കേരളത്തിൽ സ്വർണവില റെക്കോർഡിൽ. ഒരു പവന് സ്വർണത്തിന്റെ വില 43000 കടന്നു. ഫെബ്രുവരിയിലാണ് അവസാനമായി സ്വർണത്തിന്റെ വില റെക്കോർഡിലെത്തിയത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് കൂടിയത് 200 രൂപ. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5380 രൂപയായി ഉയർന്നു. ഒരു പവൻ സ്വർണത്തിന് വില 1600 രൂപ വർധിച്ച് 43,040 രൂപയിൽ എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുത്തനെ ഉയരുന്നതിനിടെയാണ് കേരളത്തിൽ വില സർവകാല റെക്കോർഡിൽ എത്തിയത്. ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില ഇതിന് മുൻപ് […]
Business
സ്വർണവിലയിൽ വൻ വർധന; വില റെക്കോർഡിനരികെ
സ്വർണവില കുത്തനെ കൂടി. ഇന്ന് ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,355 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 400 രൂപ വർധിച്ച് 42,840 രൂപയിൽ എത്തിയിരിക്കുകയാണ്. ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5305 രൂപയിലും പവന് വില 42,440 രൂപയുമായിരുന്നു. അതിന് മുൻപുള്ള രണ്ട് ദിവസവും സ്വർണവില വൻ മുന്നേറ്റമാണ് നടത്തിയത്. തിങ്കളാഴ്ച ഗ്രാമിന് 30 രൂപയും ചൊവ്വാഴ്ച ഗ്രാമിന് […]
കുതിപ്പ് നിന്നു; കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. സ്വര്‍ണം ഔണ്‍സിന് 1902 ഡോളര്‍ വരെയെത്തി. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെ ഗ്രാമിന് 70 രൂപ കൂടി 5315 രൂപയും പവന് 560 രൂപ കൂടി 42,520 രൂപയുമായിരുന്നു വിപണി നിരക്ക്. ഇന്ന് സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 5305 രൂപയാണ് ഔദ്യോഗിക വില. 42,440 രൂപയിലാണ് […]
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്കോ? ഇന്നും വന്‍ വര്‍ധനവ്
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഔണ്‍സിന് 1906 വരെ സ്വര്‍ണവില ഉയര്‍ന്നതോടെ കേരളത്തില്‍ ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ ഗ്രാമിന് 30 രൂപ കൂടി 5245 രൂപയും പവന് 41960 രൂപയുമായിരുന്നു വിപണി നിരക്ക്. ഒരു ഇന്ന് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയുടെയും പവന് 560 രൂപയുടെയും വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5315 രൂപയാണ് വിപണി വില. പവന് 42,520 രൂപയിലേക്കുമെത്തി വ്യാപാരം പുരോഗമിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയരുന്നതിനിടെ […]
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഗ്രാമിന് ഇന്നും 5140 രൂപ തന്നെ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്നും 5140 രൂപയായി നില്‍ക്കുകയാണ്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5140 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 41,120 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 45 രൂപ വര്‍ധിച്ച് 4245 രൂപയായി.വെള്ളി നിരക്കില്‍ മാറ്റമില്ല. തുടര്‍ച്ചയായി മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വര്‍ണവിലയില്‍ ഇന്നലെ ഉയര്‍ച്ച രേഖപ്പെടുത്തുന്നത്. ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ ഗ്രാമില്‍ 95 രൂപയുടെ […]
ആധാർ-പാൻ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം ?
