zomato – malayalees.ch https://malayalees.ch Malayalam Online News Portal Sat, 20 Aug 2022 11:47:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png zomato – malayalees.ch https://malayalees.ch 32 32 ഇന്‍സെന്റീവും കമ്മീഷനും വര്‍ധിപ്പിച്ചു; സൊമാറ്റോ സമരം വിജയം https://malayalees.ch/zomato-workers-struggle-success/ Sat, 20 Aug 2022 11:47:19 +0000 https://malayalees.ch/?p=66783 വെട്ടിക്കുറച്ച ഇന്‍സെന്റീവും ദൈനംദിന വരുമാനവും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവന്തപുരത്ത് സൊമാറ്റോ ഡെലിവറി ഏജന്റുമാര്‍ നടത്തിയ വന്ന സമരം പിന്‍വലിച്ചു. ലേബര്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സൊമാറ്റോ അധികൃതരും ഏജന്റുമാരും തമ്മില്‍ നടത്തിയ ചര്‍ച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് സമരം പിന്‍വലിച്ചത്.

ദൈനംദിന വരുമാനം കുത്തനെ കുറച്ചുകൊണ്ട് ഇന്‍സെന്റീവ് പേയ്‌മെന്റുകളില്‍ വരുത്തിയ മാറ്റവും വിശദീകരണം കൂടാതെ എപ്പോള്‍ വേണമെങ്കിലും തൊഴിലാളികളെ പിരിച്ചുവിടാം എന്ന നിബന്ധന മുന്നോട്ടുവച്ചതുമടക്കം മാനേജ്‌മെന്റ് നടപ്പാക്കിയ പരിഷ്‌കരണങ്ങള്‍ക്കെതിരെയായിരുന്നു സമരം.

ചൊവ്വാഴ്ചയായിരുന്നു സമരം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ മാനേജ്‌മെന്റ് ചര്‍ച്ചകള്‍ക്ക് തയാറാകാതിരുന്നതാണ് സമരം നീണ്ടു പോകാന്‍ ഇടയാക്കിയത്. കൂടാതെ സമരത്തില്‍ പങ്കെടുത്ത ഏജന്റുമാരുടെ അക്കൗണ്ടുകള്‍ സൊമാറ്റോ ഒരു മുന്നറിയിപ്പുമില്ലാതെ റദ്ദു ചെയ്തുവെന്നും സമരക്കാര്‍ ആരോപിച്ചു. സമരത്തില്‍ പങ്കെടുക്കുന്നവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും വിവരശേഖരണത്തിനുമായി ബൗണ്‍സര്‍മാരേയും നിയോഗിച്ചിരുന്നു. ഇത് സമരക്കാരെ കൂടുതല്‍ പ്രകോപിപ്പിക്കുന്ന സ്ഥിതിയുണ്ടായി. സമരക്കാര്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി കൂടി രംഗത്തെത്തിയതോടെ സമരം ശക്തിപ്പെടുകയായിരുന്നു. ഇതിനിടെ ചില സ്വിഗ്ഗി ഏജന്റുമാരും സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ സൊമാറ്റോ മാനേജ്‌മെന്റ് ചര്‍ച്ചകള്‍ക്ക് തയാറാകുകയായിരുന്നു.

തുടര്‍ന്ന് അഡീ. ലേബര്‍ കമ്മീഷണര്‍ കെ.ശ്രീലാലിന്റെ നേതൃത്വത്തില്‍ ലേബര്‍ കമ്മീഷണറേറ്റിലാണ് ചര്‍ച്ച നടന്നത്. സൊമാറ്റോയെ പ്രതിനിധീകരിച്ച് വി.എം.ഹിരണ്‍, അഭിഷേക് ഷെട്ടി എന്നിവരും തൊഴിലാളികളെ പ്രതിനിധീകരിച്ച് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജു ഖാന്‍, ജില്ലാ പ്രഡിഡന്റ് വി.അനൂപ്, ഡി.സുരേഷ്, ബാലചന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.

പ്രതിവാര ഇന്‍സെന്റീവും മഴസമയങ്ങളില്‍ ഇന്‍സെന്റീവും ഹോട്ടലിലെ വെയിറ്റിംഗ് സമയത്തില്‍ കുറവും വരുത്തുന്നതിനും ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം തീരുമാനമായി. നാലായിരം രൂപയ്ക്ക് മേല്‍ ഭക്ഷണ വിതരണം നടത്തുമ്പോള്‍ 15 ശതമാനം കമ്മിഷനും 5000 ത്തിനുമേല്‍ 25 ശതമാനവും 7500 രൂപയ്ക്ക് മുകളില്‍ ഭക്ഷണവിതരണം നടത്തുമ്പോള്‍ 35 ശതമാനവും വിതരണ തൊഴിലാളികള്‍ക്ക് ഇന്‍സെന്റീവായി ലഭിക്കും.

