തിരുവോണത്തിന്റെ ഓർമ്മകളെന്നും പ്രവാസി മലയാളിക്ക് മനസ്സിൽ ഗൃഹാതുരത്വമുണർത്തുന്ന, സാന്ത്വനമേകുന്ന, മധുരമേറിയ നാളുകളിലെ അനുഭവങ്ങളുടെ അയവിറക്കലാണ്. കുളിച്ചൊരുങ്ങി, ഓണക്കോടിയുടുത്ത്, വിഭവസമൃദ്ധമായ സദ്യയുമുണ്ട്, ഒരു നല്ല ഓണപ്പാട്ടും കേട്ട്, താളത്തിൽ നൃത്തംവെച്ച്….അങ്ങിനെ പോകുന്നുആഘോഷങ്ങൾ… മഴയും,മലവെള്ളപ്പാച്ചിലും, മലയിടിച്ചിലുംഒന്നുമില്ലാത്ത സന്തോഷപൂർണ്ണമായ, ആരോഗ്യപൂർണ്ണമായ ഒരു തിരുവോണനാളിനായി, വെണ്ണിലാവിൻ കളഭം തൊട്ട്, വെൺമേഘ പൗഡറുമിട്ട് കരയാതൊരുങ്ങടീ മാനത്തെ മൊഞ്ചുള്ള പെണ്ണേ എന്ന് കവി കാക്കശ്ശേരിയുടെ ഭാവനയിൽ വിരിഞ്ഞ ഉത്രാടഗീതം, ലോകമെമ്പാടുമുള്ള മലയാളികൾക്കായി സമർപ്പിക്കുന്നു… ഉടൻ വരുന്നു— ശ്രീ ബേബി കാക്കശ്ശേരിയുടെ രചനയ്ക്ക്ശ്രീ ബാബു പുല്ലേലി നൽകിയ […]
Cultural
ശ്രീ സി വി അബ്രാഹമിന്റെ കടന്നു പോന്ന ഇന്നലെകളിലെ രസകരങ്ങളായ സംഭവങ്ങളുടെ ഓർമക്കുറിപ്പുകൾ
സ്വിറ്റസർലണ്ടിലെ ആദ്യകാല മലയാളിയും ,സംഘാടകനും ,വാക്മിയും ,സാഹിത്യരചയിതാവുമാണ് ലേഖകൻ . ഓർമക്കുറിപ്പുകൾ ( 8 ) Shillong 1973 When Appearence Becomes a Burden – ബാഹ്യരൂപങ്ങൾ ഭാരമാവുമ്പോൾ കമ്പ്യൂട്ടർ വിപ്ലവത്തിനും ഒത്തിരി മുൻപ്, ഗുഗിൾ മാപ്പും തിരച്ചിലുമൊക്കെ അന്യമായിരുന്ന കാലത്ത്, ഷില്ലോങ്ങിനെപ്പറ്റി പരിമിതമായ വിവരങ്ങളെ ഞങ്ങൾക്കു ശേഖരിക്കാനായുള്ളു. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ മേഘാലയയുടെ തലസ്ഥാനം, ലോകത്ത് ഏറ്റവുമധികം മഴ ലഭിക്കുന്ന ചിറാപുഞ്ചിയിൽ നിന്നും 50 കിലോമീറ്റർ അകലം.മാർച്ചു മുതൽ നവംബർ വരെ മൺസൂൺ […]
ടോം കുളങ്ങരയുടെ രചനയിൽ , സ്വിസ്സ് ബാബുവിന്റെ സംഗീത ,ആലാപനത്തിൽ ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങൾക്കുവേണ്ടി ഗാനസമർപ്പണം
അമ്മയ്ക്കാരുമ്മ – Tom Kulangara “യൗവനം സൗഖ്യത്തിന്റെ പടവുകൾ താണ്ടീടുമ്പോൾ,വാർദ്ധക്യം തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നു.” പെറ്റുവീണ പൈതലിൻ ആദ്യകരച്ചിൽ കേട്ട് സന്തോഷിക്കുന്ന അമ്മയുടെ പ്രാർത്ഥന ഇനി എന്റെ കുട്ടി കരയാൻ ഇടവരരുതേയെന്നാണ്. മാതൃസ്നേഹത്തിൻ അമിഞ്ഞ മധുരം ആവോളം