ZLATAN IBRAHIMOVIC – malayalees.ch https://malayalees.ch Malayalam Online News Portal Mon, 05 Jun 2023 04:30:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ZLATAN IBRAHIMOVIC – malayalees.ch https://malayalees.ch 32 32 ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് https://malayalees.ch/ac-milans-zlatan-ibrahimovic-retires-from-football-aged-41/ Mon, 05 Jun 2023 04:22:38 +0000 https://malayalees.ch/?p=82209 സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 41-ാം വയസിലാണ് താരം ബൂട്ട് അഴിച്ചുവെക്കുന്നത്. ഇതിഹാസ തുല്യമായ കരിയറിലൂടെ ലോക ഫുട്ബോളിൽ തന്റേതായ സ്ഥാനം രേഖെപ്പെടുത്തിയ സ്ലാട്ടൻ ലോക ഫുട്ബോളിലെ മുൻ നിര ക്ലബ്ബുകൾക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്. ഇറ്റാലിയൻ ക്ലബ് എസി മിലാന് വേണ്ടിയായിരുന്നു താരം അവസാനമായി കളിച്ചത്. ഈ സീസണിന് ശേഷം താരം ക്ലബ് വിടുമെന്ന് നേരത്ത അറിയിച്ചിരുന്നു. എന്നാൽ, വളരെ അപ്രതീക്ഷിതമായാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.

സ്വീഡൻ താരമായ യൂറോപ്പിലെ പല മുൻ നിര ക്ലബ്ബുകൾക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്. നാല് രാജ്യങ്ങളിൽ നിന്നും ലീഗ് കിരീടം താരം നേടി. വിവിധ ക്ലബ്ബുകൾക്ക് വേണ്ടി ചാമ്പ്യൻസ് ലീഗ് കളിച്ചെങ്കിലും ഒരു തവണ പോലും കിരീടത്തിൽ മുത്തമിടാൻ സാധിച്ചില്ലെന്ന വേദനയോടെയാണ് അദ്ദേഹം കരിയർ അവസാനിപ്പിക്കുന്നത്. സ്വീഡനിലെ മാൽമോ ക്ലബ്ബിലൂടെ കളിച്ചു തുടങ്ങിയ താരം, പിന്നീട് നെതെർലാൻഡ് ക്ലബ് അയാക്സ്, ഇറ്റാലിയൻ ക്ലബ്ബുകളായ യുവന്റസ്, ഇന്റർമിലാൻ, എസി മിലാൻ, സ്പാനിഷ് ക്ലബ് എഫ്‌സി ബാഴ്സലോണ, ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്റ് ജെർമൈൻ, ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവയ്ക്കായി യൂറോപ്പിൽ ബൂട്ട് കെട്ടി.

കരിയറിന്റെ അവസാന ഘട്ടത്തിൽ മറ്റ് താരങ്ങൾ ചെയ്യുന്നത് പോലെ സ്ലാട്ടനും 2018-ൽ അമേരിക്കൻ ലീഗിലേക്ക് ചേക്കേറിയിരുന്നു. നിരവധി പുരസ്കരങ്ങളും അംഗീകാരങ്ങളും നേടിയ താരം 2020-ൽ യൂറോപ്പിലേക്ക് തന്നെ മടങ്ങിയെത്തി. മറ്റ് താരങ്ങൾ ബൂട്ട് അഴിച്ചുവെക്കുന്ന പ്രായത്തിൽ എസി മിലാന്റെ ഭാഗമായ സ്ലാട്ടൻ 2021 – 22 സീസണിൽ ലീഗ് കിരീടം ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. 2023 സീസണിൽ ലീഗിൽ മിലാണ് വേണ്ടി ഗോൾ നേടിയ സ്ലാട്ടൻ ഇറ്റാലിയൻ ലീഗിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ താരവുമായി മാറി.