മഴയുള്ള സമയങ്ങളില്‍ ലഭിച്ചിരുന്ന റെയിന്‍ സര്‍ജ് ബോണസ് മുന്‍ നിരക്കിലേക്ക് പുനഃസ്ഥാപിച്ചു. തിരക്കുള്ള സമയങ്ങളില്‍ ബോണസ് 25 രൂപയും അല്ലാത്ത സമയങ്ങളില്‍ 20 രൂപയുമാണ് ലഭിക്കുക. ഭക്ഷണം എടുക്കാനോ കൊടുക്കാനോ പോകുന്ന ലൊക്കേഷനുകളില്‍ യാത്രാദൂര വ്യത്യാസമുണ്ടെങ്കില്‍ അക്കാര്യം മാനേജ്‌മെന്റിനെ നേരത്തേ അറിയിക്കേണ്ടതാണ്. ആഴ്ചയിലൊരിക്കല്‍ ടീം ലീഡര്‍ സര്‍വീസ് അനുവദിക്കേണ്ടതാണ്. വെയിറ്റിംഗിനുള്ള അധിക തുക കണക്കാക്കുന്നതിന് റെസ്‌റ്റോറന്റുകളിലെ കുറഞ്ഞ വെയിറ്റിംഗ് സമയം 15 മിനിട്ടില്‍ നിന്ന് 10 മിനിട്ടാക്കി കുറച്ചു.

വിതരണ ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതിന് മുന്‍പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കണം. അടുത്ത കാലത്തായി, ഡെലിവറി ഏജന്റുമാരെ ഏകപക്ഷീയമായി പിരിച്ചുവിടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കമ്പനി ഏജന്റുമാര്‍ക്ക് അയച്ച സമീപകാല നിബന്ധന ‘സൊമാറ്റോയ്ക്ക് എപ്പോള്‍ വേണമെങ്കിലും കരാര്‍ അവസാനിപ്പിക്കുന്നതിനും ഡെലിവറി പങ്കാളികളുടെ സൊമാറ്റോ പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനം എപ്പോള്‍ വേണമെങ്കിലും നിഷേധിക്കുകയും ചെയ്‌തേക്കാം’. എന്നാതായിരുന്നു. ഇതാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.

]]>
സൊമാറ്റോ സഹസ്ഥാപകൻ ഗൗരവ് ഗുപ്ത കമ്പനി വിട്ടു https://malayalees.ch/zomato-co-founder-gaurav-gupta-quits/ Wed, 15 Sep 2021 04:18:20 +0000 https://malayalees.ch/?p=49604 പ്രമുഖ ഭക്ഷണവിതരണ ശൃംഖലയായ സൊമാറ്റോയുടെ സഹസ്ഥാപകൻ ഗൗരവ് ഗുപ്ത കമ്പനി വിട്ടു. കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സ്ഥാനത്തുനിന്നാണ് ഗൗരവ് പടിയിറങ്ങിയത്. കമ്പനി ഇ-ഗ്രോസറി വിതരണം നിർത്തിയതിനു പിന്നാലെയാണ് ഗൗരവിൻ്റെ നടപടി. ഇതിനു പിന്നാലെ കമ്പനിയുടെ ഓഹരിവില ഒരു ശതമാനം ഇടിഞ്ഞു. (Zomato Gaurav Gupta quits)

സൊമാറ്റോ സ്ഥാപകൻ ദീപേന്ദർ ഗോയാലുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ഗൗരവ് കമ്പനി വിടാനുള്ള തീരുമാനം എടുത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇ-ഗ്രോസറി വിതരണം ആരംഭിച്ചത് ഗൗരവിൻ്റെ ആശയമായിരുന്നു. കൊവിഡ് കാലം കണക്കിലെടുത്തായിരുന്നു പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ സൊമാറ്റോ ആരംഭിച്ചത്. എന്നാൽ, ഇതിൽ നിന്ന് പ്രതീക്ഷിച്ചത്ര ലാഭമുണ്ടായില്ലെന്ന് മാത്രമല്ല, വലിയ നഷ്ടമുണ്ടാവുകയും ചെയ്തു. തുടർന്ന് സേവനം നിർത്താൻ സൊമാറ്റോ തീരുമാനിക്കുകയായിരുന്നു.

]]>
യുവതിയെ മർദിച്ച സോമാറ്റോ ഡെലിവറി ബോയ് അറസ്റ്റിൽ https://malayalees.ch/zomato-delivery-boy-arrested-for-attacking-customer/ Fri, 12 Mar 2021 04:23:10 +0000 https://malayalees.ch/?p=41427 ബംഗളൂരുവിൽ യുവതിയെ മർദിച്ച സോമാറ്റോ ഡെലിവറി ബോയ് അറസ്റ്റിൽ. കുറ്റകൃത്യം നടന്നതിൽ തങ്ങൾ ഖേദിക്കുന്നുണ്ടെന്നും യുവതിക്ക് വേണ്ട ചികിത്സാസഹായം നൽകുമെന്നും സൊമാറ്റൊ അറിയിച്ചു.

