക്കെ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങ്ങിലെത്തുകയും വീണ്ടും റീഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെയാണ് ആരാധകര്‍ ഏറെ […]
മതി, ബോളിവുഡില്‍ നിന്ന് രാജിവെക്കുന്നു: ഥപട് സംവിധായകന്‍ അനുഭവ് സിന്‍ഹ
ബോളിവുഡില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് സംവിധായകന്‍ അനുഭവ് സിന്‍ഹ. ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ എന്താണ് കാരണമെന്ന് പറഞ്ഞിട്ടില്ല. ഥപട്, ആര്‍ട്ടിക്കിള്‍ 14, മുള്‍ക്ക് പോലുള്ള ശ്രദ്ധേയമായ സിനിമകള്‍ ചെയ്ത സംവിധായകനാണ് അനുഭവ് സിന്‍ഹ. മതി, ഞാന്‍ ബോളിവുഡില്‍ നിന്ന് രാജി വെയ്ക്കുന്നു അതിനര്‍ഥം എന്തുതന്നെയായാലും.. എന്നാണ് അനുഭവ് സിന്‍ഹയുടെ ട്വീറ്റ്. പിന്നാലെ താന്‍ ബോളിവുഡില്‍ അല്ലെന്നും (ബോളിവുഡ് വോസ്) എന്നാല്‍ ഇനിയും ഹിന്ദി സിനിമ ചെയ്യുമെന്നും അനുഭവ് വ്യക്തമാക്കി. ട്വിറ്ററിലെ പേര് അനുഭവ്സിന്‍ഹ നോട്ട് […]
സുശാന്തിന്‍റെ മരണത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പത്മശ്രീ പുരസ്കാരം തിരികെ നല്‍കുമെന്ന് കങ്കണ
കേസില്‍ തന്നെ മുംബൈ പൊലീസ് വിളിപ്പിച്ചിരുന്നുവെന്നും പക്ഷേ മണാലിയില്‍ ആയതിനാല്‍ മൊഴിയെടുക്കാന്‍ ആരെയെങ്കിലും അയക്കാമോ എന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു ബോളിവുഡ് താരം സുശാന്ത് സിംഹ് രാജ്പുതിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ തനിക്ക് ലഭിച്ച പത്മശ്രീ പുരസ്കാരം തിരികെ നല്‍കാന്‍ തയ്യാറാണെന്ന് നടി കങ്കണ റണൌട്ട്. കേസില്‍ തന്നെ മുംബൈ പൊലീസ് വിളിപ്പിച്ചിരുന്നുവെന്നും പക്ഷേ മണാലിയില്‍ ആയതിനാല്‍ മൊഴിയെടുക്കാന്‍ ആരെയെങ്കിലും അയക്കാമോ എന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കങ്കണ […]