]]>
പ്രായം വെറും സംഖ്യ; 41-ാം വയസ്സിലും സ്ളാട്ടൻ ഇബ്രഹിമോവിച്ച് സ്വീഡൻ ദേശീയ ടീമിലേക്ക് https://malayalees.ch/zlatan-ibrahimovic-to-the-swedish-national-team-at-the-age-of-41/ Thu, 16 Mar 2023 06:37:45 +0000 https://malayalees.ch/?p=78089 പ്രായം വെറും സംഖ്യ മാത്രമെന്ന് വീണ്ടും തെളിയിച്ച് സ്വീഡിഷ് ഫുട്ബോളർ സ്ളാട്ടൻ ഇബ്രഹിമോവിച്ച്. 41-ാം വയസ്സിൽ സ്വീഡൻ ദേശീയ ടീമിന്റെ വാതിൽ വീണ്ടും തുറന്നിരിക്കുകയാണ് ഈ എസി മിലൻ താരം. ബെൽജിയത്തിനും അസർബൈജാനും എതിരെ സ്വീഡന്റെ 2024 യൂറോ കപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള ടീമിലേക്കാണ് സ്ളാട്ടനെ തെരഞ്ഞെടുത്തത്. എന്നാൽ, പരുക്കിന്റെ പിടിയിലായിരുന്ന താരം ഈ സീസണിൽ മൂന്ന് മത്സരങ്ങൾ മാത്രമാണ് ക്ലബ്ബിനായി കളിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം മെയ്യിൽ കാൽമുട്ടിന് നടത്തിയ ശാസ്ത്രക്രിയ താരത്തിന്റെ ഫുട്ബോൾ സീസണിന് തിരിച്ചടി നൽകിയിരുന്നു. ഈ വർഷം ഫെബ്രുവരി അവസാനമാണ് തരം വീണ്ടും മിലാനിനു വേണ്ടി ബൂട്ട് അണിഞ്ഞത്.

എന്നാൽ, പരുക്കുകൾ ഭേദമായി തിരിച്ചു വരവിന് ഒരുങ്ങുന്ന താരത്തിന് തന്റെ ഫോമിലേക്ക് തിരിച്ചെത്താൻ സ്വീഡനോപ്പമുള്ള അന്തർദേശീയ മത്സരങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഒരു വർഷം മുൻപായിരുന്നു ദേശീയ ടീമിനായി സ്ളാട്ടൻ അവസാനമായി ബൂട്ട് അണിഞ്ഞത്. കഴിഞ്ഞ വർഷം മാർച്ചിൽ സ്വീഡൻ ടീമിനൊപ്പം പോളണ്ടിനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിൽ സ്ളാട്ടൻ ബൂട്ട് കെട്ടിയിട്ടുണ്ട്.

എസി മിലന് വേണ്ടി സ്ളാട്ടൻ മൂന്ന് മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. എങ്കിലും അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവവും നേതൃഗുണവും ടീമിന് കൂടുതൽ മേവച്ചപ്പെടുത്തും എന്ന ഉറപ്പാണ്. അല്ലെങ്കിൽ, അദ്ദേഹത്തെ ടീമിലേക്ക് തെരഞ്ഞെടുക്കേണ്ട ആവശ്യം ഇല്ല എന്നാണ് സ്വീഡൻ ദേശീയ ടീമിന്റെ പരിശീലകൻ ജെന്ന ആൻഡേഴ്‌സൺ വ്യക്തമാക്കിയത്.

