Yuvraj Singh – malayalees.ch https://malayalees.ch Malayalam Online News Portal Thu, 30 Jul 2020 04:16:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Yuvraj Singh – malayalees.ch https://malayalees.ch 32 32 ‘ബ്രോഡ്, നീയൊരു ഇതിഹാസമാണ്…’; 500 വിക്കറ്റ് നേട്ടത്തില്‍ ബ്രോഡിനെ പ്രശംസിച്ച് യുവരാജ് സിങ് https://malayalees.ch/yuvi-congratulate-broad-for-500-wickets-haul/ Thu, 30 Jul 2020 04:16:40 +0000 https://malayalees.ch/?p=29297 2007 ട്വന്റി20 ലോകകപ്പില്‍ ആറ് സിക്‌സറുകള്‍ വഴങ്ങിയതോടെ അവസാനിച്ചു എന്ന് വിലയിരുത്തപ്പെട്ട കരിയറാണ് 13 വര്‍ഷത്തിനിപ്പുറം ചരിത്രത്തില്‍ ഇടം പിടിക്കുന്നത്

ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് നേട്ടം പിന്നിട്ട ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. ഇന്ന് ആരും ആ ആറ് സിക്‌സുകളെ കുറിച്ച് പറയരുത് എന്ന് ആവശ്യപ്പെട്ടാണ് ബ്രോഡിന് യുവി ആശംസ നേരുന്നത്.

2007 ട്വന്റി20 ലോകകപ്പില്‍ ആറ് സിക്‌സറുകള്‍ വഴങ്ങിയതോടെ അവസാനിച്ചു എന്ന് വിലയിരുത്തപ്പെട്ട കരിയറാണ് 13 വര്‍ഷത്തിനിപ്പുറം ചരിത്രത്തില്‍ ഇടം പിടിക്കുന്നത്. ഇന്ന് ബ്രോഡിന്റെ നേട്ടത്തിന് കയ്യടിക്കാന്‍ തന്റെ ആരാധകരോട് യുവി പറയുന്നു.

സ്റ്റുവര്‍ട്ട് ബ്രോഡിനെ കുറിച്ച് എപ്പോള്‍ എഴുതുമ്പോഴും ആ ആറ് സിക്‌സുകളിലേക്കാണ് നിങ്ങള്‍ എപ്പോഴും വന്നെത്തുന്നത്. ഇന്ന് അത് മാറ്റിവെക്കുക, ബ്രോഡിന്റെ നേട്ടത്തിന് കയ്യടിക്കുക. 500 ടെസ്റ്റ് വിക്കറ്റ് എന്നത് തമാശയല്ല. കഠിനാധ്വാനം, ആത്മസമര്‍പ്പണം, നിശ്ചയദാര്‍ഡ്യം എന്നിവയില്ലാതെ ഇതൊന്നും സാധ്യമല്ല. ബ്രോഡ്, നീയൊരു ഇതിഹാസമാണ്… യുവി ട്വിറ്ററില്‍ കുറിച്ചു.

]]>