youtuber – malayalees.ch https://malayalees.ch Malayalam Online News Portal Tue, 27 Jun 2023 04:33:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png youtuber – malayalees.ch https://malayalees.ch 32 32 യൂട്യൂബർ ദേവരാജ് ബൈക്ക് അപകടത്തിൽ മരിച്ചു https://malayalees.ch/youtuber-devraj-patel-killed-in-bike-accident/ Tue, 27 Jun 2023 04:32:45 +0000 https://malayalees.ch/?p=83351 പ്രശസ്ത യൂട്യൂബർ ദേവരാജ് പട്ടേൽ ബൈക്ക് അപകടത്തിൽ മരിച്ചു. 22 വയസായിരുന്നു. ഇന്ന് ഉച്ചയോടെ വിഡിയോ ഷൂട്ടിന് ശേഷം ന്യൂ റായ്പൂരിൽ നിന്ന് തിരികെ വീട്ടിലേക്ക് വരും വഴിയാണ് അപകടം നടന്നത്. 

തെലിബന്ധയ്ക്ക് സമീപം അഗർസൻ ധാമിലെ ദേശീയ പാതയിൽ ഇന്ന് ഉച്ചയ്ക്ക് 3.30നാണ് അപകടം സംഭവിച്ചത്. രാകേഷ് മൻഹർ എന്ന സുഹൃത്തുമൊത്ത് ദേവരാജ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. രാകേഷാണ് ബൈക്ക് ഓടിച്ചിരുന്നത്. ദേവരാജ് പിന്നിലായിരുന്നു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഹാൻഡിൽ ട്രക്കുമായി ഇടിക്കുകയും ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് ബൈക്ക് മറിഞ്ഞ് ഇരുവരും റോഡിലേക്ക് വീഴുകയുമായിരുന്നു. ദേവരാജ് വീണത് ട്രക്കിന്റെ പിന്നിലെ ചക്രത്തിനടിയിലേക്കായിരുന്നു. ട്രക്ക് ഡ്രൈവർ രാഹുൽ മണ്ഡലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

2020 ഓഗസ്റ്റ് മുതൽ യൂട്യൂബിൽ സജീവമായിരുന്ന ദേവരാജിന് 4,40,000 സബ്‌സ്‌ക്രൈബർമാരാണ് ഉണ്ടായിരുന്നത്. 108 വിഡിയോകളിൽ നിന്നായി 888 മില്യൺ വ്യൂസാണ് ചാനലിന് ഉണ്ടായിരുന്നത്.

]]>
വിവാദ യൂട്യൂബർ ‘തൊപ്പി’യെ ജാമ്യത്തിൽ വിട്ടു https://malayalees.ch/youtuber-thoppi-granted-bail/ Sat, 24 Jun 2023 04:17:11 +0000 https://malayalees.ch/?p=83232 വിവാദ യൂട്യൂബർ തൊപ്പി എന്ന നിഹാദിനെ പൊലീസ് ജാമ്യത്തിൽ വിട്ടു. കണ്ണൂർ കണ്ണപുരം ,വളാഞ്ചേരി പൊലീസ് രെജിസ്റ്റർ ചെയ്ത കേസുകളിലാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. ഇന്ന് പുലർച്ചെ എറണാകുളത്തെ സുഹൃത്തിൻറെ ഫ്‌ലാറ്റിൽ നിന്ന് വാതിൽ ചവിട്ടി പൊളിച്ചാണ് തൊപ്പിയെ വളാഞ്ചേരി പൊലീസ് പിടികൂടിയത്. 