നുകർന്ന് വളരുന്ന കുട്ടിക്ക് ചെറുപ്പത്തിൽ അമ്മ മാത്രം മതി. എന്നാൽ മക്കൾ മുതിർന്നാലോ അമ്മയെ ഭാഗം വയ്ക്കുന്നു. ചിലർ ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങളെ തെരുവിലേയ്ക്ക് നിഷ്കരുണം തള്ളുന്നു. ആശകൾ നിറയും കാലം യൗവനംനിരാശകൾ നിറയും കാലം വാർദ്ധക്യം ആധുനിക സംസ്കാരം […]
മത തീവ്രവാദികൾ കൈ വെട്ടി മാറ്റിയ പ്രൊഫസർ ടി ജെ ജോസഫുമായി ഹലോ ഫ്രണ്ട്സ് ഗവേണിംഗ് ബോഡി അംഗം ജോസ് വള്ളാടിയിൽ നടത്തിയ അഭിമുഖം
പ്രൊഫസർ ടി ജെ ജോസഫും കുടുംബവും നേരിട്ട ദുരന്തങ്ങളും ദുരിതങ്ങളും കേരള മനസാക്ഷിയുടെ നെഞ്ചിലേറ്റ ഉണങ്ങാത്ത മുറിവാണ്. കഴിഞ്ഞ ദശാബ്ദത്തിൽ ഈ വിഷയം പലപ്പോഴായി കേരളം സമൂഹം ചർച്ച ചെയ്തിട്ടുണ്ട്. ഇന്നും വേദനിപ്പിക്കുന്ന ഈ മുറിവിലേക്കാണ് അദ്ദേഹത്തിന്റെ ആന്മകഥ ഒരു ദിവ്യ ഔഷധമായി പ്രകാശിതമായിരിക്കുന്നത്. ചുരുങ്ങിയ കാലയളവിൽ മൂന്നാം പതിപ്പ് ഇറങ്ങിയ ഈ പുസ്തകം അനേകർ വായിക്കുന്നു സത്യം ഗ്രഹിക്കുന്നു. എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തിയ ഒരു കുടുംബത്തിന്റെ ദയനീയ സ്ഥിതി വേദനയോടെ മനസ്സിലാക്കുന്നു. കേരളത്തിന്റെ കപട മതേതരത്വം […]
പ്രശസ്ത എഴുത്തുകാരൻ ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ പരമ്പര ” മേമനെകൊല്ലി” അവസാന ഭാഗം …
രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം. സർവ്വേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്റ് ആയി ജോലിചെയ്യുകയാണ്, ഡോ.ബി.നാണയ്യ.കുടക് ഡിസ്ട്രിക്കിലെ മടിക്കേരി സ്വദേശിയാണ് നാണയ്യ. ജോലിസ്ഥലത്തുനിന്നും സുഹൃത്ത് രാജൻ ബാബുവും ഒന്നിച്ചു മടിക്കേരിയിൽ ഒരു ആഴ്ച അവധി ആഘോഷിക്കാൻ വന്നിരിക്കുകയാണ്.രാജൻ ബാബു ബാംഗ്ളൂർ യൂണിവേഴ്സിറ്റിയിൽ ചരിത്രാദ്ധ്യാപകനാണ്.അവർ രണ്ടുപേരുടെയും സുഹൃത്തായ ആന്ത്രോപോളജിസ്റ് കെ.ആർ. പ്രകാശുമുണ്ട് അവരുടെ ഒപ്പം.മൂന്നുപേരും താന്താങ്ങളുടെ വിഷയങ്ങളിൽ ഡോക്ട്രേറ്റ് നേടിയവരും അറിയപ്പെടുന്നവരുമാണ്.ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ തങ്ങളുടെ അറിവുകൾ പ്രസിദ്ധപ്പെടുത്താറുമുണ്ട്. മൂന്നുപേരും കൂടി ഡോ.നാണയ്യയുടെ മടിക്കേരിയിലെ വീട്ടിൽ സായാഹ്‌ന ചർച്ചകളിൽ മുഴുകിയിരിക്കുകയാണ്.കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ഗ്ലോബൽ […]
ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ പരമ്പര ” മേമനെകൊല്ലി” പതിനാലാം ഭാഗം
എന്താണ് ദാനിയേൽ വൈറ്റ് ഫീൽഡ് പറയാൻ പോകുന്നത് എന്ന് ശങ്കരൻ നായർ അത്ഭുതപ്പെട്ടു.ദാനിയേൽ വൈറ്റ് ഫീൽഡ് ഓഫിസിൽ നിന്നും അന്നത്തെ പോസ്റ്റിൽ കിട്ടിയ ഒരു ലെറ്റർ എടുത്തുകൊണ്ടു വന്നു. “ബോർഡർ ലൈൻ പേർസണാലിറ്റി ഡിസോർഡർ എന്ന അപകടകരമായ മനോരോഗമായിരുന്നു ജെയിംസ് ബ്രൈറ്റിന്.”ശങ്കരൻ നായർക്ക് ഒന്നും മനസ്സിലായില്ല.“വികാരങ്ങളെ നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടുള്ള മാനസിക അവസ്ഥയാണ് അത്.വർഷങ്ങളായി മാനസ്സിക അസ്വസ്ഥതക്ക് ചികിത്സ എടുത്തുകൊണ്ടിരിക്കുകയായിരുന്നു ജെയിംസ് ബ്രൈറ്റ്. രഹസ്യമായി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മദ്രാസിലെ റസിഡൻറ് ബ്രൈറ്റിനെ ഇംഗ്ലണ്ടിലേക്ക് തിരിച്ച് അയക്കുവാൻ […]
ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ പരമ്പര ” മേമനെകൊല്ലി” പതിമൂന്നാം ഭാഗം
ഇരുണ്ടുമൂടിയ ആകാശത്തിൽ നിന്നും കണ്ണീർതുള്ളികൾ പെയ്തിറങ്ങി.കുടകിൽ മൺസൂൺ ആരംഭിക്കുകയായി.ഇടതൂർന്നു നിൽക്കുന്ന വൃക്ഷത്തലപ്പുകൾക്കിടയിലൂടെ നീർതുള്ളികൾ അവരെ തേടി വന്നു.പകൽ വെളിച്ചത്തിലും മിന്നൽ പിണരുകൾ ഭൂമിയിലേക്കിറങ്ങി വന്ന് നൃത്തം ചെയ്തു. പേടിപ്പെടുത്തുന്ന ഇടിമുഴക്കത്തിൽ അവരുടെ ഉള്ളിലും ഭയത്തിൻ്റെ വിത്തുകൾ വിതയ്ക്കപ്പെട്ടു.കോരിച്ചൊരിയുന്ന മഴയത്തു നനഞ്ഞു കുളിച്ചു എല്ലാവരും.എങ്ങിനെയെങ്കിലും ഇത് അവസാനിപ്പിച്ച് പോയാൽ മതി എന്ന അവസ്ഥയിൽ ആയിക്കഴിഞ്ഞിരുന്നു അവർ . കോരി ചൊരിയുന്ന മഴയിലേക്ക് മിന്നി ഇറങ്ങി ഓടിയപ്പോഴേ എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന് ശങ്കരൻ നായർ കരുതിയിരുന്നു. താഴേക്ക് ചാടിയ മിന്നിയെ […]
മേമനെകൊല്ലി-12 – ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ പരമ്പര പന്ത്രണ്ടാം ഭാഗം
