India National

യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കാൻ ഒരുങ്ങി ഉത്തരാഖണ്ഡ്

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങി ഉത്തരാഖണ്ഡ്. യൂണിഫോം സിവിൽ കോഡിൻ്റെ കരട് തയ്യാറാക്കാൻ രൂപീകരിച്ച വിദഗ്ധ സമിതി ഫെബ്രുവരി രണ്ടിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിൽ എത്തിയാൽ യുസിസി നടപ്പാക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. സർക്കാർ രൂപീകരിക്കാനും വാഗ്ദാനം പൂർത്തിയാക്കാനും ദേവഭൂമിയിലെ ജനങ്ങൾ അവസരം നൽകി. വിദഗ്ധ സമിതിയുടെ പ്രവർത്തനം പൂർത്തിയായതായി […]

India National

ഗസ്റ്റ് ഹൗസില്‍ ഉച്ചഭക്ഷണത്തിന് അനുമതിയില്ല; ബം​ഗാളിൽ ന്യായ് യാത്ര തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന് കോണ്‍ഗ്രസ്

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ പശ്ചിമ ബംഗാളിലെ മാള്‍ഡ ഗസ്റ്റ് ഹൗസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉച്ചഭക്ഷണം നിഷേധിച്ചു. ജില്ലാ കോണ്‍ഗ്രസ് നല്‍കിയ അപേക്ഷയാണ് നിരസിച്ചത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അന്നേദിവസം ഗസ്റ്റ് ഹൗസില്‍ എത്തുമെന്നാണ് വിശദീകരണം നല്‍കിയത്. ഇന്നത്തെ ബിഹാറിലെ പര്യടനം പൂര്‍ത്തിയാക്കി നാളെ ഭാരത് ജോഡോ ന്യായി യാത്ര ബംഗാളിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തിലാണ് മാള്‍ഡയിലെ ഗസ്റ്റ് ഹൗസില്‍ രാഹുല്‍ ഗാന്ധിക്കായുള്ള ഉച്ചഭക്ഷണത്തിനായി ജില്ലാ കമ്മിറ്റി അപേക്ഷ നല്‍കിയത്. മമതാ ബാനര്‍ജിയുടെ പരിപാടി ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് […]

World

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് സുമിത്ര ഉപയോഗിച്ചുള്ള ദൗത്യമാണ് ഫലം കണ്ടത്. അറബിക്കടലിൽ കൊച്ചി തീരത്തിന് 700 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് ഇറാനിയൻ മത്സ്യബന്ധന കപ്പൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. ഇറാൻ്റെ പതാകയുള്ള മത്സ്യബന്ധന കപ്പൽ (എഫ്‌വി) ഇമാൻ്റെ സഹായ അഭ്യർത്ഥന നാവികസേനയ്ക്ക് ലഭിക്കുകയായിരുന്നു. പിന്നാലെ ഐഎൻഎസ് സുമിത്രയിലെ ധ്രൂവ് ഹെലികോപ്ടർ ഉപയോഗിച്ചുകൊണ്ട് കപ്പലുകള്‍ വിട്ടുനൽകണമെന്ന് സൂചന നൽകി. എന്നാൽ കൊള്ളക്കാർ തയാറായിരുന്നില്ല. കപ്പൽ വളഞ്ഞ ഇന്ത്യൻ […]

India National

രാജ്യസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന്

രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളിൽ ഒഴിവുവന്ന 56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27 നാണ് തെരഞ്ഞെടുപ്പ്. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉത്തർപ്രദേശ് (10), മഹാരാഷ്ട്ര (6), ബിഹാർ (6), പശ്ചിമ ബംഗാൾ (5), മധ്യപ്രദേശ് (5), ഗുജറാത്ത് (4), കർണാടക (4), ആന്ധ്രാപ്രദേശ് (3), തെലങ്കാന (3), രാജസ്ഥാൻ (3), ഒഡീഷ (3), ഉത്തരാഖണ്ഡ് […]

Local

കോട്ടയത്ത് ചുവരെഴുത്തിനെ ചൊല്ലി തർക്കം

കോട്ടയത്ത് ചുവരെഴുത്തിനെ ചൊല്ലി തർക്കം. തോമസ് ചാഴിക്കാടൻ എംപിയുടെ സഹോദരന്റെ പേരിലുള്ള സ്ഥലത്ത് ജോസഫ് ഗ്രൂപ്പ് ചുവരെഴുതി. അനുമതിയില്ലാതെയാണ് യുഡിഎഫ് സ്ഥാനാർത്ഥിക്കായി ചുവരെഴുതിയതെന്ന് കേരള കോൺഗ്രസ് മാണി വിഭാഗം ആരോപിച്ചു. ചുവരെഴുത്ത് മായ്ച്ചുകളയണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകി. സ്ഥാനാർത്ഥി ആരാണെന്ന് അറിയുന്നതിന് മുമ്പ്, ഇന്നലെയാണ് കോട്ടയം പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്ന ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. എന്നാൽ സ്ഥാനാർത്ഥിയുടെ പേര് എഴുതിയില്ല. സ്ഥാനാർത്ഥി ആരാണെന്ന് അറിയാത്തതുകൊണ്ടാണ് പേര് എഴുതാതിരുന്നത്. വിവാദമായതോടെ ചുവര് മാറിപ്പോയതാണെന്ന് UDF […]