മോശം പദ പ്രയോഗം ,ഗതാഗത തടസ്സം ഉണ്ടാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ആയിരുന്നു വളാഞ്ചേരി പൊലീസ് തൊപ്പിയെ അറസ്റ്റു ചെയ്തത്.സ്ത്രീവിരുദ്ധ അശ്ലീല സംഭാഷണങ്ങൾ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ കണ്ണപുരം പൊലീസ് ഐടി ആക്ട് പ്രകാരവും കേസ് എടുത്തു. രണ്ടു കേസുകളിലും സ്റ്റേഷൻ ജാമ്യം ലഭിച്ചതോടെ നിഹാദിനെ വിട്ടയച്ചു. ഇന്ന് പുലർച്ചെ കസ്റ്റഡിയിലെടുക്കാനായി വളാഞ്ചേരി പൊലീസ് എറണാകുളത്തെ ഫ്‌ലാറ്റിൽ എത്തിയപ്പോൾ നിഹാദ് വാതിൽ ഉള്ളിൽ നിന്ന് പൂട്ടി . പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ പങ്ക്വെച്ചു.വാതിൽ ചവിട്ടി പൊളിച്ചു പൊലീസ് അകത്ത് കയറി.

ഒരു മണിക്കൂറോളം വാതിലിന് പുറത്തുനിന്നു പോലീസ് ആണ് പുറത്ത് എന്ന് അറിഞ്ഞിട്ടും തൊപ്പി വാതിൽ തുറന്നില്ല.ലാപ്‌ടോപ്പിൽ ഉള്ള തെളിവുകൾ നശിപ്പിക്കുന്നതിനുള്ള ശ്രമം നടത്തുന്നതായി പൊലീസ് കണക്കു കൂട്ടി.തുടർന്നാണ് വാതിൽ പൊളിച്ചതെന്നാണ് പോലീസ് വിശദീകരണം .വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ തൊപ്പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രോഗ്രാമുണ്ട് ഒരാഴ്ച കഴിഞെ ഹാജരാകാനാകൂ എന്നാണ് നിഹാദ് മറുപടി നൽകിയത് എന്നും പോലീസ് പറയുന്നു. ഇതോടെയാണ് എറണാകുളത്ത് പോയി കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചത്. വളാഞ്ചേരിയിലെ ഷോപ്പ് ഉദ്ഘാടനത്തിന് കഴിഞ്ഞ പതിനേഴാം തീയതിയാണ് നിഹാദ് എത്തിയത്. ഇവിടെ വെച്ച് മോശം പദ പ്രയോഗം നടത്തി, ഗതാഗത തടസ്സം ഉണ്ടാക്കി എന്നാണ് പരാതി.

]]>
അശ്ലീല പ്രയോഗം: ‘തൊപ്പി’യ്‌ക്കെതിരെ കേസ് https://malayalees.ch/obscenity-case-against-youtuber-thoppi/ Thu, 22 Jun 2023 11:49:21 +0000 https://malayalees.ch/?p=83146 യൂട്യൂബർ ‘തൊപ്പി’യ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. അശ്ലീല പദപ്രയോഗം നടത്തിയതിനാണ് ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാലിനെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. മലപ്പുറത്ത് വസ്ത്ര വ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിക്കിടെ അശ്ലീല പദങ്ങള്‍ ഉപയോഗിച്ചതിനാണ് കേസ്.

ദിവസങ്ങള്‍ക്ക് മുന്‍പ് വളാഞ്ചേരിയില്‍ നടന്ന കട ഉദ്ഘാടനവും ‘തൊപ്പി’യുടെ പാട്ടുമെല്ലാം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് തൊപ്പിയ്‌ക്കെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്ലീലപദപ്രയോഗം ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

വസ്ത്രവ്യാപാരശാല ഉടമയും കേസില്‍ പ്രതിയാണ്. വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീന്‍ പാടത്തിന്റെ പരാതിയിലാണ് വിവാദ പരിപാടിയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്സ്‌ക്രൈബേഴ്സാണ് കണ്ണൂര്‍ സ്വദേശിയായ തൊപ്പിയുടെ യുട്യൂബ് ചാനലിനുള്ളത്. ഇയാളുടെ യുട്യൂബ് ചാനലിനും ‘തൊപ്പിക്കും’ കുട്ടികള്‍ ആണ് ഏറെ ആരാധകര്‍.

]]>