സംഭവബഹുലമായ ഒരു ദിവസത്തിൻ്റെ ഭയപ്പെടുത്തുന്നതും സങ്കടകരവും ആയ അവസാനത്തിലേക്ക് നായരും സംഘവും നടന്നടുത്തു. അവരുടെ തിരിച്ചുള്ള യാത്രയിൽ എല്ലാവരും നിശ്ശബ്ദരായിരുന്നു.പരസ്പരം മുഖത്തോടു മുഖം നോക്കി എല്ലാം ഉള്ളിൽ ഒതുക്കി അങ്ങിനെ ഇരുന്നു. കുതിരവണ്ടിയുടെ കുലുക്കത്തിന് അനുസരിച്ചു അവരുടെ എല്ലാവരുടേയും തലകളും ഒരു പാവയുടെ ചലനം പോലെ ചലിച്ചുകൊണ്ടിരുന്നു.യാത്രയുടെ ആരംഭത്തിൽ കൂടെ ഉണ്ടായിരുന്ന രണ്ടുപേർ ഇപ്പോൾ ഇല്ല.ഇനി ഒരിക്കലും തിരിച്ചു വരൻ കഴിയാത്ത ലോകത്തേക്ക് അവർ യാത്ര പോയി എന്നത് അവരുടെ മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തി. ഇപ്പോൾ കുതിരകളുടെ […]
മേമനെകൊല്ലി-11- ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ പരമ്പര പതിനൊന്നാം ഭാഗം
കുടക് മലകളിലെ തണുത്ത കാറ്റിൽ മരണത്തിൻ്റെ ഗന്ധം അലിഞ്ഞു ചേർന്നു.കറുത്തിരുണ്ട പാറക്കൂട്ടങ്ങൾക്ക് മുകളിലൂടെ മേമൻ്റെ രക്തം പുഴയായി ഒഴുകി.പുഴയുടെ കുത്തൊഴുക്കിൽ എല്ലാവരുടേയും സമനില തെറ്റി.ആദ്യത്തെ അമ്പരപ്പിൽ നിന്നും ഉണർന്നെഴുന്നേറ്റ് നായർ ബ്രൈറ്റിൻ്റെ നേർക്ക് പാഞ്ഞടുത്തു.നായർ അലറി,”എടാ തന്തയില്ലാത്തവനെ,നീ എന്ത് തെണ്ടിത്തരമാണ് കാണിച്ചത്?” ബ്രൈറ്റിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.നിർവ്വികാരമായിരുന്നു ആ മുഖം.എന്നാൽ നിമിഷ നേരംകൊണ്ട് ,ജെയിംസ് ബ്രൈറ്റ് ഒന്നുമറിയാത്തതുപോലെ പൊട്ടിയ തിരയുടെ കാട്രിഡ്ജ്ജ് തൻ്റെ ഡബിൾ ബാരൽ തോക്കിൽ നിന്നും ഊരി എടുത്തു. ബാഗിൽ നിന്നും പുതിയ […]
B & T മ്യുസിക്കിന്റെ ദിവ്യതാരകം റിലീസിംഗ് നടന്നു
ബാസൽ : ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളെ സംഗീതത്തിലൂടെ ഭക്തിസാന്ദ്രമാക്കുവാൻ B & T മ്യൂസിക്കിന്റെ ബാനറിൽ ദിവ്യതാരകം റിലീസ് ചെയ്തു. ക്രൈസ്തവർ ആഗമനകാലത്തിലേക്ക് പ്രവേശിക്കുന്ന ഡിസംബർ ഒന്നിന് തന്നെ റിലീസ് ചെയ്ത ഈ സംഗീത ശില്പം ലോകമെമ്പാടുമുള്ള മലയാളികൾക്കുള്ള ക്രിസ്മസ് സമ്മാനമാണ്. കലാകാരനും എഴുത്തുകാരനുമായ ടോം കുളങ്ങരയുടെ തൂലികയിൽ പിറന്ന ഈ വർഷത്തെ മൂന്നാമത് ഗാനമാണ് ദിവ്യതാരകം. നിരവധി ഗാനങ്ങൾക്ക് സംഗിതം പകർന്ന സ്വിസ്സ് ബാബു എന്ന ബാബു പുല്ലേലിയാണ് ഈ ആൽബത്തിന്റെ സംഗീത സംവിധാനം […]