ആധാറും -പാനും ലിങ്ക് ചെയ്യേണ്ട സമയ പരിധി അവസാനിക്കുകയാണ്. അടുത്ത മാസം 31 ആണ് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യാൻ സാധിക്കുന്ന അവസാന തിയതി. ഇതിനോടകം തന്നെ പലരും ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിരിക്കും. എന്നാൽ ചിലർക്കെങ്കിലും ഇവ ബന്ധിപ്പിച്ചോ എന്നൊരു സംശയം മനസിൽ ഉടലെടുത്തിരിക്കും. ആധാർ-പാൻ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വഴിയുണ്ട്. ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ലിങ്ക്-ആധാർ പാൻ സ്റ്റേറ്റസ് എന്ന ടാബ് ക്ലിക്ക് […]
പ്രതിമാസം 50,000 രൂപ ലഭിക്കും ഈ സർക്കാർ പദ്ധതിയിൽ നിക്ഷേപിച്ചാൽ; മറ്റ് വിവരങ്ങൾ അറിയാം
എത്ര നാൾ വരെ ജോലി എടുക്കാനാണ് നിങ്ങളുടെ പദ്ധതി ? 60 വയസിൽ റിട്ടയർമെന്റ് സ്വപ്‌നം കാണുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ വിരമിച്ച ശേഷമുള്ള ജീവിതത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? പ്രതിമാസം ശമ്പളമില്ലാതെ എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകും ? ഈ ആശങ്കകൾക്കുള്ള ഉത്തരമാണ് എൻപിഎസ് അഥവാ നാഷ്ണൽ പെൻഷൻ സ്‌കീം. കേന്ദ്ര സർക്കാരും പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും ചേർന്ന് നടത്തുന്ന ഈ പദ്ധതി വഴി വിരമിക്കൽ കാലം സാമ്പത്തിക പരാധീനതകൾ ഇല്ലാതെ […]
ഓഹരി വിപണിയിലെ തിരിച്ചടി; അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളുടെ റേറ്റിംഗ് കുറച്ച് മൂഡീസ്
അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളുടെ റേറ്റിംഗ് കുറച്ച് പ്രമുഖ നിക്ഷേപ ഉപദേഷ്ടാക്കളായ മൂഡീസ്. അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളെ നെഗറ്റീവ് പട്ടികയിലേക്ക് മൂഡിസ് തരംതാഴ്ത്തി. കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന് ദേശീയ അന്തര്‍ദേശീയ തലത്തില്‍ തിരിച്ചടി തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഓഹരി വിപണിയിലെ വന്‍തകര്‍ച്ചയെത്തുടര്‍ന്നാണ് മൂഡീസ് അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളുടെ റേറ്റിങ് കുറച്ചത്. റേറ്റിങ്ങില്‍ സ്ഥിരതയുള്ള കമ്പനികളുടെ പട്ടികയില്‍നിന്ന് നെഗറ്റീവ് പട്ടികയിലേക്കാണ് തരംതാഴ്ത്തിയത്. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, […]
രാജ്യത്തെ വ്യാവസായിക ഉത്പാദന വളര്‍ച്ച കുത്തനെ ഇടിഞ്ഞു; ഡിസംബറില്‍ 4.3 ശതമാനം മാത്രം
വ്യാവസായിക ഉത്പാദന വളര്‍ച്ചയില്‍ കുത്തനെ കുറവ്. രാജ്യത്തെ വ്യവസായിക ഉത്പാദന വളര്‍ച്ച 2022 ഡിസംബറില്‍ 4.3 ശതമാനമായി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. നവംബറില്‍ ഉത്പാദന വളര്‍ച്ചാ നിരക്ക് 7.3 ശതമാനമായിരുന്നു. സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒമ്പത് മാസങ്ങളില്‍ വ്യവസായിക ഉത്പാദന സൂചിക വളര്‍ച്ച 5.4 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം 15.3 ശതമാനമായിരുന്ന നിരക്കാണ് ഈ വിധം ഇടിഞ്ഞത്. ഫാക്ടറി ഉത്പാദന വളര്‍ച്ച 2021 ഡിസംബറിലെ ഒരു ശതമാനത്തില്‍ തന്നെ തുടരുകയാണ്. ഉത്പാദന മേഖലയുടെ […]
സ്വർണവിലയിൽ മുന്നേറ്റം
സ്വർണ വില വർധിച്ചു. ഇന്ന് ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,290 രൂപയായി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 42,320 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർധിച്ച് വില 4,365 രൂപയിലെത്തി. ഇന്നലെ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 5,275 രൂപയായിരുന്നു ഇന്നലത്തെ വില. ഒരു പവൻ സ്വർണത്തിന്റെ വില ഇന്നലെ 42,200 രൂപയിലുമെത്തിയിരുന്നു. […]