കടൽ കാറ്റിൻ്റെ തണുപ്പിൽ സ്നേഹത്തിൻ്റെ ,സൗഹാർദ്ദത്തിൻ്റെ മൂടുപടമണിഞ്ഞു നിൽക്കുന്ന തലശ്ശേരി എന്ന തുറമുഖ പട്ടണത്തിൽ ഒരു പ്രധാന വാർത്തയായി കുഞ്ചുവിൻ്റെ മരണം.ആൻ മരിയക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ സംഭവം.പരസ്പര ബഹുമാനത്തോടെ പെരുമാറിയിരുന്ന സുഹൃത്തുക്കൾ മാത്രമായിരുന്നു അവർ.മണ്ണുവാരികളിക്കുന്ന കൊച്ചുകുട്ടികളെപ്പോലെ ചിലപ്പോൾ അവർ തമ്മിൽ വഴക്കടിച്ചു.പരസ്പരം കളിയാക്കി,അറിയാവുന്ന കാര്യങ്ങൾ പഠനത്തിനിടയിലുള്ള വിശ്രമവേളകളിൽ ചർച്ച ചെയ്തു.അപരിചിതമായ ഒരു പുതിയ സംസ്കാരവും ആചാരങ്ങളും മനസ്സിലാക്കാനുള്ള ആഗ്രഹം മാത്രമായിരുന്നു ആൻ മരിയയുടേത്. ആൻ മരിയ ഒരിക്കൽ ചോദിച്ചു ,”കുഞ്ചു,ആർ യു മാരീഡ്?” “നോ”. “വൈ?” […]
Cultural
മേമനെകൊല്ലി -4 നോവൽ നാലാം ഭാഗം -ജോൺ കുറിഞ്ഞിരപ്പള്ളി
നേരം പുലരുന്നതേയുള്ളു.പതിവിന് വിപരീതമായി നാരായണൻ മേസ്ത്രി ബംഗ്ലാവിൻ്റെ പിൻഭാഗത്തെ വാതിൽക്കൽ മുഖം കാണിച്ചു ജെയിംസ് ബ്രൈറ്റിനെ മൈസൂരിലേക്ക് റസിഡൻറ്വി ളിപ്പിച്ചിരിക്കുന്നു.അദ്ദേഹത്തിൻ്റെ കൂടെ മൈസൂരിലേക്ക് പോകണം എന്ന് ശങ്കരൻ നായർ പറഞ്ഞു ഏല്പിച്ചിട്ടുണ്ട്.ശങ്കരൻ നായരുടെ നിർദ്ദേശം അനുസരിച്ചു് തൊഴിലാളികളെ നിയന്ത്രിക്കുകയാണ് നാരായണൻ മേസ്ത്രിയുടെ ജോലി.മൂന്നു മേസ്ത്രിമാരിൽ സീനിയർ നാരായണൻ മേസ്ത്രിയാണ്.കുഞ്ചുവും ഗോപിയും പ്രായംകൊണ്ടും പരിചയംകൊണ്ടും നാരായണൻ മേസ്ത്രിയെക്കാൾ പിന്നിൽ ആയിരുന്നു.അതുകൊണ്ട് ജെയിംസ് ബ്രൈറ്റിൻ്റെ കൂടെ പോകുവാൻ ശങ്കരൻ നായർ,തിരഞ്ഞെടുത്തത് നാരായണൻ മേസ്ത്രിയെയാണ് . മിക്കവാറും ഇങ്ങനെയുള്ള അവസരങ്ങളിൽ ശങ്കരൻ […]
മേമനെകൊല്ലി-3 (നോവൽ) ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ മൂന്നാം ഭാഗം
വൈകിവന്ന വായനക്കാർക്കായി നോവലിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ പേജിന്റെ അവസാനഭാഗത്തു ചേർത്തിരിക്കുന്നു .. നോവൽ മൂന്നാം ഭാഗം ആരംഭം …. ജെയിംസ് ബ്രൈറ്റിൻ്റെ വികലവും ക്രൂരവുമായ മനസ്സ് വെളിവാക്കുന്നതായിരുന്നു അയാളുടെ പ്ലാനുകൾ. “നായർ”.ബ്രൈറ്റ് വിളിച്ചു. “സാർ”. “നമ്മൾ നായാട്ടിന് പോയിട്ട് ഒരു മാസം ആകുന്നു.ഈ വീക്ക് എൻഡ് നായാട്ടിന് പോകാം എന്ന് വിചാരിക്കുന്നു.ഞാൻ ഒരു പ്ലാൻ റെഡിയാക്കിയിട്ടുണ്ട്.ഗ്രൂപ്പിലുള്ള എല്ലാവരോടും തയ്യാറായി ഇരിക്കാൻ പറയണം” “ഇപ്പോൾ കാലാവസ്ഥ നല്ലതല്ല സർ.രണ്ടാഴ്ച കഴിഞ്ഞിട്ടുപോരെ?”നായർ ചോദിച്ചു. “കുടക്അതിർത്തിയിൽ ഒരു പുതിയ സ്ഥലത്തു് […]
മേമനെകൊല്ലി-2 (നോവൽ രണ്ടാം ഭാഗം )ജോൺകുറിഞ്ഞിരപ്പള്ളി ..
