ഏഷ്യയിലെ കോടീശ്വരന്‍മാരില്‍ രണ്ടാമനായി അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി. ചൈനീസ് കോടീശ്വരനായ സോങ് ഷാന്‍ഷാനെ മറികടന്നാണ് അദാനി അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. ബ്ലൂംബര്‍ഗ് ബില്യനര്‍സ് ഇന്‍ഡക്‌സ് പ്രകാരം അദാനി ഗ്രൂപ്പിന്റെ ആസ്തി 66.5 ബില്യന്‍ ഡോളറാണ്. സോങ് ഷാന്റെ ആസ്തി 63.6 ബില്യന്‍ ഡോളര്‍ മാത്രമാണ്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഏഷ്യയിലെ ധനികരില്‍ ഒന്നാമന്‍. ചൈനീസ് കോടീശ്വരനായ ഷാന്‍ഷാന്‍ നോങ്ഫു സ്പ്രിങ് സ്ഥാപകനും ബീജിങ് വാന്‍തായ് ബയോളജിക്കല്‍ ഫാര്‍മസി എന്റര്‍പ്രൈസസിന്റെ ഭൂരിഭാഗം ഓഹരികളുടെയും ഉടമസ്ഥനുമാണ്. […]
Business
ദീർഘനാളത്തെ പ്രവർത്തിപരിചയവുമായി ശ്രീ ആൻറണി പനയ്ക്കൽ പുതിയ സംരംഭവുമായി സ്വിസ്സിൽ നിന്നും ആഗോള മാർക്കറ്റിലേക്ക് …
സ്വിസ് എന്ന് കേൾക്കുമ്പോൾതന്നെ ഏതൊരാൾക്കും മനസ്സിൽ വരുക സ്വിസ് ചോക്ലേറ്റ്, സ്വിസ് വാച്ചുകൾ , സ്വിസ് ചീസ് ഒക്കെ ആണ്. നമ്മുടെ ഇടയിലെ ഒരു മലയാളി കഴിഞ്ഞ മുപ്പത്തിമൂന്നു വർഷക്കാലം, ഒരു സ്വിസ് ചോക്ലേറ്റ് കമ്പനിയിൽ (Chocolat Stella Bernrain) ബിസിനസ്സ് ഡെവലപ്മെന്റ് മാനേജർ ആയി ജോലി ചെയ്യുകയും അതിലുപരി കേരളത്തിൽ നിന്ന് ആദ്യമായി ഓർഗാനിക് കൊക്കോ അന്തർദ്ദേശ്ശീയ വിപണിയിലേക്ക് കൊണ്ടുവരുവാൻ സഹായിക്കുകയും ചെയ്‌തു. പറഞ്ഞു വരുന്നത് ടെസ്സിനിൽ താമസിക്കുന്ന നമ്മുടെയെല്ലാം പ്രിയപ്പെട്ട ആന്റണി പനക്കലിനെ കുറിച്ചാണ്. […]
ഇനി വിമാന യാത്രയിലും മൊബൈൽ ഉപയോഗിക്കാം; ജിയോയുടെ സേവനം ഇന്ത്യയിൽ ആദ്യം
വിമാന മൊബൈൽ സേവനം ഏർപ്പെടുത്തി ഇന്ത്യയിലെ മുൻനിര സേവനദാതാക്കളായ റിലയൻസ് ജിയോ. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ഒരു സേവനം നിലവിൽ വരുന്നത്. പാനസോണിക് അനുബന്ധ കമ്പനിയായ എയ്‌റോമൊബൈലുമായി ചേർന്നാണ് ജിയോ നൂതനമായ ഈ സേവനം അവതരിപ്പിക്കുക. “ജിയോ പോസ്റ്റ് പെയ്ഡ് പ്ലസിലൂടെ ഗുണനിലവാരമുള്ള സേവനം നൽകുന്നതിനൊപ്പം എയ്‌റോമൊബൈലുമായുള്ള പങ്കാളിത്തത്തിലൂടെ ആകർഷകമായ നിരക്കിൽ ഫ്ലൈറ്റ് റോമിംഗ് സേവനങ്ങൾ നൽകാനും സാധിക്കും. ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് ഉപയോക്താക്കൾക്ക് 20,000 അടി ഉയരത്തിൽ പോലും തടസമില്ലാതെ സേവനം എത്തിക്കാൻ സാധിക്കുന്നതിൽ […]
നിബന്ധനകൾ ലംഘിച്ചു; പേടിഎമിനെ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തു