India Kerala

സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമമെന്ന് പ്രതിപക്ഷം; തെറ്റായ പ്രചരണമെന്ന് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ മരുന്ന് ക്ഷാമം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സർക്കാർ ആശുപത്രികളിൽ മരുന്ന് ഇല്ലെന്ന തെറ്റായ പ്രചരണം പ്രതിപക്ഷം നടത്തുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജിന്റെ മറുപടി. ചോദ്യങ്ങൾക്കല്ല മന്ത്രി മറുപടി നൽകുന്നത് എന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സപ്ലൈകോയിലെ വില പുനർനിർണയം അടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കുന്നതായി മന്ത്രി ജി.ആർ അനിൽ നിയമസഭയെ അറിയിച്ചു. സർക്കാർ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് കൃത്യമായി മരുന്ന് ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ. അനൂപ് ജേക്കബ് എംഎൽഎ ആണ് ചോദ്യോത്തരവേളയിൽ വിഷയം ഉന്നയിച്ചത്. […]

India Kerala

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി; ഫെബ്രുവരി15ന് അവസാനിക്കും

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഫെബ്രുവരി 15ന് സഭാ സമ്മേളമനം അവസാനിക്കും. സംസ്ഥാന ബജറ്റ് അഞ്ചിനു തന്നെ അവതരിപ്പിക്കും. ബജറ്റ് ചർച്ച 12 മുതൽ 15 വരെ നടക്കും. ബജറ്റ് രണ്ടിലേക്ക് മാറ്റണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും തള്ളി. നേരത്തേ മാർച്ച് 20 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. അതേസമയം, കാര്യോപദേശക സമിതി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പരസ്പരം വാക്പോര് നടന്നു. സർക്കാർ ഒട്ടും സഹകരിക്കുന്നില്ല എന്ന് വിഡി സതീശൻപറഞ്ഞപ്പോൾ നിങ്ങളും നല്ല സഹകരണം […]

India National

ജോലിക്ക് ഭൂമി അഴിമതി: ലാലു പ്രസാദ് യാദവ് ഇഡിക്ക് മുന്നിൽ ഹാജരായി

ജോലിക്ക് പകരം ഭൂമി അഴിമതി കേസിൽ രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. പട്നയിലെ ഇഡി ഓഫീസിൽ ഇന്ന് രാവിലെയാണ് അദ്ദേഹം ഹാജരായത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സമൻസ് അയച്ചിരുന്നു. അതേസമയം മകൻ തേജസ്വി യാദവ് നാളെ ഇഡിക്ക് മുന്നിൽ ഹാജരാകും. മൂത്ത മകളും രാജ്യസഭാ എംപിയുമായ മിസ ഭാരതിയോടൊപ്പം രാവിലെ 11 മണിയോടെയാണ് റാബ്രി വസതിയിൽ നിന്ന് ലാലു ഇഡി ഓഫീസിലെത്തിയത്. ലാലുവിന്റെ വരവിന് […]

India National

ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ വൻ തീപിടിത്തം: 450 ഓളം വാഹനങ്ങൾ കത്തിനശിച്ചു

വസീറാബാദിലെ ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ വൻ തീപിടിത്തം. യാർഡിൽ നിർത്തിയിട്ടിരുന്ന 450 ഓളം വാഹനങ്ങൾ കത്തിനശിച്ചു. ഡൽഹി ഫയർ സർവീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഭാഗ്യവശാൽ, ആളപായമുണ്ടായില്ല. പുലർച്ചെ പന്ത്രണ്ടരയോടെയാണ് തീപിടുത്തം ഉണ്ടായതെന്നാണ് നിഗമനം. വിവരം ലഭിച്ചയുടൻ എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. എന്നാൽ തീ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ ഫയർ എഞ്ചിനുകൾ എത്തിക്കേണ്ടി വന്നു. പുലർച്ചെ നാലരയോടെയാണ് തീ നിയന്ത്രണവിധേയമായത്. പൊലീസ് ട്രെയിനിംഗ് സ്കൂളിൻ്റെ പഴയ വാഹനങ്ങൾ സൂക്ഷിക്കുന്ന […]

India Kerala

മന്ത്രി റിപ്പബ്ലിക് ദിന പരേഡിൽ കരാറുകാരന്റെ വാഹനം ഉപയോഗിച്ചതിൽ അസ്വാഭാവികതയില്ല : ജില്ലാ കളക്ടർ

പി.എ മുഹമദ് റിയാസ് റിപ്പബ്ലിക് ദിന പരേഡിൽ കരാറുകാരന്റെ വാഹനം ഉപയോഗിച്ച സംഭവത്തിൽ അസ്വാഭാവികത ഒന്നും ഇല്ലെന്ന് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്. ഔദ്യോഗിക വാഹനം ഇല്ലെങ്കിൽ സ്വകാര്യ വാഹനം ഉപയോഗിക്കാം. സിറ്റി പൊലിസ് കമ്മിഷണറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തത്. നാലു ദിവസം മുൻപാണ് കമ്മിഷണറുടെ കത്ത് ലഭിച്ചത്. മുൻപും ഇത്തരത്തിൽ സ്വകാര്യ വാഹനം ഉപയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി. കോഴിക്കോട് വിക്രം മൈതാനായിൽ നടന്ന റിപ്പബ്‌ളിക് ദിന പരേഡിൽ മന്ത്രി മുഹമ്മദ് റിയാസിന് […]