മേക്കപ്പ് ആർട്ടിസ്റ്റും യൂട്യൂബറുമായ ഹിതേഷാ ചന്ദ്രനിയുടെ പരാതിയിലാണ് പൊലീസ് കാമരാജിനെ അറസ്റ്റ് ചെയ്തത്. തനിക്കുണ്ടായ ദാരുണമായ അനുഭവം ഹിതേഷാ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. സൊമാറ്റോ വഴി ഓർഡർ ചെയ്ത ഭക്ഷണം വൈകിയതോടെ ഹിതേഷ കസ്റ്റമർ കെയറിൽ നിരന്തരം വിളിച്ച് അന്വേഷിക്കുകയായിരുന്നു.

ഈ സമയത്താണ് കാമരാജ് ഭക്ഷണവുമായി എത്തിയത്. തനിക്ക് ഭക്ഷണം വേണ്ടെന്നും താൻ കസ്റ്റമർ കെയർ മായി സംസാരിക്കുകയാണെന്നും ഹിതേഷ കാമരാജിനോട് പറഞ്ഞു. ഞാൻ നിങ്ങളുടെ അടിമയാണോ എന്ന് ചോദിച്ചായിരുന്നു കാമരാജ് യുവതിക്ക് നേരെ മർദനം അഴിച്ചുവിട്ടത്. മൂക്കിൽ നിന്നും ചോര പൊടിയുന്നത് കണ്ടു കാമരാജ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.

ഹിതേഷക്ക് നേരെ ഉണ്ടായ അക്രമത്തിൽ തങ്ങൾ ഖേദിക്കുന്നു എന്നും ചികിത്സക്ക് വേണ്ട എല്ലാ സഹായവും നൽകുമെന്ന് സൊമാറ്റോ അറിയിച്ചു. കാമരാജ്‌നെ സൊമാറ്റോയിൽ നിന്നും ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു.

]]>
ഓണ്‍ലൈന്‍ വഴി മദ്യവിതരണത്തിനൊരുങ്ങി സൊമാറ്റോ https://malayalees.ch/zomato-said-to-target-push-into-alcohol-deliveries/ Thu, 07 May 2020 09:00:26 +0000 https://malayalees.ch/?p=25256 മദ്യ വിതരണത്തിനുള്ള അനുമതി വാങ്ങുന്നതിനുള്ള പ്രാഥമികഘട്ടമെന്നോണം ഇന്റര്‍നാഷനല്‍ സ്പിരിറ്റ്‌സ് ആന്റ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് കമ്പനി ശിപാര്‍ശ സമര്‍പ്പിച്ചു

ഭക്ഷണത്തിനും ഗ്രോസറിക്കും പുറമെ ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യാനും തയ്യാറെടുത്ത് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ.ലോക്ക്ഡൗണ്‍ കാലത്ത് മദ്യത്തിന്റെ ഡിമാന്‍ഡ് വര്‍ദ്ധിച്ചതും മദ്യശാലകള്‍ പൂട്ടിയതിനെത്തുടര്‍ന്നുമാണ് ഓണ്‍ലൈന്‍ മുഖേനെ മദ്യം വിതരണം ചെയ്യാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

മദ്യ വിതരണത്തിനുള്ള അനുമതി വാങ്ങുന്നതിനുള്ള പ്രാഥമികഘട്ടമെന്നോണം ഇന്റര്‍നാഷനല്‍ സ്പിരിറ്റ്‌സ് ആന്റ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് കമ്പനി ശിപാര്‍ശ സമര്‍പ്പിച്ചു. ഹോം ഡെലിവറി വഴിയുള്ള മദ്യ വിതരണം നിയന്ത്രിതമായ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുമെന്ന് സൊമാറ്റോ സി.ഇ.ഒ മോഹിത് ഗുപ്ത അസോസിയേഷന് സമര്‍പ്പിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഡ് വ്യാപനം കുറഞ്ഞ തോതിലുള്ള സ്ഥലത്താണ് സൊമാറ്റോ മദ്യം വിതരണത്തിന് തയ്യാറെടുക്കുന്നത്.

കോവിഡ് കാലത്ത് ഫുഡ് ഓണ്‍ലൈന്‍ ഡെലിവറിക്ക് കനത്ത തിരിച്ചടിയായിരുന്നു നേരിട്ടിരുന്നത്. ഈ സാഹചര്യത്തില്‍ തങ്ങളുടെ സേവനം ഗ്രോസറി ഡെലിവറിയിലേക്ക് കൂടി കമ്പനി വ്യാപിപ്പിച്ചിരുന്നു.

മാര്‍ച്ച് 25ന് രാജ്യവ്യാപകമായി അടച്ചിട്ട മദ്യശാലകള്‍ ഈ ആഴ്ച മുതല്‍ തുറക്കാന്‍ ചില സംസ്ഥാനങ്ങള്‍ നിലവില്‍ അനുമതി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച പലയിടങ്ങളിലും മദ്യശാലകള്‍ തുറന്നപ്പോള്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. കോടിക്കണക്കിന് രൂപയുടെ മദ്യമാണ് വിറ്റുപോയ്ക്കൊണ്ടിരിക്കുന്നത്. മുംബൈ പോലുള്ള സ്ഥലങ്ങളില്‍ തിരക്ക് മൂലം മദ്യശാലകള്‍ വീണ്ടും പൂട്ടി.

]]>