പ്രമുഖ പണക്കൈമാറ്റ സേവനമായ പേടിഎമ്മിൻ്റെ ആൻഡ്രോയ്ഡ് ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. ചൂതാട്ടവുമായി ബന്ധപ്പെട്ട ഗൂഗിളിൻ്റെ നിബന്ധനകൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. താത്കാലികമായി മാത്രമാണ് ആപ്പ് നീക്കം ചെയ്തതെന്നും ഉടൻ തിരികെ വരുമെന്നും പേടിഎം അറിയിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിനു മുന്നോടിയായി പേടിഎം ഫസ്റ്റ് ഗെയിംസ് എന്ന പേരിൽ ഫാൻ്റസി ക്രിക്കറ്റ് ആരംഭിച്ചതിനു പിന്നാലെയാണ് ഗൂഗിളിൻ്റെ നടപടി. തങ്ങൾ ചൂതാട്ടം അനുവദിക്കില്ലെന്ന് ഗൂഗിൾ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ‘ഞങ്ങൾ ഓൺലൈൻ കാസിനോകൾക്ക് അനുമതി […]
ഇന്ത്യയുടെ ജിഡിപി 10.5 മുതൽ 14.8 ശതമാനം വരെ ഇടിയും; സാമ്പത്തിക രംഗം കൂപ്പുകുത്തുമെന്ന് റിപ്പോർട്ട്
ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്ക് 10.5 ശതമാനം ഇടിയുമെന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ ഫിച്ച്. നടപ്പു സാമ്പത്തിക വർഷത്തിൽ അഞ്ച് ശതമാനം ഇടിവുണ്ടാകുമെന്നാണ് ഫിച്ച് നേരത്തെ കണക്കുകൂട്ടിയിരുന്നത്. ഇത് തിരുത്തിയാണ് പുതിയ പ്രവചനം. അതേ സമയം, ജിഡിപിയിൽ 14.8 ശതമാനം ഇടിവുണ്ടാവുമെന്നാണ് ഗോൾഡ്മാൻ സാക്സിൻ്റെ പ്രവചനം. കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയുടെ ജിഡിപി കൂപ്പുകുത്തുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്തെ ജിഡിപി വളർച്ചാനിരക്കിൽ 23.9 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇത് റെക്കോർഡ് ആയിരുന്നു. തൊട്ടു മുൻപുള്ള വർഷം ഈ […]
എടിഎം തട്ടിപ്പ് തടയാൻ പുതിയ മാർഗവുമായി എസ്ബിഐ
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എടിഎമ്മുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ ദിനം പ്രതി വർധിച്ചു വരികയാണ്, എന്നാൽ, ഇത്തരം തട്ടിപ്പ് തടയാൻ ബദൽ സംവിധാനവുമായി രംഗത്ത് വന്നിരിക്കുകയാണ് എസ്ബിഐ. എടിഎമ്മിലെത്തി ബാലൻസ് പരിശോധിക്കാനോ, മിനി സ്റ്റേറ്റ്മെന്റ് എടുക്കുന്നതിനോ ശ്രമിച്ചാൽ എസ്എംഎസ് വഴി ബാങ്ക് നിങ്ങളെ വിവരമറിയിക്കും. ഉപഭോക്താക്കൾ ഇതു സംബന്ധിച്ച് വരുന്ന എസ്എംഎസുകൾ അവഗണിക്കരുതെന്ന നിർദേശം എസ്ബിഐ ഇതിനോടകം നൽകി കഴിഞ്ഞു. ഉപഭോക്താക്കൾ ബാലൻസ് പരിശോധിക്കാൻ എടിഎമ്മിൽ പോയിട്ടില്ലെങ്കിൽ എസ്എംഎസ് ലഭിക്കുന്ന പക്ഷം എടിഎം കാർഡ് ബ്ലോക്ക് […]
വായ്പാ മോറട്ടോറിയം കാലാവധി നീട്ടില്ല
ഇന്ത്യയിൽ കൊവിഡ് സാഹചര്യത്തിൽ എർപ്പെടുത്തിയ വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ല. സെപ്തംബർ ഒന്ന് മുതൽ ലോണുകൾക്ക് തിരിച്ചടവ് നിർബന്ധമാണ്. ടേം ലോണുകൾക്കും റീട്ടെയ്ൽ ലോണുകൾക്കും ഉൾപ്പടെ എല്ലാ വയ്പകളുടെയും മോറട്ടോറിയം അവസാനിക്കുകയാണ്. ഭവന വാഹന വായ്പകൾ, വ്യക്തിഗത വായ്പകൾ, വിദ്യാഭ്യസ വായ്പകൾ തുടങ്ങിയുടെ എല്ലാം തിരിച്ചടവും തിങ്കളാഴ്ച മുതൽ സാധാരണ നിലയിലാകും. ജോലി നഷ്ടപ്പെട്ടവരുടെ ലോൺ തിരിച്ചടവിന് സാവകാശം നൽകാൻ വ്യവസ്ഥ വേണം എന്ന നിർദേശവും റിസർവ്വ് ബാങ്ക് തള്ളിയിട്ടുണ്ട്.
