Zone wide lockdown – malayalees.ch https://malayalees.ch Malayalam Online News Portal Sat, 25 Jul 2020 04:32:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Zone wide lockdown – malayalees.ch https://malayalees.ch 32 32 സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ ഒഴിവാക്കിയെങ്കിലും കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം https://malayalees.ch/move-to-impose-stricter-controls-on-containment-zones-even-if-a-complete-lockdown-is-avoided/ Sat, 25 Jul 2020 04:31:58 +0000 https://malayalees.ch/?p=29043 അടുത്ത ആഴ്ചകളില്‍ രോഗവ്യാപനം കൂടിയാല്‍ സമ്പൂര്‍ണ്ണ അടച്ചിടലിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന

സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ താത്കാലികമായി ഒഴിവാക്കിയതോടെ രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചന. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രങ്ങള്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കും. അടുത്ത ആഴ്ചകളില്‍ രോഗവ്യാപനം കൂടിയാല്‍ സമ്പൂര്‍ണ്ണ അടച്ചിടലിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രോഗവ്യാപനം അതിതീവ്രമാകുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ വേണമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്.എന്നാല്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്ത കക്ഷികളില്‍ ഭൂരിഭാഗവും ലോക് ഡൌണിനെ എതിര്‍ത്തതോടെയാണ് സര്‍ക്കാര്‍ താത്കാലികമായി പിന്നോട്ട് പോയത്. രോഗവ്യാപനം കൂടിയ മേഖലകളെ പ്രത്യേകം തിരിച്ച് അവിടെ കര്‍ശനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. തീവ്രബാധിത മേഖലകളില്‍ നിലവിലെ നിയമത്തില്‍ ഒരു വിട്ട് വീഴ്ചയും വരുത്തേണ്ടെന്ന് പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അടുത്ത രണ്ടാഴ്ച സംസ്ഥാനത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണ് .നിലവിലെ രോഗ വ്യാപനം ഇതിനുള്ളില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളിലെന്നാണ് ആരോഗ്യവകുപ്പും സര്‍ക്കാരും കാണുന്നത്.ചുരുക്കത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കാതെ രോഗബാധ വര്‍ധിച്ചാല്‍ സംസ്ഥാനം വീണ്ടും അടച്ചിടുമെന്ന് വ്യക്തം.

]]>