]]>
വയസ് 40; മിലാനുമായി കരാർ പുതുക്കാനൊരുങ്ങി ഇബ്രാഹിമോവിച്ച് https://malayalees.ch/zlatan-ibrahimovic-contract-ac-milan/ Thu, 07 Jul 2022 05:00:30 +0000 https://malayalees.ch/?p=64400 സീരി എ ജേതാക്കളായ ഇറ്റാലിയൻ ക്ലബ് എസി മിലാനുമായി കരാർ പുതുക്കാനൊരുങ്ങി സ്വീഡിഷ് ഇതിഹാസം സ്ലാറ്റൻ ഇബ്രാഹിമോവിച്ച്. ഒരു സീസണിലേക്ക് കൂടി താരം ക്ലബിൽ തുടരുമെന്നാണ് സൂചന. 2020 സീസണിൽ മിലാനിലെത്തിയ ഇബ്ര ക്ലബിൻ്റെ പ്രകടനങ്ങളിൽ നിർണായക പങ്കാണ് വഹിച്ചത്. കഴിഞ്ഞ സീസണിൽ മിലാൻ ലീഗ് ചാമ്പ്യന്മാരായതിനു പിന്നിലും ഇബ്രയുടെ പ്രകടനങ്ങൾ സ്വാധീനം ചെലുത്തിയിരുന്നു.

കഴിഞ്ഞ സീസണിൽ 23 മത്സരങ്ങൾ കളിച്ച ഇബ്ര എട്ട് ഗോളുകൾ നേടി. നിലവിൽ കാൽമുട്ടിനു പരുക്കേറ്റ ഇബ്ര വിശ്രമത്തിലാണ്. അതുകൊണ്ട് തന്നെ താരം ഇനി കളിച്ചേക്കില്ലെന്നും വിരമിക്കാൻ സാധ്യതയുണ്ടെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഒരു സീസൺ കൂടി താരം കളത്തിൽ തുടർന്നേക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരുക്കേറ്റതിനെ തുടർന്ന് മാസങ്ങളോളം പുറത്തിരിക്കുമെന്നതിനാൽ താരം ശമ്പളം വെട്ടിക്കുറയ്ക്കുമെന്നാണ് സൂചന.

]]>
പേരും ചിത്രവും സമ്മതമില്ലാതെ ഉപയോഗിച്ചു; ഇഎ സ്‌പോര്‍ട്‌സിനെതിരെ ഇബ്രാഹിമോവിച് https://malayalees.ch/ibrahimovic-against-ea-sports/ Tue, 24 Nov 2020 04:49:48 +0000 https://malayalees.ch/?p=35622 ഇഎ സ്‌പോര്‍ട്‌സിനെതിരെ എസി മിലാന്‍ സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്. തന്റെ ചിത്രം സമ്മതമില്ലാതെ ഉപയോഗിച്ചതിനെതിരെയാണ് താരം ട്വിറ്ററില്‍ പ്രതികരിച്ചത്. പുതിയ ഫിഫാ 21 വിഡിയോ ഗെയിമില്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇഎ സ്‌പോര്‍ട്‌സ് തന്റെ ചിത്രവും പേരും ഉപയോഗിച്ചതാണ് താരത്തെ ചൊടുപ്പിച്ചത്.

‘ എന്റെ പേരും ചിത്രവും ഉപയോഗിക്കുന്നതിന് ഫിഫാ ഇഎ സ്‌പോര്‍ട്ടിന് ആരാണ് അനുമതി നല്‍കിയത്?
ഫിഫ്‌പ്രോയില്‍ അംഗമാകുന്നതിനെക്കുറിച്ച് എനിക്കറിയില്ല, എന്നെ ഉപയോഗിച്ച് പണം സമ്പാദിക്കാന്‍ ഞാന്‍ ഒരിക്കലും ഫിഫയെയോ ഫിഫ്‌പ്രോയെയോ അനുവദിച്ചിട്ടില്ല ‘ ഇബ്ര ട്വിറ്ററില്‍ കുറിച്ചു. വര്‍ഷങ്ങളായി ഒരു കരാറുമില്ലാതെ ചിലര്‍ തന്റെ പേരും ചിത്രവും ഉപയോഗിച്ച് സമ്പാദിക്കുകയാണ്, ഇത് അന്വേഷിക്കാന്‍ സമയമായെന്നും ഇബ്രാഹിമോവിച് മറ്റൊരു ട്വിറ്റില്‍ വ്യക്തമാക്കി.

]]>