മുകേഷ് അംബാനി ലോകസമ്പന്നരിൽ അഞ്ചാമൻ
ഫേസ് ബുക്ക് മേധാവി മാർക്ക് സുക്കർബർഗിന് തൊട്ടുപിന്നിലായാണ് മുകേഷ് അംബാനി പട്ടികയിൽ ഇടംപിടിച്ചത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ ധനികനായി. 5.61 ലക്ഷം കോടിയാണ് മുകേഷ് അംബാനിയുടെ ആസ്തി. ഫോർബ്സ് മാസികയാണ് ലോകസമ്പന്നരുടെ പട്ടികയും അവരുടെ ആസ്തിയും പുറത്തുവിട്ടത്. ഫേസ് ബുക്ക് മേധാവി മാർക്ക് സുക്കർബർഗിന് തൊട്ടുപിന്നിലായാണ് മുകേഷ് അംബാനി പട്ടികയിൽ ഇടംപിടിച്ചത്. ഫോർബ്സിന്റെ പട്ടികയിൽ ആമസോൺ സിഇഒ ജെഫ് ബെസോസ് തന്നെയാണ് ഇപ്പോഴും ഒന്നാമതുള്ളത്. 183.7 ബില്യൺ […]
വ്യാപാര മേഖലയിലെ സ്വദേശിവത്കരണം വീണ്ടും ശക്തമാക്കാനൊരുങ്ങി സൌദി അറേബ്യ
സൌദിയിൽ അടുത്ത മാസം മുതൽ ഒമ്പത് വ്യാപാര മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കും. ചില്ലറ-മൊത്ത വ്യാപാര മേഖലകളിൽ 70 ശതമാനമാണ് സൌദിവൽക്കരണം നടപ്പിലാക്കുക. സൌദിയിൽ അടുത്ത മാസം മുതൽ ഒമ്പത് വ്യാപാര മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കും. ചില്ലറ-മൊത്ത വ്യാപാര മേഖലകളിൽ 70 ശതമാനമാണ് സൌദിവൽക്കരണം നടപ്പിലാക്കുക. മലയാളികളടക്കം നിരവധി വിദേശികളെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ പദ്ധതി. ചില്ലറ – മൊത്ത വ്യാപാര മേഖലകളിലെ ഒമ്പത് വിഭാഗം സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുമെന്ന്, ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ തന്നെ […]
ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അപ്രഖ്യാപിത നിയന്ത്രണമുണ്ടാവുന്നതായി വ്യാപാരികള്‍
ഇതുമൂലം ചൈന , ഹോങ്കോങ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ചൈനയും നിയന്ത്രണം കൊണ്ടുവരുന്നുണ്ടെന്ന് വ്യവസായ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു ഇന്ത്യാ -ചൈന അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അപ്രഖ്യാപിത നിയന്ത്രണമുണ്ടാവുന്നതായി വ്യാപാരികള്‍. ഇതുമൂലം ചൈന , ഹോങ്കോങ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ചൈനയും നിയന്ത്രണം കൊണ്ടുവരുന്നുണ്ടെന്ന് വ്യവസായ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ തുറമുഖങ്ങളില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കുള്ല ക്ലിയറന്‍സ് ലഭിക്കുന്നില്ലെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ആന്‍ഡ് കസ്റ്റംസ് […]