കഥയുടെ പിന്നാമ്പുറം ആയിരത്തി എണ്ണൂറ്റിമുപ്പത്തിനാല് ഏപ്രിൽ പതിനൊന്ന്. ഫ്രെയ്‌സർ എന്ന ബ്രിട്ടീഷ് കേണൽ ഒരു ബറ്റാലിയൻ പട്ടാളക്കാരുമായി കുടക് (കൊടഗ്) ആക്രമിച്ചു. ആ കാലഘട്ടത്തില്‍ കുടക് ഭരിച്ചിരുന്നത് ഇക്കേരി നായക രാജവംശത്തിൽപെട്ട ചിക്ക വീരരാജാ ആയിരുന്നു.ബ്രിട്ടീഷ് പട്ടാളത്തിനു മുന്‍പിൽ പിടിച്ചു നിൽക്കാൻ ചിക്ക വീരരാജായ്ക്ക് കഴിഞ്ഞില്ല. അദ്ദേഹം ബന്ദിയാക്കപ്പെട്ടു.കേണൽ ഫ്രെയ്‌സർ പിടിച്ചെടുത്ത കുടക് ഭൂപ്രദേശത്തെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിലാക്കി.ചിക്ക വീരരാജയെയും രാജവംശത്തിൽ പെട്ടവരെയും വെല്ലൂർ എന്ന സ്ഥലത്തേക്ക് കേണൽ ഫ്രെയിസർ നാടുകടത്തി. പിന്നീട് ചിക്കവീരരാജയെയും മകൾ […]
യൂറോപ്പിൽ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഒരുക്കിയ “മസാല കോഫി ” സംഗീതനിശക്ക് സമാപനം ..
മസാല കോഫിക്കും ,വിവിധ രാജ്യങ്ങളിൽ പ്രോഗ്രാമൊരുക്കിയ സംഘടനകൾക്കും സംഘാടകർക്കും ,ആസ്വാദകര്‍ക്കും നന്ദിയോടെ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് . സ്വിറ്റസർലണ്ടിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക ചാരിറ്റി സംഘടനയായ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് മറ്റു സംഘടനകളുടെയും ,സംഘാടകരുടെയും സഹകരണത്തോടെ സെപ്റ്റംബർ ഏഴിന് സൂറിച്ചിൽ തുടക്കമിട്ട മസാല കോഫി മ്യൂസിക് യൂറോപ്പ് ടൂർ ഒമ്പതിലധികം വേദികളിൽ സംഗീതത്തിന്റെ പെരുമഴ പെയ്യിച്ചു സെപ്റ്റംബർ 29 നു അയർലണ്ടിലെ ഡബ്ലിനിൽ അരങ്ങേറിയ ഷോയോടെ യൂറോപ്പ് ടൂറിന് തിരശീല വീണു . മസാല കോഫി ലൈവ് മ്യൂസിക് ഷോ യൂറോപ്പിയൻ മലയാളികളില്‍ […]
മേമനെകൊല്ലി-1 (നോവൽ ) ജോൺ കുറിഞ്ഞിരപ്പള്ളി
കഥാസൂചന മേമനെകൊല്ലി എന്ന ഈ നോവൽ കുടകിൻ്റെ (കൊടഗ് ,Coorg ) ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു.അതുകൊണ്ടുതന്നെ ഭൂമിശാസ്ത്രപരമായുള്ള ഈ പ്രദേശത്തിൻ്റെ അവസ്ഥ, കുടക് ഭരിച്ചിരുന്ന രാജവംശങ്ങൾ ,പിന്നീട് ഭരണം പിടിച്ചെടുത്ത ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സ്വാധീനം മുതലായവ കഥയിൽ പരാമർശിക്കപ്പെടാതെ വയ്യ. രണ്ടുനൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കഥ തലമുറകളായി കൈമാറി എൻ്റെ കൈയ്യിൽ എത്തുമ്പോൾ വളരെയധികം കൂട്ടിച്ചേർക്കലുകളും ഭാവനവിലാസങ്ങളും കൂടിച്ചേർന്ന് മറ്റൊരു കഥ ആയിട്ടുണ്ടാകാം.ചുരുക്കത്തിൽ ഈ കഥയുടെ ആധികാരികത തന്നെ ചോദ്യം ചെയ്യപ്പെടാം. ഏതു ചരിത്രവും എഴുത്തുകാരുടെ ഭാവനാ […]
കലാമേളയിലെ മിന്നലൊളിയുമായ് “കലാതിലകം” കിരീടം ചൂടി ശിവാനി നമ്പ്യാർ …
ജൂൺ എട്ട് ,ഒൻപതു തീയതികളിൽ സൂറിച്ചിൽ നടന്ന കേളി കലാമേളയിൽ കലാതിലകമായി സൂറിച്ചിലെ ശിവാനി നമ്പ്യാർ . കണ്ണുകളില്‍ ഭാവത്തിന്‍റെ തിരയിളക്കവുമായി , വശ്യമധുരമായ പുഞ്ചിരിയുമായി , ചെഞ്ചുണ്ടില്‍ രാഗശോണിമയുമായി , സര്‍വാംഗം ആഭരണഭൂഷിതമായി , സുന്ദരവദനത്താൽ , അംഗങ്ങളാകമാനം സുന്ദരമായി ചലിപ്പിച്ച് വേദിയില്‍ അത്ഭുതനടനങ്ങൾ കാഴ്ചവെച്ചപ്പോൾ കലാമേളയിൽ മത്സരിച്ച മിക്ക ഇനങ്ങളിലും വിജയി ആകുവാൻ പത്തു വയസുള്ള ഈ ബാലികക്ക് കഴിഞ്ഞതോടെ കേളി നടത്തിവരുന്ന പതിനാറാമത് കലാമേളയിൽ ശിവാനി നമ്പ്യാർ കലാതിലക കിരീടമണിഞ്ഞു . ഭരതനാട്യത്തിലും , ഫോൾക് ഡാൻസിലും ,ഫാൻസി ഡ്രസ്സ് മത്സരങ്ങളിൽ ഒന്നാം സമ്മാനവും,മോഹിനിയാട്ടത്തിൽ മൂന്നാം സമ്മാനവും കൂടാതെ സിനിമാറ്റിക് ഡാൻസ് ,ക്ലാസിക്കൽ ഗ്രൂപ് […]
ഫാദർ ഫിലിപ്പ് കരോട്ടപ്പുറവും സംഗീത സംവിധായകൻ സ്വിസ്സ്ബാബുവും ചേർന്നൊരുക്കിയ ക്രിസ്തീയ ഭക്തിഗാന ആൽബം വൈറൽ ആകുന്നു“
ഇറ്റലിയിലെ അസ്സീസിയിലെ മലയാളീ വൈദികൻ ഫാദർ ഫിലിപ്പ് കരോട്ടപ്പുറം രചനയും നിർമാണവും നിർവഹിച്ച ക്രിസ്തീയ ഭക്തിഗാന ആൽബം വൈറൽ ആകുന്നു. കോൾബെ കമ്മ്യൂണിക്കേഷന്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ആൽബം 29.1.2019 ചൊവ്വാഴ്ച കട്ടപ്പനയിൽ വെച്ച് ഫാദർ ഫിലിപ്പിന്റെ കാർമികത്വത്തിൽ നടന്ന ഭക്തി നിർഭരമായ ദിവ്യ ബലിക്ക് ശേഷം പ്രകാശനം ചെയ്യപ്പെട്ടു. ഭക്തി നിർഭരമായ പതിനഞ്ചു ഗാനങ്ങളടങ്ങിയ ബലിക്കല്ല്, THE ALTAR എന്ന ഈ ക്രിസ്തീയ ഭക്തി ഗാന ആൽബത്തിന്റെ സംഗീത സംവിധാനം സ്വിസ്സ്ബാബുവും, സെബി തുരുത്തിപ്പുറവും, ജിജോ […]